Showing posts with label ലോക ഉര്‍ദുദിനം. Show all posts
Showing posts with label ലോക ഉര്‍ദുദിനം. Show all posts

Saturday, 5 November 2022

World Urdu Day November 9 ലോക ഉര്‍ദുദിനം (അല്ലാമാ ഇഖ്ബാല്‍ ജന്മദിനം)

Sunday, 15 August 2021

സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു കവികള്‍ വഹിച്ച പങ്ക് -എം.എൻ. സത്യാർത്ഥി

ഉര്‍ദു കവികള്‍ കേവലം പുഷ്പങ്ങളുടെ മന്ദഹാസത്തിലും, പൂങ്കുയിലുകളുടെ കളകൂജനങ്ങളിലും, സഖിമാരുടെ കാല്‍ച്ചിലമ്പൊലിയിലും മതിമയങ്ങി സൗന്ദര്യാരാധന നടത്തുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവര്‍ തങ്ങളുടെ കവിതകളാല്‍ ഭാരതീയരില്‍ ദേശീയബോധമുണര്‍ത്തി. സ്വാതന്ത്ര്യപ്രസ്ഥാനത്തിനു ജീവനും വായുവും നല്‍കി. ജാതിചിന്തകള്‍ക്കെതിരെ, അടിമത്തത്തിനെതിരെ സമരം ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ ഉര്‍ദു കവികള്‍ മനുഷ്യന്‍റെ മൗലികാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വയം രംഗത്തിറങ്ങി സമരം നടത്തുകയും ചെയ്തു.

അന്ധകാരാവൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ചലിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പുതിയ പ്രകാശം നല്‍കി നേര്‍മാര്‍ഗ്ഗങ്ങളുപദേശിക്കുന്നതിലും ഉര്‍ദു കവികള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

1857 ലെ കാലഘട്ടത്തില്‍ ഉര്‍ദു കവിത യൗവ്വനദശയിലെത്തിയിരുന്നിട്ടും മിര്‍സാ ഗാലിബ്, മോമന്‍, സൗക്ക്, ബഹദൂര്‍ഷാ സഫര്‍ ആദിയായ കവികള്‍ ഉര്‍ദു കവിതയെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ മുഗള്‍ ഭരണത്തിന്‍റെ പതനവും സാമ്രാജ്യത്വമോഹികളായ ബ്രിട്ടീഷുകാരുടെ ആക്രമണവും നിമിത്തം സൗന്ദര്യഗായകന്‍മാരായ ആ കവികള്‍ക്ക് വിപ്ലവഗീതങ്ങള്‍ മുഴക്കേണ്ടി വന്നു. സ്വാതന്ത്ര്യത്തിനും, മാതൃഭൂമിക്കും വേണ്ടി എന്തുയാതനകളും സഹിക്കുവാനുള്ള സന്നദ്ധതയോടെ അവര്‍ തെരുവിലേക്കിറങ്ങി. ബാബറിന്‍റെയും അക്ബര്‍ ചക്രവര്‍ത്തിയുടെയും പിന്‍ഗാമിയായ ബഹദൂര്‍ഷാ സഫര്‍ കിരീടവും ധരിച്ച് സിംഹാസനത്തിലിരിക്കേണ്ട ഒരു ചക്രവര്‍ത്തി എല്ലാം നഷ്ടപ്പെട്ട് അവസാനം കല്‍ത്തുറുങ്കില്‍ കിടന്ന് നരകയാതനകളനുഭവിക്കേണ്ടിവന്നപ്പോഴും കവിതയില്‍കൂടി സ്വപ്രജകളെ സമാശ്വാസിപ്പിച്ചതിപ്രകാരമാണ്.

ഡെല്‍ഹിയുടെ ഈ നെടുവീര്‍പ്പുകളൊരു ദിവസം ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ സിംഹാസനമിളക്കിമറിച്ചിട്ടും, ലോകത്തിലെ സാമ്രാജ്യശക്തികളുടെ നിഷ്ഠൂരങ്ങള്‍ അറുത്തെറിയുന്നത് ഡെല്‍ഹിയിലെ കൊടുങ്കാറ്റായിരിക്കും.

പുഷ്പശയ്യയിലുറങ്ങിയിരുന്ന ഒരു ചക്രവര്‍ത്തിക്ക് കല്‍ത്തുറുങ്കില്‍ കിടന്നു നരകിക്കേണ്ടിവന്നപ്പോള്‍ പറഞ്ഞുപ്പോയ വാക്കുകളാണിതെങ്കിലും അദ്ദേഹത്തിന്‍റെ പ്രവചനം ഭാരതീയരെ സംബന്ധിച്ചിടത്തോളമെത്ര സത്യമായിരിക്കുന്നു.

ബഹദൂര്‍ഷാ സഫറിനോടൊന്നിച്ചു തന്നെ ഇന്ത്യയുടെ ക്ഷേമവും സമൃദ്ധിയും നഷ്ടപ്പെട്ടതായി ഭാരതീയര്‍ക്കനഭുവപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തില്‍ ജീവിച്ച ഭാരതീയര്‍ക്ക് അടിമത്തം ഒരു ശാപമായി അനുഭവപ്പെട്ടു. തന്നെയുമല്ല ഭാരതീയ സംസ്കാരത്തെപ്പോലും ഉന്‍മൂലനം ചെയ്യുവാനുള്ള യത്നങ്ങള്‍ നാലുപാടും നടന്നുകൊണ്ടിരുന്നു. തല്‍സമയം ഉര്‍ദു കവികള്‍, സംസ്കാരത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കുന്നതിനും അടിമത്തച്ചങ്ങലയെ പൊട്ടിച്ചെറിയുന്നതിനും വേണ്ടി സധൈര്യം മുന്നോട്ടു വന്നു.

ഡല്‍ഹിയിലെ വിപ്ലവത്തിന് മുമ്പും ഉര്‍ദു കവിത രാഷ്ട്രീയവും സാമുദായികവും ദേശീയവുമായ വിഷയങ്ങളില്‍ അജ്ഞമല്ലായിരുന്നു. അതൊരു നൂറ്റാണ്ടു മുമ്പു മുതല്‍ക്കു തന്നെ ഇംഗ്ലീഷുകാരുടെ ഗൂഡതന്ത്രങ്ങളില്‍ ജാഗരൂകരായിരുന്നുകൊള്ളാന്‍ ഭാരതീയര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരുന്നു. സൗദാ, മീര്‍ തുടങ്ങിയ കവികള്‍ അടിമത്തത്തിനെതിരായി ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വിപ്ലവം ഉര്‍ദു കവികളെ ഒന്നടങ്കം സ്വാതന്ത്ര്യസമരാങ്കണത്തിലേക്കാനയിച്ചു. അങ്ങനെ 1857 ലെ കാലഘട്ടം മുതല്‍ ഉര്‍ദുവില്‍ വിപ്ലവ കവിതകള്‍ സാധാരണയായിത്തീര്‍ന്നു.

അടിമത്തത്തെ ചെറുക്കാനും ജാതി ചിന്തകളുപേക്ഷിച്ചു, മാതൃഭൂമിയെ സ്നേഹിക്കാനും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സമരം ചെയ്യുവാനും ഉര്‍ദു കവികള്‍ നമ്മെ ഉപദേശിച്ചുകൊണ്ടിരുന്നു. അഭിമാനത്തോടെ ജീവിതം നയിക്കുവാനും  വിഷമഘട്ടങ്ങളില്‍ പരിഭ്രാന്തരാകാതിരിക്കുവാനും വര്‍ഗ്ഗീയ വിവേചനത്തിതതീനമായി രാജ്യത്തോട് കൂറു കാണിക്കുവാനും മൗലാനാ ഹാലി, മുഹമ്മദ് ഹുസൈന്‍ ആസാദ് എന്നീ കവികള്‍ ഭാരതീയരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ അടിമത്തത്തില്‍ ആദ്യമായി അശ്രുപൊഴിച്ച കവി, മൗലാനാ ഹാലിയാണ്. സ്വാതന്ത്ര്യത്തിനും മാതൃഭൂമിയുടെ പുരോഗതിക്കും വേണ്ടി ജീവനെപ്പോലും ബലികഴിക്കുവാന്‍ സന്നദ്ധരാക്കുക എന്ന ആഹ്വാനത്തോടെയാണദ്ദേഹം രംഗത്തു വന്നത്.

"പൗരുഷത്തോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ മാതൃഭൂമിക്കുവേണ്ടി രക്തസാക്ഷികളാകുക" എന്ന് ഉല്‍ബോധിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് ഹുസൈന്‍ ആസാദ് സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. ഇവരെ കൂടാതെ മൗലാനാ ശിബ് ലി  നുഅ്മാനി, ഇസ്മായില്‍ മീററ്റി, അക്ബര്‍ അലഹബാദി ആദിയായ കവികളും ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് വെറുപ്പും അമര്‍ഷവും പ്രകടിപ്പിച്ചുകൊണ്ട് പാശ്ചാത്യ ഗൂഢതന്ത്രങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തി. അങ്ങനെ മെല്ലെ മെല്ലെ രാജ്യത്തുടനീളം വിപ്ലവ മനോഭാവം വ്യാപിച്ചതോടെ ഭാരതീയര്‍ കൂട്ടം കൂട്ടമായി സ്വാതന്ത്ര്യസമരത്തിലണിനിരന്നു. അതോടെ ഉര്‍ദു കവികള്‍ ആവേശത്തോടെ രംഗത്തിറങ്ങി പ്രത്യക്ഷസമരത്തില്‍ പങ്കുകൊള്ളാന്‍ തുടങ്ങി.

ഈ കാലഘട്ടത്തിലാണ് അല്ലാമാ ഇക്ബാല്‍, മൗലാനാ സഫര്‍ അലി ഖാന്‍, ബ്രജ് നാരയണ്‍  ചക്ബസ്ത്, ഹസ്റത്ത് മോഹാനി, ജോശ് മലീഹാബാദി തുടങ്ങിയ കവികള്‍ മുന്നോട്ടുവന്ന് അടിമത്തത്തിനെതിരായി സമരം പ്രഖ്യാപിച്ചത്.

ഹസ്റത്ത് മോഹാനി, സ്വാതന്ത്ര്യ സമരത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ അന്നത്തെ ഭരണാധികാരികള്‍ കല്‍ത്തുറുങ്കിലടച്ച് കൊടുംയാതനകള്‍ക്ക് വിധേയനാക്കി. എങ്കിലും ഹസ്റത്തിനെ തന്‍റെ ലക്ഷ്യത്തില്‍ നിന്ന് അണുവോളം വ്യതിചലിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അടിമത്തത്തോട് തനിക്കുള്ള അമര്‍ഷം ഹസ്റത്ത്  മോഹാനി ഇപ്രകാരവും വ്യക്തമാക്കാന്‍ മടിച്ചില്ല. ശത്രുക്കളുടെ പീരങ്കിക്കു മുന്‍പില്‍ ജീവിതമര്‍പ്പിക്കുന്നതെനിക്കു സ്വീകാര്യമല്ല. എന്നാല്‍ അതേ പീരങ്കീയുടെ മുഖം ശത്രുക്കളുടെ നേരെ തിരിച്ചുവെക്കുന്നതാണെനിക്ക് സന്തോഷം.

അല്ലാമാ ഇക്ബാല്‍ 'താരാനയേ ഹിന്ദി', 'നയാ ശിവാലാ', 'ബെച്ചോം കാ കൗമി ഗീത്' എന്നീ കൃതികളിലൂടെ ദേശഭക്തിയും സ്വാതന്ത്ര്യപ്രേമവും സ്പഷ്ടമാക്കി. ജോശ് മലീഹാബാദിയാകട്ടെ തൂലികയാകുന്ന വാളുമേന്തി പ്രത്യക്ഷസമരത്തിനൊരുങ്ങകയാണ് ചെയ്തത്.

അങ്ങനെ ഉര്‍ദു കവികള്‍ രംഗത്തിറങ്ങി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഓജസ്സും, ഉന്‍മേഷവും നല്‍കി. അടിമത്തത്തിനെതിരായി സമരം ചെയ്യുവാന്‍ ഭാരതീയരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആ കാലഘട്ടത്തിലാണ്, അലി സര്‍ദാര്‍ ജഅ്ഫരി, അസ്റാറുല്‍ ഹഖ് മജാസ്, മഖ്ദും മുഹ് യുദ്ധീന്‍, സിക്കന്തര്‍ അലിവാജിദ്, ഫൈസ് അഹമ്മദ് ഫൈസ്, ഹഫീസ് ജാലന്ധരി, ഉമര്‍ അന്‍സാരി, അനന്ദ് നരായണന്‍ മുല്ല, സാഗര്‍ നിസാമി, മജ്റൂഹ് സുല്‍ത്താന്‍പൂരി ആദിയായ കവികള്‍ മുന്നോട്ടുവന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അകമ്പടി സേവിച്ചുകൊണ്ട് തങ്ങളുടെ കവിതകളില്‍ കൂടി സമരത്തിന് പുതിയ ആവേശവും ഉന്‍മേഷവും നല്‍കിയത്.

അങ്ങനെ 1947 ല്‍ ഭാരതീയര്‍ ചിരകാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യ കൈവന്നതോടെ ഇക്ബാല്‍ സുഹൈല്‍ എന്ന കവി ആഹ്ളാദഭരിതനായി ഇങ്ങനെ പറഞ്ഞു. "മഹാത്മാഗാന്ധിയുടെ വചനമിതാസഫലമായിരിക്കുന്നു. അല്ലയോ കാറ്റേ, നീ വേഗം പോയി ടിപ്പുസുല്‍ത്താനെയും ബഹദൂര്‍ഷാ സഫറിനെയും ഝാന്‍സിറാണിയെയും ഉണര്‍ത്തുക. ആദ്യമവരെ വന്ദിച്ചശേഷം അറിയിക്കുക; നമ്മുടെ രാജ്യമിന്നു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വതന്ത്ര്യയാണെന്ന്. ആ വഴി സുഭാഷ് ചന്ദ്രബോസിനെയും അറിയിക്കുക".

അങ്ങനെ പ്രാരംഭം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നാം നടത്തിയ സമരത്തില്‍ ഗണ്യമായ പങ്ക് വഹിച്ചത് ഉര്‍ദു കവികളാണ്. ഒരു ക്ഷേമരാഷ്ട്രം  കെട്ടിപ്പടുക്കുവാന്‍ വേണ്ടി ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്ന യജ്ഞത്തിലും ഉര്‍ദു കവികള്‍ ആരുടെയും പിന്നിലല്ല താനും. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഏറ്റവും അവഗണിക്കപ്പെട്ട ഒരു ഭാഷ ഉര്‍ദുവും അപമാനിക്കപ്പെട്ട കവികള്‍ ഉര്‍ദു കവികളും ആണെന്ന പരമാര്‍ത്ഥം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇത് ദേശാഭിമാനികള്‍ക്ക് ഭൂഷണമാണോ എന്ന് ഓരോരുത്തരും ചിന്തിച്ചുനോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിൽ ഇങ്ക്ലാബ് മുഴക്കിയ ഉർദു -യൂനുസ് വടകര

سارے جہاں سے اچھا ہندوستاں ہمارا

ہم بلبلیں ہیں اس کی، یہ گلستاں ہمارا

അധിനിവേശ ശക്തികളിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന്റെ ഓർമ്മകളിലൂടെ, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ധീര ദേശാഭിമാനികളുടെ ത്യാഗോജ്വലമായ  പോരാട്ട കഥകൾ അയവിറക്കുകയാണല്ലോ നാം!


വിപ്ലവത്തിന്റെ പര്യായമായ ഇൻഖ്വിലാബ് സിന്ദാബാദ് എന്ന ഹസ്രത്ത് മൊഹാനി യുടെ മുദ്രാവാക്യവും,

നൂറ്റാണ്ട് പിന്നിട്ടിട്ടും ദേശസ്നേഹികൾ ആവേശത്തോടെ ഏറ്റുപാടുന്ന അല്ലാമാ ഇഖ്ബാലിന്റെ

 സാരേ ജഹാസെ അച്ഛാ

 എന്ന ദേശസ്നേഹ ഗീതവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷയുടെ പങ്ക് ചർച്ച ചെയ്യുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം കടന്നുവരുന്ന ഓർമ്മകളാണ്.

 അല്ലാമാ ഇഖ്ബാലിന്റെ 

സാരേ ജഹാം സേ അച്ഛാ എന്ന ദേശസ്നേഹ ഗീതം

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി ജയിലിൽ വെച്ച് നൂറിലേറെ തവണ കേട്ടു എന്നത് ഈ ഗാനത്തിന്റെ വൈകാരികതയെ ഓർമ്മപ്പെടുത്തുന്നു.

സാമ്രാജ്യത്വ ശക്തികൾക്കെതിരെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളിലേക്ക് ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ച ഉർദു ഭാഷ മുദ്രാവാക്യങ്ങളിലൂടെയും കവിതകളിലൂടെയും സാഹിത്യകൃതികളിലൂടെയും പത്രങ്ങളിലൂടെയും ഒപ്പം ജവഹർലാൽ നെഹ്റു , മഹാത്മാഗാന്ധി ,  മൗലാനാ അബുൽ കലാം ആസാദ് , മൗലാനാ മുഹമ്മദലി ജൗഹർ തുടങ്ങിയ ദേശീയ നേതാക്കളുടെ ആവേശോജ്വലമായ പ്രസംഗങ്ങളും ഇന്ത്യൻ ജനതയിൽ ദേശസ്നേഹത്തിന്റെ അതി തീക്ഷ്ണത  ആളി കത്തിച്ചു.  

 انقلاب زندہ باد  

 ഇൻഖ്വിലാബ് സിന്ദാബാദ്‌...... 

സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല  ഇന്നും ഏതൊരു വിപ്ലവ വേദിയിലും  ആവേശത്തോടെ വിളിക്കുന്ന ഈ മുദ്രാവാക്യം പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മാധ്യമ പ്രവർത്തകനും, ഉർദു കവിയും കൂടിയായ മൗലാനാ ഹസ്‌റത് മൊഹാനിയാണ് 1921 ൽ ആദ്യമായി ഉപയോഗിച്ചത്. 1929 ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം ആവേശത്തോടെ  വിളിച്ചു  തുടർന്ന് മറ്റു സമരഭടൻമാർ മുഷ്ട്ടി ചുരുട്ടി ആവേശത്തോടെ ഉറക്കെ വിളിച്ച ഹിന്ദുസ്ഥാൻ ഛോഡോ, ജയ്‌ഹിന്ദ്‌ എന്നീ മുദ്രാവാക്യങ്ങൾ ഒക്കെയും ഉർദു ഭാഷയുടെ സംഭാവനകളാണ്.

سرفروشی کی تمنا اب ہمارے دل میں ہے

دیکھنا ہے زور کتنا بازوئے قاتل میں ہے

സർഫരോഷിക്കി തമ്മന്ന അബ് ഹമാരെ ദിൽമെഹെ......

 കൊലയാളികളായ ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധങ്ങളുടെ മൂർച്ചയളക്കാൻ ഞങ്ങളുടെ ശിരസ്സുകൾ ബലിയർപ്പിക്കാൻ മനസ്സ് കൊതിക്കുന്നു 

എന്ന് സധൈര്യം പാടിയ ബിസ്മൽ അസീം ആബാദി യുടെ കവിത ഉൾപ്പെടെ ഹിന്ദുസ്താനി സിനിമയിലൂടെ ഇന്നും നാം ആവേശത്തോടെ പാടുന്ന ഒട്ടുമിക്ക സമര ഗാനങ്ങളും ജോഷ് മലീഹാബാദി, ഹസ്രത്ത് മൊഹാനി, അലി സർദാർ ജാഫ്രി, സഫർ അലി ഖാൻ, ബ്രജ് നാരായൺ ചക്ബസ്ത്ത് തുടങ്ങിയവരുടെ ഉർദു കവിതകളാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കവിതകളിലൂടെ സമരവീര്യത്തിന്റെ വികാരതീവ്രത ഇത്രമേൽ പ്രകടമാക്കിയ മറ്റൊരു ഇന്ത്യൻ ഭാഷയും നമുക്ക് കാണാനാവില്ല.

کام ہے میرا تغیر نام ہے میرا شباب

میرا نعرہ انقلاب و انقلاب و انقلاب

കാംഹെ മേരാ തഅമീർ

നാംഹെ മേരാ ഷബാബ്

എന്റെ യൗവ്വനം പരിവർത്തനം സൃഷ്ടിക്കുന്നതിനും, എന്റെ മുദ്രാവാക്യം ജ്വലിക്കുന്ന വിപ്ലവങ്ങൾക്കും വേണ്ടിയാണെന്ന് എഴുതിയ   വിപ്ലവ കവി ജോഷ് മലീഹ ആബാദി യുടെ വരികളും

بہت برباد ہیں لیکن صدائے انقلاب آئے

وہیں سے وہ پکار اٹھے گا جو ذرہ جہاں ہوگا

 ബഹുത്ത് ബർബാദ് ഹെ ലേക്കിൻ സദാ

ഇൻകിലാബ്ഹെ.....

എന്തൊക്കെ നശിപ്പിച്ചാലും വിപ്ലവത്തിന്റെ ശബ്ദം ഉയർന്നു തന്നെ നിൽക്കും എന്ന കവിതയും

സ്വാതന്ത്ര്യസമര വേളയിൽ ആവേശം പകർന്ന വരികളാണ്

800 വർഷത്തിലധികം ഇന്ത്യ ഭരിച്ച മുഗൾ രാജകുടുംബത്തിലെ അവസാന കണ്ണിയായ ബഹദൂർഷാ സഫർ അധികാരം നഷ്ടപ്പെട്ട് കൽത്തുറുങ്കിലടക്കപ്പെട്ടപ്പോഴും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയുടെ

ഉർദു കവിതകൾ സമ്മാനിച്ച്  ഇങ്ങനെ എഴുതി.

 വിപ്ലവവീര്യമുള്ള ഡൽഹിയുടെ കാറ്റുകൾ ഒരിക്കലെങ്കിലും ബ്രിട്ടീഷുകാരുടെ കൊട്ടാരത്തെ ദുർബലപ്പെടുത്തും 

സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അപകടങ്ങൾ ദീർഘവീക്ഷണത്തോടെ കണ്ട ഉർദു കവിയാണ് അക്ബർ അലഹബാദി.

یہ موجودہ طریقے راہیٔ ملک عدم ہوں گے

نئی تہذیب ہوگی اور نئے ساماں بہم ہوں گے

യെ മൗജൂദാ ത്വരിഖെ റായെ മുൽക്ക് ഹദം ഹോക്യെ

نئی تہذیب

'പുതിയ സംസ്കാരം' എന്ന  കവിതയിൽ ഇന്ത്യൻ സമൂഹം സാമ്രാജ്യത്വശക്തികളിൽ നിന്ന് മോചനം നേടിയാലും സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അടിമകളായി തുടരുമോ എന്ന ആശങ്ക പങ്കുവെച്ചു .

ബ്രിട്ടീഷ് ഭരണത്തിനെതിരെ തൂലിക പടവാളാക്കിയ 'മുൻഷി പ്രേംചന്ദിന്റെ' വരികൾക്ക് പീരങ്കിയുണ്ടകളേക്കാൾ വീര്യമുള്ളതുകൊണ്ടാവാം നിരായുധരായ ഗ്രാമീണർ പോലും വായിക്കരുതെന്ന് കരുതി അദ്ദേഹത്തിന്റെ ആദ്യ കൃതി 'സോസേ വത്തൻ' ബ്രിട്ടീഷുകാർ പിടിച്ചെടുത്ത് നശിപ്പിച്ചത്.

 പ്രേംചന്ദ് തന്റെ 'ഗിലിടണ്ട' എന്ന ചെറുകഥയിൽ പാശ്ചാത്യ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്.

അധിനിവേശ ശക്തിയോടുള്ള അടങ്ങാത്ത വെറുപ്പാണ്

പ്രേംചന്ദ് തന്റെ ജോലി ഉപേക്ഷിച്ചു ഗാന്ധിയൻ മാർഗം തേടിയതും 

പ്രേംചന്ദിന്റെ ചോഗനെ ഹസ്തി, ഗോഷ്യേ ആഫിയത്തും, ഹയാത്തുള്ള അന്സാരിയുട ലാഹു ക ഫൂൽ ഖദീജ മാസ്‌തൂറിന്റെ ആംഗൻ എന്ന നോവലുകളും സർദാർ ജയ്‌ഫ്‌രിയുടെ യെ കിസ്സ് ക്കാ ഖുൻ, അബു സയിദ് ഖുറേഷിയുടെ ആസാദി പോലുള്ള നാടകങ്ങളിലൂടെയും ഉർദു സാഹിത്യകാരൻമാർ ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ തങ്ങളുടെ തൂലിക പടവാളാക്കുകയായിരുന്നു.

1846 കാലഘട്ടങ്ങളിൽ 19ലേറെ പത്രങ്ങൾ ഉർദു ഭാഷയിൽ ഇന്ത്യയിൽ തന്നെ പ്രസിദ്ധീകരിച്ചു.

'മുൻഷി സജാദ് ഹുസൈന്റെ അവ്‌ദെ പഞ്ച്, സർ സയ്യിദ് അഹമ്മദ് ഖാൻ ന്റെ തഹസീബുൽ അഹലക്, 'ഹസറത്‌ മൊഹാനിയുടെ' ഉർദു ഐ മുവലാ, ആദ്യ വിദ്യാഭ്യാസ മന്ത്രിയായ 'അബുൽ കലാം ആസാദ്' ന്റെ അൽഹിലാല്, ആല്ബിലാഗ്, 'മുഹമ്മദ് അലി ജൗഹറിന്റെ' ഹംദർദ്,

ഡൽഹി ഉർദു അഖ്ബാർ, സിദ്ദീഖുൽ അക്ബർ എന്നീ പത്രങ്ങൾളും സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശം പകർന്ന വാർത്തകളാൽ സമ്പുഷ്ടമായിരുന്നു.

ബ്രിട്ടീഷ് കരിനിയമങ്ങൾ ഇന്ത്യൻ ജനതയുടെ സകല മേഖലയിലും വിലങ്ങു വെച്ചു. പത്രപ്രവർത്തന രംഗത്തും പതിനഞ്ചാം നമ്പർ ആക്ട് കൊണ്ടുവന്ന് പത്രങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. നിരവധി പത്രാധിപന്മാരെ കൊന്നും ജയിലിലടച്ചും പത്രങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചത് അത്തരം പത്രങ്ങളുടെ ആശയ തീവ്രത ഒന്നു കൊണ്ടു മാത്രമാണ്.

ഈ അതി തീഷ്ണതയിലും ഉർദു പത്രങ്ങൾ പതിന്മടങ്ങ് ശക്തിയിൽ തൂലിക ചലിപ്പിച്ചു കൊണ്ടേയിരുന്നു.

 സംസ്കാരങ്ങളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടും വിധം നൂറുകണക്കിന് സംസ്കാരങ്ങളും വേഷവിധാനങ്ങളും മതങ്ങളും ജാതികളും ഉള്ള ഇവിടുത്തുകാരെ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ രൂപപ്പെടുത്തി ദേശീയോദ്ഗ്രഥന ബോധം വളർത്തുന്നതിൽ ഉർദു ഭാഷയുടെ പങ്ക് നിസ്തുലമാണ്.

مذہب نہیں سکھاتا آپس میں بیر رکھنا

ہندی ہیں ہم، وطن ہے ہندوستاں ہمارا

മസ്ഹബ് നഹീ സിക്കാത്ത ആപസ്മെ

ബൈയിർ രക്ക്ന

'പരസ്പര കലഹങ്ങൾക്ക് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ല'  ഇഖ്ബാലിന്റെ  ഈ വരികളിലും 

پتھر کی مورتوں میں سمجھا ہے تو خدا ہے

خاک وطن کا مجھ کو ہر ذرہ دیوتا ہے

പത്തർക്കി മൂറത്തോമെ സംഛാഹെ തു ഖുദാ ......

 ഭാരതത്തിലെ ഓരോ മൺതരിയിലും ദൈവത്തെ കാണാം 

എന്ന ഈ വരികളിലും ദേശീയോദ്ഗ്രഥനത്തിന്റെ മാറ്റൊലി കേൾക്കാം.

സർ സയ്യിദ് അഹമ്മദ് ഖാന്റെ തഹ്സീബുൽ അഖ് ലാഖ് ഉൾപ്പെടെ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക ഉർദു പ്രസിദ്ധീകരണങ്ങളിലും മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കന്മാരുടെ ആവേശം കൊള്ളിക്കുന്ന ഉർദു പ്രസംഗങ്ങളിലൂടെ മതസൗഹാർദ്ദത്തിന്റെയും, ദേശ സ്നേഹത്തിൻറെയും, ആഹ്വാനങ്ങൾ കാണാമായിരുന്നു.

وطن کی فکر کر ناداں مصیبت آنے والی ہے

تری بربادیوں کے مشورے ہیں آسمانوں میں

രാജ്യവിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ്

എന്ത് വില കൊടുത്തും രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിക്കണമെന്ന് ഇന്ത്യക്കാരെ ഇടക്കിടെ ഓർമ്മപ്പെടുത്തയ ദേശ സ്നേഹ കവി അല്ലാമ ഇഖ്ബാൽ ഉൾപ്പെടെയുള്ള ഉർദു സാഹിത്യകാരൻമാർ ഇന്ത്യൻ ജനതയിൽ നാനാത്വത്തിൽ ഏകത്വം രൂപപ്പെടുത്തുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയവരാണ്

"ഉർദു"വും ഉർദു ഭാഷ രൂപപ്പെടുത്തിയ സംസ്കാരവുമാണ് ഇന്നും ഏത് പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ ജനതയിൽ ദേശീയബോധവും മതേതരത്വ ചിന്തയും കൈവെടിയാതെ കാത്തുസൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.

ഈ ഭാഷയുടെ വളർച്ചയും വികാസവും ഇന്ത്യയുടെ മതേതരത്വ ബോധം നിലനിർത്തുന്നതിനും സാംസ്കാരിക വളർച്ചയ്ക്കും വലിയ മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.

Sunday, 8 November 2020

ലോകഉര്‍ദു ദിനാശംസകളുമായി ഉര്‍ദു സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ എം,കെ.മുഹമ്മദ് സാലി.

ഉര്‍ദു സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ എം,കെ.മുഹമ്മദ് സാലി.

ലോക ഉര്‍ദുദിനത്തോടനുബന്ധിച്ച് കവിയും ഗാനരചയിതാവുമായ എന്‍. മൊയ്തീന്‍കുട്ടി മാസ്റ്ററുടെ തൂലികയില്‍ നിന്നും ഉര്‍ദു ഭാഷയെ കുറിച്ചുള്ള ഒരു മനോഹരഗാനം.


 

November 9 World Urdu Day | നവംബര്‍ 9 ലോക ഉര്‍ദുഭാഷാദിനം -ഡോ.കെ.പി.ശംസദ്ധീന്‍ തിരൂര്‍ക്കാട്

ഇന്ത്യന്‍ സംസ്കാരത്തില്‍ ഇഴചേര്‍ന്ന് പിറന്ന ഭാഷയാണ് ഉര്‍ദു. മതേതരത്വവും സങ്കര സംസ്കാങ്ങള്‍ ഉള്‍കൊള്ളുന്നതുമായ ഉര്‍ദു ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ പ്രശസ്തമാണ്. ഹിന്ദു-മുസ്ലിം മൈത്രിയുടെ അടിത്തറയില്‍ വികസിച്ച 'ഗസല്‍' ജാതി മത ഭേതമെന്യ ഉര്‍ദു ഭാഷ അറിയാത്തവര്‍ പോലും ആസ്വദിക്കാറുണ്ട്. ഗസല്‍ ആസ്വദിക്കാനും ആലപിക്കാനും വേണ്ടി മാത്രം ഉര്‍ദു പഠിക്കുന്നവരുമുണ്ട്. ഗസലിന്‍റെ കുലപതിയായ മീര്‍സാ ഗാലിബിന്‍റെ ചരമദിന(ഫെബ്രുവരി) ത്തോടനുബന്ധിച്ചാണ് ഇന്ത്യയാകെ 'ഉര്‍ദുദിനം' ആചരിച്ചു വരുന്നത്. 

നവംബര്‍ വിശ്വമഹാകവിയും ദാര്‍ശനികനും ഉര്‍ദു കവിതാശാഖയെ ലൗകിക പ്രേമത്തില്‍ നിന്ന് ഇശ്വര ചൈതന്യത്തില്ലേക്കുയര്‍ത്തുകയും ചെയ്ത ഡോ. മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്‍റെ ജന്മദിനമാണ് ഇന്ന് ലോക ഉര്‍ദു ദിനമായി ആചരിച്ചുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ ഉര്‍ദു ഡവലപ്മെന്‍റ്  ഓര്‍ഗനൈസേഷനാണ് ലോക ഉര്‍ദു ദിനത്തിന് ആഹ്വനം ചെയ്തത്. ആഗോളതലത്തില്‍ ഉര്‍ദു ഭാഷാബോധനവും പ്രസക്തിയും തിരിച്ചറിയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്തുമായിട്ടാണ് ജപ്പാൻ ഏഷ്യയിൽ വിദ്യാഭ്യാസരംഗത്തും ആധുനിക വിവര സാങ്കേതിക രംഗത്തും മുന്നേറാൻ തുടങ്ങിയത്. 1906ൽ  ഒരു പ്രബന്ധത്തിൽ അല്ലാമ ഇഖ്ബാൽ ജപ്പാന് ഏഷ്യയിൽ ഉയർന്നുവന്ന നക്ഷത്രത്തോട് ഉപമിച്ചിട്ടുണ്ട്. ആധുനിക ബോധന രീതിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയിരുന്ന ജപ്പാൻ ഉർദു  ഭാഷയോട് കൂടുതൽ അടുപ്പം കാണിക്കുകയായിരുന്നു. 1908 ടോക്കിയോ സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജ് സ്ഥാപിച്ചപ്പോൾ അവിടെ ഒരു വർഷത്തെ കോഴ്സ് ആയി ഉർദു ഭാഷാപഠനം  ആരംഭിച്ചിരുന്നു .ഇത് ഇപ്പോഴും തുടർന്നു വരുന്നുണ്ട്. ഇവിടെ ഉർദു പഠിപ്പിച്ചിരുന്നത് മൗലാന ബർക്കത്തുള്ള ആയിരുന്നു. ഇദ്ദേഹം ജപ്പാനിലെ ആദ്യ ഉർദു അധ്യാപകൻ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ജപ്പാനികൾ തന്നെയായ മൂന്ന് അധ്യാപകരാണ് ഇവിടെ ഉർദു പഠിപ്പിക്കുന്നത്. ജപ്പാനിലെ വിവിധഭാഗങ്ങളിലും ഇപ്പോൾ ഉർദു പഠനം നടന്നുവരുന്നുണ്ട്. ഉർദു പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് ടോക്കിയോയിലെ പ്രഫസർ ആസാദ് ആണ്. ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല. ബീജിംഗ് സർവ്വകലാശാലയിൽ 1954 സെപ്റ്റംബർ മാസത്തിലാണ് ഉർദു വിഭാഗം  ആരംഭിച്ചത് .  ഉർദു ബിരുദ കോഴ്സുകൾ നടന്നുവരുന്നുണ്ട്.ഇന്ത്യയിലെ പ്രൊഫസർ മുക്താർ അഹ്മദ് ആയിരുന്നു ആദ്യ ഉർദു അധ്യാപകൻ.

ഉർദു ഭാഷയ്ക്കു വേണ്ടി സ്വയം സമർപ്പിതനായ  വ്യക്തിയായിരുന്നു ഫ്രാൻസിലെ Prof. Garrien Dettasy. അദ്ദേഹം ഫ്രാൻസിൽ നിന്നുതന്നെ ഉർദു പഠിച്ച് പ്രാവീണ്യം നേടിയ ആളായിരുന്നു. 1827 മുതൽ ഉർദു പഠനത്തിനും പ്രചാരണത്തിനുമായി ഇദ്ദേഹം പൊതുസമൂഹത്തിലേക്ക് ഇറങ്ങി.  ഉർദു പഠനത്തിനായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഉർദു അധ്യാപന രംഗത്ത് പ്രശസ്തി നേടിയ മഹാനായിരുന്നു Andre Gumbeiere.  ഉർദു ഭാഷയെ സംബന്ധിച്ച ഫ്രഞ്ച് ഭാഷയിൽ ധാരാളം എഴുതിയ ആളായിരുന്നു അദ്ദേഹം. അല്ലാമാ ഇക്ബാൽ നെക്കുറിച്ചും ഇഖ്ബാലിന്റെ  'മസ്ജിദ് കുർത്തബിയ' യെക്കുറിച്ചും  Andre Gumbeiere എഴുതുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുമായുണ്ടായ ദീർഘകാല ബന്ധത്തിൽ നിന്നാണ് ബ്രിട്ടനിലെ ഉര്‍ദു പഠനം വികാസം പ്രാപിക്കുന്നത്. കൽക്കത്തയിലെ ഫോർട്ട് വില്യം കോളേജ് പ്രിൻസിപ്പലായിരുന്ന ജോൺ ഗിൽ ക്രൈസ്റ്റ് 1816ൽ  ഇംഗ്ലണ്ടിലേക്ക് മടങ്ങിയശേഷം  ലേസ്റ്റർ സ്ക്വയറിൽ ഉർദു പഠനം കൂടി ഉൾപ്പെട്ട ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ സർവ്വകലാശാലകളിലും കലാലയങ്ങളിലുമായി ഉർദു പഠനം ആരംഭിച്ചു. 1841 ഉർദു ഭാഷ പഠന സൗകര്യത്തിനായി എഴുതിയ ' Preparatory Grammer' എന്നൊരു പുസ്തകം 'Hindustani Grammer' എന്നീ പുസ്തകങ്ങൾ ഉർദു പഠനത്തിന് സഹായകമായിരുന്നു. ബ്രിട്ടനാണ് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഉർദു പഠനത്തിനും വളർച്ചയ്ക്കുമായി കൂടുതൽ സഹായവും പിന്തുണയും നൽകിയത്. ബ്രിട്ടനിലെ ഉർദു വളർച്ചയെ കുറിച്ച് ഒരു ഗ്രന്ഥം രചിക്കുവാൻ വിപുലവും വ്യവസ്ഥാപിതവുമായ  പഠനവും ആവശ്യമാണ്.

അമേരിക്കയിലെ ബിരുദ-ബിരുദാനന്തര തലങ്ങളിൽ ഉർദു പഠനത്തിന് സൗകര്യമുണ്ട്. നോർത്ത് അമേരിക്കയിൽ ''ഉർദു ഫോർ ചിൽഡ്രൻ'' എന്ന പ്രസ്ഥാനം വളരെ സജീവമാണ്. കുട്ടികൾക്ക് കാസറ്റ്,ചാർട്ട്,ഫ്ലാഷ്കാർഡ് എന്നിവയിലൂടെ ആധുനികരീതിയിൽ ഉർദു പഠിക്കാൻ സൗകര്യമൊരുക്കുന്ന സ്ഥാപനമാണിത് .

 തുർക്കിയിലും ഇറാനിലും 1956 മുതൽ ഉര്‍ദു പഠനം നടന്നുവരുന്നുണ്ട്. ലോക പ്രശസ്തമായ കൈറോ സർവകലാശാലയിലും ഭരണാധികാരിയുടെ പ്രത്യേക ഉത്തരവുപ്രകാരം 1939 മാർച്ച് ഏഴിന് ഉർദു പഠന വിഭാഗം സജീവമാകുകയും പാഠ്യപദ്ധതിയുടെ അവിഭാജ്യ ഭാഗമാകുകയും ചെയ്തു. മിസ്റിലെ ധാരാളം സ്ഥലങ്ങളിൽ ഉര്‍ദു പഠനം വിപുലമാണ്.


ആഗോള തലത്തിൽ പത്രപ്രവർത്തനരംഗത്തെ ചലനങ്ങളെകുറിച്ച് അന്വേഷിക്കുമ്പോൾ ഉർദു ഭാഷാ ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കുന്നതായി കാണാൻ സാധിക്കും. ഒരുപക്ഷേ ബ്രിട്ടൺ ആയിരിക്കും ഇക്കാര്യത്തിൽ മുൻപന്തിയിലുള്ളത്. 1961ൽ  ബർമിംഗ്ഹാമിൽ നിന്ന്  'മഹമൂദ് ഹാഷ്മി', 'മഗ്‌രിബ്', പിന്നീട് 'ഏഷ്യ' എന്നിങ്ങനെ രണ്ട് ആഴ്ച പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു. ജനങ്ങൾക്കിടയിൽ ഉർദു പത്രങ്ങൾക്ക് പ്രിയമേറിയപ്പോൾ 'അഖ്ബാറെ വത്തൻ' എന്ന പത്രവും ഇറങ്ങി. 1971 ആയപ്പോഴേക്കും ബ്രിട്ടനിൽ ഉർദു പത്രപ്രവർത്തനരംഗത്ത് വലിയ വിപ്ലവമാണുണ്ടായത്. ഉർദു ദിനപത്രമായ 'ജങ്ക്' അതിനുശേഷം 'മില്ലത്ത്', 'ആവാസ്' എന്നിങ്ങനെ പ്രസിദ്ധീകരണം ആരംഭിക്കുകയുണ്ടായി. ഇപ്പോൾ 'നവായെ വക്ത് ഔസാഫ്  പത്രങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്.

1980 കളിലാണ് ബ്രിട്ടനിൽ ആദ്യത്തെ ഉർദു  മാസിക പ്രസിദ്ധീകരിച്ചത്. ഉർദു അദബ്" എന്ന മാസിക വളരെ ത്യാഗങ്ങൾ  സഹിച്ച് ആയിരുന്നു   മൊയിനുദ്ദീൻ ഷാഹ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന്റെ "ഗാലിബ് വിശേഷാൽ പതിപ്പ് "ലോകോത്തര ശ്രദ്ധ നേടിയെടുത്തു. ഇതേത്തുടർന്ന് ഉർദു മാസികകൾക്ക് വലിയ തോതിലുള്ള പ്രചാരണമാണ് സിദ്ധിച്ചത്. 'സാദാ', 'പർവാസ്' എന്നിവ ദ്വിമാസികകൾ ആയും "ഉർദു തഹരിക്ക എന്ന മാസികയും ആരംഭിച്ചു. ചില വാരികകൾ എല്ലാം തന്നെ ഇപ്പോൾ പത്രങ്ങൾ ആയിട്ടാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. 'നവായേ  വക്ത്', 'ഇൻസാഫ്'എന്നിവ ഇങ്ങനെ കാണാൻ സാധിക്കും.   

അമേരിക്കയിലാണ് ഉർദു പത്രപ്രവർത്തനം സജീവമായി നടത്തുന്ന മറ്റൊരിടം. പരസ്യങ്ങൾകൊണ്ട് ചെലവ് വഹിക്കുന്നതിനാൽ വായനക്കാർക്ക് സൗജന്യമായി നൽകുന്ന രീതിയും ഇവിടെയുണ്ട്. 40 വർഷം മുമ്പാണ് 'ക്രസന്‍റ് ' എന്ന ഉര്‍ദു പത്രം പ്രസിദ്ധീകരിച്ചത്. ഡോക്ടർ മുസഫർ ശിഖവയ്യായിരുന്നു  ഇതിന്റെ പത്രാധിപൻ. കഴിഞ്ഞ 27 വർഷമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "ഉർദു ടൈംസാണ്" അമേരിക്കയിലെ പ്രശസ്തമായ ഒരു പത്രം. ഖലീൽ റഹ്മാന്റെ  പത്രാധിപത്യത്തിൽ   പുറത്തിറങ്ങുന്ന ഉർദു ടൈംസ് 14 സിറ്റികളിൽ വായിക്കപ്പെടുന്നുണ്ട്. ഉർദു ടൈംസിന്റെ  വ്യത്യസ്തമായ പതിപ്പുകൾ ന്യൂയോർക്ക്, ന്യൂജേഴ്സി, മേരിലാൻഡ്, അറ്റലാൻഡ് ,മിയാമി, ചിക്കാഗോ,ഹോസ്റ്റണ് , കാലിഫോർണിയ, മോൺട്രിയൽ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. Torranto times, Caravan, Paakisa, Aafakh പോലുള്ള പത്രങ്ങളും അമേരിക്കയിൽനിന്ന് പുറത്തിറങ്ങുന്നുണ്ട്.

1968ൽ  കാനഡയിൽ ആദ്യത്തെ ഉർദു വാരികയായ 'സഹ്ബാ' പ്രസിദ്ധീകരിച്ചു. അൽകബീർ ഖുറൈശി ആയിരുന്നു ഇതിന്റെ എഡിറ്റർ. പിന്നീട് 'പാകിസ', അൽഹിലാർ, ഇറോസ്, പൈഗാബർ പോലുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ടോറാന്‍റോ  കഴിഞ്ഞ 12 വർഷമായിട്ട് ഉർദു ദിനപത്രങ്ങളുടെ കേന്ദ്രമാണ്. സ്റ്റാർ, ഉര്‍ദു ടൈംസ് ആവാം, കാർവാൻ, സൺഡേ ടൈംസ്, സ്റ്റാർ ന്യൂസ്, സദാഖത്ത്, ആഫാഖ്, ,ടൊറാന്‍റോ ടൈംസ് എന്നിവ ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.

 ചൈനയിൽ ഉർദു ദിനപത്രമായ "ഉര്‍ദ ഴ അക്ബാർ ", "നവായെ ദോസ്തി "എന്നിവ പുറത്തിറങ്ങുന്നു. ചേഷിയലേന്‍ നൂർ അഹമ്മദ് ചൗഹാനാണ് ഇതിന്‍റെ എഡിറ്റർ. ചൈനയിലെ രാഷ്ട്രീയ പ്രധാനമായ കാര്യങ്ങൾ പ്രത്യേകിച്ച് ഉർദു പ്രേമികൾക്ക് എത്തിച്ചുകൊടുക്കുന്നത് ഈ പത്രങ്ങളാണ്. മൗറീഷ്യസിൽ നിന്ന് "സദായെ ഉര്‍ദു " എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. 

 ഗൾഫ് രാജ്യങ്ങളിൽ വളരെയേറെ ഉർദു പത്രങ്ങൾ ഉണ്ട് അമ്പതിനായിരത്തിൽ  കൂടുതൽ സർക്കുലേഷൻ ഉള്ള "ഉർദു ന്യൂസ്" ഏറെ പ്രചാരമുള്ളതാണ്. കുവൈത്ത് ടൈംസ്. അല്‍ ഖലീജ്, അറബ് ടൈസ്, ഖത്തറിൽ നിന്നുള്ള  ഗള്‍ഫ് ടൈംസ്, സൗദിയിൽ നിന്ന്  അല്‍ അമീന്‍ ഉര്‍ദു, അല്‍ റിയാദ് എന്നിങ്ങനെയുള്ള പത്രങ്ങളുണ്ട്. ഹജ്ജ് സീസണിൽ അൽമദീന ഉര്‍ദു ഒരു ലക്ഷത്തിലേറെ കോപ്പികൾ അച്ചടികാറുണ്ട്.  ജിദ്ദയിൽനിന്ന് "നസീം സഹറിന്‍റെ" പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന "സീമാബ്", കുവൈത്തിലെ "കുവൈറ്റ് ടൈംസ്"എല്ലാ ഗൾഫ് മേഖലയിലെ ഉർദു പത്ര സാന്നിധ്യമാണ്.

 1972ൽ  നോർവെയിൽ ഉർദു പത്രം  പാം ഫ്ലാറ്റ് രൂപത്തിലാണ് ആരംഭിച്ചത്. പിന്നീട്   'സഫീർ ', 'പർദേസ ' , 'ബാസെഗശ്ത് ', 'കാർവാൻ',  'ബോട്ടിക ', 'പയഗമേ മഷഹീഖ്‌ കൾച്ചർ ',  'റോസൻ ' പോലുള്ള പത്രമാസികകൾ  പ്രസിദ്ധീകരിച്ചു തുടങ്ങി. 

ലോക വ്യാപകമായി ഉർദു ദിനം സാംസ്‌കാരിക പരിപാടികളാൽ  ആചരിക്കുമ്പോൾ സ്വന്തം മണ്ണിൽ പിറവിയെടുത്ത ഭാഷയാണ് ഉർദു എന്നതിനാൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകയുണ്ട്.

famous Urdu poem 'Ek Arzoo' Written by Allama lqbal.അല്ലാമാ ഇഖ്ബാലിന്റെ പ്രശസ്ത ഉർദു കവിത ഏക് ആർസൂ.

അല്ലാമാ ഇഖ്ബാലിന്റെ പ്രശസ്ത ഉർദു കവിത ഏക് ആർസൂ. 

ഉര്‍ദുവിന്റെ ആത്മകഥ കേള്‍ക്കാം....!|Listen to Urdu's autobiography ..! |اردو کی کہانی کچھ اپنی زبانی

ഉര്‍ദുവിന്റെ ആത്മകഥ കേള്‍ക്കാം....!|Listen to Urdu's autobiography ..! |اردو کی کہانی کچھ اپنی زبانی

ഉർദു: സംഗീത സാന്ദ്രമായ ഭാഷ -ഷബീർ രാരങ്ങോത്ത്

വൊ കരെ ബാത് തൊ ഹര്‍ ലഫ്‌സ് സെ ഖുഷ്ബു ആയെ
ഐസീ ബോലീ വഹീ ബോലെ ജിസെ ഉര്‍ദു ആയെ

അവര്‍ സംസാരിച്ചെന്നാല്‍, ഓരോ വാക്കില്‍ നിന്നും സുഗന്ധം വരും
അത്തരമൊരു ഭാഷ ഉര്‍ദു അറിയുന്നവരേ മൊഴിയുകയുള്ളൂ

(അഹ്മദ് വസി)
ഓരോ വാക്കിലും സംഗീതമൊളിപ്പിച്ചു വെച്ചിട്ടുള്ള ഭാഷയാണ് ഉര്‍ദു. ഏറ്റവും നിസാരമെന്നു കരുതാവുന്ന ഒരു കാര്യത്തെ പോലും ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഉര്‍ദു ഭാഷയിലൂടെ സാധ്യമാകുന്നു. ഈയൊരു പ്രത്യേകത തന്നെയാണ് മികച്ച കാവ്യ ശില്പങ്ങള്‍ ഉര്‍ദു ഭാഷയിലൂടെ രൂപം കൊള്ളുന്നതിനു കാരണമാകുന്നത്.
അതിശക്തമായ വികാരങ്ങളെയും അതിനിര്‍മലമായ അനുഭൂതികളെയും കേവലമൊരു വാക്കില്‍ കുടിയിരുത്താനുള്ള കഴിവ് ഉര്‍ദു ഭാഷയ്ക്കുണ്ട്. 
ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിനടുത്ത് പശ്ചേമേശ്യയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഉര്‍ദു ഭാഷ ഉല്‍ഭവിച്ചത്. അന്ന് ഉത്തരേന്ത്യയിലെ ഭാഷ സംസ്‌കൃതത്തില്‍നിന്ന് രൂപംകൊണ്ട ഏതാനും പ്രാദേശിക ഭാഷകളായിരുന്നു. പുറമേനിന്നു വന്നവര്‍ നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ മാതൃഭാഷയിലെ പദങ്ങളും ശൈലികളും ധാരാളമായി നാട്ടുഭാഷയില്‍ കലരുകയുണ്ടായി. ഈ മിശ്രഭാഷ പില്‍ക്കാലത്ത് 'ഉര്‍ദു' എന്നും 'ഹിന്ദുസ്ഥാനി'  എന്നും അറിയപ്പെട്ടുതുടങ്ങി. 
ഉത്തരേന്ത്യയില്‍ മുസ്്ലിം ഭരണം നൂറ്റാണ്ടുകള്‍ തുടര്‍ന്നപ്പോള്‍ ഉര്‍ദു ഇന്ത്യയില്‍ വ്യാപകമായി വളര്‍ന്നു. അറബി-പേര്‍ഷ്യന്‍ ഭാഷകളിലെ പദാവലികള്‍ മുഴുവന്‍ ഉര്‍ദുവില്‍ ലയിച്ചു. ഉര്‍ദു സാഹിത്യത്തിന്ന് തുണയായത് മുഖ്യമായി പേര്‍ഷ്യന്‍ സാഹിത്യമായിരുന്നതിനാല്‍ പ്രാദേശിക സാഹിത്യ പാരമ്പര്യവുമായി ഗണ്യമായ വ്യത്യസ്തത പുലര്‍ത്തി.
ഉര്‍ദു സാഹിത്യത്തില്‍ എന്നും ഏറെ പ്രചാരം ലഭിച്ച ഒന്ന് ഗസലുകളായിരുന്നു. ഒരേ മീറ്ററില്‍ രചിക്കപ്പെട്ടിരുന്ന മനോഹരമായ കവിതകള്‍ എന്നതിനൊപ്പം തന്നെ സ്വയം സംഗീതം പൊഴിച്ച് നിലനില്ക്കാന്‍ ഗസലുകള്‍ക്കായിരുന്നത് ആ ഭാഷാ സൗന്ദര്യം തന്നെയായിരുന്നു.
ഉര്‍ദുവല്ലാത്ത ഭാഷകളിലും ഗസലുകള്‍ ഒട്ടനവധി പിറവിയെടുത്തിരുന്നെങ്കിലും ഉര്‍ദു ഭാഷ സമ്മാനിച്ചയത്ര മനോഹാരിത അവയ്‌ക്കൊന്നും സമ്മാനിക്കാന്‍ സാധിച്ചിരുന്നില്ല. പ്രണയത്തിന്റെ ഭാഷയെന്ന് ഉര്‍ദു വിശേഷിപ്പിക്കപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

ഉര്‍ദു ഭാഷ മുന്നോട്ടു വെക്കുന്ന സഭ്യതയും ആകര്‍ഷണിയതയും മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനാകാത്തതാണ്. അതിന്റെ കാവ്യാത്മകതയാണ് ഏറ്റവുമധികം മനോഹരമായ കവിതകള്‍ ആ ഭാഷയില്‍ പിറവി കൊള്ളുന്നതിന് നിമിത്തമായിട്ടുള്ളതും.

തമ്മില്‍ പിരിയാനാവാത്ത വിധം ഇഴചേര്‍ന്നു കിടക്കുകയാണ് ഹിന്ദിയും ഉര്‍ദുവുമെങ്കിലും പില്ക്കാലത്ത് ഹിന്ദിയില്‍ വന്നു ഭവിച്ച സംസ്‌കൃത സ്വാധീനം ഹിന്ദി ഭാഷയിലെ കാവ്യാത്മകതക്ക് വലിയ പരിക്കുകള്‍ ഏല്പിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഹിന്ദിയില്‍ ഉര്‍ദു ചേര്‍ക്കപ്പെടുമ്പോഴുള്ള ഒരു മനോഹാരിത മനസിലാക്കാനായി ഒരുദാഹരണം മാത്രം സൂചിപ്പിക്കാം.
ഏറെ പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗാണ് ഡോണ്‍ കൊ പകഡ്‌നാ മുഷ്‌കില്‍ ഹി നഹി നമുംകിന്‍ ഹെ എന്നത്. ഉര്‍ദു മുക്ത ഹിന്ദിയിലായിരുന്നു ഇതേ ഡയലോഗ് അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഡോണ്‍ കൊ പകഡ്‌നാ കഠിന്‍ ഹി നഹി അസംഭവ് ഹെ എന്നു പറയേണ്ടി വരുമായിരുന്നു. ഇതു പരിശോധിക്കുമ്പോള്‍ ആ രണ്ട് ഉര്‍ദു വാക്കുകള്‍ പകര്‍ന്ന മനോഹാരിത ദൃശ്യമാകും. ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട മിക്ക പാട്ടുകളിലും ഇത്തരമൊരു ഉര്‍ദു ഫാക്ടര്‍ നല്കിയ മനോഹാരിത കണ്ടെത്താനാകും. ചിലതിലാകട്ടെ അതാവും അതിന്റെ ആത്മാവു തന്നെ. ഏറ്റവും ചുരുക്കത്തില്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തേണ്ട സംഗീതഗര്‍ഭമായ ഭാഷയാണ് ഉര്‍ദു എന്നു സാരം. 

Nov - 9 ലോക ഉർദു ദിനം. ഉർദു ഭാഷയുടെ സ്വീകാര്യത. ചരിത്ര താളുകളിലൂടെ....

ഉർദു ഭാഷയുടെ സ്വീകാര്യത. ചരിത്ര താളുകളിലൂടെ....
 

علامہ اقبالؔ کی شاعری کے چند رجحانات

 علامہ ڈاکٹر محمداقبال کا نام اردو شاعری کے عظیم شعراء میں سرِفہرست آتا ہے۔ ان کی شاعری کا مطالعہ ہر نقادوں نے مخصوص اور منفرد زاویوں سے کرنے کی کوشش کی ہے۔ وہ اس لئے کہ اقبال ؔکی شاعری میں فلسفے کی آمیزش کے ساتھ ساتھ غیر معمولی تاریخی و ثقافتی،عمرانی اور جمالیات کا شعور ملتا ہے۔ ان کی شاعری اسلامی، ہندوستانی اور یورپی نظریہء حیات اور فن کے گہرے مطالعے کے بعد ہی وجود میں آیا ہے۔ اسی وجہ سے ان کی شاعری میں ہمہ جہت پہلو دکھائی دیتا ہے۔ بقول آل احمد سرور  ”وہ تین روحانی اقلیتوں کا شاعر ہے۔ہندوستان، علمِ انسان اور مغرب۔اس بنیادی حقیقت کو سامنے رکھے بغیر اقبال کے ساتھ انصاف نہیں ہوسکتا۔“  

       (دانشورِ اقبالؔ -آل احمد سرور۔ص255)

اقبال ؔنے اپنا شعری مجموعہ سب سے پہلی بار فارسی میں شائع کیا تھااور اردو سے زیادہ فارسی ہی میں شاعری کی ہے۔ ان کی مثنوی اسرارِ خودی 1915ء میں منظرِ عام آیا اور رموزِ بے خودی اور پیامِ مشرق کی اشاعت کے بعد ہی اردو میں بانگِ درا شائع کیا تھا۔ان کے شعری مجموعوں کی اشاعت کی فہرست اس طرح ہے۔

۱۔اسرارِ خودی  1915    ۲۔رموزِ بے خودی 1918   ۳۔پیامِ مشرق  1923   ۴۔بانگِ درا   1924(اردو)    ۵۔زبورِ عجم   1927    ۶۔جاوید نامہ  1932 ۷۔بالِ جبرئیل  1935 (اردو)     ۸۔ضربِ کلیم  1936 (اردو)   ڈاکٹر 

اقبالؔ بیک وقت فلسفی، پیامی، فطری، حب الوطنی، سیاسی اور مذہبی شاعر ہیں۔ اقبال کی شاعری کا سب سے پہلا موضوع فطرت کی تصویر کشی ہے۔ یہ پہلو ہمیں ان کی ابتدائی دور کی شاعری میں زیادہ ترنظرآتاہے۔ ان میں ہمالہ، ایک آرزو اور  شعاعِ امید جیسی نظمیں خاص طور پر قابلِ ذکر ہیں۔ ان نظموں کے ذریعے اقبال ایک نیچرل شاعر کے روپ میں قاری کے سامنے آتے ہیں۔ بقول ڈاکٹر شوکت سبزواری۔

”اقبال ؔغالباََ یورپ جانے سے پہلے جس نظر کے مالک تھے،ذوقِ حسن اس میں ڈھل گیاتھا۔ لیکن ذوقِ حکمت کا رنگ ابھی اس میں نہیں آیا تھا۔اسی لئے حسین مناظر اور دلکش مناظر کی ظاہری چمک دمک ہی سے اسکی تسکین ہوجاتی تھی۔“

(اقبالؔ بحیثیت شاعر۔ پروفیسر رفیع الدین ہاشمی   ص۷۱)

  البتہ اقبال کے یورپ جانے کے پہلے کی شاعری میں فکر سے زیادہ حسن کی پیش کش ہے۔ انھوں نے اپنی ابتدائی دور کی شاعری میں مناظرِ فطرت کی تصویر کشی اور حب الوطنی کے موضوع پیش کر کے اپنی شعر ی ذوق کی پیاس بجھانے کی کوشش کی ہے۔لیکن چند ہی عرصے کے بعدفکرو نظر کوبھی پیش کرنا شروع کیا۔ان کی ابتدائی دور کی نظمیں گلِ رنگین اورخفتگانِ خاک سے استفسار سے فکری پہلو کا ظہور ہوتا ہے

  ؎ کام مجھ کو دیدہء حکمت کے الجھیڑوں سے

دیدہء بلبل سے میں کرتاہوں نظارہ   ترا

تم بتادو راز  جو  اس گنبد ِ  گرداں میں ہے

موت اک چبھتا ہوا کانٹا دلِ انساں میں ہے

اقبال کی شعرو شاعری کی تخلیق میں ایک خاص مقصدیت پائی جاتی ہے۔اسی لئے ان کا ذہن شروع سے ہی ایک خاص مقصدیت پر مائل تھا۔خود اقبال نے اپنی شاعری پر لکھا ہے۔

”شاعری محض محاورات اور اظہارو بیان کی صحت سے بڑھ کر کچھ اور بھی ہے۔میرے معیار (Ideals)تنقید نگاروں کے ادبی معیاروں سے مختلف ہیں۔میرے کلام میں شاعری محض ایک ثانوی حیثیت رکھتی ہے۔مجھے قطعاََیہ خواہش نہیں ہے کہ دورِ حاضر کے شعرا میں میرا بھی شمار ہو۔“ 

(خطوطِ اقبال مرتبہ رفیع الدین ہاشمی ص۱۳۳)

انھوں نے شاعری کے ہر دور میں مقصد کا خیال رکھا۔اس کے مطالعے سے ہمیں اقبال کی شاعری کی عظمت،مزاج اور پیغام کی قدروقیمت کا اندازہ بخوبی ملتاہے۔خواہ وہ ان کی ابتدائی دور کی شاعری میں ہو یا بعد کی۔مثلاََ وطنیت پر ان کی نظم تصویرِ درد کو لے لیجئے۔اس میں محض حب الوطنی کو ظاہر نہیں کیا بلکہ ایک مقصد لے کر پیغام پہنچایا ہے۔چنانچہ ہم یہ کہہ سکتے ہیں کہ ان کی شاعری میں پیغمبرانہ اندازدکھائی دیتا ہے۔

   ؎ نہ سمجھوگے تو مٹ جاؤگے اے ہندوستاں والو

تمھاری داستان تک بھی نہ ہوگی داستانوں میں 

اقبالؔ ایک پیامی شاعر ہے۔وہ کبھی اپنا پیغام ملّی شاعر بن کر،کبھی قومی شاعر بن کر اور کبھی آفاقی شاعر بن کر دیتے ہیں۔ ان کا پیغام مشرق ومغرب دونوں کو جگانے کا ہے۔اسی وجہ سے وہ عمل اور حرکت کا پیغام دیکر قوم کو جگاتے ہیں۔

  ؎ عمل سے زندگی  بنتی ہے  جنّت بھی جہنّم بھی 

یہ خاکی اپنی فطرت میں نہ نوری ہے نہ ناری    

مشرق سے ہوں بیرار نہ مغرب سے حذر ہو

فطرت  کا  اشارہ  ہے  ہر شب کو  سحر کر  

خودی کو  کر  بلند اتنا  کہ  ہر تقدیر سے  پہلے

خدا بندے سے خود پوچھے بتا تیری رضا کیا ہے   

اردو میں ظفر علی خان، محمد علی جوہر،حسرت موہانی اور اکبر الہ آبادی نے اصلاحی،سیاسی اور انقلابی نظموں کا ایک بڑا سرمایہ بہم پہنچا دیاہے اور یہ بھی صحیح ہے کہ ایسی نظموں کے ساتھ غزل بھی اپنے روایتی مضامین کے دائرے کو توڑ کر سیاسی، سماجی اور انقلابی موضوعات،نئی زبان اورتازہ کار شعری رویّے اپناتی ہے۔ لیکن سچ یہ بھی ہے کہ اس شعری سرمایوں میں اکثر وبیشترنظموں اور غزلوں کی شاعری صحافتی شاعری کہلانے پر مجبور ہو جاتی ہے۔ لیکن اقبال ایسے موضوعات پیش کرتے ہوئے صحافتی انداز سے دور رہے۔مثلاََ

سبق پھر پرھ،صداقت کا، عدالت کا، شجاعت کا

لیا جائے گا  تجھ سے  کام   دنیا کی   امامت کا  

مسلماں کے  لہو میں ہے سلیقہ دل نوازی کا

مروت حسنِ عالمگیر میں ہے مردانِ غازی کا     

مری نوائے شوق سے شورِ حریمِ ذات میں 

غلغلہ ہائے الاماں  بتکدہء   صفات میں      

شاعری کے دو پہلو ہیں۔ایک فنّی یعنی لفظوں کی ترتیب وموزونیت اور موسیقیت۔دوسرا پہلو اس کی تخیلی یا شعوری  ترتیب ہے، جس کے ذریعہ شعر میں جوش وولولہ اور گرمی پیداکر دیتی ہے۔ علامہ اقبال نے اس پہلو کو خونِ جگر سے تعبیر کیا ہے۔  

نقش ہیں سب ناتمام خونِ جگر کے بغیر

نغمہ ہے سوداے خام خونِ جگر کے بغیر    

اقبالؔ کی شاعری میں فنّی اور فکری دونوں پہلوپائے جاتے ہیں۔اگر بالِ جبرئیل میں شعریت کا رنگ غالب ہے تو ضربِ کلیم میں شعریت سے زیادہ فکر کو اہمیت دی ہے۔ وہ ایک مفکر ہونے کے ساتھ ساتھ بڑے فنکار بھی ہیں۔ان کے کلام میں گہرے اور عمیق فلسفیانہ خیالات موجود ہیں اور فن کی خوب صورت ملاپ بھی۔بقول صوفی غلام مصطفی تبسّم:

  ”اس کا سب سے بڑا کمال یہ نہیں ہے کہ وہ ایک فلسفی ہے اور اس نے دنیا کو نئی حکمتِ زندگی سے روشناس کرایا ہے بلکہ اس کی عظمت اس میں پوشیدہ ہے کہ وہ حکیمانہ افکار کو شعر  کے حسین اور رنگین پیرائے سے آراستہ کرتاہے۔“

(اقبالؔ بحیثیت شاعر۔ پروفیسر رفیع الدین ہاشمی ص  ص103-104)

اقبال ایک فلسفی شاعر ہیں۔انھوں نے فلسفہء خودی کو اپنی شاعری میں پیش کیا ہے۔ان کے ہاں خودی کا مطلب ہے خود شناسی یا عرفانِ ذات کا۔بالفاظِ دیگر خود (real self)کو پہچاننے کا ہے۔اس فلسفے کا خیال انھوں نے قرآن سے لیا ہے اور مغربی فلسفے سے بھی۔خودی کو انھوں نے سمندر سے تشبیہ دی ہے۔ان کی نظر میں خودی وصیع و عریض چیز ہے۔وہ اتنا ہے کہ خدائی بھی اس کے برابر ہوتی ہے۔ 

 ؎      خودی کی زد میں ساری خدائی

ایک اور جگہ اقبال یوں رقم طراز ہیں۔   

 ؎  خودی وہ بحر ہے جس کا کوئی کنارہ نہیں 

تو آب  جو اسے سمجھنا  اگر تو چارہ نہیں     

اقبالؔ نے شاعری میں اپنے فکرو نظر کی پیش کش کے لئے کچھ اپنی اصطلاحات سے کام لیا ہے۔ مثال کے طور پر ’شاہین‘۔ کچھ الفاظ اقبال نے تو خودنئے بنائے یاانھیں الفاظ کونئے معنوں میں استعمال کیا۔ مثلاََ خودی،مردِ مؤمن،ذوقِ یقین،عقل و عشق وغیرہ۔ان نئے الفاظ اور اصطلاحات نے اقبال کی شاعری میں بھی ایک نیا اندازاورنیا فکر پیدا کیا۔ان کے کلام میں یہ  اصطلاحات  فکر کی پیش کش کو آسان کر دیا اور ساتھ ہی ساتھ شاعری کا حسن بڑھا دیا۔بقول سید صادق:

”ان کا تخلیق کردہ لسانی نظام ان کی فکر کی معنیاتی تہوں کو کھولتا ہوا نظر آتا ہے اور اس کی بھر پور نمائندگی کرتا ہے۔“

(فکرو تحقیق جولائی  تا ستمبر2005 ص 140)

الغرض اقبال  اپنی شعرو شاعری کے سفر میں مختلف رجحانات سے گذر کر اردو اور فارسی شاعری کے بلند درجے پر پہنچ گئے اور فارسی اور اردو  ادب کو اپنی شاعری اور فکر و نظر سے مالامال کر دیا۔

کتابیات

  •  دانشورِ اقبال -آل احمد سرور 
  •  اقبال بحیثیت شاعر۔ پروفیسر رفیع الدین ہاشمی 
  •  اقبال اور عالمی ادب۔ عبد المغنی
  • شعر غیر شعر اور نثر۔ شمس الرحمن فاروقی
  •  فکرو تحقیق جولائی  تا ستمبر  2005
  •  خطوطِ اقبال مرتبہ رفیع الدین ہاشمی

കേരളം കണ്ട ഉറുദു, (Part 1) History of kerala Urdu

 
കേരളം കണ്ട ഉറുദു, (Part 1) History of kerala Urdu

നവംബർ 9 ലോക ഉർദുദിനം: ഇഖ്ബാൽ വായിക്കപ്പെടുന്നു -യൂനുസ് വടകര

സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ...

തലമുറകൾ ഏറ്റുപാടി നെഞ്ചോട് ചേർത്ത ഈ മഹാകാവ്യം ഇപ്പോഴും ഓരോ ഭാരതീയനും ഹൃദയപൂർവ്വം ഏറ്റുവാങ്ങി ഭാരതത്തിൻറെ ചരിത്ര ഹൃദയത്തിൽ ഇടംപിടിച്ച ഈ കവിതകൾ തന്നെ യാവും ദേശീയ അന്തർദേശീയ തലത്തിലും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഇരുപതാം നൂറ്റാണ്ടിന്റെ  ഇതിഹാസ കവി 'അല്ലാമാ മുഹമ്മദ് ഇഖ്ബാൽ' എന്ന ദാർശനിക കവി ഓർമ്മിക്കപ്പെടുന്നത്

ഇന്ത്യയിലെ ലോക പ്രശസ്ത കവികളിൽ ഒരാൾ, ഉർദു സാഹിത്യത്തെ പരിവർത്തിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത സാഹിത്യകാരൻ,  തത്വചിന്തകൻ, പരിഷ്കർത്താവ്, നവോത്ഥാനനായകൻ, രാഷ്ട്രീയമീമാംസകൻ, ചരിത്ര പണ്ഡിതൻ, പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, നിയമജ്ഞൻ, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച തിനാലാണ് *സാർ* എന്ന പദവിയും 'അല്ലാമ' എന്ന അപരാധി ദാനവും അദ്ദേഹത്തെ തേടിയെത്തിയത് ബഹുഭാഷാപണ്ഡിതനായ ഇഖ്ബാൽ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പേർഷ്യ, അറബി, പഞ്ചാബി, തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുകയും അവയിലൊക്കെയും തൂലിക ചലിപ്പിക്കുകയും ചെയ്തു. എന്നാൽ സർഗാത്മക രചനകൾക്ക്  പ്രധാനമായും ഉർദു ഭാഷയെ തിരഞ്ഞെടുത്തു.  മാനവിക മൂല്യങ്ങൾക്കും ഭാരതീയ നവോത്ഥാനത്തിനും തൻറെ ജീവിതവും തൂലികയും സമർപ്പിച്ചതാണ് ഇപ്പോഴും ഈ കവിയെ വായിക്കപ്പെടുന്നത്. 

1877 നവംബർ 9ന് സിയാൽകോട്ടിൽ ജനിച്ച ഇഖ്ബാൽ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും  ബിരുദവും-ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി യതിനുശേഷം 1905 ലണ്ടൻ കോബ്രിഡ്ജ്  ട്രിനിറ്റി കോളേജിലും 1907 ജർമ്മനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും 1908  ലോ ബിരുദവും കരസ്ഥമാക്കി  യൂറോപ്പ്യൻ വാസത്തിനിടെ സ്വാഭാവികമായും ഇഖ്ബാ ലിൻറെ വീക്ഷണത്തിൽ ചില മാറ്റങ്ങൾ കാണപ്പെട്ടു. അപ്പോഴാണ് സമുദായത്തിന് അകത്തുനിന്ന് ഏറെ എതിർപ്പുകൾക്ക്   വഴിയൊരുക്കിയ  പാശ്ചാത്യർക്ക് ഇസ്ലാമിനെക്കുറിച്ചുള്ള സംശയങ്ങൾ ഇതിവൃത്തമായി എഴുതിയ  *ശിഖ്വ വ* (ആവലാതി) രചിക്കപ്പെട്ടത്. പക്ഷേ തൻറെ കണ്ണുകളുടെ കാഴിച്ചകൾക്ക്  മങ്ങലേല്പിക്കാൻ  പാശ്ചാത്യ പ്രഭാപൂരത്തിന്ന് കയ്യിലെന്നും  ആ കണ്ണു കളിൽ മദീനയിലെയും നജിതിലെയും മൺ പൊടികൾ കൊണ്ടെഴുതിയ സുറുമ ആണെന്നും ധൈര്യപൂർവ്വം പാടുമ്പോഴും ഭാരതാഭിമാനം ഉണർത്താനും ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ അടരാടാനും കവിതകളിലൂടെയും മറ്റും ആഹ്വാനം ചെയ്യുന്ന ഒട്ടനേകം രചനകൾ തീർത്തതും അടങ്ങാത്ത ദേശസ്നേഹത്തിന്റെ ഉറവിടമായി ഇഖ്ബാലിനെ വായിക്കുമ്പോഴും തൻറെ ദാർശനികത സാർവലൗകിക മനുഷ്യത്വ വാദമാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു.

കവിതകളിലും ലേഖനങ്ങളിലും അധ്യാപനത്തിലും കുടുംബജീവിതത്തിലും വക്കാലത്തും സാമുദായിക ശാക്തീകരണത്തിലും നിറസാന്നിധ്യമായപ്പോഴും സാമ്രാജ്യത്വത്തിനും കോളനിവാഴ്ച്ചക്കുമെതിരെ ജന്മനാടിന്റെ സ്വാതന്ത്ര സമര പരിപാടികളിൽ സജീവമാകുന്നതിന് ഖിലാഫത്ത് പ്രസ്ഥാനത്തിൽ അണി ചേർന്ന് പ്രവർത്തിക്കാൻ സമയം കണ്ടെത്തിയ മഹാകവി പ്രവാചക സ്നേഹത്തിന്റെ വികാരതീവ്രമായി ആവിഷ്കരിച്ച  'അറുമുഖനെ ഇജാസി ലൂടെ'  ആഷിഖ് റസൂൽ ആയും 'ഇൽമുൽ ഇഖ്തിസ്വാദിലൂ' ടെ സാമ്പത്തിക വിദഗ്ധനായും ശിഖ വായിലൂടെയും ജവാബെ ശിഖ് വ യിലുടെയും സാമുദായിക നവോത്ഥാന നായകനായും  'ബച്ഛോകിദുആ' യിലൂടെ കുട്ടിയായും 'പരുന്തേക്കിഫരീയാദിലൂടെ' പക്ഷിയായും 'പഹാട് ഓർ ഗിൽ ഹരി'  ലുടെ പ്രകൃതി നിരീക്ഷകനായി 'സാരേ ജഹാംസെ അച്ഛാ യി' ലൂടെ ദേശസ്നേഹി ആയും കടന്നുപോകുമ്പോഴാണ് ഇഖ്ബാൽ ഇന്നും വായിക്കപ്പെടുന്നത്.

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...