Showing posts with label നവംബര്‍ 01. Show all posts
Showing posts with label നവംബര്‍ 01. Show all posts

Monday, 31 October 2022

നവംബര്‍ 1 കേരളപ്പിറവി


 


کیرالا  (نارجیلستان)
یرالا ہندوستان کی ایک ریاست ہے جو دکن کے جنوبی حصّے میں واقع ہے۔کیرالا کا بڑا شہر ترووننتاپورم ہے، جو کیرالا کی راجدھانی ہے۔ یہاں 97 فیصد لوگ ملیالم بولتے ہیں۔ 2 فیصد لوگ تامل بولنے والے ہیں اور دوسری زبانوں کے بولنے والے صرف ایک فیصد ہیں۔ یہاں کے باشندوں کو ملیالی کہتے ہیں۔ شمال اور شمالی مشرقی سرحد کرناٹک سے، مشرقی و جنوبی سرحد تامل ناڈو اور مغربی سرحد بحرِعرب سے ملتی ہے۔
 ملیالم زبان بولنے والوں پرمشتمل اس صوبے کا تاسیس یکم نومبر 1956ء کو کیا گیا۔ ابتدا میں کیرالا بڑا پسماندہ تھا۔ لیکن پچھلے پچاس سالوں میں یہاں انقلابی تبدیلیاں رونما ہوئی ہیں۔ اس کی اہم وجہ تعلیم اور جدیدیت کے اثرات ہیں۔ خواندگی، صحتِ عامہّ وغیروں میں جو کچھ کامیابیاں حاصل ہیں وہ سارے کے سارے ترقی یافتہ ممالک سے شانہ بشانہ رہتی ہیں۔ کیرالا کی سماجی ترقی کو 'کیرالا نمونہ' کے نام دے کر غیر ممالک کے سماجی اور سیاسی ماہرین زیرِ بحث لا رہے ہیں۔ آج اپنی خوب صورتی اور بے مثال قدرتی حسن کی وجہ سے یہ ریاست دنیا بھر معروف ہے۔
നവംബര്‍ 1 കേരളപ്പിറവി ദിനം
കേരളസംസ്ഥാന രൂപവത്കരണ ദിനമായ നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനും ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുന:സംഘടനയുടെ ഭാഗമായി ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രവിശ്യയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.

രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5  ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരള സംസ്ഥാന രൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു.

സംസ്ഥാന പുനഃസംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു. കേരള സംസ്ഥാനത്തിന്റെ ആദ്യ രൂപത്തിൽ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത്.

നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുനഃസംഘടന നടന്നത്‌. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു. 


നവംബര്‍ 1 കേരളപ്പിറവി

Thursday, 12 November 2020

മൗലാനാ ഇസ്മാഈല്‍ മീററ്റി ബാലസാഹിത്യ കവികളില്‍ പ്രധാനി -ഫൈസല്‍ വഫ ആലങ്കോട്

നവംബര്‍ 12 
ഇസ്മാഈല്‍ മീററ്റിയുടെ ജന്മദിനം

مٹی سے بیل بوٹے کیا خوش نما اُگائے
پہنا کے سبز خلعت ان کو جوان بنایا

മിട്ടീ സെ ബേല്ബൂട്ടേ ക്യാ ഖുശ് നുമാ ഉഗായേ
പെഹ്നാ കെ സബ്സ് ഖില്ലത്ത് ഉൻ കോ ജവാൻ ബനായാ


മുളപ്പിച്ചു മണ്ണിൽ സസ്യലതാദികൾ,
എത്രമേൽ ഹൃദ്യ മനോജ്ഞമാക്കി;
പച്ചപ്പിൻ മേലങ്കി പുതപ്പിച്ചു കൊണ്ട്
ഭൂതലം യൗവന ഭരിതമാക്കി !

ഉർദു സാഹിത്യത്തിൽ ആധുനിക കവിത പരിചയപ്പെടുത്തിയവരിൽ പ്രമുഖനായിരുന്നു ഇസ്മാഈൽ മീററ്റി. ആദ്യമായി ഉർദു ഭാഷാ ശാസ്ത്രപരമായും പ്രാഥമിക പഠനപരമായുമുള്ള പുസ്തകങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബിൽ മുഹമ്മദ് ഹുസൈൻ ആസാദും ഡൽഹി പ്രവിശ്യയിൽ ഇസ്മാഈൽ മീററ്റിയുമാണ് പ്രവർത്തിച്ചു തുടങ്ങിയത്. എന്നാൽ ഉർദു ബാലസാഹിത്യ വിഭാഗം രൂപം കൊണ്ടത് ഇസ്മാഈൽ മീററ്റിയിൽ നിന്നാണ്.  ഉർദു ഭാഷയിലെ ആധുനിക പദ്യശാഖയിൽ പ്രാസബന്ധിതമല്ലാത്ത കവിതകൾ പരിചയപ്പെടുത്തിയത് ഇവർ ഇരുവരുമായിരുന്നു. ഉർദുവിലെ ആധുനിക കവിതയുടെ ഉപജ്ഞാതാക്കളായി ഇവർ അംഗീകരിക്കപ്പെടുന്നു.










ഇസ്മാഈൽ മീററ്റി കുട്ടികളുടെ കവി മാത്രമല്ല, എല്ലാതരം കവിതകളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ രചനകളിൽ മുതിർന്നവരോട് നേരിട്ട് സംബോധനയില്ലെങ്കിലും ഉദ്ദേശം വലിയ കാര്യങ്ങളിൽ അധിഷ്ടിതമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും കവിതകളും വൈവിദ്ധ്യപൂർണമായിരുന്നു. ബാലസാഹിത്യമാകട്ടെ, ആധുനിക നിറച്ചാർത്തുകൾ അലങ്കരിക്കുന്നവയാകട്ടെ, ഗസൽ, കസീദ (സ്തുതികാവ്യം), മസ്നവി (ഖണ്ഡകാവ്യം), റുബായി (ചതുഷ്പദികൾ), മറ്റു കാവ്യ വിഭാഗങ്ങളാകട്ടെ ഇസ്മാഈൽ മീററ്റി എല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1885ലാണ് അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരമായ 'റേസയെ ജവാഹർ' പുറത്തിറങ്ങിയത്. അതിലെ പല പദ്യങ്ങളും ഇംഗ്ലീഷിൽ നിന്നുള്ള തർജമകളായിരുന്നു. അദ്ദേഹത്തിന്റെ കാവ്യഭാഷ സരളവും സരസവും തെളിഞ്ഞ ചിന്തകളോടും പരിശുദ്ധിയോടും കൂടിയുള്ളതുമായിരുന്നു.

1844 നവംബര്‍ 12 ന് മീററ്റിനടുത്തുള്ള ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം തന്റെ വീട്ടിൽ വെച്ചു തന്നെയാണ് നേടിയത്. അദ്ദേഹത്തിന്‍റെ ജന്മനാട് ഇസ്മാഈല്‍ നഗര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശേഷം പേർഷ്യൻ ഭാഷ മിർസാ റഹീം ബേഗിൽ നിന്ന് കരസ്ഥമാക്കി. തുടർന്ന് മീററ്റിലെ അധ്യാപക പരിശീലന വിദ്യാലയത്തിൽ നിന്ന് പരിശീലനം നേടുകയും 16ാം വയസ്സിൽ വിദ്യാഭ്യാസ വകുപ്പിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 1867ൽ സഹാറൻപൂരിൽ പേർഷ്യൻ അധ്യാപകനായി. മൂന്ന് വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി. 1888ൽ ആഗ്ര സെൻട്രൽ സ്കൂളിൽ അധ്യാപകനാവുകയും 1899ൽ വിരമിക്കുകയും ചെയ്തു. ഇതിനിടയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് ആയി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ആരോഗ്യ പ്രശ്നം കാരണം നിരന്തരയാത്രകൾ പ്രയാസകരമായിരുന്നതിനാല്‍ നിരസിക്കുകയായിരുന്നു. ബ്രോങ്കൈറ്റിസ് രോഗം മൂര്‍ഛിച്ച് മൗലാനാ ഇസ്മാഈൽ മീററ്റി സാഹബ് 1917 നവംബര്‍ 1ന് മരണത്തിന് കീഴടങ്ങി.

Ismail Merathi اسمٰعیؔل میرٹھی


ا سمٰعیؔل میرٹھی

اردو کو جدید نظم سے روشناس کرانے والوں میں اسمٰعیؔل میرٹھی کو نمایاں مقام حاصل ہے۔1857ء کی ناکام جنگ آزادی کے بعد سر سیّد تحریک سے عقلیت پسندی اور ذہنی بیداری کی جو فضا قائم ہوئی تھی اس میں بڑوں کے لہجہ میں باتیں کرنے والے تو بہت تھے لیکن بچّوں کے لہجہ میں سامنے کی باتیں کرنے والا کوئی نہیں تھا۔اس وقت تک اردو میں جو کتابیں لکھی جا رہی تھیں وہ سماجی یا سائنسی علوم پر تھیں اور اردو زبان پڑھانے کے لیے جو کتابیں لکھی گئی تھیں وہ غیر ملکی حکام اور ان کے عملے کے لیے تھیں پہلے پہل اردو کے قاعدوں اورابتدائی کتابوں کی ترتیب کا کام پنجاب میں محمد حسین آزؔاد نے اور ممالک متّحدہ آگرہ و اودھ میں اسمٰعیؔل میرٹھی نے کیا۔ لیکن بچّوں کا ادب اسمٰعیؔل میرٹھی کی شخصیت کا محض ایک رُخ ہے۔وہ اردو کے ان شاعروں میں ہیں جنھوں نے جدید اردو نظم میں اوّلین ہیئتی تجربات کیے اور معریٰ نظمیں لکھیں۔ یوں تو نظمِ جدید کے میرِ کارواں کے طور پر آزؔاد اور حاؔلی کا نام لیا جاتا ہے لیکن آزؔاد کی کاوشوں سے ،انجمن تحریک پنجاب کے تحت  9 اپریل 1874ء کو منعقدہ تاریخ ساز مشاعرہ سے بہت پہلے میرٹھ میں قلق اور اسمٰعیؔل میرٹھی نظمِ جدید کے ارتقا کے باب رقم کر چکے تھے۔ اس طرح اسمٰعیل میرٹھی کو محض بچّوں کا شاعر سمجھنا غلط ہے۔ان کی تمام تحریروں کا خطاب بڑوں سے نہ سہی، ان کے مقاصد بڑے تھے۔ ان کی شخصیت اور شاعری کثیر الجہت تھی۔ بچوں کا ادب ہو، جدید نظم کے ہیئی تجربات ہوں یا غزل،قصیدہ،مثنوی،رباعی،اور دوسری اصناف سخن، اسمٰعیؔل میرٹھی نے ہر میدان میں اپنا لوہا منوایا۔ اسمٰعیؔل میرٹھی کی نظموں کا اوّلین مجموعہ " ریزۂ جواہر" کے نام سے 1885ء میں طبع ہوا تھا جس میں کئی نظمیں انگریزی نظموں کا ترجمہ ہیں۔ ان کی نظموں کی زبان نہائت سلیس و سادہ ہے اور خیالات صاف  اور پاکیزہ۔ وہ صوفی منش تھے اس لیے ان کی نظموں میں مذہبی رجحانات کی جھلک ملتی ہے۔ ان کا خاص مقصد ایک خوابیدہ قوم کوذہنی،فکری اور عملی حیثیت سے، بدلتے ہوئے ملکی حالات سے ہم آہنگ کرنا تھا۔ اسی لیے انھوں نے بچّوں کی ذہن سازی کو خاص اہمیت دی۔ ان کی خواہش تھی کہ بچّے صرف علم نہ سیکھیں بلکہ وہ اپنی تہذیبی اور اخلاقی روایات سے بھی با خبر رہیں۔


اسمٰعیؔل میرٹھی 12 نومبر 1844ء کو میرٹھ میں پیدا ہوئے۔ان کے والد کا نام شیخ پیر بخش تھا۔ ان کی ابتدائی تعلیم گھر پر ہوئی جس کے بعد  فارسی کی اعلی تعلیم مرزا رحیم بیگ سے حاصل کی۔  جنھوں نے مرزا غالب کی قاطع برہان کے جواب میں ساطع برہان لکھی تھی۔ فارسی میں اچھی استعداد حاصل کرنے کے بعد وہ میرٹھ کے نارمل اسکول ( ٹیچرس ٹریننگ اسکول) میں داخل ہو گئے اور وہاں سے مدرسی کی اہلیت کی سند حاصل کی۔ نارمل اسکول میں اسمٰعیؔل میرٹھی کو علمِ ہندسہ سے خاص دلچسپی تھی اس کے علاوہ اس اسکول میں انھوں نے اپنے شوق سے فزیکل سائنس اور علمِ ہیئت بھی پڑھا۔ اسکول سے فارغ ہو کر انھوں نے رڑکی کالج میں اوورسیئر کے کورس میں داخلہ لیا۔ لیکن اس میں ان کو جی نہیں لگا اور وہ اسے چھوڑ کر میرٹھ واپس آ گئے اور 16 سال کی   ہی عمر میں محکمہء تعلیم میں بطور کلرک ملازمت کر لی۔ 1867ء میں ان کا تقرر سہارنپور میں فارسی کے استاد کی حیثیت سے ہو گیا،  جہاں انھوں نے تین سال کام کیا اور پھر میرٹھ کے اپنے پرانے دفتر میں آ گئے۔ 1888ء میں ان کو آگرہ کے سنٹرل نارمل اسکول میں فارسی کا استاد مقرر کیا گیا۔ وہیں سے وہ 1899ء میں ریٹائر ہو کر مستقل میرٹھ میں مقیم ہو گئے۔ ملازمت کے زمانے میں ان کو ڈپٹی انسپکٹر آف اسکولز کا عہدہ پیش کیا گیا تھا۔ لیکن انھوں نے یہ کہہ کر انکار کر دیا تھا کہ اس میں  سفر بہت کرنا پڑتا ہے۔ مولانا کی صحت کبھی اچھی نہیں رہی۔ ان کو بار بار درد گردہ اور درد قولنج کی شکایت ہو جاتی تھی۔ حقّہ بہت پیتے تھے جس کی وجہ سے برانکائٹس میں بھی مبتلا تھے۔ یکم نومبر 1917ء کو ان کا انتقال ہو گیا۔

اسمٰعیؔل میرٹھی کو شروع میں شاعری سے دلچسپی نہیں تھی۔ لیکن معاصرین بالخصوص قلق کی صحبت نے انھیں شعر گوئی کی طرف مائل کیا۔ ابتدا میں کچھ غزلیں کہیں جنھیں فرضی ناموں سے شائع کرایا۔ اس کے بعد وہ نظموں کی طرف متوجہ ہوئے۔ انھوں نے انگریزی نظموں کے ترجمے کیے جن کو پسند کیا گیا۔ پھر ان کی ملاقاتوں کا سلسلہ منشی ذکاءاللہ اور محمد حسین آزؔاد سے چل پڑا اور اس طرح اردو میں ان کی نظموں کی دھوم مچ گئی۔ ان کی قابلیت اور ادبی خدمات کے صلے میں حکومتِ وقت نے  ان کو "خان صاحب" کا خطاب دیا۔

اسمٰعیؔل میرٹھی کے کلام کے مطالعے سے ہمیں ایک ایسے ذہن کا پتہ چلتا ہے جو مخلص اور راست گو ہے۔ جو خیالی دنیا کی بجائے حقیقی دنیا میں رہنا پسند کرتا ہے۔ انھوں نے کائنات کے حسن کی تصویریں بڑی چابکدستی سے کھینچی ہیں۔ ان کے ہاں انسانی ابتلا اور کلفتوں کے نقوش میں ایک نرم دلی اور خلوص کی لہریں موجزن نظر آتی ہیں۔ وہ زندگی  کی ناپائداری کے قائل ہیں۔ لیکن اس کے حسن سے منہ موڑنے کی تلقین نہیں کرتے۔ ان کے کلام میں اک روحانی خلش اور اس کے ساتھ حزن کی ایک ہلکی سی تہہ نظر آتی ہے۔ وہ خواب و خیال کی دنیا کے شاعر نہیں بلکہ اک عملی انسان تھے۔


Saturday, 31 October 2020

കേരള ഖുദാ കി അപ്നി ബസ്തി کیرلا۔ خدا کی اپنی بستی

കേരള, ഉർദു ഗാനം. Gods own country, کیرلا۔ خدا کی اپنی بستی

മലയാളിയും ഗസലും -ഷബീര്‍ രാരങ്ങോത്ത്

ഉമ്പായി

 ഗസല്‍ എന്ന വാക്ക് മലയാളിയുടെ മനസിനെ ഇത്രമേല്‍ മഥിച്ചു തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ല. തങ്ങളുടെ മനസിനെ വൈകാരികതയുടെ മൂര്‍ത്തഭാവങ്ങളിലേക്കു നയിക്കുന്ന ഒന്ന് എന്നതാണ് ചിലര്‍ക്കെങ്കിലും അത്. അവരെക്കുറിച്ച് അത് സംഗീതമാണ്. എന്നാല്‍, എപ്പോഴാണ് ഒരു സൃഷ്ടി ഗസലാകുന്നത് എന്ന് കൃത്യമായി അപ്പോഴും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ഗസല്‍ എന്ന വാക്കിനെ ചുറ്റിപ്പറ്റി ഒരുപാടൊരുപാട് മിഥ്യാ ധാരണകളും വിപരീതജ്ഞാനവും മലയാളിയുടെ മനസില്‍ ചേക്കേറിയിട്ടുണ്ട്. കാലക്രമേണ ചിലര്‍ക്കെങ്കിലും യാഥാര്‍ഥ്യത്തെ തൊട്ടറിയാനായെങ്കിലും അത് ഉള്‍ക്കൊള്ളാനാവാത്ത ചിലരെങ്കിലുമുണ്ടായിരുന്നു.

അത്തരം ആളുകള്‍ക്ക് തബലയും ഹാര്‍മോണിയപ്പെട്ടിയും കാണുന്ന വേദികളൊക്കെ ഗസലായി മാറി. ഇവ രണ്ടിന്റെയും സാന്നിധ്യത്തില്‍ ആലപിക്കപ്പെടുന്ന മാപ്പിളഗാനങ്ങള്‍, പഴയ സിനിമാ ഗാനങ്ങള്‍ തുടങ്ങി പലതും ഗസലായി കണക്കു കൂട്ടാനും തുടങ്ങി. മലയാളിയുടെ മിഥ്യാധാരണകളുടെ തുടക്കം അവിടെ നിന്നാണ്. യഥാര്‍ഥത്തില്‍ ഗസല്‍ ഒരു സംഗീതശാഖയല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. അത് കൃത്യമായും ഒരു കാവ്യരൂപമാണ്. ചില നിബന്ധനകള്‍ ഉള്‍ച്ചേര്‍ന്ന കാവ്യ രൂപങ്ങളെയാണ് നമുക്ക് ഗസല്‍ എന്നു വിളിക്കാന്‍ കഴിയുക. അതിനു പെട്ടിയും തബലയുമായുള്ള ബന്ധം ഗസല്‍ ജനിച്ചതിനു ശേഷം മാത്രമാണ് എന്നതാണ് കാര്യം. ഒരു കവിതയെ എന്തുകൊണ്ട് ഗസല്‍ എന്നു വിളിക്കുന്നു എന്ന് കൃത്യമായും മനസിലാക്കാത്തവര്‍ ധാരാളമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ താന്‍ എഴുതിയ ഫുട്ബോള്‍ ഗസല്‍ എന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച ഒരു എഴുത്ത് തന്നെയാണ്. മലയാള സാഹിത്യ രംഗത്തുള്ളവരില്‍ പോലും അത്രയേ ഗസലിനെക്കുറിച്ച ബോധമുള്ളൂ.
ഉര്‍ദു ഭാഷയിലുള്ള ഗസലുകളാണ് നമുക്ക് ഏറ്റവും പരിചിതമായിട്ടുള്ളത്. പലപ്പോഴും ഗസലുകളെ മനസിലാക്കുന്നതില്‍ കേള്‍വിക്കാരന് തെറ്റു സംഭവിക്കാറുണ്ട്. പൊതുവെ ഗസല്‍ പാടുന്ന ഗായകര്‍ എന്തു പാടിയാലും അത് ഗസലാവും എന്ന കണക്കു കൂട്ടലുകളുമായി ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. ഗസല്‍ ഒരു കാവ്യ ശാഖയാണെന്ന് നാം സൂചിപ്പിച്ചു. ഒട്ടനവധി പരിണാമങ്ങളിലൂടെയാണ് ഇന്ന് കാണുന്ന ഗസല്‍ രൂപപ്പെട്ടത്.
ഷഹബാസ് അമന്‍
ഏറ്റവും ലളിതമായി, ഒരു കൂട്ടം ഈരടികളുടെ സമ്മേളനത്തെയാണ് നമുക്ക് ഗസലുകള്‍ എന്ന് വിളിക്കാവുന്നത്. ഓരോ ഈരടിയെയും ശേര്‍ എന്നാണ് വിളിക്കുക. അഞ്ചില്‍ കുറയാത്ത ശേറുകളാണ് ഒരു ഗസലിനുണ്ടായിരിക്കേണ്ടത്. ഓരോ ശേറും ഒരേ മീറ്ററിലും ഒരേ പ്രാസത്തിലുമായിരിക്കണം.
പൊതുവെ പ്രണയ വിരഹ വേദനകളുടെ കാവ്യാത്മക പ്രകടനമാണ് ഗസലുകളുടെ ഉള്ളടക്കമായി വരാറ്. പ്രിയപ്പെട്ടതിനെ അഭിമുഖീകരിക്കുന്നതാവും മിക്ക രചനകളും. ചില ഗസലുകളില്‍ സൂഫിസത്തിന്റെ പ്രതിഫലനം കാണാനൊക്കും. മിക്കപ്പോഴും ഇത്തരം രചനകളിലെ 'പ്രിയപ്പെട്ടത് ' എന്നത് സ്രഷ്ടാവ് ആയും വരാറുണ്ട്. കാലങ്ങളായുള്ള യാത്രകള്‍ക്കൊടുവില്‍ ഇങ്ങനെ കേവലമായ വിഷയങ്ങളില്‍ നിന്ന് മാറി വിശാലമായ വിഷയ ഭൂമികയിലേക്ക് ഗസലുകള്‍ ചെന്നെത്തിയിട്ടുണ്ട്. ഭൂലോകത്തെ മിക്കതിനെയും ഇന്ന് ഗസലുകള്‍ക്ക് വിഷയമായി കാണാനൊക്കും. പാരമ്പര്യ രീതികളെ പൊട്ടിച്ചെറിഞ്ഞ് പുതിയ പരീക്ഷണങ്ങള്‍ക്ക് ആധുനിക ഗസല്‍ കവികള്‍ മുതിര്‍ന്നതായി കാണാം.
അറബി ഭാഷയില്‍ നിന്നാണ് ഗസല്‍ എന്ന വാക്ക് രൂപം കൊള്ളുന്നത്. 'പ്രിയപ്പെട്ടതിനോടുള്ള സംസാരം' എന്നാണ് ആ വാക്കിന്റെ അര്‍ഥം. ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഉരുവം കൊണ്ട ഗസല്‍ ശാഖ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സൗത്ത് ഏഷ്യയെ തഴുകുന്നത്. ഇന്ന് അത് ഉര്‍ദു കാവ്യ ശാഖയിലെ ഏറ്റവും പ്രചാരമുള്ള ഒന്നായി മാറിക്കഴിഞ്ഞു.
ഗസല്‍ പ്രാസത്തിലും പല്ലവിയിലുമെല്ലാമായി ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
ശേര്‍ & മിസ്റ
ഈരടികളുടെ ശേഖരമാണ് ഗസല്‍ എന്ന് പറയുകയുണ്ടായി. ഇങ്ങനെയുള്ള ഈരടികളെ ശേര്‍ എന്നാണ് വിളിക്കുക. രണ്ടു വരികള്‍ ചേര്‍ന്ന് പൂര്‍ണമായ ഒരര്‍ഥം ഉണ്ടാകേണ്ടതുണ്ട്. ശേറിലെ ഓരോ വരികളെയും മിസ്റ എന്നാണ് പറയുക. രണ്ട് മിസ്റകള്‍ ചേരുമ്പോള്‍ ഒരു ശേര്‍ രൂപപ്പെടുന്നു. ശേറിലെ ഒന്നാമത്തെ വരിയെ 'മിസ്റ എ ഊലാ' എന്നും രണ്ടാമത്തെ വരിയെ 'മിസ്റ എ സാനി'  എന്നുമാണ് വിളിക്കുക. ഓരോ മിസ്റയും ഒരേ മീറ്ററില്‍(തോതില്‍) ആയിരിക്കേണ്ടതുമുണ്ട്. ഒരു ഗസലിലെ ഓരോ ശേറുകളും ഒരേ പ്രാസത്തിലും പ്രാസ വ്യവസ്ഥയിലുമായിരിക്കേണ്ടതുണ്ട്. 
റദീഫ്
ഓരോ ശേറിന്റെയും അവസാന വരി അവസാനിക്കുന്നത് ഒരേ വാക്കു കൊണ്ടോ പദ സമുച്ചയം കൊണ്ടോ ആയിരിക്കേണ്ടതുണ്ട്. ഇതിനെ റദീഫ് എന്നാണ് പറയാറ്.
എന്നാല്‍ ചില ഗസലുകളില്‍ റദീഫ് കാണാറില്ല. ഇത്തരം ഗസലുകളെ 'ഗൈര്‍ മുറദ്ദഫ് ഗസല്‍' എന്നാണ് പറയുക.
ഖാഫിയ
എല്ലാ ശേറുകളുടെയും റദീഫിനു തൊട്ടു മുന്‍പുള്ള വാക്ക്/ പദ സമുച്ചയം ഒരേ പ്രാസത്തില്‍ വരേണ്ടതുണ്ട്. ഇതിനെയാണ് ഖാഫിയ എന്നു വിളിക്കുക. ആദ്യ ശേറിലെ റദീഫിനു തൊട്ടു മുന്‍പുള്ള വാക്ക് 'നഖാബ്' എന്നാണെങ്കില്‍ അതേ പ്രാസത്തില്‍ തന്നെയായിരിക്കണം ഓരോ ശേറിന്റെയും റദീഫിനു തൊട്ടു മുന്‍പുള്ള വാക്ക്.
ആ പ്രാസത്തെയാണ് ഖാഫിയ എന്നു വിളിക്കുക.
മത്ല
ഒരു ഗസലിന്റെ ആദ്യത്തെ ശേറിനെയാണ് പൊതുവില്‍ മത്ല എന്നു വിളിക്കാറുള്ളത്. മറ്റു ശേറുകളില്‍ നിന്ന് വ്യത്യസ്തമായി ഓരോ മിസ്റയിലും ഒരേ പ്രാസവും ഒരേ വാക്കിനാലുള്ള അവസാനവുമായിരിക്കുമുണ്ടാവുക. അതായത് ശേറിന്റെ റദീഫും ഖാഫിയയും ഒന്നാമത്തെ മിസ്റയിലും ഉണ്ടാവും.
'സരക്തി ജായെ ഹെ രുക് സെ നഖാബ് ആഹിസ്ത ആഹിസ്ത
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്ത'
എന്ന ശേറില്‍ 'ആഹിസ്ത ആഹിസ്ത' (റദീഫ്) ഒന്നാമത്തെ മിസ്റയിലും കാണാം. അതേ പോലെ 'ആബ്' എന്ന ശബ്ദം ഓരോ മിസ്റയിലും ഖാഫിയയായി വന്നതായി കാണാം. സാധാരണ ഗതിയില്‍ ഗസലിന്റെ ശീര്‍ഷകമായിട്ടാണ് മത്ലയെ പറയാറുള്ളത്.
ചിലപ്പോള്‍ ഒന്നിലധികം മത്ലകളുള്ള ഗസലുകളും ഉണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ രണ്ടാമതു വരുന്ന മത്ലയെ 'മത്ല എ സാനി' എന്നാണ് വിളിക്കുക.
ബെഹര്‍
ഒരു ശേറിന്റെ നീളത്തെക്കുറിക്കുന്ന വാക്കാണ് ബെഹര്‍. ഒരോ ശേറും ഒരേ ബെഹര്‍ പിന്തുടരേണ്ടതുണ്ട്. 
തഖല്ലുസ്
ഒരു കവി അദ്ദേഹത്തിന്റേതായി തിരഞ്ഞെടുത്ത തൂലികാ നാമത്തെയാണ് തഖല്ലുസ് എന്ന് വിളിക്കുന്നത്. സാധാരണയായി ഗസലിന്റെ അവസാനത്തെ ശേറില്‍ തഖല്ലുസ് കടന്നു വരാറുണ്ട്.
മഖ്ത
ഒരു ഗസലിന്റെ അവസാനത്തെ ശേറിനെയാണ് പൊതുവെ മഖ്ത എന്നു വിളിക്കുക. നേരത്തെ സൂചിപ്പിച്ച പോലെ തഖല്ലുസ് മഖ്തയില്‍ ഉണ്ടാവും. അവസാനത്തെ ഈരടി എന്നതല്ല യഥാര്‍ഥത്തില്‍ മഖ്തയുടെ കാര്യം. ഗസലിന്റെ അവസാനം തന്നെയാവണമത്. ഗസലിന്റെ ആകെത്തുകയായുള്ള സംഗ്രഹിക്കലോ, കവി തന്നോടു തന്നെ ആത്മഭാഷണം നടത്തുന്നതോ ഒരു വിലാപമെന്നതോ കവി തന്റെ വ്യക്തിപ്രഭാവം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ശേര്‍ ആയിരിക്കുമത്. എന്നാല്‍ കാലാന്തരങ്ങളായുള്ള പരിണാമങ്ങള്‍ക്കിടയില്‍ ഗസലുകളില്‍ മഖ്തകളും തഖല്ലുസും കാണാതെ വന്നു തുടങ്ങിയിട്ടുണ്ട്. 
ഗസലിലെ ഓരോ ശേറും മറ്റു ശേറുകളുമായി ആശയപരമായി ബന്ധം വേണമെന്നില്ല. ഓരോ ശേറിനും സ്വന്തമായി തന്നെ നിലനില്പുണ്ടാകണം. അതായത് ഒരു ഗസലിന്റെ ആദ്യ ശേറിലെ വിഷയം തന്നെയാകണം അടുത്ത ശേറിലും എന്നില്ല. തികച്ചും വ്യത്യസ്തമായ ഒന്ന് ആവാം. ഒന്നാല്‍ ഓരോ ശേറും സ്വയം തന്നെ അര്‍ഥ സമ്പുഷ്ടമായിരിക്കണം. എന്നാല്‍ ചിലപ്പോഴെങ്കിലും ഒരേ വിഷയം തന്നെ തുടര്‍ച്ചയായി പറഞ്ഞു പോകുന്ന ഗസലുകളും നമുക്ക് കാണാനൊക്കും. അവയെ 'മുസല്‍സല്‍ ഗസല്‍' എന്നാണു വിളിക്കുക. അവയില്‍ ഓരോ ശേറുകളും മറ്റൊന്നുമായി ചേര്‍ന്നു വരുന്നതായി കാണാനൊക്കും.
ഇവയൊക്കെ ചേര്‍ന്നതാണ് യഥാര്‍ഥത്തില്‍ ഒരു ഗസല്‍.
ഈ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എഴുതപ്പെടുമ്പോഴാണ് ഒരു ലക്ഷണമൊത്ത ഗസല്‍ പിറവി കൊള്ളുന്നത്. ആദ്യ കാലങ്ങളില്‍ മുഷായറകളിലും മറ്റുമായി ഒട്ടും സംഗീത ചേരുവകളില്ലാതെയായിരുന്നു ഗസലുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. അന്ന് ഗസലുകളുടെ ആശയത്തിന് പ്രാധാന്യം നല്കുന്ന രീതിയിലായിരുന്നു കൂട്ടായ്മകള്‍. എന്നാല്‍ പിന്നീട് ഗസലുകള്‍ സംഗീതം നല്കി ആലപിക്കാനാരംഭിച്ചതോടെ ഗസലിന്റെ സൗന്ദര്യം കൂടുതല്‍ ദീപ്തിമത്തായി മാറി. ഓരോ വാക്കിന്റെയും ഗാംഭീര്യം സംഗീതത്തിന്റെ സഹായത്തോടെ അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് ഗസല്‍ എന്ന കാവ്യശാഖ സംഗീത ശാഖയാണെന്ന് തെറ്റിദ്ധരിക്കാന്‍ തുടങ്ങിയത്.
മലയാള ഗസല്‍
മലയാളത്തിലാകട്ടെ ഗസല്‍ എന്ന് ഓമനപ്പേരിട്ടു പുറത്തിറങ്ങുന്നവയിലധികവും ഗസല്‍ എന്ന ആശയത്തെ വ്യഭിചരിക്കാന്‍ പോന്ന രചനകളാണ്. വേണു വി ദേശമാണ് മലയാളത്തില്‍ ആദ്യമായി ഒരു ഗസലെഴുത്തിനുള്ള ശ്രമം നടത്തുന്നത്. ഈരടികളായിട്ട് കവിതയെഴുതുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചെങ്കിലും ആദ്യത്തെ രണ്ടോ മൂന്നോ ഈരടികളില്‍ പാലിക്കാന്‍ ശ്രമിച്ച റദീഫും ഖാഫിയയും അവസാന ഈരടികളില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. ആ കവിത ആലപിച്ചത് ഉമ്പായിക്കയായിരുന്നു. ഗസലിനോടുള്ള അടങ്ങാത്ത അഭിലാഷത്താല്‍ ഉമ്പായിക്ക മലയാളത്തില്‍ ഗസലൊരുക്കുന്നതിനായി പല കവികളെയും സമീപിക്കുകയും എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആസാദ് ഗസല്‍ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലുള്ള ഗസലുകള്‍ വിരിഞ്ഞെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള ഗസല്‍ അപ്പോഴൊന്നും പിറവി കൊണ്ടില്ല. പിന്നീട് ഏറെയിപ്പുറം ഷഹ്ബാസ് അമന്‍ ആണ് സജ്‌നി എന്ന രചനയിലൂടെ മലയാളത്തിന് പൂര്‍ണാര്‍ഥത്തിലുള്ള ഒരു ഗസല്‍ സമ്മാനിക്കുന്നത്. പിന്നീട് വിജയ് സുര്‍സെന്‍, കബീര്‍ ഇബ്രാഹിം, റഫീഖ് അഹമ്മദ് തുടങ്ങിയ കവികളിലൂടെയും വിരലിലെണ്ണാവുന്ന ഗസലുകള്‍ മലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ശാഖ എന്ന തലത്തിലേക്ക് അത് മലയാളത്തില്‍ വളര്‍ന്നിട്ടില്ല.

കേരളത്തെകുറിച്ചുള്ള മനോഹരമായ ഉര്‍ദു കവിത കേള്‍ക്കാം|Beautiful Urdu poem about Kerala

കേരളത്തെകുറിച്ചുള്ള മനോഹരമായ ഉര്‍ദു കവിത കേള്‍ക്കാം | Beautiful Urdu poem about Kerala

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...