Sunday 8 November 2020

നവംബർ 9 ലോക ഉർദുദിനം: ഇഖ്ബാൽ വായിക്കപ്പെടുന്നു -യൂനുസ് വടകര

സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ...

തലമുറകൾ ഏറ്റുപാടി നെഞ്ചോട് ചേർത്ത ഈ മഹാകാവ്യം ഇപ്പോഴും ഓരോ ഭാരതീയനും ഹൃദയപൂർവ്വം ഏറ്റുവാങ്ങി ഭാരതത്തിൻറെ ചരിത്ര ഹൃദയത്തിൽ ഇടംപിടിച്ച ഈ കവിതകൾ തന്നെ യാവും ദേശീയ അന്തർദേശീയ തലത്തിലും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഇരുപതാം നൂറ്റാണ്ടിന്റെ  ഇതിഹാസ കവി 'അല്ലാമാ മുഹമ്മദ് ഇഖ്ബാൽ' എന്ന ദാർശനിക കവി ഓർമ്മിക്കപ്പെടുന്നത്

ഇന്ത്യയിലെ ലോക പ്രശസ്ത കവികളിൽ ഒരാൾ, ഉർദു സാഹിത്യത്തെ പരിവർത്തിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത സാഹിത്യകാരൻ,  തത്വചിന്തകൻ, പരിഷ്കർത്താവ്, നവോത്ഥാനനായകൻ, രാഷ്ട്രീയമീമാംസകൻ, ചരിത്ര പണ്ഡിതൻ, പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, നിയമജ്ഞൻ, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച തിനാലാണ് *സാർ* എന്ന പദവിയും 'അല്ലാമ' എന്ന അപരാധി ദാനവും അദ്ദേഹത്തെ തേടിയെത്തിയത് ബഹുഭാഷാപണ്ഡിതനായ ഇഖ്ബാൽ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പേർഷ്യ, അറബി, പഞ്ചാബി, തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുകയും അവയിലൊക്കെയും തൂലിക ചലിപ്പിക്കുകയും ചെയ്തു. എന്നാൽ സർഗാത്മക രചനകൾക്ക്  പ്രധാനമായും ഉർദു ഭാഷയെ തിരഞ്ഞെടുത്തു.  മാനവിക മൂല്യങ്ങൾക്കും ഭാരതീയ നവോത്ഥാനത്തിനും തൻറെ ജീവിതവും തൂലികയും സമർപ്പിച്ചതാണ് ഇപ്പോഴും ഈ കവിയെ വായിക്കപ്പെടുന്നത്. 

1877 നവംബർ 9ന് സിയാൽകോട്ടിൽ ജനിച്ച ഇഖ്ബാൽ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും  ബിരുദവും-ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി യതിനുശേഷം 1905 ലണ്ടൻ കോബ്രിഡ്ജ്  ട്രിനിറ്റി കോളേജിലും 1907 ജർമ്മനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും 1908  ലോ ബിരുദവും കരസ്ഥമാക്കി  യൂറോപ്പ്യൻ വാസത്തിനിടെ സ്വാഭാവികമായും ഇഖ്ബാ ലിൻറെ വീക്ഷണത്തിൽ ചില മാറ്റങ്ങൾ കാണപ്പെട്ടു. അപ്പോഴാണ് സമുദായത്തിന് അകത്തുനിന്ന് ഏറെ എതിർപ്പുകൾക്ക്   വഴിയൊരുക്കിയ  പാശ്ചാത്യർക്ക് ഇസ്ലാമിനെക്കുറിച്ചുള്ള സംശയങ്ങൾ ഇതിവൃത്തമായി എഴുതിയ  *ശിഖ്വ വ* (ആവലാതി) രചിക്കപ്പെട്ടത്. പക്ഷേ തൻറെ കണ്ണുകളുടെ കാഴിച്ചകൾക്ക്  മങ്ങലേല്പിക്കാൻ  പാശ്ചാത്യ പ്രഭാപൂരത്തിന്ന് കയ്യിലെന്നും  ആ കണ്ണു കളിൽ മദീനയിലെയും നജിതിലെയും മൺ പൊടികൾ കൊണ്ടെഴുതിയ സുറുമ ആണെന്നും ധൈര്യപൂർവ്വം പാടുമ്പോഴും ഭാരതാഭിമാനം ഉണർത്താനും ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ അടരാടാനും കവിതകളിലൂടെയും മറ്റും ആഹ്വാനം ചെയ്യുന്ന ഒട്ടനേകം രചനകൾ തീർത്തതും അടങ്ങാത്ത ദേശസ്നേഹത്തിന്റെ ഉറവിടമായി ഇഖ്ബാലിനെ വായിക്കുമ്പോഴും തൻറെ ദാർശനികത സാർവലൗകിക മനുഷ്യത്വ വാദമാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു.

കവിതകളിലും ലേഖനങ്ങളിലും അധ്യാപനത്തിലും കുടുംബജീവിതത്തിലും വക്കാലത്തും സാമുദായിക ശാക്തീകരണത്തിലും നിറസാന്നിധ്യമായപ്പോഴും സാമ്രാജ്യത്വത്തിനും കോളനിവാഴ്ച്ചക്കുമെതിരെ ജന്മനാടിന്റെ സ്വാതന്ത്ര സമര പരിപാടികളിൽ സജീവമാകുന്നതിന് ഖിലാഫത്ത് പ്രസ്ഥാനത്തിൽ അണി ചേർന്ന് പ്രവർത്തിക്കാൻ സമയം കണ്ടെത്തിയ മഹാകവി പ്രവാചക സ്നേഹത്തിന്റെ വികാരതീവ്രമായി ആവിഷ്കരിച്ച  'അറുമുഖനെ ഇജാസി ലൂടെ'  ആഷിഖ് റസൂൽ ആയും 'ഇൽമുൽ ഇഖ്തിസ്വാദിലൂ' ടെ സാമ്പത്തിക വിദഗ്ധനായും ശിഖ വായിലൂടെയും ജവാബെ ശിഖ് വ യിലുടെയും സാമുദായിക നവോത്ഥാന നായകനായും  'ബച്ഛോകിദുആ' യിലൂടെ കുട്ടിയായും 'പരുന്തേക്കിഫരീയാദിലൂടെ' പക്ഷിയായും 'പഹാട് ഓർ ഗിൽ ഹരി'  ലുടെ പ്രകൃതി നിരീക്ഷകനായി 'സാരേ ജഹാംസെ അച്ഛാ യി' ലൂടെ ദേശസ്നേഹി ആയും കടന്നുപോകുമ്പോഴാണ് ഇഖ്ബാൽ ഇന്നും വായിക്കപ്പെടുന്നത്.

1 comment:

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...