മലപ്പുറം:
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കേരളാ ഉർദു ടീച്ചേഴ്സ്
അക്കാഡമിക് കൗൺസിലിന്റെ കീഴിൽ നടന്ന് വരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ്
മീറ്റിന്റെ ഫലം പ്രഖ്യാപിച്ചു.
ലോക പ്രശസ്ത ഉർദു കവി
ഡോ.അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് നടന്ന സ്കൂൾ തല
മത്സരത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ യുപി, ഹൈസ്കൂൾ,
ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നുള്ള 3477 വിദ്യാർത്ഥികളാണ് സംസ്ഥാന തല
മത്സരത്തിൽ പങ്കെടുത്തത്.
നവംബർ 20, 21 തിയ്യതികളിൽ
ഓൺലൈനായാണ് മത്സരം നടന്നത്. അക്കാഡമിക് കൗൺസിലിന്റെ കീഴിലുള്ള
ഐ.ടി.വിംഗിന്റെ മികവുറ്റ പ്രവർത്തനം മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന്
മാറ്റുകൂട്ടി.
മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം
ജോയന്റ് ഡയറക്ടർ എ.അബൂബക്കർ നിർവ്വഹിച്ചു. ഉർദു സ്പെഷ്യൽ ഓഫിസർ എം.കെ.
മുഹമ്മദ് സാലി മുഖ്യാഥിതിയായിരുന്നു.കെ.യും ടി.എ സംസ്ഥാന പ്രസിസണ്ട്
എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഡോ.കെ പി .ഷംസുദ്ദീൻ
തീരൂർക്കാട്, സലാം മലയമ്മ, മുഹമ്മദ് ഹനീഫ സംസാരിച്ചു.
അഞ്ചാം തരത്തിൽ പരീക്ഷ എഴുതിയ994 പേരിൽ 549 പേർ എപ്ലസും 373 പേർ എ ഗ്രേഡും 55 പേർ ബി ഗ്രേഡും 14 പേർ സിഗ്രേഡും നേടി.
6,7
ക്ലാസുകളിൽ നിന്ന് 1639 പേർ പരീക്ഷ എഴുതി. 243 പേർ എ പ്ലസ്,953 പേർ എ
ഗ്രേഡ്, 228 പേർ ബി ഗ്രേഡ്',215 പേർ സിഗ്രേഡ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 749
പേർ പരീക്ഷ എഴുതിയപ്പോൾ 34 പേർ എ പ്ലസും ,346 പേർ എ ഗ്രേഡും 193 പേർ
ബി.ഗ്രേസും 174 പേർ സിഗ്രേഡും കരസ്ഥമാക്കി.ഹയർ സെക്കണ്ടറിയിൽ 95 പേർ പരീക്ഷ
എഴുതി. 3 പേർ എ പ്ലസ്, 39 പേർ എ ഗ്രേ 31 പേർ ബി ഗ്രേഡ്, 17 പേർ സി ഗ്രേഡ്
കരസ്ഥമാക്കി.
Talent meet result
ReplyDeleteSir. I want to know my score
ReplyDeleteGood work👍
ReplyDeleteGood work🥰👌👌👌👌
ReplyDelete2020, ലെ ടാലെന്റ്റ് ടെസ്റ്റ് സിർട്ടിഫിക്കറ്റ് ഇനി എങ്ങിനെ ഡൌൺലോഡ് ചെയ്യാൻ സാധിക്കും
ReplyDelete