Showing posts with label State Conference Quiz 2026. Show all posts
Showing posts with label State Conference Quiz 2026. Show all posts

Tuesday, 20 January 2026

KUTA State Conference Quiz 2026

Quiz link

Result




 Kerala Urdu Teacher's Association, 

KUTA State Conference, Publicity Committee

"👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് .

👉പൊതുജനങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഇങ്ങനെ ആർക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. 

👉 January 20 ചൊവ്വാഴ്ച രാത്രി 9 മണിക്ക് Link open ചെയ്യും, രാത്രി 10 മണിക്ക് അവസാനിക്കും.

 👉 കൂടുതൽ പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ ആദ്യം അയക്കുന്ന വരെയാണ് പരിഗണിക്കുക.

👉 ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഉപഹാരം നല്‍കുന്നതായിരിക്കും.

 👉 ഉത്തരം രാത്രി 10 മണിക്ക് ഉര്‍ദു നോട്ട്ബുക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും https://urdunotebook.blogspot.com/"


* ​ഉർദു എന്ന വാക്കിന്റെ അർത്ഥം എന്താണ്?
എ) ഭാഷ
ബി) സൈന്യം 
സി) സൗഹൃദം
ഡി) കവിത
ഉത്തരം: ബി) സൈന്യം


* ​ഉർദുവിലെ ആദ്യത്തെ സാഹിത്യ രൂപമായി കണക്കാക്കപ്പെടുന്നത് ഏതാണ്?
എ) ഗസൽ
ബി) മസനവി
സി) അഫ്സാന
ഡി) റൂബായി
ഉത്തരം: ബി) മസനവി


* ​കേരളത്തിലെ ഉർദുവിന്റെ പിതാവ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
എ) മിർസാ ഗാലിബ്
ബി) മൗലവി അബ്ദുൽ കരീം
സി) എസ് എം സർവർ
ഡി) മൂസാ നാസിഹ്
ഉത്തരം: സി) എസ് എം സർവർ

* ​ഭാരതീയ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ ഉർദു കവി ആരാണ്?
എ) ഫിറാഖ് ഗോരഖ്പുരി
ബി) ഖുറതുൽ ഐൻ ഹൈദർ
സി) അലി സർദാർ ജാഫരി
ഡി) ഷഹരിയാർ
ഉത്തരം: എ) ഫിറാഖ് ഗോരഖ്പുരി


​കേരളത്തിലെ ഉർദു അധ്യാപകരുടെ സംഘടനയുടെ പേര് എന്താണ്?
എ) കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ
ബി) ഉർദു സാഹിത്യ പരിഷത്ത്
സി) ഭാഷാ അധ്യാപക യൂണിയൻ
ഡി) അഖില കേരള ഉർദു മജ്‌ലിസ്
ഉത്തരം: എ) കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (KUTA)



​ആധുനിക ഉർദു ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
എ) പ്രേംചന്ദ്
ബി) സർ സയ്യിദ് അഹമ്മദ് ഖാൻ
സി) മുഹമ്മദ് ഹുസൈൻ ആസാദ്
ഡി) മിർസാ ഗാലിബ്
ഉത്തരം: ബി) സർ സയ്യിദ് അഹമ്മദ് ഖാൻ


* ​ഉർദു എഴുതാൻ സാധാരണയായി ഉപയോഗിക്കുന്ന ലിപി ഏതാണ്?
എ) നസ്ഖ്റ്റ
ബി) നസ്താലിഖ്
സി) ദേവനാഗരി
ഡി) ഖുഫീ
ഉത്തരം: ബി) നസ്താലിഖ്



* ​'സാരേ ജഹാൻ സെ അച്ഛാ' എന്ന ഗാനം രചിച്ച ഉർദു കവി?
എ) സാഹിർ ലുധിയാൻവി
ബി) അല്ലാമാ ഇഖ്ബാൽ
സി) മജ്‌റൂഹ് സുൽത്താൻപുരി
ഡി) ജോഷ് മലീഹാബാദി
ഉത്തരം: ബി) അല്ലാമാ ഇഖ്ബാൽ


* ​പ്രേംചന്ദിന്റെ ആദ്യത്തെ ചെറുകഥാ സമാഹാരം ഏതാണ്?
എ) ഗോദാൻ
ബി) സോസേ വതൻ
സി) കഫൻ
ഡി) ഗബാൻ
ഉത്തരം: ബി) സോസേ വതൻ


​ഉർദു ഭാഷയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ 'ഫോർട്ട് വില്യം കോളേജ്' എവിടെയായിരുന്നു?
എ) ഡൽഹി
ബി) ലഖ്നൗ
സി) കൊൽക്കത്ത
ഡി) ഹൈദരാബാദ്
ഉത്തരം: സി) കൊൽക്കത്ത



* ​'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ ഉർദു കവി?
എ) ഭഗത് സിംഗ്
ബി) ഹസ്രത്ത് മോഹാനി
സി) രാം പ്രസാദ് ബിസ്മിൽ
ഡി) അഷ്ഫാഖുല്ല ഖാൻ
ഉത്തരം: ബി) ഹസ്രത്ത് മോഹാനി


​ഉർദു ഭാഷ ഏത് ഭാഷാ കുടുംബത്തിൽ പെടുന്നു?
എ) ദ്രവീഡിയൻ
ബി) ഇന്തോ-ആര്യൻ
സി) സെമിറ്റിക്
ഡി) സിനോ-ടിബറ്റൻ
ഉത്തരം: ബി) ഇന്തോ-ആര്യൻ



* ​കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഈ വർഷത്തെ സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം എന്താണ്

എ) ഉർദു ലോക നന്മക്ക്
ബി) ചരിത്രത്തിന്റെ വെളിച്ചത്തിൽ ഉർദു തിളങ്ങട്ടെ
സി) അവകാശങ്ങൾ സംരക്ഷിക്കാൻ
ഡി) ഉർദു: സുന്ദരം, മനോഹരം
ഉത്തരം: ബി) ചരിത്രത്തിന്റെ വെളിച്ചത്തിൽ ഉർദു തിളങ്ങട്ടെ



* ​ഗസലുകളിലെ അവസാന വരിയെ എന്ത് വിളിക്കുന്നു?
എ) മത്‌ല
ബി) മഖ്‌ത
സി) കാഫിയ
ഡി) റദീഫ്
ഉത്തരം: ബി) മഖ്‌ത


​മിർസാ ഗാലിബിന് ദബീറുൽ മുൽക്ക് എന്ന പദവി ഏത് മുഗൾ ചക്രവർത്തിയാണ് നൽകിയത്?
എ) അക്ബർ
ബി) ബഹദൂർ ഷാ സഫർ
സി) ഷാജഹാൻ
ഡി) ഔറംഗസീബ്
ഉത്തരം: ബി) ബഹദൂർ ഷാ സഫർ



​ഉർദുവിൽ 'അഫ്സാന' എന്നാൽ എന്ത് സാഹിത്യ വിഭാഗമാണ്?
എ) നോവൽ
ബി) ചെറുകഥ
സി) നാടകം
ഡി) യാത്രാവിവരണം
ഉത്തരം: ബി) ചെറുകഥ



* ​'സഹർ-ഉൽ-ബയാൻ' എന്ന പ്രസിദ്ധമായ മസ്നവി കൃതി ആരുടേതാണ്?
എ) മീർ ഹസ്സൻ
ബി) ദയാശങ്കർ നസീം
സി) മുല്ല വജ്ഹി
ഡി) ഇബ്‌ൻ നിഷാത്തി
ഉത്തരം: എ) മീർ ഹസ്സൻ




* ​'ഇന്ത്യയുടെ ഷേക്സ്പിയർ' എന്ന് വിളിക്കപ്പെടുന്ന ഉർദു നാടകകൃത്ത് ആരാണ്?
എ) അലി സർദാർ ജാഫ്രി
ബി) ആഗ ഹഷർ കശ്മീരി
സി) സദാത്ത് ഹസൻ മന്തോ
ഡി) കൃഷൻ ചന്ദർ
ഉത്തരം: ബി) ആഗ ഹഷർ കശ്മീരി




​ഉർദുവിലെ വിശ്വപ്രസിദ്ധമായ 'ഉമറാവോ ജാൻ അദാ' എന്ന നോവൽ ആരുടേതാണ്?
എ) മിർസ ഹാദി റുസ്‌വ
ബി) രത്തൻനാഥ് സർഷാർ
സി) അബ്ദുൽ ഹലീം ശരർ
ഡി) ഇസ്മത്ത് ചുഗ്തായ്
ഉത്തരം: എ) മിർസ ഹാദി റുസ്‌വ


​മിർസ അസദുള്ള ഖാൻ എന്ന കവിയുടെ തൂലികാനാമം (തഖല്ലുസ്) എന്താണ്?
എ) ദാഗ്
ബി) ഗാലിബ്
സി) ആസാദ്
ഡി) ശരർ
ഉത്തരം: ബി) ഗാലിബ്



​ഉർദു ഭാഷയുടെ രൂപീകരണത്തിന് കാരണമായ പ്രാദേശിക ഭാഷ ഏതാണ്?
എ) മലയാളം
ബി) ഖഡി ബോലി
സി) തമിഴ്
ഡി) ബംഗാളി
ഉത്തരം: ബി) ഖഡി ബോലി


​ഉറുദുവിലെ 'ആത്മകഥ' (Autobiography) ഏത് പേരിലറിയപ്പെടുന്നു?
എ) ഹുസ്‌നുൽ ബയാൻ
ബി) ഖുദ് നവിഷ്ത്
സി) സവാനിഹ് ഉമ്രി
ഡി) ദാസ്താൻ
ഉത്തരം: ബി) ഖുദ് നവിഷ്ത്



* ​'മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി' (MANUU) എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
എ) ലഖ്നൗ
ബി) ഹൈദരാബാദ്
സി) അലിഗഡ്
ഡി) ശരീനഗർ
ഉത്തരം: ബി) ഹൈദരാബാദ്


* ​ഗസലിലെ ആദ്യത്തെ വരിയെ (ഈരടിയെ) എന്ത് വിളിക്കുന്നു?
എ) മഖ്‌ത
ബി) മത്‌ല
സി) മിസ്ര
ഡി) ഗിരഃ
ഉത്തരം: ബി) മത്‌ല



​ഇന്ത്യയിൽ ഉർദു പ്രധാന ഔദ്യോഗിക ഭാഷയായ പ്രദേശം ഏതാണ്?
എ) കേരളം
ബി) ജമ്മു കശ്മീർ
സി) ബീഹാർ
ഡി) ഗുജറാത്ത്
ഉത്തരം: ബി) ജമ്മു കശ്മീർ

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...