Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Showing posts with label Faisal Vafa. Show all posts
Showing posts with label Faisal Vafa. Show all posts
Saturday, 31 December 2022
Monday, 4 October 2021
അധ്യാപകർ ലോക പുരോഗതിയുടെ അടിത്തറ: ഒക്ടോബർ 5, ലോക അധ്യാപക ദിനം. (ഫൈസൽ വഫ)
ആഗോള
തലത്തിൽ ഒക്ടോബർ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ
പുരോഗതിക്കായി അധ്യാപകർ അർപ്പിച്ചു കൊണ്ടിരിക്കുന്ന നിസ്വാർത്ഥ സേവനങ്ങളെ
അംഗീകരിച്ചു കൊണ്ടും മാനിച്ചു കൊണ്ടുമാണ് ഈ ദിനാചരണം
നടപ്പിലാക്കിയിരിക്കുന്നത്. 2009ലെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച്
പാസാക്കിയ പ്രമേയമനുസരിച്ച് 2015 ആകുമ്പോഴേക്കും ലോകത്ത് വിദ്യാഭ്യാസത്തെ
പൊതുവൽക്കരിക്കുകയും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക
എന്നതുമായിരുന്നു.
മാതാപിതാക്കൾ
കുട്ടികളുടെ ശാരീരികമായ പരിചരണം നടത്തുമ്പോൾ കുട്ടികളുടെ ബൗദ്ധികമായ
പരിചരണം ഏറ്റെടുത്ത് അവരെ ഭാവിയിലേക്കുള്ള ക്രിയാത്മക പൗരന്മാരാക്കി
വാർത്തെടുക്കുന്നത് അധ്യാപകരാണ്.
1994
മുതലാണ് യുനെസ്കൊയുടെ ആഭിമുഖ്യത്തിൽ ലോക അധ്യാപക ദിനം ചിട്ടയോടെ ആചരിച്ചു
വരുന്നത്. അധ്യാപകരെ വിദ്യാഭ്യാസ പ്രക്രിയയിലും മേഖലയിലും
ചലനാത്മകമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക വഴി ഭാവിയുടെ
ശില്പികൾക്കായുള്ള പഠനാവശ്യങ്ങളിൽ കൂടുതൽ കരുത്ത് പകരാനുള്ള
പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത
ദിവസങ്ങളിൽ ദേശീയ അധ്യാപക ദിനാചരണങ്ങളും നടപ്പിലുണ്ട്. നമ്മുടെ രാജ്യത്ത്
രാജ്യം കണ്ട മികച്ച അധ്യാപകനായിരുന്ന മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി
രാധാകൃഷ്ണൻ എന്ന മഹാഗുരുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ
സെപ്തംബർ 5 ന് ദേശീയ അധ്യാപക ദിനം ആചരിക്കുന്നുണ്ടല്ലോ.
മാതാപിതാക്കൾക്കു
പുറമെ കുട്ടികളുടെ സംസ്കരണത്തിൽ പ്രധാ പങ്ക് വഹിക്കുന്നവർ
അധ്യാപകരാണെന്നതിൽ ആർക്കാണ് സംശയം. അധ്യാപകന് സമൂഹം നൽകിയിരിക്കുന്നത്
ആത്മീയ രക്ഷിതാവ് എന്ന മഹനീയ സ്ഥാനമാണ്. ജീവിതം കെട്ടിപ്പടുത്ത്
വർണശബളമാക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് ഗുരുശിഷ്യ ബന്ധം.
വിദ്യാഭ്യാസ
വിചക്ഷണന്മാരുടെ അഭിപ്രായത്തിൽ രക്ഷിതാക്കൾ അവരുടെ കടമ നിറവേറ്റുമ്പോൾ
തീർച്ചയായും സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന
സദ്പരിണാമങ്ങൾക്കനുസൃതമായി അധ്യാപകർക്കും കുട്ടികൾക്കുമിടയിലെ ബന്ധം
സുദൃഢമായിത്തീരുന്നുണ്ട്. അധ്യാപകരെ ആദരിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്ന സമൂഹത്തിനേ പുരോഗതിയുടെ പടികൾ ചവിട്ടിക്കയറാൻ സാധിക്കൂ എന്നതാണ്
യാഥാർത്ഥ്യം.
ലോക അധ്യാപക
ദിനത്തിൽ ലോകത്ത് ഇന്നേ വരെ കഴിഞ്ഞു പോയവരും നിലവിലുള്ളവരും
വരാനിരിക്കുന്നവരുമായ സകലമാന അധ്യാപകർക്കും ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ
ഹൃദ്യമായ നന്മകൾ നേരുന്നു.
عالمی یومِ اساتذہ World Teachers Day
عالمی
ٹیچرز ڈے اس عالی شان اظہار کی نمائندگی کرتا ہے جو کہ تعلیم کے میدان میں
ترقی کیلئے اساتذہ کرام خدمات انجام دیتے ہیں۔اگر والدین بچوں کی پرورش
کرتے ہیں تو اساتذہ ان کی ذہنی نشوونما کرکے انہیں مستقبل کا مفید شہری
بناتے ہیں۔
یونیسکو کے زیر
اہتمام عالمی یوم اساتذہ انیس سو چورانوے سے ہر سال باقاعدگی سے منایا جا
تا ہے۔اس دن کو منانے کا مقصد اساتذہ کو تعلیمی شعبوں میں متحرک کرنے میں
مدد فراہم کرنے سمیت اس امر کو یقینی بنانا ہے کہ اساتذہ مستقبل کے معماروں
کی تعلیمی ضروریات کو جاری رکھیں گے۔
والدین
کے بعد استاد ہی بچوں کی تربیت میں اہم کردار ادا کرتا ہے یہی وجہ ہے کہ
استاد کو روحانی والدین کا درجہ دیا گیاہے، استاد اور شاگرد کارشتہ انسانی
زندگی کاوہ ستون ہےجو زندگی کو رنگوں سے بھر دیتا ہے۔
تعلیمی
ماہرین کا کہنا ہے کہ والدین اگر کردار ادا کریں تو یقینا معاشرے میں مثبت
تبدیلی کے ساتھ ساتھ استاد اور شاگرد کے درمیان تعلق کو بحال کیا جا سکتا
ہے جو معاشرے اساتذہ کو عزت دیتے ہیں وہی ترقی کی راہ پر گامزن ہوتے ہیں۔
Sunday, 19 September 2021
Wednesday, 10 March 2021
SSLC Model Examination March 2021 ചോദ്യപേപ്പര്‍ അവലോകനം
2021 മാർച്ചിലെ എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - ഉർദു ചോദ്യപേപ്പർ അവലോകനവും വിശകലനവും.
രചന, അവതരണം : ഫൈസൽ വഫ
എച്ച്.എസ്.ടി. ഉർദു, ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, പാലക്കാട്.
നിർമാണം : ഉർദു നോട്ട്ബുക്ക് ബ്ലോഗ്
سرمایۂ اردوSarmaaya E Urdu QP Review Part 1
SSLC Model Examination, March 2021
ഭാഗം 1
ചോദ്യം 1 മുതൽ 12 വരെ ഈ ഭാഗത്തിൽ അവലോകനം ചെയ്യുന്നു.
ചോദ്യം 1 മുതൽ 12 വരെ ഈ ഭാഗത്തിൽ അവലോകനം ചെയ്യുന്നു.
سرمایۂ اردو Sarmaaya E Urdu QP Review Part 2
SSLC Model Examination, March 2021
ഭാഗം 2
രണ്ടാം ഭാഗം (ചോദ്യം 13 മുതൽ 22 വരെയുള്ള 3 മാർക്കുകളുടെ വിവരണാത്മക മാതൃകയിലുള്ളവ)
രണ്ടാം ഭാഗം (ചോദ്യം 13 മുതൽ 22 വരെയുള്ള 3 മാർക്കുകളുടെ വിവരണാത്മക മാതൃകയിലുള്ളവ)
Monday, 25 January 2021
Monday, 30 November 2020
Narjilisthan Kavithakal 1 | نارجیلستان چھوٹی نظمیں | Pyari Basti keral پیاری بستی کیرل
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉർദു നോട്ട്ബുക്ക് ബ്ലോഗ് അധ്യാപകർക്കായി ഒരുക്കിയ കേരളത്തെ കുറിച്ചുള്ള ഉർദു കുട്ടിക്കവിത രചന അവസരത്തിൽ രൂപപ്പെട്ട കവിതകൾ എഡിറ്റ് ചെയ്ത് ഇന്ന് മുതൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കൾ ഈ കവിതകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ.
Faisal Vafa
GHSS Chalissery
Thursday, 1 October 2020
Subscribe to:
Posts (Atom)
പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
ക്ലാസ് 5 : 11:30 AM to 12:00 PM STD V ക്ലാസ് 6 : 12:00 PM to 12:30 PM STD VI ക്ലാസ് 7 : 12:30 PM to 1:00 PM STD VII ക്ലാ...
-
Quiz link Result Kerala Urdu Teacher's Association, KUTA State Conference, Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...

















