- ഏപ്രില്‍ 21 അല്ലാമാ ഇഖ്ബാല്‍ ഓര്‍മ്മദിനം
ബഹിരാകാശ യാത്രികനായിരുന്ന പ്രഥമ ഭാരതീയൻ രാകേഷ് ശർമയോട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റേഡിയോ മുഖേന ചോദിച്ചു: ''ബഹിരാകാശത്തു നിന്ന് വീക്ഷിക്കുമ്പോള്‍ നമ്മുടെ ഭാരതം എങ്ങനെ കാണപ്പെടുന്നു?'' മറുപടി പെട്ടെന്നായിരുന്നു, ''സാരേ ജഹാം സേ അഛാ ഹിന്ദുസ്താന്‍ ഹമാരാ'' (ഉലകിലഖിലം ശ്രേഷഠം നമ്മുടെ ഭാരതം.) ഓരോ ഇന്ത്യക്കാരന്റെയും നാവിന് തുമ്പില്‍ സദാ നിര്‍ഗളിക്കുന്ന ഈ വരികള്‍ 'തരാനയെ ഹിന്ദ്' എന്ന കവിതയിലേതാണ്. വിശ്രുത കവി അല്ലാമാ മുഹമ്മദ് ഇക്ബാല്‍ രചിച്ച ഈ കവിത ഭാരതഭൂമിയുടെ മഹിമയും ഭംഗിയും വ്യക്തമാക്കുന്നതാണ്. അല്ലാമാ ഇക്ബാലിന്റെ ജന്മ വാര്‍ഷിക ദിനമാണ് നവംബര്‍ ഒമ്പത്. പേര്‍ഷ്യന്‍-ഉര്‍ദു കവിയും ദാര്‍ശനികനുമായ ഇക്ബാല്‍ 1877 നവംബര്‍ ഒമ്പതിന് പഞ്ചാബിലെ സിയാല്‍ക്കോട്ടിലാണ് ജനിച്ചത്.
ഇമാം ബീവിയും ശൈഖ് നൂർ മുഹമ്മദുമായിരുന്നു മാതാപിതാക്കള്‍. സൂഫീ ഗൃഹാന്തരീക്ഷം പകര്‍ന്നേകിയ ശിക്ഷണം തന്നെയായിരുന്നു ഇഖ്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് മൗലാനാ ഗുലാം ഹസന്റെ മദ്റസയില്‍ ഖുര്‍ആന്‍ പഠനത്തിനു ചേര്‍ന്നു. മൗലാനാ സയ്യിദ് ശംസുല്‍ ഉലമാ മീര്‍ ഹസന് ഷായുടെ മക്തബില്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളുടെ പ്രാഥമിക പഠനം ആരംഭിച്ചു. മീര്‍ ഹസനും സൂഫി പ്രകൃതക്കാരനായിരുന്നു. പണ്ഡിതനും സര് സയ്യിദിന്റെ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ വക്താവുമായിരുന്ന അദ്ദേഹത്തിന് സാഹിത്യത്തിലും വ്യുല്പത്തിയുണ്ടായിരുന്നു. മീര്‍ ഹസന്റെ മക്തബില്‍ മൂന്നു കൊല്ലം പഠിച്ചശേഷം ഇക്ബാല്‍ സ്കോച്ച് മിഷന് ഹൈസ്കൂളില്‍ പ്രവേശിച്ചു. സ്കൂള്‍ പഠനത്തോടൊപ്പം മൗലവി ഗുലാം മുര്‍തദയുടെ മദ്റസയില്‍ മതപഠനവും നടത്തിയിരുന്നു. 1893ല്‍ ഹൈസ്കൂളില്‍ നിന്നു പാസായി.
തുടര്‍ന്ന്, 1895ല്‍ സ്കോച്ച് മിഷനില്‍ തന്നെ കോളേജ് പഠനം തുടര്‍ന്നു. ശേഷം ലാഹോറിലെ ഗവണ്മെന്റ് കോളേജില്‍ ബി.എക്ക് ചേര്‍ന്നു. അറബിയിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1899ല്‍ ലാഹോര്‍ ഗവണ്മെന്റ് കോളേജില്‍നിന്ന് എം.എ. ജയിച്ചു. പ്രസിദ്ധനായ പ്രൊഫ. ആര്‍ണള്‍ഡിനു കീഴിലായിരുന്നു തത്വശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. പ്രൊഫ. ആര്‍ണള്‍ഡില്‍ നിന്നുള്ള അറിവും യൂറോപ്പില്‍ പഠിച്ച സുഹൃത്തുക്കളുടെ ഉന്നത നിലവാരവും ഇക്ബാലിനെ യൂറോപ്പിലേക്കു തിരിക്കാന്‍ പ്രേരിപ്പിച്ചു. 1907 നവംബര്‍ നാലിന് ജര്‍മ്മനിയിലെ മ്യൂണിക്ക് യൂനിവേഴ്സിറ്റിയില്‍നിന്ന് 'ഇറാനിലെ അതിഭൗതിക വികാസം' എന്ന വിഷയത്തില്‍ പി.എച്ച്.ഡി. നേടി. ഇസ്ലാമിന് തസവ്വുഫുമായും വഹ്ദത്തുല്‍ വുജൂദിന്റെ ഖുര്‍ആനുമായുള്ള ബന്ധം, പ്രവാചക തിരുമേനിയില്‍നിന്ന് അലി(റ)വിന് ലഭിച്ച ആന്തരിക ജ്ഞാനം എന്നിവയെക്കുറിച്ചാണ് ഈ ഗവേഷണ പഠനത്തില്‍ ഇക്ബാലിന്റെ മുഖ്യമായ അന്വേഷണം. നിയമപഠനത്തിനായി ഇക്ബാല്‍ ലിങ്കണ്‍സ് ഇനില്‍ പ്രവേശനം നേടി. 1908ല്‍ ബാര്‍ അറ്റ്ലോ ബിരുദം നേടി.
സ്കൂള്‍ പഠനകാലത്തു തന്നെ ഇഖ്ബാല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. അവയില്‍ ആകൃഷ്ഠനായ അധ്യാപകന് മൗലവി മീര്‍ ഹസന് പഞ്ചാബി ഭാഷയ്ക്കു പകരം ഉര്‍ദുവില്‍ എഴുതാന്‍ നിര്‍ദേശിച്ചു. ആദ്യകാല കവിതകള്‍ എഡിറ്റ് ചെയ്യുന്നതിനുവേണ്ടി പ്രശസ്ത കവി മിർസാ ദാഗ് ദഹ്ലവിക്ക് അയച്ചുകൊടുക്കുമായിരുന്നു. ഏതാനും കവിതകളില്‍ ചെറിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച ദാഗ് ദഹ്ലവി ഇക്ബാലിന്റെ കവിതകള്‍ക്ക് ഇനി എഡിറ്റിംഗ് ആവശ്യമില്ലായെന്നറിയിച്ചു. കാലക്രമേണ ശൈഖ് അബ്ദുല്‍ ഖാദറിന്റെ "മഖ്സൻ" എന്ന സാഹിത്യ പ്രസിദ്ധീകരണത്തില്‍ ഇക്ബാലിന്റെ കവിതകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യകാല കവിതകളില്‍ പലതും അന്ജുമന് ഹിമായതെ ഇസ്ലാം എന്ന സംഘടനയുടെ യോഗങ്ങളിലും മുശാഇറകളിലും ആലപിച്ചവയാണ്.
1899ല്‍ അന്ജുമന് വാര്‍ഷിക സമ്മേളനത്തില്‍ ചൊല്ലിയ 'നാലയെ യതീം' എന്ന കവിതയാണ് ആദ്യമായി വലിയ സദസ്സിനു മുമ്പില്‍ അവതരിപ്പിച്ചത്. യൂറോപ്യന്‍ യാത്രയ്ക്ക് മുമ്പുള്ള കാലഘട്ടത്തെ സൃഷ്ടികളാണ് "ബാങ്കെ ദറ" (മണിനാദം) എന്ന ഉര്‍ദു സമാഹാരത്തിലെ പല കവിതകളും. ഇക്ബാലിന്റെ കവിതകളായിരുന്നു ഉര്‍ദു കവിതയില്‍ പല മാറ്റത്തിനും തിരികൊളുത്തിയത്. അതു മനസ്സിലാക്കാന്‍ കഴിയാത്ത പല കവികളും വിമര്‍ശനവുമായി കടന്നുവന്നു. ഉര്‍ദുവില്‍ പഞ്ചാബി പദങ്ങള്‍ ഉള്‍പ്പെടുത്തുന്നു എന്നതായിരുന്നു മുഖ്യ ആരോപണം. പക്വവും ശക്തവുമായ ഇഖ്ബാലിന്റെ മറുപടികള്‍ക്ക് മുമ്പില്‍ വിമര്‍ശകര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ ശൈലിയും സമീപനവും ഉര്‍ദു ഭാഷയിലും സാഹിത്യത്തിലും ഐതിഹാസികമായിരുന്നു. പ്രതിഭാധനനായ ഈ കവിയുടെ പ്രസിദ്ധീകൃതമായ ആദ്യത്തെ ഗ്രന്ഥം സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചാണ്. ഇത് ഇക്ബാല്‍ എന്ന പ്രതിഭയുടെ ബഹുമുഖത്തെയാണ് സൂചിപ്പിക്കുന്നത്.
1903ല്‍ പുറത്തിറങ്ങിയ "ഇല്‍മുല്‍ ഇഖ്തിസ്വാദ്" ആണ് പ്രസ്തുത കൃതി. അവസാന വര്‍ഷങ്ങള്‍ 1934ല്‍ ജനുവരിയില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ കഠിനമായ ജലദോഷവും ചുമയുമുണ്ടാവുകയും രോഗം മൂര്‍ഛിച്ച് തൊണ്ടയെ ബാധിച്ചതിനാല്‍ ശബ്ദത്തിനു തകരാര്‍ സംഭവിക്കുകയും ചെയ്തു. ഉച്ചത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പ്രസംഗങ്ങള്‍ നിറുത്തേണ്ടിവന്നു. പ്രഗത്ഭരായ പല ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടും പൂര്‍ണമായി രോഗശാന്തി ലഭിച്ചില്ല. രോഗശയ്യയില്‍ കിടക്കുമ്പോഴും മുസ്ലിംകളുടെ മതപരമായ സംസ്കരണത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. 1936ല്‍ പഞ്ചാബ് മുസ്ലിം ലീഗിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം മുഹമ്മദലി ജിന്നയും 1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
1935ല്‍ പ്രസിദ്ധീകരിച്ച വസ്വിയ്യത്ത് പത്രത്തില്‍ അദ്ദേഹം എഴുതി: ''എന്റെ മതപരമായ വിശ്വാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്. വിശ്വാസ പ്രമാണങ്ങളില്‍ ഞാന്‍ പൂര്‍വികരെ പിന്പറ്റുന്നവനാണ്''.
1938 ഏപ്രില്‍ 21ന് കാലത്ത് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ലാഹോറിലെ ഇസ്ലാമിയ്യാ കോളേജില്‍ വച്ച് നാല്പതിനായിരത്തോളം പേര് ഇക്ബാലിന്റെ ജനാസ നിസ്കാരത്തില്‍ പങ്കെടുത്തു. ലാഹോറിലെ ശാഹി മസ്ജിദിനു സമീപം മയ്യിത്ത് ഖബറടക്കി.
- World Urdu Day November 9 ലോക ഉര്‍ദുദിനം പോസ്റ്റര്‍
ലോകഉര്ദു ദിനാശംസകളുമായി ഉര്‍ദു സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ എം,കെ.മുഹമ്മദ് സാലി.
സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു കവികള്‍ വഹിച്ച പങ്ക് -എം.എൻ. സത്യാർത്ഥി
ഉര്‍ദു ഭാഷയെ കുറിച്ചുള്ള ഒരു മനോഹരഗാനം എന്‍.മൊയ്തീന്‍കുട്ടി മാസ്റ്റര്‍
നവംബര്‍ 9 ലോക ഉര്‍ദുഭാഷാദിനം -ഡോ.കെ.പി.ശംസദ്ധീന് തിരൂര്‍ക്കാട്
علامہ اقبالؔ کی شاعری کے چند رجحانات
ഉർദു: സംഗീത സാന്ദ്രമായ ഭാഷ -ഷബീർ രാരങ്ങോത്ത്
നവംബർ 9 ലോക ഉർദുദിനം: ഇഖ്ബാൽ വായിക്കപ്പെടുന്നു -യൂനുസ് വടകര
ഉര്‍ദു: ഭാഷയുടെ സൗന്ദര്യം- നൗഷാദ് റഹ്മാനി മേല്‍മുറി
.Tehzeeb ki Nishani -Abdul Muneer P Kakkov
അല്ലാമാ ഇഖ്ബാലിന്റെ പ്രശസ്ത ഉർദു കവിത ഏക് ആർസൂ.
ഉര്‍ദുവിന്റെ ആത്മകഥ
ഉർദു ഭാഷയുടെ സ്വീകാര്യത. ചരിത്ര താളുകളിലൂടെ....
കേരളം കണ്ട ഉര്‍ദു, (Part 1) History of kerala Urdu
ഉര്‍ദുവിനെ പ്രണയിച്ച ശമ്മു - അബ്ദുസ്സലാം ഫൈസി അമാനത്
ഉർദു ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഉർദുദിന ക്വിസ്.
അല്ലാമാ ഇഖ്ബാൽ കവിതയിലെ ദർശനങ്ങൾ |Views of Allama Iqbal Poetry | Hameed Karassery
അല്ലാമാ ഇഖ്ബാൽ ജീവിതവും ദർശനവും I NK Hafsal Rahman
No comments:
Post a Comment