Friday 12 November 2021

National Bird Watching Day (November 12) ദേശീയ പക്ഷിനിരീക്ഷണ ദിനം

سالم علی (سالم معزالدین عبد العلی) (12 نومبر 1896 - 20 جون 1987) بھارت کے ایک مشہور آرنیتھولوجسٹ (پرندوں کا مطالعہ) اور ماہر نیچورل ہسٹری تھے۔ ان کی شہرت شہرہ آفاق کتاب فال آف سپیرو کی وجہ سے ہوئی۔ سالم علی بھارت کی وہ پہلی شخصیت ہیں، جنہوں نے پرندوں کے بارے میں گہرا مطالعہ ترتیب وار کیا۔ اور بھارت میں پرندوں کا سروے کیا۔ ان تمام مطالعوں سے اور سروے سے بھارت میں آرنیتھولوجی کا ارتقا ہوا۔ انہوں نے 1947 میں بامبے نیچرل ہسٹری سوسائٹی نامی ادارہ ممبئی میں قائم کیا۔ اور اپنے شخصی رسوخ سے حکومت کی جانب سے حمایت حاصل کی۔
ദേശീയ പക്ഷിനിരീക്ഷണ ദിനം 
നവംബര്‍ 12 ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുകയാണ്. പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലീം അലിയുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷി നിരീക്ഷണത്തിലൂടെ നിരവധി സംഭാവനകള്‍ ശാസ്‌ത്രലോകത്തിനു സമ്മാനിച്ച ഗവേഷകനാണ് സലീം അലി. 1896 നവംബര്‍ 12 ന് മുംബൈയിലാണ് സാലീം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സലീം അലി ജനിച്ചത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ പക്ഷികളെ നിരീക്ഷിച്ച് അവയുടെ ജീവിതരീതിയും മറ്റ് സവിശേഷതകളും കണ്ടെത്തി ലോകത്തിനു പകര്‍ന്ന സലീം അലി കേരളത്തിലെ പക്ഷികളെ കുറിച്ചും പഠനം നടത്തി. 1933 ല്‍ അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്, ഹാന്‍ഡ് ബുക്ക് ഓഫ് ദി ബേഡ്‌സ് ഓഫ് ഇന്ത്യ എന്നീ പുസ്തകങ്ങളും ദി ഫാള്‍ ഓഫ് ദി സ്പാരോ എന്ന ആത്മകഥയും അദ്ദേഹം രചിച്ചു. 

പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ മെഡല്‍, ഹോളണ്ട് രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക് എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1987 ജൂണ്‍ 21 ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

No comments:

Post a Comment

ജൂൺ 5 ലോക പരിസ്ഥിതി ദിനം | عالمی یوم ماحولیات | june 5 environment day

തണൽ ഒരുക്കാം, നല്ല നാളേക്കായ് World Environment Day Quotes in Urdu 1. جو قوم اپنی مٹی کو تباہ کرتی ہے وہ خود ہی تباہ ہوجاتی ہے۔ جنگلات ہماری...