Showing posts with label ഒക്ടോബര്‍ 15. Show all posts
Showing posts with label ഒക്ടോബര്‍ 15. Show all posts

Thursday, 14 October 2021

World Students Day ലോകവിദ്യാർത്ഥിദിനം ഒക്ടോബർ 15 | എ.പി.ജെ. അബ്ദുൾ കലാം ജന്മദിനം


ലോകവിദ്യാർത്ഥിദിനം
ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.
عالمی یومِ طلبا
اکتوبر ۱۵
دنیا بھر میں اس تاریخ کو عالمی یومِ طلبا منایا جا رہا ہے۔ ہندوستان کے سابق صدرِ جمہوریہ اور مشہور سائنس دان ڈاکٹر اے۔پی۔جے۔ عبدالکلام کے یومِ پیدائش اکتوبر ۱۵ ہے۔ عبدالکلام صاحب کی علمی و تکنیکی کارناموں پر اعزازی طور پر 2010 سے اقوام متحدہ کے ماتحت یہ دن منانے کا سلسلہ جاری کیا گیا ہے۔

Wednesday, 14 October 2020

മഹാകവി അക്കിത്തം വിടവാങ്ങി...

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.  

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി.1985 ൽ വിരമിച്ചു.
മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ അദ്ദേഹത്തിനു ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...