Showing posts with label Memory. Show all posts
Showing posts with label Memory. Show all posts

Sunday, 18 December 2011

(8) My success life


വിജയം നമുക്കു സ്വന്തം

സമ്പന്നത എന്നത്‌ ലോകത്താകമാനം ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌.
അതിന്‍റെ പൊല്ലാപ്പുകള്‍ ദിനം പ്രതി കേള്‍ക്കുന്നുമുണ്ട്‌.
പക്ഷേ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും സമ്പന്നരാകാന്‍
നാം എത്രകണ്ട്‌ ശ്രമിക്കുന്നുണ്ട്‌ എന്നു ചിന്തിക്കുന്നവര്‍ എത്രയുണ്ടാവും ?
ഏതുവിധത്തിലുള്ള സമ്പന്നതയായാലും അതു നമ്മുടെ കയ്യെത്തും ദൂരത്താണെന്നത്‌
ഒരു സത്യം മാത്രമായി അവശേഷിക്കരുത്‌. നമ്മള്‍ മനസ്സിനെ പഠിപ്പിയ്ക്കുകയും ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നതെന്തോ അതാണ് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാവുന്നത്.
നമുക്ക്‌ സമ്പന്നരാവാന്‍ കഴിയും, നാം ശ്രമിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും! അതിനുവേണ്ടി നമ്മുടെ ബോധ-ഉപബോധ മനസ്സുകളെ നമുക്ക് പാകപ്പെടുത്താം.

എല്ലാമേഖലയിലുംവളരെ താഴ്ന്ന നിലയില്‍ കഴിഞ്ഞിരുന്ന,
എന്നാല്‍ സ്വപ്രയത്നംകൊണ്ട്‌ സര്‍വ്വ മേഖലയിലും ഉയര്‍ന്ന
നിലയിലെത്തിയ ഒരാളെ പരിചയപ്പെടുത്താം.
"എം. ആര്‍. കുപ്മേയര്‍" (മെറിയാന്‍ റൂഡി കുപ്മേയര്‍).
അമേരിക്കയിലെ കെന്‍റിക്കിയില്‍ 1908-ല്‍ ജനനം.
പ്രസംഗം, അച്ചടി, മതം, മനശാസ്ത്രം, ബിസിനസ്‌ മാനേജുമണ്റ്റ്‌, എഴുത്ത്‌ എന്നുവേണ്ടസര്‍വ്വ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ധനതത്വ ശാസ്ത്രജ്ഞന്‍ .
ഇന്‍റര്‍ നാഷണല്‍ ബയോഗ്രാഫിക്‌ സെന്‍റര്‍ - കേംബ്രിഡ്ജ്‌
"ഇന്‍റര്‍ നാഷണല്‍ ഹൂ ഓഫ്‌ ഇലക്ച്വറത്സ്‌" എന്ന പേരില്‍
ഒരു പുതകം തന്നെ അദ്ദേഹത്തെക്കുറിച്ച്‌ ഇറക്കിയിട്ടുണ്ട്‌.
ജീവിതത്തില്‍ നമുക്ക്‌ എങ്ങനെ വിജയിക്കാമെന്ന്‌ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍
ഒന്നോടിച്ചു ചിന്തിച്ചുനോക്കാം.

എത്രത്തോളം ആഗ്രഹിക്കാമോ അത്രത്തോളം ആഗ്രഹിക്കുക, അതിനെക്കുറിച്ച്‌ സ്വപ്നം കാണുക.

എങ്ങനെയെന്നു മനസ്സിലാക്കുക അതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുക.

അറിവ്‌ ശക്തിയല്ലെന്നും അതുപയോഗിക്കപ്പെടുമ്പോഴാണ്‌ അതിന്‌ ശക്തി കൈവരുന്നതെന്നും തിരിച്ചറിയുക

ചിന്തകള്‍ വര്‍ത്തമാനത്തില്‍ ചരിക്കുമ്പോള്‍ അതിനെ ഭാവിയിലേക്കു തിരിച്ചുവിടുക.

നിങ്ങള്‍ക്കു ചെയ്യാനുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടണതാവണമെന്നില്ല.
എന്നിരുന്നാലും ചെയ്യേണ്ടതാണെങ്കില്‍ അതു ചെയ്തു തീര്‍ക്കുക.

നിങ്ങള്‍ തൊഴിലന്വേഷകനാണെങ്കില്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാവണം തിരഞ്ഞെടുക്കേണ്ടത്‌. സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കി സ്ഥാനക്കയറ്റം നല്‍കുന്ന സ്ഥാപനങ്ങള്‍ പുരോഗതി പ്രാപിക്കില്ല.

നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതിനെക്കുറിച്ച്‌ ആവര്‍ത്തിച്ചു ചിന്തിച്ച്‌ അവയെ ഉപബോധമനസ്സിലെ പ്രോഗ്രാമാക്കുക. എങ്കില്‍ ആ ചിന്ത നിങ്ങളുടെ മനസ്സിനെ പ്രവര്‍ത്തിപ്പിച്ചുകൊള്ളും.

അവസരങ്ങള്‍ നമ്മെത്തേടി വരുമ്പോള്‍ അതിനെക്കുറിച്ച്‌ വിശദമായി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
അതിനുശേഷം സ്വയം തീരുമാനിക്കുക. ആരു പറയുന്നു എന്നതിലല്ല എന്തിനെക്കുറിച്ചു പറയുന്നു എന്നതിനാണ്‌ ഇവിടെ പ്രസക്തി. കേള്‍ക്കാന്‍ മടിക്കണ്ട, അതു തികച്ചും സൌജന്യവുമാണല്ലോ.

ഒരാള്‍ നിങ്ങളെ വിമര്‍ശിക്കുമ്പോള്‍ അയാളോടു വിദ്വേഷം തോന്നേണ്ട കാര്യമില്ല.
അത്‌ അയാളുടെ അഭിപ്രായം മാത്രമാണല്ലോ, മാത്രമല്ല അതു നമുക്ക്‌ ഉപകാരപ്രദവുമാണ്‌.

മറ്റുള്ളവരെ ആക്ഷേപിക്കാതിരിക്കുക, അവര്‍ നമുക്കു തരുന്നതില്‍ ആവശ്യമുള്ളത്‌ ഉള്‍ക്കൊണ്ടാല്‍ മതിയാകും. ഒരാശയം തോന്നിയാല്‍ ഉടന്‍ അതിന്നുവേണ്ടി പരിശ്രമം തുടങ്ങുക.
സമയവും സ്ഥലവും കണ്ടെത്തിയിട്ടു തുടങ്ങാമെന്നാണെകില്‍ പിന്നെ നടന്നില്ലെന്നുവരും.

ഓരോരുത്തരെയും കുറിച്ച്‌ അവരവര്‍തന്നെ ആത്മാര്‍ത്ഥമായി വിലയിരുത്തുക.
അത്‌ അവരുടെ ജീവിതരീതി മാറ്റിമറിക്കും.

മറ്റുള്ളവരും തന്നെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന ബോധം എപ്പോഴും വേണം.
അത്‌ ഓര്‍ത്തുകൊണ്ടുവേണം അവരോട്‌ ഏതു രീതിയിലും ഇടപെടേണ്ടത്‌.

ചെലവാക്കുന്ന പണത്തിന്‍റെ കണക്ക്‌ ഒരു രൂപയായാലും എഴുതി സൂക്ഷിക്കുക.
ഇതു ശീലമാക്കിയാല്‍ സാമ്പത്തികസ്ഥിരത കൈവരും.

"അതെ"-യെന്നത്‌ ആലോചിച്ചുമാത്രം പറയുക, "അല്ല"-യെന്നത്‌ പെട്ടെന്നു പറയാം.
അതു നിങ്ങളെ "അറിവുള്ള വ്യക്തി" ആയിരിക്കാന്‍ പ്രാപ്തരാക്കും.

നിങ്ങളുടെ അഭിപ്രായം പറയുന്നതിനു മുമ്പ്‌ മറ്റുള്ളവര്‍ക്കു പറയാനുള്ളതു കേള്‍ക്കുക, അവര്‍ക്കു മുന്‍ഗണന കൊടുക്കുക.

മറ്റുള്ളവരെ പ്രശംസിക്കേണ്ട സന്ദര്‍ഭത്തില്‍ പിശുക്കു കാട്ടരുത്‌, അവരെ അംഗീകരിക്കാനും മടി വേണ്ട.

നിങ്ങള്‍ക്കു താല്‍പര്യം തീരെയില്ലാത്ത ജോലി തിരഞ്ഞെടുക്കരുത്‌. നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന കൂടുതല്‍ സമ്പത്തു തരുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്‌.

ഏതെങ്കിലും ഒന്നിലുള്ള കുറവ്‌ നിങ്ങളുടെ വളര്‍ച്ചക്കു തടസ്സമാവില്ല (ഡാര്‍വിന്‍ നാഡീതളര്‍ച്ചയുള്ളയാളായിരുന്നു.അനശ്വര സിംഫണികള്‍ നമുക്കു സമ്മാനിച്ചു കടന്നുപോയ ബിഥോവന്‌ ചെവി കേള്‍ക്കില്ലായിരുന്നു. അന്ധയും ബധിരയും മൂകയുമായിരുന്നു ഹെലന്‍ കെല്ലര്‍. "പാരഡൈസ്‌ ലോസ്റ്റ്‌"ന്‍റെ സൃഷ്ടാവായ മില്‍ട്ടന്‍ അന്ധനായിരുന്നു").

പ്രശസ്തി കിട്ടാന്‍ വേണ്ടിമാത്രം ഒന്നും ചെയ്യാതിരിക്കുക. നിങ്ങള്‍ അര്‍ഹനെങ്കില്‍ അതു താനേ കൈവരും.

വിജയിക്കാന്‍ നാലു മാര്‍ഗ്ഗങ്ങളുണ്ട്‌- "ചിന്തിക്കുക, എഴുതിവക്കുക, മെച്ചപ്പെടുത്തുക, (കഠിനമായി)പ്രയത്നിക്കുക". നിങ്ങള്‍ പൂര്‍ണ്ണമായും സമ്പന്നനാവും.

"എന്‍റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്‌, എനിക്ക്‌ അതിനു സാധിക്കും" എന്ന്‌ ഉറക്കെപ്പറഞ്ഞു മനസ്സിലുറപ്പിക്കുക.


പെട്ടെന്നു പണവും പ്രശസ്തിയും നേടാന്‍ ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്ക്‌ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌.
പരീക്ഷണം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവിതവിജയം സുനിശ്ചിതവുമാണ്‌.

100 years calendar



ദിവസങ്ങള്‍ ഓര്‍ത്തു പറയാം...

നൂറു വര്‍ഷത്തെ കലണ്ടര്‍ എന്നതില്‍ ഇവിടെ വിശദീകരിയ്ക്കുന്നത് ഇത്രയും വര്‍ഷങ്ങളിലെ തീയതികള്‍ പറഞ്ഞാല്‍ അവ ഏതേതു ദിവസങ്ങളാണെന്നു നിമിഷനേരം കൊണ്ടു പറയുന്ന രീതിയാണ്. ഇതിന് അടിസ്ഥാനപരമായി ചിലകാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

Leep year

ആദ്യമായി അധിവര്‍ഷം (Leep year) എങ്ങനെ കണ്ടെത്തുമെന്നു പരിശോധിയ്ക്കാം.
1900, 1920, 1940, 1960, 1980... ഇങ്ങനെ പോകുന്നു അടിസ്ഥാന അധിവര്‍ഷങ്ങള്‍. അതായത് 00, 20, 40, 60 ഇങ്ങനെ അവസാനിയ്ക്കുന്ന വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങള്‍ തന്നെ. 1910, 1930, 1950, 1970... (അതായത് 10, 30, 50... ഇതുപോലെ) ഇങ്ങനെ അവസാനിയ്ക്കുന്നവ ഒരിയ്ക്കലും അധിവര്‍ഷങ്ങളാകുന്നില്ല. ഇത് ഒന്നാമതായി ഓര്‍ത്തുവയ്ക്കാം. ഇവ ഓര്‍മ്മയുണ്ടെങ്കില്‍ ഏതുവര്‍ഷവും Leep year ആണോ അല്ലയോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാമല്ലോ.

Month codes

മാസങ്ങളെ ചില അക്കങ്ങള്‍ കൊടുത്ത് ഓര്‍ത്തുവയ്ക്കാം

ജനുവരി .........1
ഫെബ്രുവരി ....4
മാര്‍ച്ച് ............4
ഏപ്രില്‍ .........0
മെയ് ..............2
ജൂണ്‍ .............5
ജൂലായ് .........0
ആഗസ്റ്റ് ..........3
സെപ്തംബര്‍.... 6
ഒക്ടോബര്‍ ......1
നവംബര്‍ ........4
ഡിസംബര്‍ ....6


ഇവയെയും രസകരങ്ങളായ മേമ്പൊടി ചേര്‍ത്ത് ഓര്‍മ്മിയ്ക്കാം. ഉദാഹരണത്തിന്, ജൂണില്‍ അഞ്ചുവയസ്സില്‍ സ്കൂളില്‍ ചേര്‍ത്തു. ജൂലായില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൊട്ടപ്പൂജ്യം! ആഗസ്റ്റില്‍ മൂന്നു ഗസ്റ്റുകള്‍ വീട്ടില്‍ വന്നു... എന്നിങ്ങനെ സൌകര്യപ്രദമായി ഓര്‍ത്തുകൊള്ളുക.

Method

ചുരുക്കെഴുത്തുകള്‍ താഴെക്കൊടുക്കുന്നു. അവ എത്ര വേഗത്തില്‍ നിങ്ങള്‍ ഉപയോഗിയ്ക്കുന്നുവോ അതിനനുസരിച്ചാണ് നിങ്ങളുടെ ഈ വിഷയത്തിലുള്ള കഴിവുകള്‍ മറ്റുള്ളവര്‍ അളക്കുന്നത്.

a) YC - year code
b) MC - month code
c) Date - date

1) (YC + MC +Date)/7 = Day
ദിവസം കണ്ടെത്താന്‍ ഈ രീതി ഉപയോഗിയ്ക്കാം. year codeഉം month codeഉം തീയതിയും കൂട്ടിക്കിട്ടുന്ന തുകയെ ഏഴുകൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യ ദിവസത്തെ സൂചിപ്പിയ്ക്കുന്നു. സാധാരണപോലെ തന്നെ ഞായര്‍-1, തിങ്കള്‍-2, ചൊവ്വ-3... ഇങ്ങനെ. ശിഷ്ടം പൂജ്യമാണെങ്കില്‍ അതു ശനിയാഴ്ചയായിരിയ്ക്കും.

2) (YC+MC)/7 = Day
നമുക്കു കിട്ടിയ തീയതി ഏഴിന്റെ ഗുണിതങ്ങളില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ തീയതിയെ ഉപേക്ഷിയ്ക്കാം. year codeഉം month codeഉം കൂട്ടി അതിനെ ഏഴുകൊണ്ടു ഹരിയ്ക്കാം. ശിഷ്ടം ദിവസമാകും.

3) year code = Day
MC + Date ഏഴിന്റെ ഗുണിതങ്ങളാണെങ്കില്‍ year code ദിവസമാകും.

4) (YC+MC+Date)/7-1 =Day
Leep yearല്‍ ജനുവരിയ്ക്കും ഫെബ്രുവരിയ്ക്കും ശിഷ്ടത്തില്‍ നിന്ന് ഒന്ന് കുറയ്ക്കുക. ഇതു പ്രത്യേകം ശ്രദ്ധിയ്ക്കുക.

ശ്രദ്ധിയ്ക്കുക, 1940 ഫെബ്രുവരി 31 ഏതു ദിവസമാണ് എന്നമട്ടിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിയ്ക്കണം. നമ്മുടെ പാഠ്യ പദ്ധതി പ്രകാരം ഇതിനും ഉത്തരം കിട്ടും. ഫെബ്രുവരിയ്ക്ക് 28 ദിവസങ്ങളേ ഉള്ളൂവെന്നും Leep yearല്‍ അത് 29 ആണെന്നും നമുക്ക് ഓര്‍മ്മവേണം. അല്ലെങ്കില്‍ ഏപ്രില്‍ നൂറിനും നമ്മള്‍ക്ക് ഉത്തരം കിട്ടും! തിയതിയില്‍നിന്ന് ഏഴിന്റെ ഏറ്റവും വലിയ ഗുണിതം ആദ്യമേ ഒഴിവാക്കിയാല്‍ മനസ്സില്‍ ക്രിയ ചെയ്യുന്നതിന് എളുപ്പമാകും.

Year codes

പൂജ്യം മുതല്‍ ആറുവരെ സംഖ്യകളാണ് Year codesലുള്ളത്.
അതായത്, 1, 2, 3, 4, 5, 6, 0, 1, 2...ഇങ്ങനെ പോകും. Leep yearല്‍ Year codeന്റെ കൂടെ ഒന്നു കൂടി കൂട്ടണം. താഴെ കൊടുത്തിരിയ്ക്കുന്ന Year codes ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും. ഏതാനും കോഡുകള്‍ താഴെ കൊടുക്കുന്നു. ആവശ്യമുള്ളത്ര നിങ്ങള്‍ക്ക് തുടര്‍ന്നെഴുതാം.

1901 - 1
1902 - 2
1903 - 3
1904 - 5 (Leep year)

1905 - 6
1906 - 0
1907 - 1
1908 - 3 (Leep year)

1909 - 4
1910 - 5
1911 - 6
1912 - 1 (Leep year)

----------
----------
----------
----------

2005 - 5
2006 - 6
2007 - 0
2008 - 2 (Leep year)
2009 - 3
2010 - 4

നിങ്ങള്‍ എഴുതിവന്നതു തെറ്റിയിട്ടില്ലെങ്കില്‍ 2005 ആകുമ്പോള്‍ Year code 5 ആയിരിയ്ക്കും. ഓരോ നൂറ്റാണ്ടു കഴിയുമ്പോഴും Year codeല്‍ ഒന്നുവീതം കുറവുണ്ടാകും. അതായത് 1905ല്‍ 6 ആയിരുന്നത് 2005 ആയപ്പോള്‍ 5 ആയിമാറി. ഇവ എളുപ്പത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ താഴെപ്പറയുന്ന രീതിയാണ് ഞാന്‍ ഉപയോഗിയ്ക്കുന്നത്.
1900 - 0
1910 - 5
1920 - 4
1930 - 2
1940 - 1

ഇങ്ങനെ പത്താമതു വരുന്നതെല്ലാം ശരിയ്ക്ക് ഓര്‍ത്തു വച്ചു. അപ്പോള്‍ മറ്റുള്ളവ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. റിവിഷന്‍ അത്യാവശ്യമാണ്, അതുകൊണ്ടുതന്നെ പഠിച്ച കാര്യങ്ങള്‍ ഇടയ്ക്കിടയ്ക്കു ടെസ്റ്റുചെയ്യുന്നത് നന്നായിരിയ്ക്കും. ഇതിനു മറ്റാരെയെങ്കിലും കൂടി നിങ്ങള്‍ ഉപയോഗപ്പെടുത്തണം. പഠിയ്ക്കുന്നതിന് ഏറ്റവുമെളുപ്പം എന്താണോ പഠിയ്ക്കേണ്ടത് അതിനെ മറ്റുള്ളവര്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നതാണ്.

ഈ അദ്ധ്യായത്തോടെ റിഫ്രെഷ് മെമ്മറി പാഠങ്ങള്‍ തല്‍ക്കാലം അവസാനിപ്പിയ്ക്കുകയാണ്. ആവശ്യം വരുന്ന മുറയ്ക്ക് വിശദീകരിച്ച് തുടര്‍ന്നും അദ്ധ്യായങ്ങള്‍ പോസ്റ്റാം. പെഴ്സണാലിറ്റി ഡവലപ്പു ചെയ്യാന്‍ ചില നുറുങ്ങു വിദ്യകള്‍ കൂടി പോസ്റ്റണമെന്നുണ്ടായിരുന്നു. വിഷ്വലൈസ് ചെയ്യാതെ ഫലപ്രദമാകില്ലെന്നുകണ്ട് തല്‍ക്കാലം അതുപേക്ഷിയ്ക്കുകയാണ്. എന്നിരുന്നാലും കഴിയും വിധത്തില്‍ തയ്യാറാക്കി അതു പ്രസിദ്ധീകരിയ്ക്കാന്‍ ശ്രമിയ്ക്കാം. ഇതുവരെയുള്ള അദ്ധ്യായങ്ങള്‍ എല്ലാരും പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമായി വന്നാല്‍ കമന്റാന്‍ മടിയ്ക്കരുത്.

numbers memory



സംഖ്യകള്‍ ഓര്‍ത്തുവയ്ക്കാം

റിഫ്രെഷ് മെമ്മറിയില്‍ കഴിഞ്ഞ അഞ്ചദ്ധ്യായങ്ങളിലായി നൂറു വ്യത്യസ്ത സാധനങ്ങളുടെ പേരുകള്‍ എങ്ങനെ ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാമെന്നു നമ്മള്‍ പഠിച്ചു. ഇതു പ്രാക്റ്റീസ് ചെയ്യുമ്പോള്‍ എന്താണോ നമുക്ക് ഓര്‍ക്കേണ്ടത് അവയെ ഒരു പ്രാവശ്യം മാത്രം കേട്ട് ഓര്‍മ്മിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഒരുപാടു പ്രാവശ്യം കേട്ടു കാണാതെ പഠിയ്ക്കുന്നതിലല്ല, ഒരു പ്രാവശ്യം മാത്രം കേട്ട് ഓര്‍മ്മിച്ചെടുക്കുന്നതിലാണു കാര്യം.

നമ്മള്‍ പഠിച്ച നാലുവിഭാഗം പ്രതീകങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം 20ന്റെ ഗ്രൂപ്പുകളും അവസാനത്തേത് നാല്‍പ്പതെണ്ണവുമാണ്. ഇരുപതെണ്ണം കഴിഞ്ഞു വീണ്ടും ഒന്നുമുതല്‍ തുടങ്ങുന്നതുപോലെ മൂന്നു ഭാഗങ്ങളും അക്ഷരമാല ക്രമത്തില്‍ അവസാന ഭാഗവും. സാധാരണ അറുപതെണ്ണത്തില്‍ക്കൂടുതല്‍ ഉപയോഗിയ്ക്കേണ്ടി വരാറില്ല. എന്നിരുന്നാലും നൂറെണ്ണമോ അതില്‍ക്കൂടുതലോ നമുക്ക് ആവശ്യമുള്ളതു പഠിയ്ക്കാം. റിവിഷന്റെ കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം.

ഇനി നമുക്ക് സംഖ്യകള്‍ (അക്കങ്ങള്‍) എങ്ങനെ ഓര്‍ത്തിരിയ്ക്കാമെന്നു പഠിയ്ക്കാം.

ഇതും നമുക്ക് തല്‍ക്കാലം നൂറുവരെ പഠിയ്ക്കാം. നേരത്തേ പഠിച്ചപോലെ ഇരുപതിന്റെ ഗ്രൂപ്പുകളാക്കാം. ഒരു വ്യത്യാസമുള്ളത്, ഇവിടെ സംഖ്യകളുടെ പ്രതീകങ്ങളെ നിങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നതാണ്. അവരവര്‍ക്ക് ഓര്‍ത്തിരിയ്ക്കാന്‍ പാകത്തിലുള്ള പ്രതീകങ്ങളാണ് ഉചിതം. അല്ലാതുള്ളവ ശരിയാവില്ല. മാത്രവുമല്ല ഇതുവരെ നാം പഠിച്ചതും ഇനി പഠിയ്ക്കുന്നതും കൂടിക്കലര്‍ന്ന് ആകെ കണ്‍ഫ്യൂഷനായേക്കാം.

സംഖ്യകളെ നമുക്ക് ജോഡികളായി തിരിച്ച് ഇരുപതിന്റെ ഗ്രൂപ്പുകളാക്കാം. രണ്ടക്ക സംഖ്യകളാണു നമ്മള്‍ ഉപയോഗിയ്ക്കുന്നത്. അപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കുന്ന അക്കങ്ങളെ നമുക്ക് രണ്ടക്കങ്ങളാക്കേണ്ടി വരും.

0 - 00
1 - 01
2 - 02
3 - 03

ഇങ്ങനെ ഇവയെ മാറ്റിയെഴുതാം. 1,2,3,... ഇങ്ങനെതന്നെ നമുക്ക് ഓര്‍ക്കാമെങ്കിലും മൊബൈല്‍ നമ്പരുകള്‍ ഓര്‍ക്കേണ്ടതുള്ളതിനാല്‍ 01,02,03,... ഇങ്ങനെ പഠിയ്ക്കുന്നതു തന്നെയാണുത്തമം.

പ്രതീകങ്ങളുണ്ടാക്കാം


നിങ്ങളോട് ഏറ്റവും അടുപ്പമുള്ള, നിങ്ങള്‍ ഏറ്റവും ഉള്‍ക്കൊള്ളുന്ന നിങ്ങളുടെ ബന്ധുക്കളെ നിങ്ങള്‍ വിളിയ്ക്കുന്ന പേരുകള്‍ മുന്‍‌ഗണനാ ക്രമത്തില്‍ എഴുതി വച്ചു പഠിയ്ക്കുക.
ഉദാഹരണത്തിന്:-

00) നിങ്ങളുടെ ശത്രുവാണ് ഏറ്റവും നല്ലത്.

01) അഛന്‍
02) അമ്മ

03) ചേട്ടന്‍
04) ചേച്ചി

05) അമ്മാവന്‍
06) അമ്മായി

ഇങ്ങനെ നിങ്ങള്‍ക്ക് എത്രയാണോ വേണ്ടത് അത്രയുമെഴുതാം. എന്റെ ഒരു സുഹൃത്ത് ഇതെഴുതിയത് മറ്റൊരു രീതിയിലാണ്. അദ്ദേഹം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രാദേശിക നേതാവായതിനാല്‍ ഈ രീതി അദ്ദേഹത്തിന് എളുപ്പവുമയി.

സ്വന്തം വീട് 00
തൊട്ടടുത്തവീട് 01
അതിനടുത്തത് 02

ഇങ്ങനെ അദ്ദേഹത്തിന്റെ വീടു മുതല്‍ അങ്ങാടിവരെയുള്ള നൂറു വീടുകള്‍ ഓര്‍ഡറിലാക്കി. നിങ്ങള്‍ക്ക് എളുപ്പം ഏതാണോ അതിനെ സ്വീകരിയ്ക്കാം. ബന്ധുക്കളെ പ്രതീകങ്ങളാക്കിയാല്‍ അന്‍പതെണ്ണം പഠിയ്ക്കുമ്പോള്‍ നൂറെണ്ണം ഓര്‍മ്മവരും. അതായത് അച്ഛനെ ഓര്‍ക്കുമ്പോള്‍ അമ്മയെ താനേ ഓര്‍മ്മവരും. ചേട്ടനെ ഓര്‍ക്കുമ്പോള്‍ ചേച്ചിയെ ഓര്‍മ്മവരും. ബന്ധുക്കളെവച്ചു നൂറെണ്ണം തികയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ 21 മുതലോ 41 മുതലോ 61 മുതലോ ഒക്കെ വേറെ ആരെയെങ്കിലും സങ്കല്‍പ്പിയ്ക്കാം.

ദിലീപ്
കാവ്യാമാധവന്‍

കുഞ്ചാക്കോ ബോബന്‍
ശാലിനി

മമ്മൂട്ടി
ശോഭന

ഇങ്ങനെ മറ്റുവിധത്തിലും ഉപയോഗിയ്ക്കാം. ചുരുക്കം‌പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ഇഷ്ടപ്പെടുന്നുവോ അതുപയോഗിയ്ക്കാം. ഏതായാലും തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ആലോചിയ്ക്കുക. പിന്നെ മാറ്റേണ്ടിവന്നാല്‍ ആകെ ബുദ്ധിമുട്ടാവും.

നൂറെണ്ണം എഴുതിക്കഴിഞ്ഞാല്‍ നമുക്ക് പഠനം ആരംഭിയ്ക്കാം. ആദ്യത്തെ ഇരുപതെണ്ണം മാത്രം പഠിയ്ക്കുക, പിന്നെ നാല്‍പ്പതുവരെ, പിന്നെ അറുപതുവരെ, അങ്ങനെയങ്ങനെ... പ്രയോഗിച്ചു പഠിയ്ക്കുമ്പോള്‍ പഠിച്ച പ്രതീകങ്ങള്‍ മുഴുവനായിത്തന്നെ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കുറച്ചു കള്ളികള്‍ വരയ്ക്കൂ. അതില്‍ കുറച്ചു സംഖ്യകള്‍ ക്രമം തെറ്റിച്ച് എഴുതൂ. നാലാമത്തെ കളത്തില്‍ “5” എഴുതിയെന്നു കരുതുക. ഇവിടെ അഞ്ച് എന്നത് അമ്മാവനാണ്. അമ്മാവന്‍ വാതിലില്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിയ്ക്കാം. അതുപോലെ നിങ്ങള്‍ തെരഞ്ഞെടുത്ത ഏതു പ്രതീകത്തെയും നമ്പര്‍ റൈംസുമായി ബന്ധിപ്പിയ്ക്കാം. രണ്ടാമത്തെ കളത്തിലാണ് “5” എഴുതിയതെങ്കിലോ അമ്മാവനെ മൃഗശാലയിലെ കൂട്ടിലിടാം. ഇനി നാല്‍പ്പതാമത്തെ കളത്തിലാണെങ്കില്‍ അമ്മാവന്‍ സ്കൂട്ടറില്‍ സഞ്ചരിയ്ക്കട്ടെ. ഇങ്ങനെ ശ്രമിയ്ക്കൂ... ഇതുപോലെ ജോഡികളാക്കി പഠിച്ചാല്‍ മൊബൈല്‍ നമ്പര്‍ ഓര്‍മ്മിയ്ക്കലും ഈസി...!

ഈ വിഭാഗം വായിയ്ക്കുമ്പോള്‍ എളുപ്പമാണെന്നു തോന്നാമെങ്കിലും നല്ല പരിശീലനം ആവശ്യമാണ്. വിശേഷിച്ച് മൊബൈല്‍ നമ്പരുകള്‍ ഓര്‍മ്മിയ്ക്കാന്‍ മിനിമം അഞ്ചു ജോഡികളെയെങ്കിലും ഗ്രൂപ്പുകളാക്കി ഒറ്റ ഫോള്‍ഡറിലാക്കി നമുക്ക് ഉപയോഗിയ്ക്കേണ്ടി വരും. ആവശ്യമുള്ളത്ര പ്രതീകങ്ങള്‍ എഴുതുക, പഠിയ്ക്കുക അതിനുശേഷം ഇവിടെ വിശദീകരിച്ചപോലെ ഓര്‍മ്മിച്ചു പഠിയ്ക്കുക.

Number values and alphabets



Number rhymes, Number shapes എന്നിവ മനസ്സിലാക്കിയല്ലോ. തുടര്‍ന്നു നൂറുവരെ താഴെക്കൊടുക്കുന്നു. ഇവ ഞാന്‍ ഉപയോഗിയ്ക്കുന്നതാണ്. യുക്തിയ്ക്കനുസരിച്ച് നിങ്ങള്‍ക്ക് ഇതു മാറ്റി വേറേ പ്രതീകങ്ങള്‍ കണ്ടുപിടിച്ച് ഉപയോഗിയ്ക്കാവുന്നതാണ്.

Number values

41 മുതല്‍ 60 വരെ ഇതുപയോഗിയ്ക്കുന്നു.

41 എന്നാല്‍ 1
42 എന്നാല്‍ 2
ഇങ്ങനെ Number value കണക്കാക്കി ഉപയോഗിയ്ക്കാം.

41 PM - പ്രധാനമന്ത്രി ഒരാളേ ഉണ്ടാവൂ, ഒന്നിനെ സൂചിപ്പിയ്ക്കുന്നു.

42 Men and women ( marriage hall ) വരനും വധുവും, രണ്ടാള്‍ മാത്രം. കല്യാണപ്പന്തല്‍ തന്നെ ഭാവനയില്‍ കാണാം.

43 Three monkeys കാണരുത്, കേള്‍ക്കരുത്, മിണ്ടരുത് ഇവയെ സൂചിപ്പിയ്ക്കുന്ന മൂന്നു കുരങ്ങന്മാര്‍

44 Bedstead കട്ടിലിനു കാലുകള്‍ നാല്.

45 Hand കൈപ്പത്തിയിലെ വിരലുകള്‍ അഞ്ച്

46 Sachin sixer സച്ചിന്റെ സിക്സര്‍ മനസ്സില്‍ കാണാം. (മയ്യിത്തുകട്ടിലിനു കാലുകള്‍ ആറാണ്, അതു വേണമെങ്കിലും ഓര്‍ക്കാം)

47 Rainbow മനോഹരമായ മഴവില്ല് (ഏഴു നിറങ്ങള്‍)

48 Spider എട്ടുകാലി

49 Nine planet നവഗ്രഹങ്ങള്‍ തലങ്ങും വിലങ്ങും പായട്ടെ

50 Ravana രാവണന്റെ പത്തു തലകള്‍

51 Football team പതിനൊന്നുപേര്‍

52 banana (12) ഡസ്സന്‍ വാഴപ്പഴം (ഡസ്സന്‍ വളകളും ആവാം
‍)
53 Unluckey number (13) പതിമൂന്ന് പൊതുവേ ഭാഗ്യമില്ലാത്ത നമ്പരാണ് എന്നണ് വയ്പ്. തല്‍ക്കാലം അതു നമുക്കു കടമെടുക്കാം.

54 Rama (fore-st) രാമന്റെ വനവാസം, കൊടും കാട്

55 Independence day സ്വാതന്ത്ര്യ സമരത്തിന്റെ നിങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഏതെങ്കിലും പാര്‍ട്ട് ഓര്‍മ്മിച്ചു വയ്ക്കുക.

56 Sweet sixteen മധുരപ്പതിനാറ് (ഇവിടെ മധുരപ്പതിനേഴാണ്, അതു കാര്യമാക്കണ്ട)

57 Chilly മധുരത്തിന്റെ നേരേ എതിര്, എരിവ് (മുളക്)

58 Sabarimala ശബരിമലയിലെ പതിനെട്ടു പടികള്‍, അല്ലെങ്കില്‍ വോട്ടിങ് പ്രായം. ഒരാള്‍ ഒരു സംഖ്യയ്ക്ക് ഒരു പ്രതീകം മാത്രമേ പഠിയ്ക്കാവൂ.

59 Calendar പത്തൊന്‍പതാം നൂറ്റാണ്ടിലെ കലണ്ടര്‍, പഴയ കലണ്ടര്‍

60 Lottery ഒന്നാം സമ്മാനം ഇരുപതു ലക്ഷം രൂപ രേഖപ്പെടുത്തിയിരിയ്ക്കുന്ന വലിയൊരു ലോട്ടറി ടിയ്ക്കറ്റുകള്‍

ഇവയെല്ലാം ഒരു ചാര്‍ട്ടായി എഴുതി ഉപയോഗിയ്ക്കുക. Number rhymesല്‍ ഓരോന്നും ഓര്‍മ്മിയ്ക്കുന്നതെങ്ങിനെയാണെന്നു വിശദീകരിച്ചിരുന്നതിനാല്‍ ഇവിടെ ആവര്‍ത്തിയ്ക്കുന്നില്ല. ഇവ ഉപയോഗിയ്ക്കേണ്ട വിധം ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ആദ്യ ദിവസം തന്നെ ഫലം അനുഭവപ്പെടും. നിസ്സരമെന്നു തോന്നാമെങ്കിലും ഇവ ശ്രമിച്ചാല്‍ മാത്രമേ നിസ്സാരന്മാരാവൂ. അല്ലാത്തപക്ഷം ബാലികേറാമല തന്നെയാവും. നിങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നു തന്നെയാണു എന്റെ വിശ്വാസം. ഇവ കാണാതെ പഠിയ്ക്കാന്‍ സമയമില്ലെന്നു പറഞ്ഞു പഠിയ്ക്കാതിരിയ്ക്കേണ്ട കാര്യമില്ല. ഉറങ്ങുമ്പോള്‍ നമുക്ക് സമയമുണ്ടല്ലോ... നാലഞ്ചാവര്‍ത്തി വായിച്ചതിനു ശേഷം മനസ്സില്‍ പറഞ്ഞു പഠിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കാം. വേറേ ചിന്തകള്‍ ഒഴിവാക്കിയാല്‍ ഇവ ഉരുവിട്ടു പഠിയ്ക്കുന്നതായി നമ്മള്‍ സ്വപ്നം കാണും. ഉണരുമ്പോള്‍ ഉറപ്പായും അവ നമുക്ക് ഓര്‍മ്മയുമുണ്ടാവും. ഉണര്‍ന്ന ഉടന്‍ ഒന്നോ രണ്ടോ തവണ പറഞ്ഞു നോക്കുക. പിന്നെ വല്ലപ്പോഴുമുള്ള റിവിഷന്‍ മതിയാവും.

അടുത്ത നാല്‍പ്പതെണ്ണം നമുക്ക് അക്ഷരങ്ങള്‍ കൊണ്ട് ഓര്‍ത്തു വയ്ക്കാം. അറുപതെണ്ണത്തില്‍ക്കൂടുതല്‍ എനിയ്ക്ക് ഉപയോഗിയ്ക്കേണ്ടി വന്നിട്ടില്ല. എന്നാലും റിവിഷന്‍ ചെയ്യുന്നുണ്ട്. താഴെക്കൊടുക്കുന്നതു കൂടി എഴുതി വയ്ക്കാം. സൌകര്യപൂര്‍വ്വം ആവശ്യമുള്ളപ്പോള്‍ ഉപയോഗിയ്ക്കാം.

Number alphabets

61 A Air-plane
62 B Bus
63 C Cobra
64 D Dinosiur
65 E Egg
66 F Fish
67 G Giraffe
68 H Himaalaya
69 I Ink bottle
70 J Jug
71 K Kite
72 L Lion
73 M Mummy
74 N Nayaagra
75 O Owl
76 P Peacock
77 Q Queen
78 R Rabbit
79 S Sea
80 T Tajmahal
81 U Umbrella
82 V Volcano
83 W Water tank
84 X X-ray machine
85 Y Yamuna
86 Z Zeebra
87 theatre (cinema)
88 chess board
89 gun
90 suitcase
90 a apple
91 b baloon
93 c camel
94 d dam
95 e engine
96 f fridge
97 g ginger
98 h house
99 i india
100 j jail

ഇവയോരോന്നും രസകരമായ രീതിയില്‍ ഓര്‍ത്തു വയ്ക്കണം. ഉദാഹരണത്തിന്, 100 എന്നതിനെ ഞാന്‍ എങ്ങിനെയാണ് ഓര്‍ക്കുന്നതെന്നു നോക്കൂ...

“ നൂറടിച്ചാല്‍ പോലീസു പിടിയ്ക്കും. പോലീസു പിടിച്ചാല്‍ ജയിലില്‍ പോകും !”

അദ്ധ്യായം രണ്ടില്‍ വിവരിച്ചിട്ടുള്ളതുപോലെ പഠിയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചാല്‍ പഠന നിലവാരത്തില്‍ നല്ല പുരോഗതിയുണ്ടാവും. പരീക്ഷാ ഹാളില്‍ ചോദ്യപ്പേപ്പര്‍ കാണുമ്പോള്‍ ഉത്തരങ്ങള്‍ മറക്കുന്ന പതിവു അനുഭവത്തില്‍ നിന്ന് ചോദ്യപ്പേപ്പര്‍ കാണുമ്പോള്‍ ഉത്തരങ്ങള്‍ ഓര്‍മ്മവരുന്ന അവസ്ഥയിലേയ്ക്കു മാറും.

ഉപന്യാസ രചനയ്ക്ക് ഇനിപ്പറയുന്ന രീതി വളരെ ഉപകാരപ്പെടും. ഇത് ഇപ്പോള്‍ത്തന്നെ പലരും ഉപയോഗിയ്ക്കുന്നുണ്ട്.

ഗാന്ധിജിയെക്കുറിച്ച് രണ്ടു പേജില്‍ കുറയാതെ എഴുതാന്‍ പറയുന്നെന്നു കരുതുക. സാധാരണഗതിയില്‍ മുഴുവന്‍ കാണാതെ പഠിയ്ക്കുന്നുണ്ടാവും. ഇവിടെ ഗാന്ധിജിയെക്കുറിച്ച് നല്ലപോലെ രണ്ടാവര്‍ത്തി വായിച്ചതിനു ശേഷം അതിന്റെ Key words ഓര്‍മ്മിച്ചാല്‍ മാത്രം മതിയാവും. അതാകട്ടെ നാലഞ്ചു വാക്കുകള്‍ മാത്രമാവും ഉണ്ടാവുക. ആ വാക്കുകളെ കണക്റ്റുചെയ്ത് രസകരമായ ഒരു വാക്യം ഉണ്ടാക്കിയാല്‍ സംഗതി ഓക്കെ. ഇവിടെ Key words ഇങ്ങനെ പഠിയ്ക്കാം-ഗാന്ധിജി- ഉപ്പുസത്യാഗ്രഹം- ദണ്ഡിയാത്ര- ജാലിയന്‍ വാലാ ബാഗ്-ഇങ്ങനെ നമുക്ക് ആവശ്യമുള്ളത്ര...

Number shapes


ഒന്നുമുതല്‍ ഇരുപതു വരെ പുതിയ രീതിയില്‍ സംഖ്യകളും അതിന്റെ പ്രതീകങ്ങളും പഠിച്ചുകാണുമെന്നു കരുതുന്നു. 21 മുതല്‍ 40 വരെയുള്ള സംഖ്യകളും അവയുടെ പ്രതീകങ്ങളും ഇനി പരിശോധിയ്ക്കാം. ഇതില്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം ഇവയുടെ പ്രതീകങ്ങള്‍ ഒന്നുമുതല്‍ ഇരുപതുവരെ സംഖ്യകളെപ്പോലെ രൂപപ്പെടുത്തിയിരിയ്ക്കുന്നു എന്നതാണ്. വരച്ചിട്ടുള്ള രൂപങ്ങളെ അതിന്റെ യഥാര്‍ത്ഥ വസ്തുക്കളായിത്തന്നെ ഭാവനയില്‍ കാണാന്‍ മറക്കരുത്.





മുകളില്‍ കൊടുത്തിട്ടുള്ള സംഖ്യകളെ സൂചിപ്പിയ്ക്കുന്ന ചിഹ്നങ്ങള്‍ പഠിയ്ക്കുമ്പോള്‍ പെരുപ്പിച്ചു വലുതാക്കാന്‍ മറക്കരുത്. ഉദാഹരണത്തിന്, 9 എന്നതിനു ice cream cupപ്രതീകമാക്കിയിരിയ്ക്കുന്നു. അതിനെ വളരെവലുതായി കാണാം. 36 എന്നതിന്റെ പ്രതീകമായ കൊമ്പും തുമ്പിക്കൈയും എന്നതിനെ ഒരു വലിയ ആനയായിത്തന്നെ കാണണം. Number rhymes ഉപയോഗിച്ചപോലെ തന്നെയാണ് ഇവയും ഉപയോഗിയ്ക്കേണ്ടത്. തുടര്‍ന്നു വരുന്ന Number values, Number alphabets എന്നിവയും അങ്ങിനെതന്നെ. അവ അടുത്ത അധ്യായത്തില്‍ ഉണ്ടാവും. ഇനി അല്‍പ്പം വിശകലനങ്ങളാകാം.

Effective revision method.

തുടര്‍ന്നു വായിയ്ക്കുന്നതിനു മുമ്പ് നമ്മുടെ മൊബൈല്‍ഫോണുകള്‍ ഒന്നു കയ്യിലെടുക്കാം... അതില്‍ സേവ് ചെയ്തിട്ടുള്ള ഫോണ്‍ നമ്പരുകള്‍ ഒന്നു പരിശോധിയ്ക്കൂ. നിങ്ങള്‍ക്കു പരിചയമില്ലാത്ത എത്ര നമ്പരുകളുണ്ട് അതില്‍ ! അറിയാത്ത എല്ലാ നമ്പരുകളും നമ്മള്‍തന്നെ സേവു ചെയ്തതല്ലേ ? പിന്നെന്തുകൊണ്ടാണ് നമുക്ക് ആ നമ്പരുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ? താഴെ പറഞ്ഞിരിയ്ക്കുന്നതാണ് ഇതിനൊക്കെ കാരണം.

ഏതെങ്കിലും ഒരു കഥ അല്ലെങ്കില്‍ പുസ്തകം മനസ്സിരുത്തി ഒരുതവണ നമ്മള്‍ വായിച്ചാല്‍ വായനയ്ക്കു ശേഷം ആലോചിയ്ക്കുമ്പോള്‍ അതിന്റെ 75% മാത്രമാവും നമുക്ക് ഓര്‍മ്മയുണ്ടാവുക. 24 മണിയ്ക്കൂര്‍ കഴിയുമ്പോള്‍ 18% ആയി അതിനു കുറവുണ്ടാകും. ഒരാഴ്ചകഴിഞ്ഞു പരിശോധിച്ചാല്‍ 5% ആയും ഒരുമാസത്തിനു ശേഷം വെറും 1% മാത്രമായും അതു അവശേഷിയ്ക്കും. ഇതിന് ആകെയുള്ള ഒരേയൊരു പോംവഴിയാണു Revision. അതു കൃത്യമായി ചെയ്താല്‍ 75 ശതമാനത്തില്‍ നിന്നു 100%ല്‍ എത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

ഫോണ്‍ നമ്പരുകള്‍ സൂക്ഷിയ്ക്കുമ്പോള്‍ അത്യാവശ്യമുള്ളതു മാത്രം മൊബൈലിലും, അതും ബാക്കിയുള്ളവയും ഡയറിയിലും സൂക്ഷിയ്ക്കണം. ഡയറിയില്‍ സൂക്ഷിയ്ക്കുന്നവയ്ക്ക് നമ്പരിന്റെ കൂടെ അല്ലെങ്കില്‍ പേരിന്റെ കൂടെ സാഹചര്യമോ വിശേഷണമോ കൂടി കുറിച്ചിട്ടാല്‍ മേല്‍പ്പറഞ്ഞ പ്രശ്നത്തിനു പരിഹാരമാവും. പഠിയ്ക്കേണ്ടതും ഓര്‍‌ക്കേണ്ടതുമായ കാര്യങ്ങള്‍ നിരന്തരം Revisionനടത്തേണ്ടത് അത്യാവശ്യമാണ്.

സ്വന്തം മൊബൈല്‍ എവിടെയെന്നറിയാന്‍ മറ്റുള്ളവരുടെ ഫോണില്‍നിന്നു മിസ്ഡ്കാള്‍ ചെയ്യുന്നവരും തലേന്നു കൊണ്ടുവച്ച വാ‍ഹനത്തിന്റെ താക്കോല്‍ പിറ്റേന്നു രാവിലെ തെരഞ്ഞു മാനം കെടുന്നവരും ഇനി വിഷമിയ്ക്കരുത്. ഏതു സാധനവും എവിടെയെങ്കിലും വയ്ക്കുമ്പോള്‍ വച്ചസ്ഥലം പിന്നീട് ആവശ്യമുള്ളപ്പോള്‍ ഓര്‍മ്മിയ്ക്കാന്‍ വളരെ എളുപ്പമാണ്.

ഒരുദാഹരണം,
“ബൈക്കിന്റെ ചാവി ഞാന്‍ എന്റെ ബെഡ്‌റൂമിലെ മേശയുടെ മുകളില്‍ വയ്ക്കുന്നു”.

ഇതുപോലെ എവിടെയെങ്കിലും വയ്ക്കുന്ന സാധനവും അതുവയ്ക്കുന്ന സ്ഥലവും പറഞ്ഞു വച്ചാല്‍ വച്ചസ്ഥലം മറക്കില്ല. “എനിയ്ക്ക് വലിയ മറവിയാണ്, ഇതൊന്നും എനിയ്ക്ക് ഓര്‍ക്കാന്‍ കൂടി കഴിയില്ല” എന്ന തരത്തിലുള്ള ചിന്തതന്നെ ഒഴിവാക്കണം. ഇവിടെ Positive thinking ആണു വേണ്ടത്.

Number rhymes



കഴിഞ്ഞ അദ്ധ്യായം എല്ലാര്‍ക്കും പ്രയോജനപ്പെട്ടെന്നു കരുതുന്നു. അവിടെ തന്നിരുന്ന Number rhymes visualize ചെയ്യാന്‍ കഴിയാത്തതിനാല്‍ അല്‍പ്പം വിശദീകരിയ്ക്കുകയാണ്. അതു നന്നായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്കാണ് ഈ അദ്ധ്യായം. അല്ലാത്തവര്‍ പഠിച്ചതിനു ശേഷം ഈ അദ്ധ്യായത്തിലേയ്ക്കു കടക്കുന്നതായിരിയ്ക്കും ഉത്തമം.

1) one - sun
വണ്‍ എന്നു പറയുമ്പോള്‍ത്തന്നെ സൂര്യനെയാണ് ഓര്‍മ്മ വരേണ്ടത്. രണ്ടു മലകള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊന്തുന്ന വലിയ സൂര്യന്‍. ചിത്രങ്ങള്‍ എത്രത്തോളം വലുതായിക്കാണാമോ അത്രയും വലുതായിത്തന്നെ കാണാന്‍ ശ്രമിയ്ക്കുക. വളരെ വ്യക്തമായി ഭാവനയില്‍ തെളിഞ്ഞുകാണട്ടെ.

2) two - zoo
ഒരു വലിയ മൃഗശാല തെളിഞ്ഞുവരുന്നു, മൃഗങ്ങളെല്ലാം അവിടെ പാഞ്ഞു നടക്കുന്നു ശ്രദ്ധിയ്ക്കുക ചലിയ്ക്കുന്ന വലിയ ചിത്രങ്ങള്‍, അതു മറക്കണ്ട.

3) three - tree
വലിയ മരം, അതൊരു ആല്‍മരമായിക്കോട്ടെ. അതിന്റെ വള്ളികള്‍ ഞാന്നു കിടന്നു കാറ്റിലാടുന്നു.

4) four - door
ഒരു വാതില്‍, ഉമ്മറത്തുള്ളതോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും പരിചയമുള്ളതോ - ഏറ്റവും വലുത്.

5) five - hive
മലപോലെ തോന്നിപ്പിയ്ക്കുന്ന തേനീച്ചക്കൂട്ടം. അതിന്റെ മൂളല്‍ വ്യക്തമായി കേള്‍ക്കാം.

6) six - vicks
വിക്സിന്റെ വലിയ കുപ്പികള്‍. ബാമുള്ളതും ഇല്ലാത്തതുമായ കുപ്പികള്‍ ധാരാളം.

7) seven - heaven
അനന്തമായ ആകാശം, ശൂന്യത - ചലനം പിന്നാലെ വന്നുകൊള്ളും.

8) eight - gate
ആ ഗെയ്റ്റ് തനിയെ തുറന്നടഞ്ഞുകൊണ്ടിരിയ്ക്കുന്നു.

9) nine - vine (yard)
ഒരു വലിയ മുന്തിരിത്തോട്ടം ഭാവനയില്‍ വന്നോട്ടെ. മുന്തിരിക്കുലകളുടെ വലിപ്പം പറയേണ്ടല്ലോ... കുറച്ചു വൈന്‍ കുപ്പികളും ഉണ്ടായിക്കോട്ടെ.

10) ten - hen
വലിയൊരു പിടക്കോഴി, കുറച്ചു കോഴിമുട്ടകളും കുട്ടികളും...

11) eleven - lemon
ഒരു നാരങ്ങാ മലതന്നെ ആയിക്കോട്ടെ.

12) twelve - shelf
ഒരു മേശ, അല്ലെങ്കില്‍ അലമാര, അതിന്റെ വലിപ്പുകള്‍ താനേ തുറന്നടയുന്നു.

13) thirteen - canteen
ഭക്ഷണശാല തന്നെ സന്ദര്‍ഭത്തിനനുസരിച്ച് അതിന്റെ രൂപം മാറുമെന്നു മാത്രം.

14) fourteen - fort (in)
നാലുവശവും ഉയര്‍ന്ന മതിലുകളുള്ള വിശാലമായ കോട്ടയുടെ ഉള്‍വശം.

15) fifteen - lifting
നമ്മുടെ വെയിറ്റ് ലിഫ്റ്റിങ്ങു തന്നെ, അല്‍പ്പം വലിപ്പക്കൂടുതലുണ്ടെന്നു മാത്രം.

16) sixteen - mixing
മിക്സിയോ കോണ്‍ക്രീറ്റു മിക്സറോ സൌകര്യപൂര്‍വ്വം തെരഞ്ഞെടുക്കാം.

17) seventeen - suiting
നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം തന്നെ സങ്കല്‍പ്പത്തില്‍ ഉണ്ടായിക്കോട്ടെ.

18) eighteen - fighting
തമ്മിലടിതന്നെ, ഇത് ഓര്‍മ്മയുണ്ടായിരുന്നാല്‍ മതി. സന്ദര്‍ഭത്തിനനുസരിച്ച് പലരെയും തമ്മിലടിപ്പിയ്ക്കാം.

19) nineteen - lightning
ഒരു മിന്നല്‍പ്പിണര്‍, അതിനെ പല സ്ഥലത്തേയ്ക്കും പ്രവഹിപ്പിയ്ക്കേണ്ടി വരും.

20) twenty - aunty
സംശയിയ്ക്കണ്ട, നമ്മുടെ സാധാരണ ആന്റി തന്നെ. പക്ഷേ ഈ ആന്റിയ്ക്കിട്ട് നമ്മള്‍ ഇടയ്ക്കിടക്ക് പണികൊടുക്കുമെന്നു മാത്രം.


Number rhymes
 എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കാം. തല്‍ക്കാലം സാമ്പിള്‍ പത്തെണ്ണം ഞാന്‍ ‌തന്നെയെടുക്കാം.


  1. കമ്പ്യൂട്ടര്‍
  2. എലി
  3. ബാഗ്
  4. ഫുഡ്ബാള്‍
  5. കാര്‍
  6. ഷൂസ്
  7. ആമ
  8. കിണര്‍
  9. പേന
  10. കണ്ണട
പത്തു വ്യത്യസ്ഥ സാധനങ്ങള്‍ നമുക്ക് പുതിയ മാര്‍ഗ്ഗത്തിലൂടെ കാണാതെ പഠിച്ചുനോക്കാം. വേണമെങ്കില്‍ അത് ഇരുപതെണ്ണമാക്കിക്കോളൂ. മാതൃകപോലെ ഓര്‍മ്മിച്ചാല്‍ മതി.

one
കുന്നിന്‍ ചരുവില്‍ നിന്ന് സൂര്യനു പകരം കമ്പ്യൂട്ടര്‍ ഉയര്‍ന്നു വരുന്നു. അതിന്റെ മോണിറ്ററില്‍നിന്ന് പ്രകാശം പ്രസരിയ്ക്കുന്നു.

two
മൃഗശാലയില്‍ എലികള്‍ മാത്രം തലങ്ങും വിലങ്ങും പായുന്നതോ മൃഗങ്ങളെല്ലാം എലികളെ വാലില്‍ തൂക്കി പമ്പരം കറക്കുന്നതോ ഭാവനയില്‍ കാണാം.

three
ആല്‍മരത്തിലെ വള്ളികള്‍ക്കു പകരം ബാഗുകള്‍ ആടിക്കളിയ്ക്കുന്നു. ഇലകള്‍ക്കു പകരം നിറയെ ബാഗുകള്‍.

four
ഡോറിനെക്കാള്‍ വലിയ ഫുഡ്ബാള്‍ ഉന്തിത്തള്ളി അപ്പുറമെത്തിയ്ക്കുന്ന പാടേ! ആ ബുദ്ധിമുട്ടു മനസ്സില്‍ കാണാം.

five
നിങ്ങളെ ആക്രമിയ്ക്കാന്‍ വരുന്ന തേനീച്ചക്കൂട്ടത്തില്‍നിന്നു രക്ഷ നേടുന്നതിനു വേണ്ടി നിങ്ങള്‍ കാറില്‍ പായുന്നു. തേനീച്ചക്കൂട്ടം പിന്നാലെ.

six
വിക്സ് കുപ്പിയില്‍ നിന്ന് വിക്സെടുത്ത് ഷൂ പോളീഷ് ചെയ്യുന്നു. വിക്സ് എന്നെഴുതിയിരിയ്ക്കുന്നതു വ്യക്തമായി കാണാം.

seven
ഒരുസംഘം ആമകള്‍ ആകാശത്തേയ്ക്കു പറക്കുന്നു.

eight
കിണറിന്റെ കാലുകള്‍ക്കു പകരം ഗെയ്റ്റിന്റെ കാലുകള്‍. കിണറിനു വിലങ്ങനെയാണു ഗെയ്റ്റ്. അതു വേഗത്തില്‍ തുറന്നടയുന്നു. കിണറില്‍നിന്ന് ഗെയ്റ്റിലേക്ക് വെള്ളം തെറിയ്ക്കുന്നുണ്ട്.

nine
വലിയ പേന തുറന്ന് വൈന്‍‌കുപ്പിയില്‍ നിന്ന് വൈന്‍ പേനയിലേയ്ക്കൊഴിയ്ക്കുന്നു. മുന്തിരിക്കുലകളുടെ തണ്ടായി പേനയെ സങ്കല്‍പ്പിയ്ക്കാം.

ten
കോഴി കണ്ണടവച്ചിരിയ്ക്കുന്നു. അതെടുത്ത് തുടയ്ക്കുന്നു. ഒന്നല്ല, ഒരുസംഘം പിടക്കോഴികള്‍.

ഇനി നിങ്ങള്‍ക്കു വേറേ ബ്ലോഗിലേയ്ക്കു പോകാം. ഇപ്പോള്‍ ഇവ പറയാന്‍ ശ്രമിയ്ക്കേണ്ടതില്ല. കമ്പ്യൂട്ടര്‍ ഓഫാക്കുന്നതിനുമുമ്പ് ഒരു കടലാസില്‍ എഴുതിനോക്കൂ. ഒന്നുപോലും തെറ്റാതെ നിങ്ങള്‍ക്ക് എഴുതാന്‍പറ്റും. ആരോഹണമോ അവരോഹണമോ ഇടയ്ക്കുനിന്നോ എവിടെനിന്നും നമ്പരും സാധനങ്ങളും തമ്മില്‍ മാറാതെ നിങ്ങള്‍ക്ക് എഴുതാന്‍ സാധിയ്ക്കും. നൂറെണ്ണമാണു ഞാന്‍ പറഞ്ഞുതരാന്‍ ശ്രമിയ്ക്കുന്നത്. ഇതുപോലെ എത്രയെണ്ണം വേണമെങ്കിലും നിങ്ങള്‍ക്കു സാധിയ്ക്കും. എത്രയെണ്ണമെന്നത് ഒരു പ്രശ്നമേയല്ല.

Mental Catalogues


കഴിഞ്ഞ പോസ്റ്റില്‍ attitude നെക്കുറിച്ച് വിശദമായിത്തന്നെ സംസാരിച്ചിരുന്നല്ലോ. എല്ലാരും അതു പോസിറ്റീവായിത്തന്നെ കൈകാര്യം ചെയ്തിരിയ്ക്കുമെന്നു കരുതുന്നു. മുദ്രാവാക്യം മറക്കണ്ട


ഇനി അല്പം തമാശയാകാം,

നിങ്ങളുടെ കൈകളിലെ നടുവിരല്‍ തമ്മില്‍ മുട്ടി-മുട്ടിയില്ല എന്നപോലെ കൈമുട്ടുമാത്രം വളച്ച് കൈവെള്ളകള്‍ നെഞ്ചിന് അഭിമുഖമായി പിടിക്കൂ... കൈവെള്ളകള്‍ നെഞ്ചില്‍നിന്ന് ഏകദേശം ഒരടി അകലത്തില്‍ പിടിക്കണം. ഈ പൊസിഷനില്‍ കൈകള്‍ തമ്മില്‍ മുട്ടാതെ കൈപ്പത്തികള്‍ മാത്രം കറക്കൂ... ഒരുകൈ മുന്നോട്ടാണെങ്കില്‍ മറ്റേ കൈ പിന്നോട്ടാണ് കറക്കേണ്ടത്. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ചിന്തകള്‍ മാറിപ്പോകുന്നവിധം കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ വിധമുള്ള ടെക്നിക്കുകള്‍ പ്രയോഗിച്ചാല്‍ മാറ്റം പ്രതീക്ഷിയ്ക്കാം. ഇവ കുറച്ചൊക്കെ രസകരവുമാണ്.

ഇംഗ്ലീഷ് അക്ഷരങ്ങള്‍ എത്രയുണ്ടെന്നും അവ ഏതൊക്കെയെന്നും അറിയാത്തവര്‍ ബൂലോകത്തുണ്ടെന്നു തോന്നുന്നില്ല. മിയ്ക്കവരും ഇപ്പോള്‍ കൂടുതലും ഇംഗ്ലീഷ് മാത്രമാകും ഉപയോഗിയ്ക്കുന്നതും. അക്ഷരങ്ങള്‍ പറയാന്‍ പറഞ്ഞാല്‍ ഏതാനും സെക്കന്റുകള്‍കൊണ്ട് പറയുകയും ചെയ്യും. എന്നാല്‍ ഈ അക്ഷരങ്ങള്‍ 
Z മുതല്‍ A വരെ അതേ വേഗത്തില്‍ പറയാന്‍ കഴിയുന്ന വളരെ കുറച്ചുപേര്‍ മാത്രമേ ബൂലോകത്തുണ്ടാവൂ. എന്തുകൊണ്ടാണ് നമുക്ക് കഴിയാത്തത് ? നമുക്ക് അറിയാഞ്ഞിട്ടല്ലല്ലോ ? നമ്മുടെ ഉപബോധമനസ്സ് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയാത്തതുകൊണ്ടാണിത്. ഇനി നിങ്ങള്‍ക്ക് ഒന്നു ശ്രമിച്ചു നോക്കണമെന്നുണ്ടെങ്കില്‍ എളുപ്പവഴി ഇതാണ്, ZYXW VUTS .... FEDC BA നാലുവീതം ഗ്രൂപ്പുകളാക്കി ശ്രമിച്ചുനോക്കൂ... അഞ്ചുമിനിട്ടുകൊണ്ട് നിങ്ങള്‍ക്കു സാധിയ്ക്കും, പിന്നെ മറക്കുകയുമില്ല.
രാജ്യം - തലസ്ഥാനം, കണ്ടുപിടുത്തങ്ങള്‍ - കണ്ടുപിടിച്ചവര്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഒരിയ്ക്കലും മറന്നുപോകാത്ത വിധം സൂക്ഷിയ്ക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാര്‍ഗ്ഗം വളരെയധികം ഉപകാരപ്രദമാകും. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിയ്ക്കൂ...
 ഓട്ടോ ഹാന്‍ (OTTO HAHN)

“പണ്ട് ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയേയും നാഗസാക്കിയേയും നശിപ്പിയ്ക്കാന്‍ ഹാന്‍ ആറ്റം ബോംബു കൊണ്ടുപോയത് വിമാനത്തിലല്ല,ഓട്ടോയിലായിരുന്നു.”
കംബോഡിയ - നോംഫെന്‍ (NOM PHEN)

ലോകത്ത് പേനയില്ലാത്ത (no pen) ഏകരാജ്യം കംബോഡിയയാണ്. അവിടെയുള്ള ജനങ്ങള്‍ കമ്പൊടിച്ചാണ് എഴുതുന്ന
ത് !
‌‌‌‌‌
കാനഡ - ഒട്ടാവ

ക്യാനഡയില്‍ എല്ലാരും ഓട്ടയുള്ള കണ്ണടകളാണ് ഉപയോഗിയ്ക്കുന്നത്. അവിടെ ഓട്ടക്കണ്ണടകളേ വാങ്ങാന്‍ കിട്ടൂ...! അതായത്, 
പലതായി പഠിയ്ക്കുന്നതിനു പകരം ഒന്നാക്കി കണക്റ്റ് ചെയ്തു പഠിയ്ക്കുക.

നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് ഇവയ്ക്ക് മാറ്റം വരുത്താം. ഇങ്ങനെ, നിങ്ങള്‍ക്കു ഓര്‍മ്മിയ്ക്കേണ്ടത് എന്താണോ അതിനെ ഓര്‍ത്തുവയ്ക്കാം. പെട്ടെന്ന് മനസ്സിലാവുമെന്നു മാത്രമല്ല ജീവിതത്തില്‍ പിന്നെ മറക്കില്ല. സാധാരണ പഠിയ്ക്കുമ്പോള്‍ വെറും കാണാപ്പാഠമായിപ്പോകും. ഇവിടെ ഉപബോധ മനസ്സിന് മനസ്സിലാകുന്ന ഭാഷയില്‍ അതേസംഗതി പഠിയ്ക്കുമ്പോള്‍ എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കും. കുട്ടിക്കാലത്തെ ചെറിയ ചെറിയ ഓര്‍മ്മകള്‍, അന്നുകണ്ട സിനിമയിലെ ചില രംഗങ്ങള്‍, സംഭവങ്ങള്‍ അങ്ങനെ പലതും ഓര്‍മ്മയില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. ഈ ഓര്‍മ്മകള്‍ താഴെപ്പറയുന്ന പതിനൊന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിയ്ക്കും...
11 Momory methods
1) Sensuality (വിഷയാസക്തി)
2) Movement (ചലനം)
3) Association (സമ്പര്‍ക്കം)
4) Humour (ഹാസ്യം)
5) Imagination (ഭാവനാ വൈഭവം)
6) Number (എണ്ണം)
7) Symbolize (പ്രതീകം)
8) Colour (വര്‍ണ്ണം)
9) Order (ആജ്ഞ)
10) Positive image (ദൃഢ ചിത്രം)
11) Exaggeration (അതിശയോക്തി)

നിങ്ങളുടെ വളരെ പഴയ ഓര്‍മ്മകള്‍ ചികഞ്ഞുനോക്കിയാല്‍ ഇവയിലേതെങ്കിലും ഒന്നുമായി അതു ബന്ധപ്പെട്ടിരിയ്ക്കുന്നെന്നു മനസ്സിലാവും.

താഴെ കൊടുത്തിരിയ്ക്കുന്ന അക്കങ്ങളും അവയുടെ ഞാന്‍ ഉപയോഗിയ്ക്കുന്ന പ്രതീകങ്ങളും (മിയ്ക്കവാറും എളുപ്പം ഇതായിരിയ്ക്കുമെന്നു കരുതുന്നു) ഒരു ചാര്‍ട്ടാക്കി കുറിച്ചുവച്ചോളൂ... അടുത്ത അധ്യായത്തിലേയ്ക്കു പോകുന്നതിനു മുമ്പ് നിര്‍ബന്ധമായും പഠിച്ചിരിയ്ക്കണം. ഇവയെ Mental Catalogues എന്നു നമുക്കു വിളിയ്ക്കാം. സൌകര്യത്തിനു വേണ്ടി ഇവയെ നാലായി തിരിച്ചിട്ടുണ്ട്.

Mental Catalogues

a) Number - Rhymes

b) Number - Shapes
c) Number - Values
d) Number - Alphabets

a) 
Number - Rhymes (Similor sounding words)


Attitude




നമ്മുടെ ജീവിതത്തില്‍ വിജയവും പരാജയവുമുണ്ടാകുന്നത് ആ കാര്യത്തെ നമ്മള്‍ ഏതു വിധത്തിലാണ് ഉള്‍ക്കൊണ്ടത് എന്നതിനെ ആശ്രയിച്ചാണ്. നല്ല മനോഭാവത്തോടെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പരാജയമുണ്ടായാലും അവര്‍ നിരന്തരം വിജയത്തിനായി ശ്രമിയ്ക്കുകയും അന്തിമമായി അവര്‍ വിജയിയ്ക്കുകയും ചെയ്യും. ഏതു കാര്യങ്ങളും നമുക്ക് ഉള്‍ക്കൊള്ളാന്‍ നമ്മുടെ മനോഭാവം ശരിയായാ വിധത്തിലാണെകിലേ കഴിയൂ. ആദ്യ വിഷയം അതില്‍ത്തന്നെ ആരംഭിക്കാം...

മനുഷ്യന്റെ തലച്ചോറിനെ തല്‍ക്കാലം കമ്പ്യൂട്ടറിനോട് ഉപമിക്കുന്നു. മൌസും കീബോഡും ഉപയോഗിച്ച് പ്രോഗ്രാമുകള്‍ പ്രയോഗതലത്തിലേക്ക് കൊണ്ടുവരുന്നു. മനുഷ്യമനസ്സിന് പ്രധാനമായും ഉള്ള രണ്ടു തലങ്ങളാണല്ലോ ബോധമനസ്സും ഉപബോധ മനസ്സും. ഇതില്‍ ഉപബോധമനസ്സില്‍ പ്രോഗ്രാമുകളും ബോധമനസ്സ് പ്രര്‍ത്തനമേഖലയുമാണ്. അതിനാല്‍ നമ്മുടെ ഉപബോധമനസ്സിനെ നമുക്ക് പ്രോഗ്രാം ചെയ്യാന്‍ സാധിച്ചാല്‍ ആ പ്രോഗ്രാമിനനുസരിച്ച് നമ്മള്‍ സഞ്ചരിച്ചിരിക്കും.

നമ്മുടെ ഉപബോധമനസ്സിനെ എങ്ങനെ പ്രോഗ്രാം ചെയ്യാമെന്ന് തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ മനസ്സിലാകും. ഇത് എല്ലാരിലും ഉള്ളതാണെങ്കിലും ചിലരങ്കിലും ഇതിനെ തിരിച്ചറിയുന്നില്ല. അതിന് നമ്മുടെ Attitudeശരിയാവണം. അക്ഷരങ്ങളുടെ സ്ഥാനവിലയനുസരിച്ച് അവയുടെ ആകെത്തുക നോക്കൂ...

A - 1
T - 20
T - 20
I - 9
T - 20
U - 21
D - 4
E - 5
________
ആകെ 100
attitude ശരിയായാല്‍ 100% ശരിയായി !

നമ്മുടെ 
attitude പോസിറ്റീവ് ആയിരിയ്ക്കണം, ആയതിനാല്‍ ഉപബോധമനസ്സിനെ പ്രോഗ്രാം ചെയ്യാന്‍ attitude ശരിയാക്കിക്കൊള്ളൂ... ഉപബോധ മനസ്സില്‍ പ്രോഗ്രാം ചെയ്യുക എന്നതുതന്നെയാണ് മനസ്ത്രജ്ഞരും ചെയ്യുന്നത്. സ്വയം പ്രോഗ്രാം സംഭവിച്ച ഒരു സംഭവകഥ പറയാം...


1940 കാലം, അമേരിക്കയിലെ ഒരു സാധാരണ കുടുംബത്തില്‍ 
വില്‍മ റിഡോള്‍ഫ് (willma ridolf) എന്ന കുഞ്ഞു ജനിച്ചു. രണ്ടു വയസ്സുകഴിഞ്ഞപ്പോള്‍ പോളിയോ ബാധിച്ച് അവളുടെ കാലുകള്‍ ക്ഷയിച്ചു. കുട്ടിക്ക് സ്വാഭാവികമായും വിഷമമുണ്ടാവുമല്ലോ. മറ്റു കുട്ടികള്‍ ഓടിച്ചാടിക്കളിക്കുമ്പോള്‍ മുട്ടിലിഴഞ്ഞുമാത്രം നടന്നിരുന്ന വില്‍മ അമ്മയോടു ചോദിച്ചു ;
“എനിക്ക് അവരെപ്പോലെ ഓടിക്കളിക്കാന്‍ കഴിയില്ലേ”?
“തീര്‍ച്ചയായും നിനക്കതിനു സാധിക്കും”!
ഒരു സാധാരണ പറച്ചിലാണു പറഞ്ഞതെങ്കിലും വില്‍മയില്‍ ഇത് പോസിറ്റീവ് 
attitude ഉണ്ടാക്കി. കാലുകളില്‍ കമ്പിയുറപ്പിച്ച് ഊന്നുവടിയുമായി കൊച്ചുവില്‍മ സ്കൂളില്‍ പോകാന്‍ തുടങ്ങി.
ടീച്ചറോടും ചോദിച്ചു, “എനിയ്ക്കതിനു കഴിയില്ലേ”
“തീര്‍ച്ചയായും നിനക്കതിനു കഴിയും.” ടീച്ചറും അവളെ സമാധാനിപ്പിച്ചു.
attitude -ന് പവര്‍ കൂടി ! ക്രന്മേണ അവള്‍ ഊന്നുവടി ഉപേക്ഷിച്ചു കമ്പിക്കാലില്‍ നടക്കാന്‍ തുടങ്ങി. അധികം വൈകാതെ കാലില്‍ ഉറപ്പിച്ചിരുന്ന കമ്പികളും ഒഴിവാക്കി. സ്കൂള്‍ ഫൈനല്‍ ആവുമ്പോള്‍ സാധാരണ കുട്ടികളോട് ടീച്ചര്‍മാര്‍ ചോദിക്കലുണ്ട്,
“നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹം” ?
വില്‍മയുടെ ഊഴം വന്നപ്പോള്‍ അവള്‍ പറഞ്ഞു,
“എനിക്ക് ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരിയാവണം” !
“നിനക്ക് അതിന് സാധിക്കും”
അവിടന്നു കിട്ടിയതും അതുതന്നെ ! ഇതിനൊക്കെ നമ്മളാണു മറുപടി പറഞ്ഞതെങ്കിലോ, “കാലും കടച്ചാണ്ടിയും കേടു വരുത്താതെ അവിടെയെങ്ങാനും അടങ്ങിയിരിയ്ക്ക്” എന്നാവാം !

പോസിറ്റീവായ ചിന്തകള്‍ മനുഷ്യനു ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാകും. ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിലെ പ്രോഗ്രാമുകളാവും. ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള്‍ എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും. അതിനുവേണ്ടി ബോധമനസ്സിനെ ഉപബോധ മനസ്സ് നയിയ്ക്കുമെന്നര്‍ത്ഥം. ഇതാണ് വിജയിച്ചവര്‍ പറയുന്നത്, “നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരും” എന്ന്.

1960, റോമാ ഒളിമ്പിക്സ് പൊടിപൊടിയ്ക്കുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഓട്ടക്കാര്‍ പോരിനിറങ്ങി. കൂടെ നമ്മുടെ കൊച്ചു നായിക വില്‍മയും ! ഏവരേയും അത്ഭുതപ്പെടുത്തി അവള്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടി . വൈകാതെ 200 മീറ്ററിലും. തുടര്‍ന്ന് 400 മീറ്റര്‍ റിലേ, നാലാമത്തെ ലാപ്പില്‍ വില്‍മയുണ്ട്. തൊട്ടടുത്ത ട്രാക്കില്‍ നിലവിലെ ചാമ്പ്യന്‍ ! കൈമാറുമ്പോള്‍ കയ്യില്‍നിന്നു വഴുതി വീണ ബാറ്റണുമെടുത്ത് മുന്നോട്ടു കുതിച്ച വില്‍മ ഒന്നാമതായി ഫിനിഷ് ചെയ്തു ! വിശ്വസിക്കാന്‍ പ്രയാസമാണെന്നറിയാം, ലോകചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണ്ണം നേടുന്നത് അന്നു സംഭവിച്ചു. എഡ് ഡെമ്പിള്‍ (ed DempiL) ആയിരുന്നു കോച്ച്. Positive attitude നമ്മളില്‍ സൃഷ്ടിക്കുന്ന മാറ്റത്തിന് ഇതിലും വലിയ ഉദാഹരണം വേണോ ?


താഴെപ്പറയുന്ന നാലു കാര്യങ്ങള്‍ തുടര്‍ന്നുള്ള പഠനത്തിന് നിര്‍ബ്ബന്ധമായും ആവശ്യമാണ്.
1) Learn
2) apply
3) skill
4) habit

പഠിക്കുക, പഠിച്ചതിനെ പ്രയോഗിക്കുക,
അതിനുവേണ്ടി സാമര്‍ദ്ധ്യം ഉള്ളവനാവുക,
പിന്നെയത് ശീലമാക്കുക.

ഇത് എത്രകണ്ടു ഉള്‍ക്കൊള്ളുന്നുവോ അതനുസരിച്ചായിരിയ്ക്കും നമ്മുടെ വിജയം. തുടക്കം നന്നായില്ലെങ്കില്‍ ഒടുക്കം കുളമാകും, അതിനാലാണ് ഇതു കുറിച്ചത്. ഈ അറിവുകള്‍ പങ്കുവയ്ക്കാന്‍ ഇതിനോടൊപ്പം ചേരുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരു വാക്യമുണ്ട്.

"I BELIEVE IN MY ABILITIES"
ഇത് ഉറക്കെ പറയണം, പറയുകതന്നെ വേണം....
ഉപബോധ മനസ്സില്‍ ഇത് ഉറയ്ക്കട്ടെ...!

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...