Saturday, 30 October 2021

NARJILISTHAN


Friday, 15 October 2021

World Food Day | ലോക ഭക്ഷ്യദിനം (ഒക്ടോബർ 16) | خوراک کا عالمی دن 2021 ‘ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം ഇന്ന്’ എന്നതാണ് ഇക്കുറി ഭക്ഷ്യ സുരക്ഷാദിനത്തിന്റെ മുദ്രാവാക്യം.

خوراک کا عالمی دن
اکتوبر   16
عالمی خوراک کے مسئلے سے متعلق عوام میں آگاہی پیدا کرنے اور بھوک، ناقص غذا اور غربت کے خلاف جدوجہد میں اتحاد کو مستحکم کرنے کے لیے دنیا بھر میں 16 اکتوبر کو خوراک کا عالمی دن منایا جا تا ہے۔ جس کا بنیادی مقصد عالمی سطح پر خوراک کی پیداوار میں اضافہ کرنا ہے۔ اس دن کی مناسبت سے دنیا بھر میں مختلف تقریبات و سیمینار کا انعقاد بھی کیا جاتا ہے۔

ലോക ഭക്ഷ്യദിനം 
ഒക്ടോബർ 16

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.


മുദ്രാവാക്യങ്ങൾ

2021 - ‘ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം ഇന്ന്’ എന്നതാണ് ഇക്കുറി ഭക്ഷ്യ സുരക്ഷാദിനത്തിന്റെ മുദ്രാവാക്യം. 

2020 - ആരോഗ്യകരമായി വളരുക, ഒരുമിച്ചു നിലനില്ക്കുക.
2019- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികൾ.
2018- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030നകം ലോകത്ത് പട്ടിണി നിർമാർജ്ജനം ചെയ്യുക
2017- കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ.
1981- ഭക്ഷണമാണ് ആദ്യം.

Thursday, 14 October 2021

വിജയദശമി ആശംസകള്‍ | وجیا دشمی

World Students Day ലോകവിദ്യാർത്ഥിദിനം ഒക്ടോബർ 15 | എ.പി.ജെ. അബ്ദുൾ കലാം ജന്മദിനം


ലോകവിദ്യാർത്ഥിദിനം
ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.
عالمی یومِ طلبا
اکتوبر ۱۵
دنیا بھر میں اس تاریخ کو عالمی یومِ طلبا منایا جا رہا ہے۔ ہندوستان کے سابق صدرِ جمہوریہ اور مشہور سائنس دان ڈاکٹر اے۔پی۔جے۔ عبدالکلام کے یومِ پیدائش اکتوبر ۱۵ ہے۔ عبدالکلام صاحب کی علمی و تکنیکی کارناموں پر اعزازی طور پر 2010 سے اقوام متحدہ کے ماتحت یہ دن منانے کا سلسلہ جاری کیا گیا ہے۔

Tuesday, 12 October 2021

ഒക്ടോബര്‍ 13 സംസ്ഥാന കായികദിനം

 ഗോദവർമ്മ രാജ

കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971).കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.

قدرتی آفات سے بچاؤ کا عالمی دن| ലോക ദുരന്ത നിവാരണ ദിനം (ഒക്ടോബർ 13)| International Day for Disaster Risk Reduction

قدرتی آفات سے بچاؤ کا عالمی دن
آج دنیا بھر میں قدرتی آفات سے بچاؤ (International Day For Disaster Reduction) کا عالمی دن منایا جارہا ہے۔ یہ دن 1978سے ہر سال 13 اکتوبر کو منایا جاتا ہے جس کا مقصد قُدرتی آفات، ناگہانی سانحات، سیلاب، زلزلے، وبائی امراض پھوٹنے سمیت دیگر ایسے ہی واقعات کے بارے میں عوام کو مختلف عوامل سے آگاہ کرنا ہے تاکہ وہ کسی بھی قُدرتی آفت کی صورت میں اپنا کردار ادا کرتے ہوئے ریلیف کی سرگرمیوں میں معاون ثابت ہو سکیں۔

اِس دن کے حوالے سےآج دُنیا بھر میں رضا کار تنظیموں، ریسکیو آرگنائزیشنز، سماجی تنظیموں کے زیرِ اہتمام تقریبات منعقد کی جائیں گی جبکہ قُدرتی آفات سے نمٹنے کیلئے آگاہی کی غرض سے پمفلٹ اور معلوماتی لٹریچر بھی تقسیم کیا جائے گا۔

واضح رہے دُنیا بھر میں قدرتی آفات، زلزلوں، سیلاب، سونامی اور آتش فشاں پھٹنے سے لاکھوں قیمتی جانیں ضائع ہوجاتی ہیں اور ماہرین کے مطابق مناسب احتیاطی تدابیر سے کسی بھی بڑے نقصان سے بچا جاسکتا ہے۔

ലോക ദുരന്ത നിവാരണ ദിനം
ഒക്ടോബർ 13
ഇന്ന് ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനമാണ്. പ്രകൃതി ദുരന്ത നിവാരണ ദിനം ഇന്ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഈ ദിവസം 1978 മുതൽ എല്ലാ വർഷവും ഒക്ടോബർ 13 ന് ആഘോഷിക്കപ്പെടുന്നുണ്ട്. പ്രകൃതിദുരന്തങ്ങൾ, ദുരന്തങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ, മറ്റ് സമാന സംഭവങ്ങൾ എന്നിവ പരിഹരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. പ്രകൃതിദുരന്തങ്ങളിൽ തങ്ങളുടെ പങ്ക് വഹിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാനും വിവിധ ഘടകങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്.

ഈ ദിവസം, ലോകമെമ്പാടുമുള്ള സന്നദ്ധ സംഘടനകൾ, രക്ഷാപ്രവർത്തന സംഘടനകൾ, സാമൂഹിക സംഘടനകൾ എന്നിവർ പരിപാടികൾ സംഘടിപ്പിക്കുകയും പ്രകൃതിദുരന്തങ്ങളെ നേരിടാൻ ബോധവൽക്കരണ ലഘുലേഖകളും മറ്റും വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. 

ലോകമെമ്പാടുമുള്ള പ്രകൃതിദുരന്തങ്ങൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, സുനാമികൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ എന്നിവ ദശലക്ഷക്കണക്കിന് വിലപിടിപ്പുള്ള ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ശരിയായ മുൻകരുതലുകൾ ഉപയോഗിച്ച് വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാനും കഴിയും.

Friday, 8 October 2021

Urdu Writers on Postal Stamp

 

عالمی_یوم_ڈاک World Post Day ലോക തപാൽ ദിനം

 دنیا بھرمیں آج (9اکتوبر)کو ڈاک کا دن منایا جائے گا ،جس کا مقصد ڈاک کے نظام کو بہتر بنانا ہے۔ محکمہ ڈاک کی اہمیت اور اسکی کارکردگی کو اجاگر کرنا ہے۔

ڈاک کا نظام دنیا بھر کی معاشی ترقی و اقتصادی سرگرمیوں میں اضافے اور عوام کو خطوط کے ذریعے آپس میں ملانے کے حوالہ سے موثر کردار ادا کر رتا رہا ہے، جس کی افادیت کو برقرار رکھنے کے لئے دنیا میں پہلا پو سٹ کا عالمی دن 9 اکتوبر 1980 کو منایا گیا۔

خط جسے آدھی ملاقات کہا جاتا ہے کسی دور میں پیغام رسانی کا اہم ترین ذریعہ تھا،لیکن دنیا جیسے جیسے ترقی کے زینے طے کرتی گئی فاصلے سمٹتے چلے گئے۔ خط کی جگہ پہلے تار نے لی پھر ٹیلی گرام اور فیکس کا دور آیا، لیکن موبائل فون کی آمد کے بعد ڈاک کا نظام بھی اپنی افادیت کھوبیٹھا اور رہی سہی کسر انٹرنیٹ نے پوری کردی۔

یونیورسل پوسٹل یو نین ادارے کی رپورٹ کے مطابق دنیا بھرمیں ڈاک کے ذریعے بھیجے جانے والے کل خطوط کی تعداد کا 5 سے 11 فیصد حصہ عام لوگوں کی جانب سے کیا جاتا ہے ،جبکہ 80 فیصد ڈاک حکومتی عہدیداروں کی جانب سے بھیجے گئے خطوط اور کاغذات پر مشتمل ہوتی ہے۔

Monday, 4 October 2021

അധ്യാപകർ ലോക പുരോഗതിയുടെ അടിത്തറ: ഒക്ടോബർ 5, ലോക അധ്യാപക ദിനം. (ഫൈസൽ വഫ)

ആഗോള തലത്തിൽ ഒക്ടോബർ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി അധ്യാപകർ അർപ്പിച്ചു കൊണ്ടിരിക്കുന്ന നിസ്വാർത്ഥ സേവനങ്ങളെ അംഗീകരിച്ചു കൊണ്ടും മാനിച്ചു കൊണ്ടുമാണ് ഈ ദിനാചരണം നടപ്പിലാക്കിയിരിക്കുന്നത്. 2009ലെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് പാസാക്കിയ പ്രമേയമനുസരിച്ച് 2015 ആകുമ്പോഴേക്കും ലോകത്ത് വിദ്യാഭ്യാസത്തെ പൊതുവൽക്കരിക്കുകയും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതുമായിരുന്നു.

മാതാപിതാക്കൾ കുട്ടികളുടെ ശാരീരികമായ പരിചരണം നടത്തുമ്പോൾ കുട്ടികളുടെ ബൗദ്ധികമായ പരിചരണം ഏറ്റെടുത്ത് അവരെ ഭാവിയിലേക്കുള്ള ക്രിയാത്മക പൗരന്മാരാക്കി വാർത്തെടുക്കുന്നത് അധ്യാപകരാണ്.

1994 മുതലാണ് യുനെസ്കൊയുടെ ആഭിമുഖ്യത്തിൽ ലോക അധ്യാപക ദിനം ചിട്ടയോടെ ആചരിച്ചു വരുന്നത്. അധ്യാപകരെ വിദ്യാഭ്യാസ പ്രക്രിയയിലും മേഖലയിലും ചലനാത്മകമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക വഴി ഭാവിയുടെ ശില്പികൾക്കായുള്ള പഠനാവശ്യങ്ങളിൽ കൂടുതൽ കരുത്ത് പകരാനുള്ള പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ദേശീയ അധ്യാപക ദിനാചരണങ്ങളും നടപ്പിലുണ്ട്. നമ്മുടെ രാജ്യത്ത് രാജ്യം കണ്ട മികച്ച അധ്യാപകനായിരുന്ന മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ എന്ന മഹാഗുരുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 5 ന് ദേശീയ അധ്യാപക ദിനം ആചരിക്കുന്നുണ്ടല്ലോ.

മാതാപിതാക്കൾക്കു പുറമെ കുട്ടികളുടെ സംസ്കരണത്തിൽ പ്രധാ പങ്ക് വഹിക്കുന്നവർ അധ്യാപകരാണെന്നതിൽ ആർക്കാണ് സംശയം. അധ്യാപകന് സമൂഹം നൽകിയിരിക്കുന്നത് ആത്മീയ രക്ഷിതാവ് എന്ന മഹനീയ സ്ഥാനമാണ്. ജീവിതം കെട്ടിപ്പടുത്ത് വർണശബളമാക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് ഗുരുശിഷ്യ ബന്ധം.

വിദ്യാഭ്യാസ വിചക്ഷണന്മാരുടെ അഭിപ്രായത്തിൽ രക്ഷിതാക്കൾ അവരുടെ കടമ നിറവേറ്റുമ്പോൾ തീർച്ചയായും സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സദ്പരിണാമങ്ങൾക്കനുസൃതമായി അധ്യാപകർക്കും കുട്ടികൾക്കുമിടയിലെ ബന്ധം സുദൃഢമായിത്തീരുന്നുണ്ട്. അധ്യാപകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിനേ പുരോഗതിയുടെ പടികൾ ചവിട്ടിക്കയറാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം.

ലോക അധ്യാപക ദിനത്തിൽ ലോകത്ത് ഇന്നേ വരെ കഴിഞ്ഞു പോയവരും നിലവിലുള്ളവരും വരാനിരിക്കുന്നവരുമായ സകലമാന അധ്യാപകർക്കും ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ ഹൃദ്യമായ നന്മകൾ നേരുന്നു.

عالمی یومِ اساتذہ World Teachers Day

عالمی ٹیچرز ڈے اس عالی شان اظہار کی نمائندگی کرتا ہے جو کہ تعلیم کے میدان میں ترقی کیلئے اساتذہ کرام خدمات انجام دیتے ہیں۔اگر والدین بچوں کی پرورش کرتے ہیں تو اساتذہ ان کی ذہنی نشوونما کرکے انہیں مستقبل کا مفید شہری بناتے ہیں۔
 
یونیسکو کے زیر اہتمام عالمی یوم اساتذہ انیس سو چورانوے سے ہر سال باقاعدگی سے منایا جا تا ہے۔اس دن کو منانے کا مقصد اساتذہ کو تعلیمی شعبوں میں متحرک کرنے میں مدد فراہم کرنے سمیت اس امر کو یقینی بنانا ہے کہ اساتذہ مستقبل کے معماروں کی تعلیمی ضروریات کو جاری رکھیں گے۔

والدین کے بعد استاد ہی بچوں کی تربیت میں اہم کردار ادا کرتا ہے یہی وجہ ہے کہ استاد کو روحانی والدین کا درجہ دیا گیاہے، استاد اور شاگرد کارشتہ انسانی زندگی کاوہ ستون ہےجو زندگی کو رنگوں سے بھر دیتا ہے۔

تعلیمی ماہرین کا کہنا ہے کہ والدین اگر کردار ادا کریں تو یقینا معاشرے میں مثبت تبدیلی کے ساتھ ساتھ استاد اور شاگرد کے درمیان تعلق کو بحال کیا جا سکتا ہے جو معاشرے اساتذہ کو عزت دیتے ہیں وہی ترقی کی راہ پر گامزن ہوتے ہیں۔

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...