Monday, 31 August 2020

ഒക്ടോബർ 9 ലോക തപാൽ ദിനം (ഒക്ടോബർ 10 ദേശീയ തപാൽ ദിനം)

ഒക്ടോബർ 9 ലോകമെമ്പാടും തപാൽ ദിനമായി ആചരിക്കുകയാണ്. ഇന്ത്യയിൽ ഒക്ടോബർ 10 ദേശീയ തപാൽ ദിനമാണ്.  ഫോണും ഇന്റർനെറ്റുമെല്ലാം പ്രചാരത്തിൽ വന്നതോടെ ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാവരും മറന്നു കൊണ്ടിരിക്കുകയാണ്. ഹൃദയസ്പന്ദനങ്ങളെ അക്ഷരങ്ങൾക്കൊണ്ട് വർണിച്ച കത്തുകളായിരുന്നു അദ്യ കാലങ്ങളിലെ സന്ദേശ വിനിമയ മാർഗം. ആ കത്തുകൾക്ക് യഥാർത്ഥത്തിൽ ജീവൻ നൽകിയത് തപാലുകളാണ്.1874 -ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. 1969-ൽ ജപ്പാനിലെ ടോക്യോവിൽ ചേർന്ന രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാൽ ദിനം ആചരിക്കാൻ തീരുമാനമായത്.                                            ആഗോള തലത്തിൽ 189 രാഷ്ട്രങ്ങൾ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ കീഴിലുണ്ട്. സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമായ ബേണിലാണ് യൂണിയൻ സ്ഥാപിതമായത്. ലോകമെമ്പാടുമുള്ള തപാൽ സംവിധാനങ്ങളെ ഏകീകരിച്ച് രാജ്യങ്ങൾ തമ്മിലുള്ള തപാൽ കൈമാറ്റങ്ങൾക്ക് ദൃഢതയേകുവാനായി 1844 ഒക്ടോബർ 9 ന് സ്വിറ്റ്സർലാന്റിലെ ബേണിൽ 22 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ. ഇന്ന് 192 അംഗങ്ങൾ ഉള്ള ഈ സംഘടനയിൽ 1976-ൽ ഇന്ത്യയും അംഗത്വമെടുത്തിരുന്നു.ഇന്ത്യയിൽ ഒക്ടോബർ 9 മുതൽ ഉള്ള ഒരു ആഴ്ച തപാൽ വാരമായി ആചരിക്കുന്നു. ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. 1854 ഏപ്രിൽ ഒന്നിനാണ് നമുടെ രാജ്യത്ത് ഏകീകൃത തപാൽ സംവിധാനം നിലവിൽ വരുന്നത്. കേന്ദ്ര കമ്പിത്തപാൽ വകുപ്പിനെ ഇന്നത്തെ തപാൽ വകുപ്പായി മാറ്റിയത് 1985 ഏപ്രിൽ ഒന്നിനാണ്. ആത്മാർത്ഥതയുള്ള തൊഴിലും വ്യക്തതയുള്ള വിതരണവുമാണ് ഇന്ത്യൻ തപാലിനെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. നാം പണ്ടു മുതൽ തന്നെ സ്കൂളുകളിലും വഴിയോരങ്ങളിലും മറ്റും പോസ്റ്റ്മാൻമാരെ കാണാറുണ്ട്. അവരുടെയൊക്കെ ആ മുഖങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്ന കുറേ കഥകളുണ്ട് മാനുഷിക ബലത്തിന്റെയും, കഴിവിന്റെയും, അധ്വാനത്തിന്റെയും കഥകൾ. ആശയവിനിമയവുമായി ബന്ധപ്പെട്ട ശാസ്ത്രീയമാര്‍ഗ്ഗമാണ് തപാല്‍ സംവിധാനം ഈ സംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് പക്ഷി , മൃഗങ്ങള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തിയിരുന്നു . തുടര്‍ന്ന് അഞ്ചലോട്ടക്കാരെ ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ വിനിമയം ചെയ്തിരുന്നത്.തപാല്‍ സംവിധാനം ലോകത്ത് ആദ്യമായി നടപ്പില്‍ വരുത്തിയത് ഇംഗ്ലണ്ടിലാണ്. തപാല്‍ സ്റ്റാമ്പില്‍ രാജ്യത്തിന്റെ പേര് പതിക്കാത്തതും ഇംഗ്ലണ്ട് തന്നെ.ഇന്ത്യയില്‍ തപാല്‍ സംവിധാനം നടപ്പിലാക്കിയത് ഡല്‍ഹൗസി പ്രഭുവാണ് .                    തപാല്‍സ്റ്റാമ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയന്‍ മഹാത്മാഗാന്ധിയാണ് എന്നാല്‍ ആദ്യ കേരളീയന്‍ ശ്രീനാരായണഗുരു ആണ്. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് കല്‍ക്കത്തയിലാണ് സ്ഥിതിചെയ്യുന്നത് . മൈ സ്റ്റാമ്പ് പരിപാടിയിലൂടെ സ്വന്തം ചിത്രം സ്റ്റാമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം തപാല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് . തപാല്‍ സംവിധാനത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് പോസ്റ്റ്കാര്‍ഡ് , ഇന്‍ലന്റ് തുടങ്ങിയവയാണ്.            തപാൽ വകുപ്പിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു കാര്യമാണ് പിൻകോഡ്. ഇതിന്റെ യഥാർഥ നാമം പോസ്റ്റൽ ഇൻഡക്സ് നമ്പർ ആണ്. ചെറുതായിരുന്നപ്പോൾ നമ്മളൊക്കെ ചിന്തിച്ചിരുക്കും എങ്ങനെയായിരിക്കും ഈ പോസ്റ്റ്മാൻമാർ നമുക്ക് ഉള്ള കത്തുകൾ കൃത്യമായി തന്നെ നമ്മെ ഏൽപ്പിക്കുന്നതെന്ന് അതിന് ഈ പിൻ കോഡ് സഹായിക്കുന്നു. ഒരേ പേരിലുള്ള വ്യത്യസ്ത സ്ഥലങ്ങളും പ്രദേശിക ഭാഷയിൽ ഉള്ള സ്ഥലനാമങ്ങളും തപാൽ വിതരണത്തെ ഒരു കാലഘട്ടത്തിൽ ബാധിച്ചിരുന്നു , ഇതിന് ഒരു ഉത്തമ പരിഹാരമായാണ് 1972 ഓഗസ്റ്റ് 15 ന് പിൻ കോഡ് സമ്പ്രദായം അവതരിപ്പിച്ചത്.           കത്തുകളുടെ ശേഖരം മാത്രമല്ല ഇന്ന് തപാലിന്റെ സമ്പാദ്യം. അത് ബാങ്കിംഗ്, ഇൻഷുറൻസ് അങ്ങനെ തുടങ്ങി വിവിധ മേഖലകളിലേക്കും ശോഭിച്ചിട്ടുണ്ട്.സുകന്യ സമൃദ്ധി യോജന SSY, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBU) തുടങ്ങി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പല പദ്ധതികളിലും പങ്കാളികളാകാൻ തപാൽ വകുപ്പിന് സാധിച്ചിട്ടുണ്ട്.                ഇന്ത്യൻ തപാൽ ഇന്ന് ഉയർച്ചയുടെ പടവുകൾ താണ്ടി കഴിഞ്ഞു. പാരമ്പര്യ ഭദ്രത മുൻനിർത്തിക്കൊണ്ട് തന്നെ സാങ്കേതിക വിദ്യകളിലൂന്നൽ നൽകിയ ഒരു വളർച്ച തപാൽ വകുപ്പ് ഇന്ന് സാധ്യമാക്കി കഴിഞ്ഞു. അൻപത് പൈസ പോസ്റ്റ് കാർഡുകൾ ഇന്ന് രാജ്യത്തിന്റെ നടപ്പാതകളും വീടുകളും വിദ്യാലയങ്ങളും താണ്ടി കഴിഞ്ഞു. ജീവിതം പച്ചപിടിപ്പിച്ച അക്ഷര കൂട്ടുകൾ കഥ പറയുന്ന പത്രമാസികകളും ,പുസ്തകങ്ങളും നമുക്കരികിലെത്തിക്കാൻ തപാലാലും സാധിച്ചു തുടങ്ങി.സ്റ്റാമ്പുകൾ പറഞ്ഞു തരുന്ന ചരിത്ര സ്മൃതികൾ തപാൽ മേഖലയെ പ്രധാന വത്കരിച്ചതിൽ ഒന്നാണ്.            ഭൂതകാലത്തിലെ പ്രൗഢി നഷ്‌ടപ്പെട്ടുവെങ്കിലും നവീന വാർത്താവിനിമയ സംവിധാനങ്ങളും ഇതര സേവനങ്ങളുമായി വർത്തമാന കാലത്തിലും സജീവമാണ് തപാൽ വകുപ്പ്.  നമ്മുടെ രാഷ്ട്രം ഇന്ന് വളരുകയാണ് ഒപ്പം തപാൽ വകുപ്പും. കാലം കോലം കെട്ടി ആടുന്ന ഈ തലമുറയോടൊപ്പം സാങ്കേതിക വിദ്യയും മറ്റും പ്രയോജനപ്പെടുത്തി കൊണ്ട് തന്നെ തപാൽ വകുപ്പ് ഇന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്.  ബുക്ക്‌ പോസ്‌റ്റ്, ഇ–പോസ്‌റ്റ്, ബാങ്കിങ് സേവനങ്ങളുമായി തപാൽ വകുപ്പ് ഇപ്പോഴും സജീവമാണ്.പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്.മാസികകളും പുസ്‌തകങ്ങളും വായനക്കാരിലെത്തിക്കുന്ന ബുക്ക്‌ പോസ്‌റ്റ് സംവിധാനം തപാൽ വകുപ്പിന്റെ സേവനങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ്. നടപ്പാതകളുടെയും ജനമനസ്സുകളുടെയും വഴിയോരം തപാൽ ഇന്ന് കീഴടക്കിക്കഴിഞ്ഞു. 


കടപ്പാട്: കെ. ജാഷിദ്

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, CERTIFICATE

 TALENT  TEST   CERTIFICATE  2024-25  DOWNLOAD