Monday, 23 August 2021

ഓഗസ്റ്റ് 24 കേരള ഗാന്ധി കെ. കേളപ്പന്‍ ജന്മദിനം

 കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം പൂര്‍ത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കാലഘട്ടത്തിലാണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായി.

വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നതിനാല്‍ ബോംബെയില്‍ തൊഴില്‍ജീവിതം നയിച്ച് നിയമപഠനം നടത്തി. ഇക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായി പഠനമുപേക്ഷിച്ച് ദേശീയ വിമോചനസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. 1932-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1971 ഒക്ടോബര്‍ 7-ന് അദ്ദേഹം അന്തരിച്ചു.


കെ. കേളപ്പൻ ക്വിസ്

കെ. കേളപ്പൻ ജനിച്ചത്?

ans : 1889 ആഗസ്റ്റ് 24 

കേളപ്പന്റെ ജന്മസ്ഥലം?

ans : പയ്യോളിക്കടുത്ത് മുടാടി (മുച്ചുക്കുന്ന് ഗ്രാമത്തിൽ) 

വൈക്കം സത്യാഗ്രത്തിന്റെ നേതാവ്?

ans : കെ. കേളപ്പൻ 

വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള ‘അയിത്തോച്ചാടന കമ്മിറ്റി’ അദ്ധ്യക്ഷൻ?

ans : കെ. കേളപ്പൻ 

ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

ans : കെ. കേളപ്പൻ

1932-ൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആരുടെ അഭ്യർത്ഥന പ്രകാരമാണ് നിർത്തിയത്?

ans : ഗാന്ധിജിയുടെ

1930-ൽ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത്?

ans : കെ. കേളപ്പൻ

അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം എന്നിവ നയിച്ച നേതാവ്?

ans : കെ. കേളപ്പൻ

പത്മശ്രീ നിരസിച്ച മലയാളി?

ans : കെ. കേളപ്പൻ

കോൺഗ്രസ്സിൽ നിന്ന വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

ans : കെ. കേളപ്പൻ 

കെ. കേളപ്പൻ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന വർഷങ്ങൾ?

ans : 1929, 1932 

1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച മണ്ഡലം?

ans : പൊന്നാനി

കെ. കേളപ്പൻ 1952-ൽ പ്രതിനിധീകരിച്ച പാർട്ടി?

ans : കിസാൻ മസ്ദൂർ പ്രജാ പാർട്ടി

കെ. കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

ans : 1990 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ?

ans : കെ. കേളപ്പൻ 

കെ. കേളപ്പൻ അന്തരിച്ച വർഷം?

ans : 1971 ഒക്ടോബർ 7

വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ? 

ans : കെ. കേളപ്പൻ

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

ans : കെ. കേളപ്പൻ

ഹരിജനങ്ങൾക്ക് വേണ്ടി 1921-ൽ ഗോപാലപുരത്ത്  കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ?

ans : കെ.കേളപ്പൻ

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, RANK LIST

ക്ലാസ് 5 :  Rank List STD V   ക്ലാസ് 6  :     Rank List STD VI   ക്ലാസ് 7  :    Rank List STD VII ക്ലാസ് 8 :    Rank List STD VIII STD VIII ...