Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Tuesday, 31 August 2021
പ്രീ-മെട്രിക്സ്കോളർഷിപ്പിന് (2021-22) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ (2021-22) പ്രീ മെട്രിക് (Pre-Matric )സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു.
- സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.
- നവംബർ 15 വരെ അപേക്ഷിക്കാം
- വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം.
- മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം
- Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക).
- ആധാർ കാർഡ്
- Bank പാസ് ബുക്ക്
- വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1 ലക്ഷത്തിന് കൂടാൻ പാടില്ല). വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്.
- അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക.
- Renewal ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക.
- ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്.
- കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
Saturday, 28 August 2021
ആഗസ്റ്റ് 29 ദേശീയ കായികദിനം പോസ്റ്റര്‍ SPORTS DAY POSTER
Thursday, 26 August 2021
Wednesday, 25 August 2021
Tuesday, 24 August 2021
Monday, 23 August 2021
ഓഗസ്റ്റ് 24 കേരള ഗാന്ധി കെ. കേളപ്പന്‍ ജന്മദിനം
വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നതിനാല്‍ ബോംബെയില്‍ തൊഴില്‍ജീവിതം നയിച്ച് നിയമപഠനം നടത്തി. ഇക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായി പഠനമുപേക്ഷിച്ച് ദേശീയ വിമോചനസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. 1932-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1971 ഒക്ടോബര്‍ 7-ന് അദ്ദേഹം അന്തരിച്ചു.
കെ. കേളപ്പൻ ക്വിസ്
കെ. കേളപ്പൻ ജനിച്ചത്?
ans : 1889 ആഗസ്റ്റ് 24
കേളപ്പന്റെ ജന്മസ്ഥലം?
ans : പയ്യോളിക്കടുത്ത് മുടാടി (മുച്ചുക്കുന്ന് ഗ്രാമത്തിൽ)
വൈക്കം സത്യാഗ്രത്തിന്റെ നേതാവ്?
ans : കെ. കേളപ്പൻ
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള ‘അയിത്തോച്ചാടന കമ്മിറ്റി’ അദ്ധ്യക്ഷൻ?
ans : കെ. കേളപ്പൻ
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?
ans : കെ. കേളപ്പൻ
1932-ൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആരുടെ അഭ്യർത്ഥന പ്രകാരമാണ് നിർത്തിയത്?
ans : ഗാന്ധിജിയുടെ
1930-ൽ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത്?
ans : കെ. കേളപ്പൻ
അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം എന്നിവ നയിച്ച നേതാവ്?
ans : കെ. കേളപ്പൻ
പത്മശ്രീ നിരസിച്ച മലയാളി?
ans : കെ. കേളപ്പൻ
കോൺഗ്രസ്സിൽ നിന്ന വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?
ans : കെ. കേളപ്പൻ
കെ. കേളപ്പൻ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന വർഷങ്ങൾ?
ans : 1929, 1932
1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച മണ്ഡലം?
ans : പൊന്നാനി
കെ. കേളപ്പൻ 1952-ൽ പ്രതിനിധീകരിച്ച പാർട്ടി?
ans : കിസാൻ മസ്ദൂർ പ്രജാ പാർട്ടി
കെ. കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
ans : 1990
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ?
ans : കെ. കേളപ്പൻ
കെ. കേളപ്പൻ അന്തരിച്ച വർഷം?
ans : 1971 ഒക്ടോബർ 7
വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ?
ans : കെ. കേളപ്പൻ
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ans : കെ. കേളപ്പൻ
ഹരിജനങ്ങൾക്ക് വേണ്ടി 1921-ൽ ഗോപാലപുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ?
ans : കെ.കേളപ്പൻ
Sunday, 22 August 2021
ഇബ്രാഹിം സൗഖ്; മുഗള്‍ രാജസദസിലെ പ്രധാന കവി - ഷബീർ രാരങ്ങോത്ത്...
(ഇരു ലോകങ്ങളിലൂടെയും കടന്നു പോകുന്നതിനു മുൻപ് എന്റെ പ്രണേതാവിന്റെ വീട്ടിലേക്കുള്ള വഴിയിൽ ഞാന്‍ എങ്ങനെ എത്താനാണ്?)
ഉര്‍ദു സാഹിത്യത്തില്‍ പ്രത്യേകിച്ച് ഗസലില്‍ അതിന്റെ വഴികള്‍ വെട്ടിത്തെളിച്ചവരെ പരിഗണിക്കുമ്പോള്‍ ആദ്യസ്ഥാനങ്ങളില്‍ വരുന്ന പേരുകളിലൊന്ന് ഇബ്രാഹിം സൗഖിന്റേതായിരിക്കും. കാവ്യസരണിയില്‍ മിര്‍സാ ഗാലിബ്-സൗഖ് യുദ്ധങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഗാലിബോ സൗഖോ എന്ന ചര്‍ച്ച ഉര്‍ദു സാഹിത്യത്തെ ഇളക്കി മറിച്ച ഒരു കാലഘട്ടം കടന്നു പോയിട്ടുണ്ട്.
ഇരുവരും പരസ്പരം കവിതകളിലൂടെ ഏറ്റുമുട്ടുകയുമുണ്ടായി. ഈ വൈരം സാഹിത്യലോകത്തിന് കാമ്പും കനവുമുള്ള കവിതകള്‍ സമ്മാനിക്കുന്നതായി മാറി. ഉര്‍ദു ഗസല്‍ കാവ്യ ശാഖക്ക് അദ്ദേഹം സമ്മാനിച്ച നിധി ഇന്നും അമൂല്യമായതു തന്നെയാണ്. സൗഖ് എന്ന തൂലികാ നാമമായിരുന്നു അദ്ദേഹം തന്റെ രചനകള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്.
1790 ആഗസ്ത് 22 നാണ് സൗഖിന്റെ ജനനം. താരതമ്യേന ദുര്‍ബലമായ സാഹചര്യങ്ങളിലാണ് സൗഖ് വളരുന്നത്. മികച്ച വിദ്യാഭ്യാസമെന്നത് അപ്രാപ്യമായിരുന്ന പിതാവ് ഷൈഖ് മുഹമ്മദ് റംസാന്‍ തന്റെ മകനെ ഹാഫിദ് ഗുലാം റസൂല്‍ നടത്തിയിരുന്ന മക്തബിലേക്ക് പഠനത്തിനായയക്കുകയായിരുന്നു. ഒരു കവിയായിരുന്ന ഹാഫിസുമായുള്ള സംസര്‍ഗം സൗഖില്‍ കവിതയോട് താല്പര്യം ജനിപ്പിച്ചു. അദ്ദേഹമാണ് സൗഖ് എന്ന തഖല്ലുസ് (തൂലികാ നാമം) അദ്ദേഹത്തിന് നിര്‍ദേശിക്കുന്നത്. കവിതയോടുള്ള ഭ്രമത്താല്‍ സൗഖ് മക്തബ് പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി.
അക്കാലത്തെ പ്രമുഖ കവിയായിരുന്ന ഷാ നസീറുമായി ബന്ധം സ്ഥാപിക്കുകയും താനെഴുതുന്ന ഗസലുകള്‍ ഒന്നു കൂടി മിനുക്കിയെടുക്കുന്നതിനായി ഷാ നസീറിന് നല്കുകയും ചെയ്തു വന്നു. സൗഖിലെ കവിയുടെ തീ തിരിച്ചറിഞ്ഞ ഷാ നസീര്‍ അത് പരിപോഷിപ്പിക്കുകയും ചെയ്തു. പിന്നീട് മുഷായറകളില്‍ സൗഖ് നിറഞ്ഞു നിന്നു. ഒരുവേള തന്റെ ഗുരു ഷാ നസീറിനെക്കാളും സൗഖ് അഭിനന്ദിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഷാ നസീറിന്റെയുള്ളിലുണ്ടായ നീരസത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ നിന്ന് സൗഖ് എടുത്തെറിയപ്പെടുകയുണ്ടായി.
അതോടെ സൗഖ് സ്വന്തം പ്രതിഭ കൊണ്ട് തന്നെ നിവര്‍ന്നു നില്ക്കാന്‍ തുടങ്ങി. ആ പ്രതിഭ ഒടുവില്‍ മുഗള്‍ രാജസദസിലെ പ്രധാന കവി എന്ന തലത്തിലേക്കുയരുകയും കവിയും ഭരണാധിപനുമായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ ഗുരുവായി സൗഖ് നിയമിതനാവുകയുമുണ്ടായി. ലളിതമായ ഭാഷയിലുള്ള രചനയായിരുന്നു സൗഖിന്റേത്.സൗഖിന്റെ ഒരൊറ്റ കൃതി പോലും അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ പുറത്തിറങ്ങിയിരുന്നില്ല. എഴുതപ്പെട്ടു കിടന്നവയിലധികവും ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് നശിപ്പിക്കപ്പെടുകയുമുണ്ടായി. 1854 നവംബര്‍ 16 ലാണ് സൗഖിന്റെ വിയോഗം.
Saturday, 21 August 2021
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്-2021
സ്വാതന്ത്ര്യദിന ക്വിസ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് *സര്‍ട്ടിഫിക്കറ്റ് തിരുത്തി തരുന്നതല്ല തൃശ്ശൂര്‍,പത്തനംതിട്ട,തിരുവനന്തപുരം ഒരുമിച്ചാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി ഒരുമിച്ചാണ്. കൊല്ലം,കോട്ടയം ഒരുമിച്ചാണ്.
|
A ഗ്രേഡ് നേടിയ റാങ്ക് 1549 മുല്‍ 4840 (19 -16 മാര്‍ക്ക്) വരെയുള്ളവരുടെ അനുമോദന പത്രം |
Wednesday, 18 August 2021
Monday, 16 August 2021
ചിങ്ങം ഒന്ന്, കർഷക ദിനം
Sunday, 15 August 2021
സ്വാതന്ത്ര്യദിന ഉര്‍ദു ക്വിസ് 2021 Answer Key
സ്വാതന്ത്ര്യദിന ഉര്‍ദു അസംബ്ലി |
2. ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിച്ചത് ആരാണ്? Answer D |
3. റാണി ലക്ഷ്മി ഭായി സേനാനായികയായിരുന്നത് എവിടെ? Answer B |
4. 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്? Answer B |
5. മലബാർ ലഹള നടന്നത് എപ്പോൾ? Answer A |
6. ഇന്ത്യന്‍ കറന്‍സി ഏത് ? Answer C |
7. അൽ ഹിലാൽ എന്ന പത്രം തുടങ്ങിയത് ആര്? Answer C |
8. കുഞ്ഞാലി മരക്കാർ ആരുടെ പടനായകൻ ആയിരുന്നു? Answer D |
9. "നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരാം" - ഇത് ആരുടെ വാക്കുകൾ? Answer B |
10. കേരളത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാര്? Answer D |
11. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്? Answer B |
12. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്? Answer A |
13. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ? Answer D
| ||
15. ഗാന്ധിജിയെ ആദ്യമായി 'മഹാത്മ' എന്ന് വിളിച്ചതാര്? Answer C |
16. ഇന്ത്യയുടെ ദേശീയ ഗാനം ഏതു ഭാഷയിലാണ് എഴുതിയത്? Answer C |
17. 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' എന്ന പേരിൽ പ്രസിദ്ധനായതാര്? Answer B |
18. 'ജാലിയൻവാലാബാഗ്' സംഭവം ഏതു വർഷമാണ് നടന്നത്? Answer A |
19. ആരെയാണ് നാം 'നേതാജി' എന്ന പേരിൽ വിളിക്കുന്നത്? Answer B |
20. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്? Answer B |
പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08
പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024 സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു. 14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...
-
പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024 സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു. 14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...
-
Answer Key 1.D, 2.C, 3.A, 4.B, 5.A, 6.D, 7.B, 8.C, 9.D, 10.C 11.B,12.A,13.C,14.A,15.D,16.B,17.C,18.A,19.C,20.D
-
IQBAL TALENT MEET 2021 Questions & Answer Key STD 5,6 STD 7 STD 8,9 STD 10 HSS UP Talent Model Full Questions (PDF) HS/HSS Talent M...