Thursday 7 January 2021

ശാരിക ഗിരീഷ്, ഹബീബ് ജാലിബിനെ പാടുന്നു.. Dil Ki Baat Labon Par Lakar | Sarika Gireesh

 
Dil Ki Baat Labon Par Lakar | Sarika Gireesh

دل کی بات لبوں پر لا کر اب تک ہم دکھ سہتے ہیں

ہم نے سنا تھا اس بستی میں دل والے بھی رہتے ہیں

 "ദിൽ കീ ബാത്ത് ലബോം പറ് ലാകർ 
അബ് തക്ക് ഹം ദുഖ് സെഹത്തേ ഹേ...
ഹം നെ സുനാത്ഥാ  ഇസ് ബസ്തി മേം 
ദില്‍  വാലെ ഭി രഹ്തെ ഹൈ "

പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം മുതൽക്കേ ഉർദു കവിതകളോട് അടുപ്പം കൂടി വർഷങ്ങൾക്കിപ്പുറമെത്തുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഉർദു പദ്യം ചൊല്ലൽ മത്സര വിഭാഗത്തിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ മനോഹരമായി ഉർദു ഗസലുകൾ ആലപിച്ച് ഒന്നാം സ്ഥാനം നേടുകയും ആൾ ഇന്ത്യാ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഉർദു ഗസൽ ആലാപന മത്സരത്തിൽ പങ്കെടുത്ത് മിന്നുന്ന പ്രകടനം കാഴ്ച വെച്ചും ഉർദു ഭാഷയോട് ഏറെ അടുപ്പം തോന്നി ഭാഷ സ്വായത്തമാക്കിയ അനുഗൃഹീത ഗായിക ശാരിക ഗിരീഷ് അതി മനോഹരമായി ഹബീബ് ജാലിബിനെ പാടുന്നു. "ദിൽ കീ ബാത്ത് ലബോം പറ് ലാകർ അബ് തക്ക് ഹം ദുഖ് സെഹത്തേ ഹേ... "

സ്കൂൾ കലോത്സവത്തിൽ ഉർദു ഗസലുകൾ ആലപിച്ച് പദ്യം ചൊല്ലൽ മത്സരങ്ങളിൽ പല തവണ ജേതാവായിട്ടുള്ള ശാരിക, കാഞ്ഞങ്ങാട്ട് വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ ഉർദു ഗസൽ ആലാപന മത്സരത്തിന്റെ സംസ്ഥാന വിധികർത്താവായി വന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച മികച്ച ഗായികയാണ്.
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനങ്ങളിൽ പല തവണ ശാരിക ഗിരീഷും സംഘവും ഗസൽ മെഹ്ഫിലുകൾ നമുക്കായി ഒരുക്കിയിട്ടുണ്ട്.തിരൂർ, കൊല്ലം, വടകര, കോഴിക്കോട് സമ്മേളനങ്ങളുടെ രാവുകൾ ശാരികയുടെ മധുര ശബ്ദത്താൽ രാഗാർദ്രമായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഗസൽ മെഹ്ഫിലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ശാരികയും അച്ഛൻ ഗിരീഷ് ചന്ദ്രബാബുവും കേരള ഉർദു കുടുംബത്തിന്റെ ഭാഗമാണെന്നതിൽ നമുക്ക് അഭിമാനിക്കാം. 

دل کی بات لبوں پر لا کر اب تک ہم دکھ سہتے ہیں

ہم نے سنا تھا اس بستی میں دل والے بھی رہتے ہیں

بیت گیا ساون کا مہینہ موسم نے نظریں بدلیں

لیکن ان پیاسی آنکھوں سے اب تک آنسو بہتے ہیں

ایک ہمیں آوارہ کہنا کوئی بڑا الزام نہیں

دنیا والے دل والوں کو اور بہت کچھ کہتے ہیں

جن کی خاطر شہر بھی چھوڑا جن کے لیے بدنام ہوئے

آج وہی ہم سے بیگانے بیگانے سے رہتے ہیں


وہ جو ابھی اس راہ گزر سے چاک گریباں گزرا تھا

اس آوارہ دیوانے کو جالبؔ جالبؔ کہتے ہیں

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...