اردو' گاندھی جی کی پیاری زبان'
اردو کتابوں کا بھی شوق سے مطالعہ کیا کرتے تھے، ۱۹۴۲ میں انہوں نے بمبئی میں ہندوستانی پرچار سبھا قائم کیا، اس سبھا کا مقصد ہندوستانی کی ترقی و ترویج تھی۔
നമ്മുടെ രാഷ്ട്രപിതാവിന് ഇഷ്ടമുള്ള ഭാഷയായിരുന്നു ഉര്‍ദു. ഇന്ത്യന്‍ രാഷ്ട്രഭാഷ ഹിന്ദുസ്ഥാനി ആവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഉര്‍ദുവും ഹിന്ദിയും കൂടിച്ചേര്‍ന്നതും ഉര്‍ദുവിലും ദേവനാഗിരിയിലും എഴുതപ്പെടുന്നതുമായിരുന്നു ഗാന്ധിജി പറഞ്ഞ ഹിന്ദുസ്ഥാനി.
ഉര്‍ദുവിനും ഹിന്ദിക്കും ഒരേ പ്രാധാന്യമാണ് അദ്ദേഹം കല്‍പ്പിച്ചത്. ഹിന്ദുസ്താനി, ഉര്‍ദു-ഹിന്ദി ലിപികളില്‍ എഴുതപ്പെടണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകം താല്‍പര്യമെടുത്താണ് അദ്ദേഹം ഉര്‍ദു പഠിച്ചത്. അദ്ദേഹം തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് ഉര്‍ദുവില്‍ കത്തെഴുതിയിരുന്നതായി ചരിത്രത്തില്‍ കാണാം. സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്തുത കത്തുകളില്‍ ഒപ്പു വെച്ചിരുന്നത് പോലും ഉര്‍ദുവിലായിരുന്നുവത്രെ. ചില സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെക്കൊണ്ട് കത്തെഴുതിക്കുകയും ചെയ്തിരുന്നു. മൗലവി അബ്ദുല്‍ ഹഖ് അടക്കമുള്ളവര്‍ക്ക് അദ്ദേഹം കത്തിടപാട് നടത്തിയിരുന്നു. എഴുത്ത്, വായന എന്നിവക്ക് പുറമേ ഉര്‍ദുവില്‍ പ്രസംഗിക്കാനും ഗാന്ധിജിക്ക് കഴിയുമായിരുന്നു. 1919 നവംബര്‍ 24 നടന്ന ഓള്‍ ഇന്ത്യാ ഖിലാഫത്ത് കോണ്‍ഫ്രന്‍സില്‍ ഗാന്ധിജി പ്രസംഗിച്ചത് ഉര്‍ദുവിലായിരുന്നു. ഉര്‍ദു കിതാബുകള്‍ വായിക്കുന്നതിലും അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. ഉര്‍ദു-ഹിന്ദി അഥവാ ഹിന്ദുസ്ഥാനിക്ക് വേണ്ടി വാദിച്ചിരുന്ന അദ്ദേഹം 1942 ല്‍ ബോംബെയില്‍ ഹിന്ദുസ്താ നി പ്രചാര സഭയുണ്ടാക്കി. ഹിന്ദുസ്താനിയുടെ വളര്‍ച്ചയായിരുന്നു ഈ സഭയുടെ ലക്ഷ്യം.അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഉര്‍ദു കവിയായിരുന്നു. ഇഖ്ബാലിന്‍റെ 'തരാനയെ ഹിന്ദ്' ലെ സാരേ ജഹാം സെ അഛാ എന്ന പ്രശസ്തമായ ദേശഭക്തി ഗാനം ഗാന്ധിജിക്ക് ഏറെ ഇഷ്ടമായിരുന്നു. പലപ്പോഴും അദ്ദേഹം ഈ ഗാനം പാടാറുണ്ടായിരുന്നു.
-നൗഷാദ് റഹ്മാനി മേല്‍മുറി
No comments:
Post a Comment