Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Sunday, 15 August 2021
സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു കവികള്‍ വഹിച്ച പങ്ക് -എം.എൻ. സത്യാർത്ഥി
ഉര്‍ദു കവികള്‍ കേവലം പുഷ്പങ്ങളുടെ മന്ദഹാസത്തിലും, പൂങ്കുയിലുകളുടെ കളകൂജനങ്ങളിലും, സഖിമാരുടെ കാല്‍ച്ചിലമ്പൊലിയിലും മതിമയങ്ങി സൗന്ദര്യാരാധന നടത്തുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവര്‍ തങ്ങളുടെ കവിതകളാല്‍ ഭാരതീയരില്‍ ദേശീയബോധമുണര്‍ത്തി. സ്വാതന്ത്ര്യപ്രസ്ഥാനത്തിനു ജീവനും വായുവും നല്‍കി. ജാതിചിന്തകള്‍ക്കെതിരെ, അടിമത്തത്തിനെതിരെ സമരം ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ ഉര്‍ദു കവികള്‍ മനുഷ്യന്‍റെ മൗലികാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വയം രംഗത്തിറങ്ങി സമരം നടത്തുകയും ചെയ്തു.
അന്ധകാരാവൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ചലിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പുതിയ പ്രകാശം നല്‍കി നേര്‍മാര്‍ഗ്ഗങ്ങളുപദേശിക്കുന്നതിലും ഉര്‍ദു കവികള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
പുഷ്പശയ്യയിലുറങ്ങിയിരുന്ന ഒരു ചക്രവര്‍ത്തിക്ക് കല്‍ത്തുറുങ്കില്‍ കിടന്നു നരകിക്കേണ്ടിവന്നപ്പോള്‍ പറഞ്ഞുപ്പോയ വാക്കുകളാണിതെങ്കിലും അദ്ദേഹത്തിന്‍റെ പ്രവചനം ഭാരതീയരെ സംബന്ധിച്ചിടത്തോളമെത്ര സത്യമായിരിക്കുന്നു.
ഡല്‍ഹിയിലെ വിപ്ലവത്തിന് മുമ്പും ഉര്‍ദു കവിത രാഷ്ട്രീയവും സാമുദായികവും ദേശീയവുമായ വിഷയങ്ങളില്‍ അജ്ഞമല്ലായിരുന്നു. അതൊരു നൂറ്റാണ്ടു മുമ്പു മുതല്‍ക്കു തന്നെ ഇംഗ്ലീഷുകാരുടെ ഗൂഡതന്ത്രങ്ങളില്‍ ജാഗരൂകരായിരുന്നുകൊള്ളാന്‍ ഭാരതീയര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരുന്നു. സൗദാ, മീര്‍ തുടങ്ങിയ കവികള്‍ അടിമത്തത്തിനെതിരായി ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വിപ്ലവം ഉര്‍ദു കവികളെ ഒന്നടങ്കം സ്വാതന്ത്ര്യസമരാങ്കണത്തിലേക്കാനയിച്ചു. അങ്ങനെ 1857 ലെ കാലഘട്ടം മുതല്‍ ഉര്‍ദുവില്‍ വിപ്ലവ കവിതകള്‍ സാധാരണയായിത്തീര്‍ന്നു.
"പൗരുഷത്തോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ മാതൃഭൂമിക്കുവേണ്ടി രക്തസാക്ഷികളാകുക" എന്ന് ഉല്‍ബോധിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് ഹുസൈന്‍ ആസാദ് സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. ഇവരെ കൂടാതെ മൗലാനാ ശിബ് ലി നുഅ്മാനി, ഇസ്മായില്‍ മീററ്റി, അക്ബര്‍ അലഹബാദി ആദിയായ കവികളും ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് വെറുപ്പും അമര്‍ഷവും പ്രകടിപ്പിച്ചുകൊണ്ട് പാശ്ചാത്യ ഗൂഢതന്ത്രങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തി. അങ്ങനെ മെല്ലെ മെല്ലെ രാജ്യത്തുടനീളം വിപ്ലവ മനോഭാവം വ്യാപിച്ചതോടെ ഭാരതീയര്‍ കൂട്ടം കൂട്ടമായി സ്വാതന്ത്ര്യസമരത്തിലണിനിരന്നു. അതോടെ ഉര്‍ദു കവികള്‍ ആവേശത്തോടെ രംഗത്തിറങ്ങി പ്രത്യക്ഷസമരത്തില്‍ പങ്കുകൊള്ളാന്‍ തുടങ്ങി.
അങ്ങനെ 1947 ല്‍ ഭാരതീയര്‍ ചിരകാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യ കൈവന്നതോടെ ഇക്ബാല്‍ സുഹൈല്‍ എന്ന കവി ആഹ്ളാദഭരിതനായി ഇങ്ങനെ പറഞ്ഞു. "മഹാത്മാഗാന്ധിയുടെ വചനമിതാസഫലമായിരിക്കുന്നു. അല്ലയോ കാറ്റേ, നീ വേഗം പോയി ടിപ്പുസുല്‍ത്താനെയും ബഹദൂര്‍ഷാ സഫറിനെയും ഝാന്‍സിറാണിയെയും ഉണര്‍ത്തുക. ആദ്യമവരെ വന്ദിച്ചശേഷം അറിയിക്കുക; നമ്മുടെ രാജ്യമിന്നു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വതന്ത്ര്യയാണെന്ന്. ആ വഴി സുഭാഷ് ചന്ദ്രബോസിനെയും അറിയിക്കുക".
അങ്ങനെ പ്രാരംഭം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നാം നടത്തിയ സമരത്തില്‍ ഗണ്യമായ പങ്ക് വഹിച്ചത് ഉര്‍ദു കവികളാണ്. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ വേണ്ടി ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്ന യജ്ഞത്തിലും ഉര്‍ദു കവികള്‍ ആരുടെയും പിന്നിലല്ല താനും. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഏറ്റവും അവഗണിക്കപ്പെട്ട ഒരു ഭാഷ ഉര്‍ദുവും അപമാനിക്കപ്പെട്ട കവികള്‍ ഉര്‍ദു കവികളും ആണെന്ന പരമാര്‍ത്ഥം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇത് ദേശാഭിമാനികള്‍ക്ക് ഭൂഷണമാണോ എന്ന് ഓരോരുത്തരും ചിന്തിച്ചുനോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്വാതന്ത്ര്യ സമരത്തിൽ ഇങ്ക്ലാബ് മുഴക്കിയ ഉർദു -യൂനുസ് വടകര
سارے جہاں سے اچھا ہندوستاں ہمارا
ہم بلبلیں ہیں اس کی، یہ گلستاں ہمارا
അധിനിവേശ ശക്തികളിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന്റെ ഓർമ്മകളിലൂടെ, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ധീര ദേശാഭിമാനികളുടെ ത്യാഗോജ്വലമായ പോരാട്ട കഥകൾ അയവിറക്കുകയാണല്ലോ നാം!
വിപ്ലവത്തിന്റെ പര്യായമായ ഇൻഖ്വിലാബ് സിന്ദാബാദ് എന്ന ഹസ്രത്ത് മൊഹാനി യുടെ മുദ്രാവാക്യവും,
നൂറ്റാണ്ട് പിന്നിട്ടിട്ടും ദേശസ്നേഹികൾ ആവേശത്തോടെ ഏറ്റുപാടുന്ന അല്ലാമാ ഇഖ്ബാലിന്റെ
സാരേ ജഹാസെ അച്ഛാ
എന്ന ദേശസ്നേഹ ഗീതവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷയുടെ പങ്ക് ചർച്ച ചെയ്യുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം കടന്നുവരുന്ന ഓർമ്മകളാണ്.
അല്ലാമാ ഇഖ്ബാലിന്റെ
സാരേ ജഹാം സേ അച്ഛാ എന്ന ദേശസ്നേഹ ഗീതം
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി ജയിലിൽ വെച്ച് നൂറിലേറെ തവണ കേട്ടു എന്നത് ഈ ഗാനത്തിന്റെ വൈകാരികതയെ ഓർമ്മപ്പെടുത്തുന്നു.
സാമ്രാജ്യത്വ ശക്തികൾക്കെതിരെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളിലേക്ക് ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ച ഉർദു ഭാഷ മുദ്രാവാക്യങ്ങളിലൂടെയും കവിതകളിലൂടെയും സാഹിത്യകൃതികളിലൂടെയും പത്രങ്ങളിലൂടെയും ഒപ്പം ജവഹർലാൽ നെഹ്റു , മഹാത്മാഗാന്ധി , മൗലാനാ അബുൽ കലാം ആസാദ് , മൗലാനാ മുഹമ്മദലി ജൗഹർ തുടങ്ങിയ ദേശീയ നേതാക്കളുടെ ആവേശോജ്വലമായ പ്രസംഗങ്ങളും ഇന്ത്യൻ ജനതയിൽ ദേശസ്നേഹത്തിന്റെ അതി തീക്ഷ്ണത ആളി കത്തിച്ചു.
انقلاب زندہ باد
ഇൻഖ്വിലാബ് സിന്ദാബാദ്......
സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല ഇന്നും ഏതൊരു വിപ്ലവ വേദിയിലും ആവേശത്തോടെ വിളിക്കുന്ന ഈ മുദ്രാവാക്യം പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മാധ്യമ പ്രവർത്തകനും, ഉർദു കവിയും കൂടിയായ മൗലാനാ ഹസ്‌റത് മൊഹാനിയാണ് 1921 ൽ ആദ്യമായി ഉപയോഗിച്ചത്. 1929 ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം ആവേശത്തോടെ വിളിച്ചു തുടർന്ന് മറ്റു സമരഭടൻമാർ മുഷ്ട്ടി ചുരുട്ടി ആവേശത്തോടെ ഉറക്കെ വിളിച്ച ഹിന്ദുസ്ഥാൻ ഛോഡോ, ജയ്‌ഹിന്ദ് എന്നീ മുദ്രാവാക്യങ്ങൾ ഒക്കെയും ഉർദു ഭാഷയുടെ സംഭാവനകളാണ്.
سرفروشی کی تمنا اب ہمارے دل میں ہے
دیکھنا ہے زور کتنا بازوئے قاتل میں ہے
സർഫരോഷിക്കി തമ്മന്ന അബ് ഹമാരെ ദിൽമെഹെ......
കൊലയാളികളായ ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധങ്ങളുടെ മൂർച്ചയളക്കാൻ ഞങ്ങളുടെ ശിരസ്സുകൾ ബലിയർപ്പിക്കാൻ മനസ്സ് കൊതിക്കുന്നു
എന്ന് സധൈര്യം പാടിയ ബിസ്മൽ അസീം ആബാദി യുടെ കവിത ഉൾപ്പെടെ ഹിന്ദുസ്താനി സിനിമയിലൂടെ ഇന്നും നാം ആവേശത്തോടെ പാടുന്ന ഒട്ടുമിക്ക സമര ഗാനങ്ങളും ജോഷ് മലീഹാബാദി, ഹസ്രത്ത് മൊഹാനി, അലി സർദാർ ജാഫ്രി, സഫർ അലി ഖാൻ, ബ്രജ് നാരായൺ ചക്ബസ്ത്ത് തുടങ്ങിയവരുടെ ഉർദു കവിതകളാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കവിതകളിലൂടെ സമരവീര്യത്തിന്റെ വികാരതീവ്രത ഇത്രമേൽ പ്രകടമാക്കിയ മറ്റൊരു ഇന്ത്യൻ ഭാഷയും നമുക്ക് കാണാനാവില്ല.
کام ہے میرا تغیر نام ہے میرا شباب
میرا نعرہ انقلاب و انقلاب و انقلاب
കാംഹെ മേരാ തഅമീർ
നാംഹെ മേരാ ഷബാബ്
എന്റെ യൗവ്വനം പരിവർത്തനം സൃഷ്ടിക്കുന്നതിനും, എന്റെ മുദ്രാവാക്യം ജ്വലിക്കുന്ന വിപ്ലവങ്ങൾക്കും വേണ്ടിയാണെന്ന് എഴുതിയ വിപ്ലവ കവി ജോഷ് മലീഹ ആബാദി യുടെ വരികളും
بہت برباد ہیں لیکن صدائے انقلاب آئے
وہیں سے وہ پکار اٹھے گا جو ذرہ جہاں ہوگا
ബഹുത്ത് ബർബാദ് ഹെ ലേക്കിൻ സദാ
ഇൻകിലാബ്ഹെ.....
എന്തൊക്കെ നശിപ്പിച്ചാലും വിപ്ലവത്തിന്റെ ശബ്ദം ഉയർന്നു തന്നെ നിൽക്കും എന്ന കവിതയും
സ്വാതന്ത്ര്യസമര വേളയിൽ ആവേശം പകർന്ന വരികളാണ്
800 വർഷത്തിലധികം ഇന്ത്യ ഭരിച്ച മുഗൾ രാജകുടുംബത്തിലെ അവസാന കണ്ണിയായ ബഹദൂർഷാ സഫർ അധികാരം നഷ്ടപ്പെട്ട് കൽത്തുറുങ്കിലടക്കപ്പെട്ടപ്പോഴും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയുടെ
ഉർദു കവിതകൾ സമ്മാനിച്ച് ഇങ്ങനെ എഴുതി.
വിപ്ലവവീര്യമുള്ള ഡൽഹിയുടെ കാറ്റുകൾ ഒരിക്കലെങ്കിലും ബ്രിട്ടീഷുകാരുടെ കൊട്ടാരത്തെ ദുർബലപ്പെടുത്തും
സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അപകടങ്ങൾ ദീർഘവീക്ഷണത്തോടെ കണ്ട ഉർദു കവിയാണ് അക്ബർ അലഹബാദി.
یہ موجودہ طریقے راہیٔ ملک عدم ہوں گے
نئی تہذیب ہوگی اور نئے ساماں بہم ہوں گے
യെ മൗജൂദാ ത്വരിഖെ റായെ മുൽക്ക് ഹദം ഹോക്യെ
نئی تہذیب
'പുതിയ സംസ്കാരം' എന്ന കവിതയിൽ ഇന്ത്യൻ സമൂഹം സാമ്രാജ്യത്വശക്തികളിൽ നിന്ന് മോചനം നേടിയാലും സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അടിമകളായി തുടരുമോ എന്ന ആശങ്ക പങ്കുവെച്ചു .
ബ്രിട്ടീഷ് ഭരണത്തിനെതിരെ തൂലിക പടവാളാക്കിയ 'മുൻഷി പ്രേംചന്ദിന്റെ' വരികൾക്ക് പീരങ്കിയുണ്ടകളേക്കാൾ വീര്യമുള്ളതുകൊണ്ടാവാം നിരായുധരായ ഗ്രാമീണർ പോലും വായിക്കരുതെന്ന് കരുതി അദ്ദേഹത്തിന്റെ ആദ്യ കൃതി 'സോസേ വത്തൻ' ബ്രിട്ടീഷുകാർ പിടിച്ചെടുത്ത് നശിപ്പിച്ചത്.
പ്രേംചന്ദ് തന്റെ 'ഗിലിടണ്ട' എന്ന ചെറുകഥയിൽ പാശ്ചാത്യ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്.
അധിനിവേശ ശക്തിയോടുള്ള അടങ്ങാത്ത വെറുപ്പാണ്
പ്രേംചന്ദ് തന്റെ ജോലി ഉപേക്ഷിച്ചു ഗാന്ധിയൻ മാർഗം തേടിയതും
പ്രേംചന്ദിന്റെ ചോഗനെ ഹസ്തി, ഗോഷ്യേ ആഫിയത്തും, ഹയാത്തുള്ള അന്സാരിയുട ലാഹു ക ഫൂൽ ഖദീജ മാസ്‌തൂറിന്റെ ആംഗൻ എന്ന നോവലുകളും സർദാർ ജയ്‌ഫ്‌രിയുടെ യെ കിസ്സ് ക്കാ ഖുൻ, അബു സയിദ് ഖുറേഷിയുടെ ആസാദി പോലുള്ള നാടകങ്ങളിലൂടെയും ഉർദു സാഹിത്യകാരൻമാർ ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ തങ്ങളുടെ തൂലിക പടവാളാക്കുകയായിരുന്നു.
1846 കാലഘട്ടങ്ങളിൽ 19ലേറെ പത്രങ്ങൾ ഉർദു ഭാഷയിൽ ഇന്ത്യയിൽ തന്നെ പ്രസിദ്ധീകരിച്ചു.
'മുൻഷി സജാദ് ഹുസൈന്റെ അവ്‌ദെ പഞ്ച്, സർ സയ്യിദ് അഹമ്മദ് ഖാൻ ന്റെ തഹസീബുൽ അഹലക്, 'ഹസറത് മൊഹാനിയുടെ' ഉർദു ഐ മുവലാ, ആദ്യ വിദ്യാഭ്യാസ മന്ത്രിയായ 'അബുൽ കലാം ആസാദ്' ന്റെ അൽഹിലാല്, ആല്ബിലാഗ്, 'മുഹമ്മദ് അലി ജൗഹറിന്റെ' ഹംദർദ്,
ഡൽഹി ഉർദു അഖ്ബാർ, സിദ്ദീഖുൽ അക്ബർ എന്നീ പത്രങ്ങൾളും സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശം പകർന്ന വാർത്തകളാൽ സമ്പുഷ്ടമായിരുന്നു.
ബ്രിട്ടീഷ് കരിനിയമങ്ങൾ ഇന്ത്യൻ ജനതയുടെ സകല മേഖലയിലും വിലങ്ങു വെച്ചു. പത്രപ്രവർത്തന രംഗത്തും പതിനഞ്ചാം നമ്പർ ആക്ട് കൊണ്ടുവന്ന് പത്രങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. നിരവധി പത്രാധിപന്മാരെ കൊന്നും ജയിലിലടച്ചും പത്രങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചത് അത്തരം പത്രങ്ങളുടെ ആശയ തീവ്രത ഒന്നു കൊണ്ടു മാത്രമാണ്.
ഈ അതി തീഷ്ണതയിലും ഉർദു പത്രങ്ങൾ പതിന്മടങ്ങ് ശക്തിയിൽ തൂലിക ചലിപ്പിച്ചു കൊണ്ടേയിരുന്നു.
സംസ്കാരങ്ങളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടും വിധം നൂറുകണക്കിന് സംസ്കാരങ്ങളും വേഷവിധാനങ്ങളും മതങ്ങളും ജാതികളും ഉള്ള ഇവിടുത്തുകാരെ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ രൂപപ്പെടുത്തി ദേശീയോദ്ഗ്രഥന ബോധം വളർത്തുന്നതിൽ ഉർദു ഭാഷയുടെ പങ്ക് നിസ്തുലമാണ്.
مذہب نہیں سکھاتا آپس میں بیر رکھنا
ہندی ہیں ہم، وطن ہے ہندوستاں ہمارا
മസ്ഹബ് നഹീ സിക്കാത്ത ആപസ്മെ
ബൈയിർ രക്ക്ന
'പരസ്പര കലഹങ്ങൾക്ക് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ല' ഇഖ്ബാലിന്റെ ഈ വരികളിലും
پتھر کی مورتوں میں سمجھا ہے تو خدا ہے
خاک وطن کا مجھ کو ہر ذرہ دیوتا ہے
പത്തർക്കി മൂറത്തോമെ സംഛാഹെ തു ഖുദാ ......
ഭാരതത്തിലെ ഓരോ മൺതരിയിലും ദൈവത്തെ കാണാം
എന്ന ഈ വരികളിലും ദേശീയോദ്ഗ്രഥനത്തിന്റെ മാറ്റൊലി കേൾക്കാം.
സർ സയ്യിദ് അഹമ്മദ് ഖാന്റെ തഹ്സീബുൽ അഖ് ലാഖ് ഉൾപ്പെടെ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക ഉർദു പ്രസിദ്ധീകരണങ്ങളിലും മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കന്മാരുടെ ആവേശം കൊള്ളിക്കുന്ന ഉർദു പ്രസംഗങ്ങളിലൂടെ മതസൗഹാർദ്ദത്തിന്റെയും, ദേശ സ്നേഹത്തിൻറെയും, ആഹ്വാനങ്ങൾ കാണാമായിരുന്നു.
وطن کی فکر کر ناداں مصیبت آنے والی ہے
تری بربادیوں کے مشورے ہیں آسمانوں میں
രാജ്യവിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ്
എന്ത് വില കൊടുത്തും രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിക്കണമെന്ന് ഇന്ത്യക്കാരെ ഇടക്കിടെ ഓർമ്മപ്പെടുത്തയ ദേശ സ്നേഹ കവി അല്ലാമ ഇഖ്ബാൽ ഉൾപ്പെടെയുള്ള ഉർദു സാഹിത്യകാരൻമാർ ഇന്ത്യൻ ജനതയിൽ നാനാത്വത്തിൽ ഏകത്വം രൂപപ്പെടുത്തുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയവരാണ്
"ഉർദു"വും ഉർദു ഭാഷ രൂപപ്പെടുത്തിയ സംസ്കാരവുമാണ് ഇന്നും ഏത് പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ ജനതയിൽ ദേശീയബോധവും മതേതരത്വ ചിന്തയും കൈവെടിയാതെ കാത്തുസൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.
ഈ ഭാഷയുടെ വളർച്ചയും വികാസവും ഇന്ത്യയുടെ മതേതരത്വ ബോധം നിലനിർത്തുന്നതിനും സാംസ്കാരിക വളർച്ചയ്ക്കും വലിയ മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.
Saturday, 14 August 2021
രചയിതാക്കള്‍ മാറി മറിയുന്ന സ്വാതന്ത്ര്യസമരകാല ഉര്‍ദു കവിതകള്‍ -ഡോ. കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട്
ആഗോളാടിസ്ഥാനത്തില്‍ തന്നെ അനുവാചക പ്രീതി നേടിയാണ് ഉര്‍ദുഭാഷാസാഹിത്യം വളര്‍ന്നത്. അതില്‍ തന്നെ ഏറെ ഉദ്ധരിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും ഉര്‍ദു കവിതകളാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പല അംഗങ്ങളുടെയും പ്രസംഗമദ്ധ്യേ ഏറെ ആലപിക്കപ്പെടുന്നത് ഉര്‍ദു ഈരടികളാണ്. ഉര്‍ദു ഭാഷയെ വര്‍ഗീയതയുടെ മഞ്ഞക്കണ്ണട വെച്ച് നോക്കുന്ന പലരും പ്രഭാഷണത്തിനിടെ ഉര്‍ദു കവിതകള്‍ ചൊല്ലാറുണ്ട്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് പോലും ഉര്‍ദു കവിതകള്‍ കുറിച്ചുവെച്ചതും ആ ഭാഷയിലെ കാവ്യശാഖക്ക് ലഭിച്ച പൊതുസ്വീകാര്യതയെയാണ് സൂചിപപ്പിക്കുന്നത്.
1994ല്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പി. അബ്ദുസ്സമദ് സമദാനി സത്യപ്രതിജ്ഞ ചൊല്ലിയത് ഉര്‍ദുവിലായിരുന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ ڇഫുനൂന്‍ലത്തീഫڈ എന്ന കവിത ചൊല്ലിയായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്. പാര്‍ലമെന്‍റംഗങ്ങള്‍ക്ക് അത്ഭുതവും കൗതുകവുമായിരുന്നു ഈ സംഭവമുണ്ടാക്കിയത്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന നജ്മഹെപ്ത്തുള്ള ഒരിക്കല്‍ കൂടി അതേ വരികള്‍ ആലപിക്കാന്‍ സമദാനിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. പിന്നീട് പലപ്പോഴും അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ പാര്‍ലമെന്‍റിനകത്ത് ഇഖ്ബാല്‍ കവിതകള്‍ മുഴങ്ങിക്കേട്ടു. അംഗങ്ങളാകെ ഉര്‍ദു കവിതകള്‍ ആസ്വദിക്കുന്ന അനുഭവമായിരുന്നു പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത്.
സ്വാന്ത്ര്യസമരകാലത്ത് ഉര്‍ദു കവിതകള്‍ പൊതുജനങ്ങളെ ആവേശഭരിതരാക്കുമായിരുന്നു. അന്നുയര്‍ന്നു കേട്ട പല ഈരടികളുടെയും രചയിതാക്കള്‍ പില്‍ക്കാലത്ത് മാറി മറിഞ്ഞാണ് അറിയപ്പെടുന്നത്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ഉര്‍ദു മുദ്രവാക്യം മൗലാന ഹസ്റത്ത് മൊഹാനിയുടേതാണ്. വളരെ പ്രശസ്തമായ ഈ മുദ്രാവാക്യം പില്‍ക്കാലത്ത് പല സ്വാതന്ത്യസമരസേനാനികളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1920ല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനലേബര്‍ തൊഴിലാളികളുടെ പ്രക്ഷോഭപ്രകടനത്തിന് നേതൃത്വം നല്‍കിയപ്പോഴായിരുന്നു ഹസ്റത്ത് മൊഹാനി ഈ മുദ്രാവാക്യം വിളിച്ചത്.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരം സമരചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബ്രിട്ടീഷുകാരോട് പൊരുതിത്തോറ്റ അവസാനത്തെ മുഗള്‍ചക്രവര്‍ത്തി ബഹാദുര്‍ഷാ സഫറിന്‍റെ പേരില്‍ പ്രശസ്തി നേടിയ ഗസലായിരുന്നു
മൈ വോ ഏക് മുശ്ത്തെ ഗുബാര്‍ ഹൂ''
ഹൃത്തിനാനന്ദ ഹേതുവായില്ല ഞാന്‍
ആര്‍ക്കും ഏനും ഉപകരിച്ചീടാത്ത
തുച്ഛമാമൊരു പിടി മണ്ണുമാത്രം''
ലാല്‍ഖിലാ എന്ന സിനിമയില്‍ മുഹമ്മദ് റാഫി അതിമനോഹരമായിട്ടാണ് ഈ ഗസല്‍ ആലപിച്ചിട്ടുള്ളത്. മഹേന്ദ്ര കപൂര്‍, അഭിഷേക് കുമാര്‍ എന്നിവരും ഇത് ആലപിച്ചിട്ടുണ്ട്. ബഹദൂര്‍ഷാ സഫറിന്‍റെ പേരില്‍ ധാരാളം ഗ്രന്ഥങ്ങളിലും ആനുകാലികങ്ങളിലും ഇത് പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഉന്നത ശ്രേഷ്ഠനായ ഉര്‍ദു കവിയായിരുന്നു ബഹാദുര്‍ഷാ സഫര്‍.
പ്രശസ്ത കവിയായിരുന്ന ശേഖ് മുഹമ്മദ് ഇബ്രാഹിം സൗഖ്നെ പോലെയുള്ളവരായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാര്‍. എന്നാല്‍ മേല്‍ പരാമര്‍ശിച്ച ഗസല്‍ അദ്ദേഹത്തിന്‍റേതല്ല. ബഹദൂര്‍ഷാ സഫര്‍ പോലും അറിയാതെയായിരുന്നു ഈ ഗസല്‍ അദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്‍റെ യഥാര്‍ത്ഥ സൃഷ്ടാവ് മുസ്ത്തര്‍ ഖൈറാബാദിയായിരുന്നു. 1869ല്‍ ഉത്തര്‍പ്രദേശിലെ സീത്തപൂരിലെ ഖൈറാബാദിലാണ് മുസ്ത്തര്‍ ഖൈറാബാദി എന്ന സയ്യദ് ഇഫ്ത്തിഖാര്‍ ഹുസൈന്‍ മുസ്ത്തറിന്‍റെ ജനനം. ഉര്‍ദു കവി അമീര്‍മീനായിയുടെ ശിഷ്യത്വം സ്വീകരിച്ചു. എങ്കിലും ഒരു കവിത മാത്രമാണ് ഗുരുവില്‍ നിന്ന് അദ്ദേഹം തിരുത്തിയത്. പിന്നീട് സാഹിത്യലോകം അംഗീകരിച്ച കവിയായിട്ടാണ് ലോകം അദ്ദേഹത്തെ കണ്ടത്. 1862 നവംബര്‍ 7ന് മരണമടഞ്ഞ അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അവസാനകാലജീവത്തിനും ഈ കവിതക്കും സമാനതകള്‍ ഉണ്ടായതു കൊണ്ടായിരിക്കാം ഈ ഗസലിനെ ബഹാദൂര്‍ ഷാ സഫറിന്‍റെ പേരില്‍ പ്രചരിപ്പിച്ചത്. 1887ല്‍ നാല് വാള്യത്തിലായി ബഹദൂര്‍ഷാ സഫറിന്‍റെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പരാമര്‍ശ ഗസല്‍ കാണാന്‍ സാധിച്ചിട്ടില്ല.
മുസ്ത്തര്‍ ഖൈറാബാദിയുടെ പുത്രന്‍ ജാന്‍ നിസാര്‍ അഖ്ത്തര്‍ അറിയപ്പെടുന്ന പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകനും കവിയുമായിരുന്നു. പില്‍ക്കാലത്ത് ബോംബെയിലെത്തിയ അദ്ദേഹം പ്രശസ്ത ചലചിത്ര ഗാനരചയിതാവും കൂടിയായി. പിതാവിന്‍റെ കവിതകള്‍ മുഴുവന്‍ അദ്ദേഹം ശേഖരിച്ചിട്ടുണ്ടായിരുന്നു. ജാന്‍ നിസാര്‍ അഖ്ത്തറിന്‍റെ മകന്‍ ജാവേദ് അഖ്ത്തര്‍ ഈ കവിതകളും തന്‍റെ പിതാമഹനെ കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ചു വെച്ചിട്ടുണ്ട്. ڇഖിര്‍മന്‍ڈ എന്ന നാമത്തില്‍ നാല് വാള്യങ്ങളിലായി പിതാമഹന്‍ മുസ്ത്തര്‍ ഖൈറാബാദിയുടെ രചനകള്‍ ജാവേജ് അഖ്ത്തര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ഗസല്‍ ഇതിന്‍റെ ഒന്നാം വാള്യത്തില്‍ ഉണ്ട്താനും. ബോളിവുഡില്‍ ഇന്ന് അതി പ്രശസ്തനായ ജാവേദ് അഖ്ത്തര്‍ ചലചിത്രഗാനരചയിതാവും കവിയുമാണ്.
ബഹദുര്‍ഷാ സഫറിന്‍റെ പേരില്‍ അറിയപ്പെടുന്ന മറ്റൊരു ഈരടിയാണ്ദോ ആര്‍സു മെ കട്ട് ഗയെ ദോ ഇന്‍ത്തസാര്‍ മെ ''
മോഹത്താല്‍ തീര്‍ന്നു പോയ് ആദ്യത്തെ രണ്ട്
കാത്തിരിപ്പില്‍ കഴിഞ്ഞു പോയ് ശേഷിച്ച രണ്ടും ''
1882 ജൂണ്‍ 5ന് ആഗ്രയില്‍ ജന്മം കൊണ്ട പ്രശസ്ത ഉര്‍ദു കവി അല്ലാമ സീമാബ് അക്ബറാബാദിയാണ് ഈ വരികളുടെ രചയിതാവ്. ശായര്‍ മാസികയുടെ പത്രാധിപരും പ്രശസ്തനായ ഉര്‍ദുകവിയുമായിരുന്നു അദ്ദേഹം. ആശിഖ് ഹുസൈന്‍ സിദ്ദീഖ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പൂര്‍ണ്ണനാമം. അദ്ദേഹത്തിന്‍റെ ڇകലീമെ അജം ڈ എന്ന കവിതാ സമാഹാരത്തില്‍ ഈ കവിത ഉണ്ട്. മലബാറിനെ കുറിച്ചും അദ്ദേഹം ഈരടികള്‍ രചിച്ചിട്ടുണ്ട്.
1857ല്‍ മീററ്റില്‍ നിന്ന് പൊട്ടിപുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കലാപത്തെയാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നതെങ്കിലും അതിന്‍റെ നൂറ് വര്‍ഷം മുമ്പായിരുന്നു, അതായത് 1757ല്‍ ബ്രിട്ടീഷുകാരോട് പോരാടി ബംഗാളിന്‍റെ നവാബായിരുന്ന സിറാജ്ജുദ്ദൗല രക്തസാക്ഷിത്വം വരിച്ചത്. ഈ മരണവാര്‍ത്ത കേട്ടപ്പോള്‍ അസീമാബാദിന്‍റെ സുബേദാറും പേര്‍ഷ്യന്‍ കവിയും കൂടിയായ രാം നാരായണന്‍ മോസോ പെട്ടെന്ന് ചൊല്ലിയ ഈരടികളായിരുന്നു.
ദീവാനാ മര്‍ ഗയാ ആഖിര്‍ കൊ വീരാനെ പെ ക്യാ ഗുസ്രി''
ഉര്‍ദുവില്‍ കവിത രചിക്കുകയോ ആലപിക്കുകയോ ചെയ്തിട്ടില്ലാത്ത റാം നാരാണന്‍ മോസോ സുബേദാര്‍ ആയതു കൊണ്ട് അദ്ദേഹം ചൊല്ലിയ ഈ ഈരടികള്‍ കൂടെയുള്ളവര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വരികള്‍ അധികമാരുമറിയാത്ത ബനാറസിലെ ഉര്‍ദു കവി മിര്‍സാ ഇബ്രാഹിം മുശ്ത്താഖിന്‍റെയാണ്.
‘സര്‍ഫറോശി’യുടെ ഹൃത്തടം
സ്വാതന്ത്യസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഏറ്റവും അധികം ആവേശം പകര്‍ന്ന ഒരു ഗസല്‍ ആയിരുന്നു
ദേഖ്ന ഹൈ സോര്‍ കിത്ന ബാസുയെ ഖാത്തില്‍ മെ ഹൈ''
''ഹൃത്തടമേറെ കൊതിക്കുന്നതിപ്പോള്‍
ആത്മബലി ചെയ്തു ധന്യനാകാന്‍
ഏറെ കരുത്താലെ ദുഷ്ടന്‍ ഹനിക്കിലും
നേരിടാം ഉള്‍ക്കരുത്തിനാലെ''
പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിന്‍റെ പേരില്‍ അറിയപ്പെടുന്ന ഗസലാണ് ഇത്. ഗോപിചന്ദ് നാരംഗിനെ പോലുള്ള പ്രശ്സത ഉര്‍ദു സാഹിത്യകാരന്‍ ഉള്‍പ്പെടെ പലരും പല ഗ്രന്ഥങ്ങളിലും അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഉര്‍ദുകവിതകളും ലേഖനങ്ങളും രേഖകളുമെല്ലാം പറയുന്നതു പ്രകാരമാണ് ഈ ഗസല്‍ റാം പ്രസാദ് ബിസ്മിലിന്‍റെ പേരില്‍ അറിയപ്പെട്ടത്. 1927 ഡിസംബര്‍ 19ന് കാക്കോരി കേസില്‍ ബ്രിട്ടീഷുകാര്‍ റാം പ്രസാദ് ബിസ്മിലിനെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ചുണ്ടുകളില്‍ ഈ വരികള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ ഗസല്‍ അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിവെച്ചതു കൊണ്ടു തന്നെ യഥാര്‍ത്ഥ രചയിതാവ് വിസ്മരിക്കപ്പെട്ടു. വലിയ അംഗീകാരവും സ്വീകാര്യതയും നേടിയ ഈ വരികള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പരിചിതമായിരുന്നു. പല ഹിന്ദി സിനിമകളിലും ഇതിന്‍റെ പൂര്‍ണ്ണ രൂപം ആലപിക്കപ്പെട്ടിട്ടുണ്ട്. ശഹീദ്, ഠവല ഹലഴമിറ ീള ആവമഴമേ ടശിഴവ ടീൃ്യേ എന്നിവ അവയില്‍ രണ്ടെണ്ണം മാത്രമാണ്. മുഹമ്മദ് റഫി, ലതാമങ്കേഷ്ക്കര്‍, മന്നഡോ, സോനുനിഗം, ഹരിഹരന്‍ എന്നിവരും ഈ വരികള്‍ ആലപിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിന്‍റെ യഥാര്‍ഥ രചയിതാവ് സയ്യദ് ശാ മുഹമ്മദ് ഹസന്‍ ബിസ്മില്‍ ആണ്. 1901 ല്‍ ബീഹാറിലെ ഖുസ്രുപുരിയില്‍ ജനിച്ച സയ്യദ് ശാ മുഹമ്മദ് ഹസന്‍റെ പിതാവ് ബാരിസ്റ്റര്‍ സയ്യദ് ശാ ആലെ ഹസന്‍ 1894ല്‍ പറ്റ്നയിലെ അസീമാബാദില്‍ പ്രക്ടീസിന് വരികയും പിന്നീട് സകുടുംബം ഇവിടെ താമസിക്കുകയും ചെയ്തു. ശാ മുഹമ്മദ് ഹസന്‍ കുട്ടിക്കാലം മുതല്‍ തന്നെ കവിതാ രചനയില്‍ തല്‍പരനായിരുന്നു. ശാദ് അസീമാബാദി ആയിരുന്നു തന്‍റെ ഗുരു. രചനയിലെ പ്രാഗത്ഭ്യം കൊണ്ടും വലിയ കവിയരങ്ങുകളില്‍ പങ്കെടുക്കുന്നതുകൊണ്ടും തൂലികാനാമം ബിസ്മില്‍ എന്നായിരുന്ന അദ്ദേഹം ബിസ്മില്‍ അസീമാബാദി എന്ന പേരില്‍ പ്രശസ്തനായി.
പണ്ഡിറ്റ് റാം പ്രസാദ് ബിസ്മില്‍ കവി അല്ലായിരുന്നെങ്കിലും ഇഷ്ടപ്പെട്ട വരികള്‍ ചൊല്ലുകയും അവ ഡയറിയില്‍ കുറിച്ചിടുകയും ചെയ്യുമായിരുന്നു. മാത്രമല്ല ബിസ്മില്‍ എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തിരുന്നു. രക്തസാക്ഷ്യം വരിച്ച ശേഷം പിടിച്ചെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ ഡയറികളില്‍ നേരത്തെ പരാമര്‍ഷിച്ച ഗസല്‍ വരികള്‍ കാണപ്പെട്ടതിനാലാവണം യഥാര്‍ത്ഥ സൃഷ്ടാവ് മാറിപ്പോയത്.
1921ലാണ് സര്‍ഫറോശി കി തമന്ന എന്ന ഗസല്‍ സയ്യദ് ശാ മുഹമ്മദ് ഹസന്‍ ബിസ്മില്‍ അസീമാബാദി രചിച്ചത്. സബാഹ് എന്ന മാഗസിനില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. മാഗസിന്‍ ബ്രിട്ടീഷുകാര്‍ കണ്ട് കെട്ടിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മൗലാനാ ആസാദിന്‍റെ സാന്നിദ്ധ്യത്തില്‍ ഈ ഗസല്‍ ആലപിക്കുകയുണ്ടായി. ഈ ഗസല്‍ രചിച്ച ശേഷം ബിസ്മില്‍ തന്‍റെ ഗുരു ശാദ് അസീമാബാദിക്ക് അയച്ചു കൊടുക്കുകയും അതില്‍ തന്നെ ശാദ് തിരുത്തി തിരിച്ചയക്കുകയും ചെയ്ത കോപ്പി ഇന്നും പാറ്റ്നയിലെ ഖുദാബഖ്ശ് പബ്ലിക് ഓറിയന്‍റല്‍ ലൈബ്രറിയില്‍ ഉണ്ട്. ബിസ്മില്‍ തന്‍റെ കവിത സമാഹാരമായ ڇഹിക്കായത്തെ ഹസ്തി ڈയിലും ഈ ഗസല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1973 മാര്‍ച്ച് 25ന് പ്രസിദ്ധീരിച്ച 'മിലാപ്പ്'(ലണ്ടന്‍) പത്രത്തിന്‍റെ ഭഗത്സിംഗ് വിശേഷാല്‍ പതിപ്പിന്‍റെ എഡിറ്റോറിയലില്‍ പത്രാധിപര്‍ എഴുതിയത് ഇങ്ങനെയായിരുന്നു. 'കാക്കോരി സംഭവത്തിലെ രക്തസാക്ഷികള്‍ക്ക് സമ്മാനമായിട്ട് മൗലാനാ ഹസ്റത്ത് മൊഹാനി എഴുതിക്കൊടുത്തതായിരുന്നു സര്‍ഫറോശി കി തമന്ന എന്ന വരികള്‍ പിന്നീട് അദ്ദേഹം ആ കവിതയുടെ അവകാശത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.' എന്നാല്‍ പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന് തെളിയുകയായിരുന്നു.
ധാരാളം കവിതകളും ഈരടികളും ഇപ്രകാരം യഥാര്‍ത്ഥ രചയിതാക്കളെ വിസ്മരിച്ചുകൊണ്ട് പലരുടെയും പേരില്‍ അറിയപ്പെട്ടിട്ടുണ്ട്. അല്ലാമാ ഇഖ്ബാലിന്‍റെ പേരില്‍ നൂറ് കണക്കിന് വ്യാജ ഉര്‍ദു ഈരടികള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്.
വോ ശമ്മ ക്യാ ബുത്ഥേ ജിസേ റോശന്‍ ഖുദാ കറേ''
ഈ ഈരടി പലയിടത്തും ഇഖ്ബാലിന്‍റെ പേരില്‍ വന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ സൃഷ്ടാവ് ജോന്‍പൂരിലെ ശഹീര്‍ മച്ഛലി ശഹ്റിയാണ്. അത് പോലെ തന്നെ മീര്‍സാ മുഹമ്മദ് റസാ ഖാന്‍ ബര്‍ഖ് ലഖ്നവിയുടെ
വഹി ഹോത്ത ഹൈ ജോ മന്‍സൂറെ ഖുദാ ഹോത്താ ഹൈ''
എന്ന ഈരടിയും പലരും ഇഖ്ബാലിന്‍റെ നാമത്തില്‍ ചാര്‍ത്തി കൊടുക്കാറുണ്ട്.
നാ ഹോ ജിസ് കൊ ഖയ്യാല്‍ ആപ്പ് അപ്നി ഹാലത്ത് കെ ബദല്‍ നെ ക ''
സമീന്ദാര്‍ പത്രത്തിന്‍റെ പത്രാധിപരും കവിയുമായ മൗലാന സഫര്‍ അലിഖാന്‍റെ വരികളാണിത്. കേരളം സന്ദര്‍ശിച്ച അദ്ദേഹം മലബാറിനെക്കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്. ڇബഹാറിസ്താന്‍ ڈ എന്ന അദ്ദേഹത്തിന്‍റെ കവിത സമാഹാരത്തിലുള്ള ഈ കവിത പലരും ഇഖ്ബാലിന്‍റെ പേരില്‍ പ്രചരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചരണം വളരെ സജീവമാണ്,
ഒരിക്കല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രോഗബാധിതനായി കിടക്കുമ്പോള്‍ സുനില്‍ദത്തിന്‍റെ ഭാര്യ നര്‍ഗ്ഗീസ് അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ നെഹ്റു ചൊല്ലിയ ഈരടികള്‍ ഇങ്ങനെയായിരുന്നു.
വോ സമത്ധ നെ ഹൈ കെ ബീമാര്‍ കഹാല്‍ അച്ഛാ ഹൈ''
രോഗി സൗഖ്യത്തിലായെന്നവര്‍ ധരിച്ചിരിക്കുന്നു''
നെഹ്റുവിന്‍റെ മാതൃഭാഷ ഉര്‍ദു ആയതിനാലായിരിക്കണം ഉര്‍ദു സാഹിത്യത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ ഇത് നെഹ്റുവിന്‍റെ സ്വന്തം വരികളാണെന്ന് ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് മിര്‍സാഗലിബിന്‍റെ പ്രശസ്തമായ വരികളാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.
ഉര്‍ദുഭാഷയിലെ കവിതാശകലങ്ങള്‍ പലരും സ്ഥാനത്തും അസ്ഥാനത്തും ധാരാളമായി ഉപയോഗിക്കാറുണ്ട്. ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലതെല്ലാം രചയിതാവിനെ മറന്ന് പ്രശസ്തമാകും. ഒരു കവിയുടെ രചനകള്‍ മറ്റൊരു പ്രശസ്ത കവിയുടെ പേരില്‍ പ്രചരിപ്പിക്കുന്നതും സാധാരണമാണ്. ഇതെല്ലാം ബോധപൂര്‍വ്വമല്ലാതെയും ശ്രദ്ധക്കുറവിനാലും സംഭവിക്കുന്നവയാണ്. രചയിതാക്കളെ മറന്ന് ആസ്വാദക വൃന്ദത്തിനകത്ത് ചിരകാലത്തേക്ക് ഓര്‍മ്മിക്കപ്പെടുന്ന നിരവധി ഈരടികള്‍ സൗന്ദര്യവും കവിഭേദമന്യേ സാഹിത്യ സംഗീതപ്രേമികളെ സ്വാധീനിച്ചിരിക്കുന്നു എന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.
Thursday, 12 August 2021
Tuesday, 10 August 2021
Monday, 9 August 2021
Saturday, 7 August 2021
ജൂലായ് 31 പ്രേംചന്ദ് ദിനം | പ്രേംചന്ദ് ദിന ക്വിസ്സ്-2021 ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്
![]() |
| (Rank Wise List PDF) Excel ____________________ സ്കൂള്‍ കോഡ് അടിസ്ഥാനത്തിലുള്ള റിസല്‍ട്ട്. സ്കൂള്‍ കോഡ് നല്‍കാത്ത കുട്ടികളുടെ പേര് ലിസ്റ്റിന്‍റെ അവസാനമുണ്ടാവും. (School Wise Result PDF) Excel 60% ശതമാനം (12 മാര്‍ക്ക്) മുളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആഗസറ്റ് 8 മുതല്‍ ബ്ലോഗില്‍ Upload ചെയ്യുന്നതാണ്. |
- ആഗസ്റ്റ് 04 ബുധന്‍ 8pm ന് മത്സരഫലം പ്രസിദ്ധീകരിക്കുന്നതാണ്.
- ആഗസ്റ്റ് 07 മുതല്‍ സര്‍ട്ടിഫിക്കറ്റ് നോട്ട് ബുക് ബ്ലോഗില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
- പ്രേംചന്ദ് ദിന ക്വിസ്സുമായി സഹകരിച്ച അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവര്‍ക്കും ഉര്‍ദു നോട്ട് ബുക് ബ്ലോഗിന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
ആഗസ്റ്റ് 04 ബുധന്‍ 8pm ന് മത്സരഫലം പ്രസിദ്ധീകരിക്കുന്നതാണ്.
KasaragodKannur 1Kannur 2WayanaduKozhikode 1Kozhikode 2Malappuram 1Malappuram 2Palakkad 1Palakkad 2ThrissurErnakulamIdukkiKottayamALLAMA IQBAL URDU TALENT TEST 2025-26 RANK LIST
Allama Iqbal Urdu Talent 2025-26 RESULT ക്ലാസ് 5 : Rank List STD V ക്ലാസ് 6 : Rank List STD VI ക്ലാസ് 7 : Rank List STD VII ക...
-
ക്ലാസ് 5 : 11:30 AM to 12:00 PM STD V ക്ലാസ് 6 : 12:00 PM to 12:30 PM STD VI ക്ലാസ് 7 : 12:30 PM to 1:00 PM STD VII ക്ലാ...
-
Quiz link Result Kerala Urdu Teacher's Association, KUTA State Conference, Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...
-
IQBAL TALENT MEET 2021 Questions & Answer Key STD 5,6 STD 7 STD 8,9 STD 10 HSS UP Talent Model Full Questions (PDF) HS/HSS Talent M...


































































