Saturday, 20 February 2021

ലോക മാതൃഭാഷാദിനം | International Mother Language Day | بین الاقوامی یوم مادری زبان

 

അന്താരാഷ്ട്ര മാതൃഭാഷാ ദിനം 

ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഭാഷാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും  2000 മുതൽ ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു. 1999 നവംബർ 17 നായിരുന്നു ഇതു സംബന്ധിച്ച യുനെസ്കോ പ്രഖ്യാപനം.

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.

بین الاقوامی يومِ مادری زبان

ہر ایک زبان ترسيلِ خیالات کے علاوه سماج کی فردیت  اور عينيت کی عکس پذیر تہذیب بھی ہے۔ زبانی تہذیبی بوقلمونی اور كثير اللسانيت کی توسیع کے لیے ۲۰۰۰ء سے یہ دن منایا جارہا ہے۔ جس کا اعلان ۱۷/نومبر ۱۹۹۹ء یونیسکو کی طرف سے منظرِ عام پر آگیا تھا۔

بنگلہ دیش میں منایا جانے والا يومِ زبانی تحریک کو بین الاقوامی سطح پر ملی ہوئی مقبولیت کے طور پر اس دن کا آغاز ہوا تھا۔ ۲۱/فروری ۱۹۵۲ء کو بنگالی زبانی تحریک کے احتجاج میں پولیس نے گولی چلائی۔ جس کے شہیدوں کی یاد میں بنگلہ دیش میں يومِ زبانی تحریک منایا جارہا ہے۔

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...