ഹസ്‌റത് മൊഹാനി |
ഇങ്ക്വിലാബ് സിന്ദാബാദ്
എന്ന അനശ്വര വിപ്ലവമുദ്രാവാക്യം കേൾക്കാത്തവരായി ആരുമുണ്ടാവില്ല..
ഉള്ളിൽ വിപ്ലവത്തിന്റെ കനൽ കെട്ടടങ്ങിയിട്ടില്ലാത്ത ഏതൊരു വിപ്ലവകാരിയും എപ്പൊ എവിടെ കേട്ടാലും മുഷ്ടിയൊന്നു ചുരുട്ടിപ്പോവും...
എന്നാൽ ആ മുദ്രാവാക്യം പിറന്നത് ആരുടെ തൂലികത്തുമ്പിൽ നിന്നാണെന്ന് നമ്മളിൽ പലർക്കുമറിയില്ല..
യുവത്വത്തെ സമര രണാങ്കണത്തിലേക്കാവാഹിച്ച്, ഇന്ത്യയെക്കൊണ്ട് ഇങ്ക്വിലാബെന്ന് വിളിപ്പിച്ച ഉർദു കവിയാണു "ഹസ്‌റത്ത് മൊഹാനി" എന്നറിയപ്പെടുന്ന "സയ്യിദ് ഫസലുല് ഹസ്സന് മൌലാന ഹസ്രത് മോഹാനി"...
1875 ൽ യു.പിയിൽ ജനിച്ച ഇദ്ധേഹം ദേശീയ പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യസമര പോരാട്ട ഭൂമികയിലെത്തി..
"പൂർണ്ണ സ്വരാജ്" എന്ന മുദ്രാവാക്യമുയർത്തി ബ്രിട്ടീഷുകാർക്കെതിരേ സധൈര്യം പോരാടുകയും ജയിൽ വാസമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്..
അക്കാലയളവിൽ തന്നെയാണു നിരവധി പ്രണയകാവ്യങ്ങളും വിപ്ലവ രചനകളുമൊക്കെ ആ തൂലികയിൽ പിറന്നതും..
1945 ൽ മുസ്‌ലിം ലീഗ് പ്രതിനിധിയായി യു പി അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് മുസ്‌ലിം ലീഗ് പ്രതിനിധിയായി ഭരണഘടനാ നിര്മാണ സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
കോണ്ഗ്രസ്, കമ്യൂണിസ്റ്റ് പാര്ടി, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്ട്ടികളില് അദ്ദേഹം പ്രവര്ത്തിക്കുകയും അവയോടെല്ലാം യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകള് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
കാലം കാത്തു വെച്ച പോരാളികൾക്ക് മാഹാനായ ഈ ഉര്ദു കവി നിറയ്യൗവനത്തിന്റെ മുദ്രയായി സമ്മാനിച്ച ഈ മുദ്രാവാക്യം നെഞ്ച് വിരിച്ച് മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കുയർത്തി ഇന്നും മുഴങ്ങുന്നു. "ഇങ്ക്വിലാബ് സിന്ദാബാദ്"...
No comments:
Post a Comment