അഖ്‌ലാക് മുഹമ്മദ് ഖാൻ 'ഷഹ്‌രിയാർ' | |
---|---|
ജനനം | 1936 ജൂൺ 16 ബറേലി, ഉത്തർപ്രദേശ്, ഇന്ത്യ |
തൊഴിൽ | ഗാനരചയിതാവ്, കവി |
ദേശീയത | ഇന്ത്യൻ |
രചനാ സങ്കേതം | ഗസൽ |
വിഷയങ്ങൾ | പ്രണയം, തത്ത്വചിന്ത |
പ്രശസ്ത ഉർദു കവിയും പണ്ഡിതനുമാണ് ഡോ. അഖ്‌ലാക് മുഹമ്മദ് ഖാൻ 'ഷഹ്‌രിയാർ'. ഗമൻ(1978), ഉമ്രാവോ ജാൻ(1981) തുടങ്ങിയ ഹിന്ദി ചലച്ചിത്രങ്ങളുടെ ഗാനരചയിതാവ് എന്ന നിലക്കും ഏറെ പ്രശസ്തി നേടി. ഷഹ്‌രിയാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. 1987-ൽ സാഹിത്യ അകാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ 'ഖ്വാബ് കാ ദർ ബന്ദ് ഹെ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. ഉർദു ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2008-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു നൽകുകയുണ്ടായി.
1936 ജൂൺ 16-ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു മുസ്ലിം രാജ്പുത് കുടുംബത്തിൽ ജനിച്ചു. ബുലന്ദ്ശഹറിലും, പിനീട് അലിഗഡ് മുസ്ലിം സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം.
No comments:
Post a Comment