Saturday, 26 November 2011

സർവർ സാഹിബ്

സർവർ സാഹിബ്

ജീവിതരേഖ

തൃശൂർ ജില്ലയിലെ കാട്ടൂരിൽ വെളിമ്പറമ്പിൽ അഹമ്മുവിൻറെയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി 1916 ൽ  ജനിച്ചു. സർവർ എന്നത് തൂലികാനമമാണ്,പൂർണനാമം സെയ്ദ് മുഹമ്മദ് എന്നായിരുന്നു.മദ്രാസ് യൂണിവേയ്സിറ്റിയുടെ അദീബെ ഫാസിൽ പ്രിലിമിനറി 1942ൽ വിജയിച്ച് ഉറുദു ബിരുദം നേടി.ബിരുദം നേടിയ ഉടൻ തന്നെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽകാലികമായി നിയമിതനായി അതിനു ശേഷം തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷം അദ്ധ്യാപകനായി, 1944 മുതൽ 1971ൽ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെൻറ് ഹൈ സ്കൂളിൽ ഉറുദു അദ്ധ്യാപകനായിരുന്നു.1940 ൽ ബാംഗ്ലൂരിലെ കൻറോണ്മെൻറ് മുഹമ്മദലി ഹാളിൽ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് 'ഉസ്താദ്' എന്നർത്ഥം വരുന്ന സർവർ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.

പ്രധാന സാഹിത്യകൃതികൾ

ആദ്യത്തെ സാഹിത്യ സൃഷ്ടി ഗുൻച എന്ന വാരികയിൽ കുട്ടികൾക്ക് വേണ്ടി എഴുതിയ നാടോടി കഥ. ആദ്യത്തെ കവിത ജവഹർ സാഹിബ് ബാംഗ്ലൂരിനെ കുറിച്ച് എഴുതിയ വിലാപ കാവ്യം,ആദ്യത്തെ കവിതാ സമാഹാരമായ 'അർമഗാനെ കേരള' 1970ൽ പ്രസിദ്ധീകരിച്ചു.വൈക്കം മുഹമ്മദ് ബഷീർ( പ്രേമ ലേഖനം),വെട്ടൂർ രാമൻ നായർ,എം.ടി.വാസുദേവൻ നായർ,പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി എന്നിവരുടെ കഥകൾ ഉർദുവിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണം

ജീവിതത്തിൻറെ അവസാന കാലങ്ങളിൽ ഏകാന്ത ജീവിത നയിച്ച സർവറെ 1994 സെപ്റ്റംബർ ആറിനാണ് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അതിന് മൂന്ന് ദിവസം മുൻപെങ്കിലും അദ്ദേഹം മരിച്ചിരുന്നുവെന്നാണ് കരുതുന്നത്.

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...