തൂവെള്ള തൂകുന്ന തുമ്പ പൂവെ
പൂക്കളില്‍ നീയേ രാജാവ്
ചിങ്ങപ്പുലരിയായ് അത്തമൊരുക്കാനായി
ഇളമഞ്ഞാല്‍ നീ ഉണര്.... പൂവെ...
അമ്പലമുറ്റത്ത് ആലിന്‍ കൊമ്പത്ത്
കുഞ്ഞുപ്പട്ടാളമൊരുഞ്ഞാലു കെട്ടി
ഊഞ്ഞാലീലാടാന്‍...
പൂക്കളം തീര്‍ക്കാന്‍ നീയും പോരില്ലേ എന്‍റെ കൂടെ
പുലികളി കോൽ കളിയുണ്ടെ ഉണ്ടെ...
കുമ്മാട്ടിക്കളിയുണ്ടെ...
വള്ളം കളിയുണ്ടേ... ഓണസദ്യമുണ്ടെ
തൂവെള്ള തൂകുന്ന തുമ്പപ്പൂവെ.
പൂക്കളില്‍ നീയെ രാജാവ്...
നന്മ നിറഞ്ഞൊരീ നാടിന്‍ ഓര്‍മ്മകള്‍
പാടി പുകഴ്ത്തുന്നു തുമ്പി പെണ്ണാള്
ഓല കുട ചൂടി... നാട് കാണാനെത്തും
സ്നേഹത്തില്‍ തമ്പുരാന്‍ വരുന്നു പൂവെ
തെയ്യം തിറയാടും നാട്ടു വഴി നീളെ
ഓണ തുമ്പികള്‍ പാടീ... തിത്തെയ് തകതാരെ...