Thursday, 30 June 2022

ജൂലൈ 1- ദേശീയ ഡോക്ടേഴ്സ് ദിനം| National Doctors' Day | ڈاکٹروں کا قومی دن


ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. 
ഡോ.  ബി. സി  റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം.  

കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ  സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ്  ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്. 

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഡോക്ടര്‍മാരെ നാം എത്ര അഭിനന്ദിച്ചാലും മതി വരില്ല. രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള  എത്രയോ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപെട്ടു. ‘കൊവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും  ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം. 

Saturday, 25 June 2022

ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം


ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം | 
ലഹരി വിരുദ്ധ ബോധവൽക്കരണ ഷോർട്ട് ഫിലിം #ഖബർദാർ World Anti-Drug Day
ഇഖ്ബാൽ ഉര്‍ദു ക്ലബ്ബ്, ചീക്കോന്ന് യു.പി.സ്കൂൾ

Monday, 20 June 2022

International Day of Yoga | بین الاقوامی یوم یوگا | അന്താരാഷ്ട്ര യോഗ ദിനം


യോഗയിലൂടെ ശാരീരിക മാനസിക ആരോഗ്യം നേടാം -Hameed Karassery

അന്താരാഷ്ട്ര യോഗ ദിനം
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.  ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. 
بین الاقوامی یوم یوگا
 21    جون کا دن ہر سال یوم یوگا ہو گا، اس کا فیصلہ اقوام متحدہ جنرل اسمبلی نے 11 دسمبر 2014ء کو کیا۔  یوگا ایک جسمانی، ذہنی اور روحانی مشق ہے یوگا کی اصل 6000 سال پہلے کے بھارت تک جاتی ہے۔ یوگا کا مقصد جسم کو ذہنی کے ساتھ یکجا کرنا ہے۔
27 دسمبر 2014ء کو اقوام متحدہ کی جنرل اسمبلی سے اپنے خطاب کے دوران بھارتی وزیراعطم نریندر مودی نے یوم یوگا منانے کا عندیہ دیا۔
പത്താം ക്ലാസ് ഉര്‍ദു പാഠപുസ്തകത്തിലെ യോഗയെ കുറിച്ചുള്ള ഭാഗം

പത്താം ക്ലാസ് ഉര്‍ദു പാഠപുസ്തകത്തിലെ യോഗയെ കുറിച്ചുള്ള ഭാഗം



ജൂൺ 21 ലോക സംഗീത ദിനം

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...