Sunday 18 December 2011

numbers memory



സംഖ്യകള്‍ ഓര്‍ത്തുവയ്ക്കാം

റിഫ്രെഷ് മെമ്മറിയില്‍ കഴിഞ്ഞ അഞ്ചദ്ധ്യായങ്ങളിലായി നൂറു വ്യത്യസ്ത സാധനങ്ങളുടെ പേരുകള്‍ എങ്ങനെ ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാമെന്നു നമ്മള്‍ പഠിച്ചു. ഇതു പ്രാക്റ്റീസ് ചെയ്യുമ്പോള്‍ എന്താണോ നമുക്ക് ഓര്‍ക്കേണ്ടത് അവയെ ഒരു പ്രാവശ്യം മാത്രം കേട്ട് ഓര്‍മ്മിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഒരുപാടു പ്രാവശ്യം കേട്ടു കാണാതെ പഠിയ്ക്കുന്നതിലല്ല, ഒരു പ്രാവശ്യം മാത്രം കേട്ട് ഓര്‍മ്മിച്ചെടുക്കുന്നതിലാണു കാര്യം.

നമ്മള്‍ പഠിച്ച നാലുവിഭാഗം പ്രതീകങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം 20ന്റെ ഗ്രൂപ്പുകളും അവസാനത്തേത് നാല്‍പ്പതെണ്ണവുമാണ്. ഇരുപതെണ്ണം കഴിഞ്ഞു വീണ്ടും ഒന്നുമുതല്‍ തുടങ്ങുന്നതുപോലെ മൂന്നു ഭാഗങ്ങളും അക്ഷരമാല ക്രമത്തില്‍ അവസാന ഭാഗവും. സാധാരണ അറുപതെണ്ണത്തില്‍ക്കൂടുതല്‍ ഉപയോഗിയ്ക്കേണ്ടി വരാറില്ല. എന്നിരുന്നാലും നൂറെണ്ണമോ അതില്‍ക്കൂടുതലോ നമുക്ക് ആവശ്യമുള്ളതു പഠിയ്ക്കാം. റിവിഷന്റെ കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം.

ഇനി നമുക്ക് സംഖ്യകള്‍ (അക്കങ്ങള്‍) എങ്ങനെ ഓര്‍ത്തിരിയ്ക്കാമെന്നു പഠിയ്ക്കാം.

ഇതും നമുക്ക് തല്‍ക്കാലം നൂറുവരെ പഠിയ്ക്കാം. നേരത്തേ പഠിച്ചപോലെ ഇരുപതിന്റെ ഗ്രൂപ്പുകളാക്കാം. ഒരു വ്യത്യാസമുള്ളത്, ഇവിടെ സംഖ്യകളുടെ പ്രതീകങ്ങളെ നിങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നതാണ്. അവരവര്‍ക്ക് ഓര്‍ത്തിരിയ്ക്കാന്‍ പാകത്തിലുള്ള പ്രതീകങ്ങളാണ് ഉചിതം. അല്ലാതുള്ളവ ശരിയാവില്ല. മാത്രവുമല്ല ഇതുവരെ നാം പഠിച്ചതും ഇനി പഠിയ്ക്കുന്നതും കൂടിക്കലര്‍ന്ന് ആകെ കണ്‍ഫ്യൂഷനായേക്കാം.

സംഖ്യകളെ നമുക്ക് ജോഡികളായി തിരിച്ച് ഇരുപതിന്റെ ഗ്രൂപ്പുകളാക്കാം. രണ്ടക്ക സംഖ്യകളാണു നമ്മള്‍ ഉപയോഗിയ്ക്കുന്നത്. അപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കുന്ന അക്കങ്ങളെ നമുക്ക് രണ്ടക്കങ്ങളാക്കേണ്ടി വരും.

0 - 00
1 - 01
2 - 02
3 - 03

ഇങ്ങനെ ഇവയെ മാറ്റിയെഴുതാം. 1,2,3,... ഇങ്ങനെതന്നെ നമുക്ക് ഓര്‍ക്കാമെങ്കിലും മൊബൈല്‍ നമ്പരുകള്‍ ഓര്‍ക്കേണ്ടതുള്ളതിനാല്‍ 01,02,03,... ഇങ്ങനെ പഠിയ്ക്കുന്നതു തന്നെയാണുത്തമം.

പ്രതീകങ്ങളുണ്ടാക്കാം


നിങ്ങളോട് ഏറ്റവും അടുപ്പമുള്ള, നിങ്ങള്‍ ഏറ്റവും ഉള്‍ക്കൊള്ളുന്ന നിങ്ങളുടെ ബന്ധുക്കളെ നിങ്ങള്‍ വിളിയ്ക്കുന്ന പേരുകള്‍ മുന്‍‌ഗണനാ ക്രമത്തില്‍ എഴുതി വച്ചു പഠിയ്ക്കുക.
ഉദാഹരണത്തിന്:-

00) നിങ്ങളുടെ ശത്രുവാണ് ഏറ്റവും നല്ലത്.

01) അഛന്‍
02) അമ്മ

03) ചേട്ടന്‍
04) ചേച്ചി

05) അമ്മാവന്‍
06) അമ്മായി

ഇങ്ങനെ നിങ്ങള്‍ക്ക് എത്രയാണോ വേണ്ടത് അത്രയുമെഴുതാം. എന്റെ ഒരു സുഹൃത്ത് ഇതെഴുതിയത് മറ്റൊരു രീതിയിലാണ്. അദ്ദേഹം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രാദേശിക നേതാവായതിനാല്‍ ഈ രീതി അദ്ദേഹത്തിന് എളുപ്പവുമയി.

സ്വന്തം വീട് 00
തൊട്ടടുത്തവീട് 01
അതിനടുത്തത് 02

ഇങ്ങനെ അദ്ദേഹത്തിന്റെ വീടു മുതല്‍ അങ്ങാടിവരെയുള്ള നൂറു വീടുകള്‍ ഓര്‍ഡറിലാക്കി. നിങ്ങള്‍ക്ക് എളുപ്പം ഏതാണോ അതിനെ സ്വീകരിയ്ക്കാം. ബന്ധുക്കളെ പ്രതീകങ്ങളാക്കിയാല്‍ അന്‍പതെണ്ണം പഠിയ്ക്കുമ്പോള്‍ നൂറെണ്ണം ഓര്‍മ്മവരും. അതായത് അച്ഛനെ ഓര്‍ക്കുമ്പോള്‍ അമ്മയെ താനേ ഓര്‍മ്മവരും. ചേട്ടനെ ഓര്‍ക്കുമ്പോള്‍ ചേച്ചിയെ ഓര്‍മ്മവരും. ബന്ധുക്കളെവച്ചു നൂറെണ്ണം തികയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ 21 മുതലോ 41 മുതലോ 61 മുതലോ ഒക്കെ വേറെ ആരെയെങ്കിലും സങ്കല്‍പ്പിയ്ക്കാം.

ദിലീപ്
കാവ്യാമാധവന്‍

കുഞ്ചാക്കോ ബോബന്‍
ശാലിനി

മമ്മൂട്ടി
ശോഭന

ഇങ്ങനെ മറ്റുവിധത്തിലും ഉപയോഗിയ്ക്കാം. ചുരുക്കം‌പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ഇഷ്ടപ്പെടുന്നുവോ അതുപയോഗിയ്ക്കാം. ഏതായാലും തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ആലോചിയ്ക്കുക. പിന്നെ മാറ്റേണ്ടിവന്നാല്‍ ആകെ ബുദ്ധിമുട്ടാവും.

നൂറെണ്ണം എഴുതിക്കഴിഞ്ഞാല്‍ നമുക്ക് പഠനം ആരംഭിയ്ക്കാം. ആദ്യത്തെ ഇരുപതെണ്ണം മാത്രം പഠിയ്ക്കുക, പിന്നെ നാല്‍പ്പതുവരെ, പിന്നെ അറുപതുവരെ, അങ്ങനെയങ്ങനെ... പ്രയോഗിച്ചു പഠിയ്ക്കുമ്പോള്‍ പഠിച്ച പ്രതീകങ്ങള്‍ മുഴുവനായിത്തന്നെ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കുറച്ചു കള്ളികള്‍ വരയ്ക്കൂ. അതില്‍ കുറച്ചു സംഖ്യകള്‍ ക്രമം തെറ്റിച്ച് എഴുതൂ. നാലാമത്തെ കളത്തില്‍ “5” എഴുതിയെന്നു കരുതുക. ഇവിടെ അഞ്ച് എന്നത് അമ്മാവനാണ്. അമ്മാവന്‍ വാതിലില്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിയ്ക്കാം. അതുപോലെ നിങ്ങള്‍ തെരഞ്ഞെടുത്ത ഏതു പ്രതീകത്തെയും നമ്പര്‍ റൈംസുമായി ബന്ധിപ്പിയ്ക്കാം. രണ്ടാമത്തെ കളത്തിലാണ് “5” എഴുതിയതെങ്കിലോ അമ്മാവനെ മൃഗശാലയിലെ കൂട്ടിലിടാം. ഇനി നാല്‍പ്പതാമത്തെ കളത്തിലാണെങ്കില്‍ അമ്മാവന്‍ സ്കൂട്ടറില്‍ സഞ്ചരിയ്ക്കട്ടെ. ഇങ്ങനെ ശ്രമിയ്ക്കൂ... ഇതുപോലെ ജോഡികളാക്കി പഠിച്ചാല്‍ മൊബൈല്‍ നമ്പര്‍ ഓര്‍മ്മിയ്ക്കലും ഈസി...!

ഈ വിഭാഗം വായിയ്ക്കുമ്പോള്‍ എളുപ്പമാണെന്നു തോന്നാമെങ്കിലും നല്ല പരിശീലനം ആവശ്യമാണ്. വിശേഷിച്ച് മൊബൈല്‍ നമ്പരുകള്‍ ഓര്‍മ്മിയ്ക്കാന്‍ മിനിമം അഞ്ചു ജോഡികളെയെങ്കിലും ഗ്രൂപ്പുകളാക്കി ഒറ്റ ഫോള്‍ഡറിലാക്കി നമുക്ക് ഉപയോഗിയ്ക്കേണ്ടി വരും. ആവശ്യമുള്ളത്ര പ്രതീകങ്ങള്‍ എഴുതുക, പഠിയ്ക്കുക അതിനുശേഷം ഇവിടെ വിശദീകരിച്ചപോലെ ഓര്‍മ്മിച്ചു പഠിയ്ക്കുക.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...