Sunday 18 December 2011

Number values and alphabets



Number rhymes, Number shapes എന്നിവ മനസ്സിലാക്കിയല്ലോ. തുടര്‍ന്നു നൂറുവരെ താഴെക്കൊടുക്കുന്നു. ഇവ ഞാന്‍ ഉപയോഗിയ്ക്കുന്നതാണ്. യുക്തിയ്ക്കനുസരിച്ച് നിങ്ങള്‍ക്ക് ഇതു മാറ്റി വേറേ പ്രതീകങ്ങള്‍ കണ്ടുപിടിച്ച് ഉപയോഗിയ്ക്കാവുന്നതാണ്.

Number values

41 മുതല്‍ 60 വരെ ഇതുപയോഗിയ്ക്കുന്നു.

41 എന്നാല്‍ 1
42 എന്നാല്‍ 2
ഇങ്ങനെ Number value കണക്കാക്കി ഉപയോഗിയ്ക്കാം.

41 PM - പ്രധാനമന്ത്രി ഒരാളേ ഉണ്ടാവൂ, ഒന്നിനെ സൂചിപ്പിയ്ക്കുന്നു.

42 Men and women ( marriage hall ) വരനും വധുവും, രണ്ടാള്‍ മാത്രം. കല്യാണപ്പന്തല്‍ തന്നെ ഭാവനയില്‍ കാണാം.

43 Three monkeys കാണരുത്, കേള്‍ക്കരുത്, മിണ്ടരുത് ഇവയെ സൂചിപ്പിയ്ക്കുന്ന മൂന്നു കുരങ്ങന്മാര്‍

44 Bedstead കട്ടിലിനു കാലുകള്‍ നാല്.

45 Hand കൈപ്പത്തിയിലെ വിരലുകള്‍ അഞ്ച്

46 Sachin sixer സച്ചിന്റെ സിക്സര്‍ മനസ്സില്‍ കാണാം. (മയ്യിത്തുകട്ടിലിനു കാലുകള്‍ ആറാണ്, അതു വേണമെങ്കിലും ഓര്‍ക്കാം)

47 Rainbow മനോഹരമായ മഴവില്ല് (ഏഴു നിറങ്ങള്‍)

48 Spider എട്ടുകാലി

49 Nine planet നവഗ്രഹങ്ങള്‍ തലങ്ങും വിലങ്ങും പായട്ടെ

50 Ravana രാവണന്റെ പത്തു തലകള്‍

51 Football team പതിനൊന്നുപേര്‍

52 banana (12) ഡസ്സന്‍ വാഴപ്പഴം (ഡസ്സന്‍ വളകളും ആവാം
‍)
53 Unluckey number (13) പതിമൂന്ന് പൊതുവേ ഭാഗ്യമില്ലാത്ത നമ്പരാണ് എന്നണ് വയ്പ്. തല്‍ക്കാലം അതു നമുക്കു കടമെടുക്കാം.

54 Rama (fore-st) രാമന്റെ വനവാസം, കൊടും കാട്

55 Independence day സ്വാതന്ത്ര്യ സമരത്തിന്റെ നിങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഏതെങ്കിലും പാര്‍ട്ട് ഓര്‍മ്മിച്ചു വയ്ക്കുക.

56 Sweet sixteen മധുരപ്പതിനാറ് (ഇവിടെ മധുരപ്പതിനേഴാണ്, അതു കാര്യമാക്കണ്ട)

57 Chilly മധുരത്തിന്റെ നേരേ എതിര്, എരിവ് (മുളക്)

58 Sabarimala ശബരിമലയിലെ പതിനെട്ടു പടികള്‍, അല്ലെങ്കില്‍ വോട്ടിങ് പ്രായം. ഒരാള്‍ ഒരു സംഖ്യയ്ക്ക് ഒരു പ്രതീകം മാത്രമേ പഠിയ്ക്കാവൂ.

59 Calendar പത്തൊന്‍പതാം നൂറ്റാണ്ടിലെ കലണ്ടര്‍, പഴയ കലണ്ടര്‍

60 Lottery ഒന്നാം സമ്മാനം ഇരുപതു ലക്ഷം രൂപ രേഖപ്പെടുത്തിയിരിയ്ക്കുന്ന വലിയൊരു ലോട്ടറി ടിയ്ക്കറ്റുകള്‍

ഇവയെല്ലാം ഒരു ചാര്‍ട്ടായി എഴുതി ഉപയോഗിയ്ക്കുക. Number rhymesല്‍ ഓരോന്നും ഓര്‍മ്മിയ്ക്കുന്നതെങ്ങിനെയാണെന്നു വിശദീകരിച്ചിരുന്നതിനാല്‍ ഇവിടെ ആവര്‍ത്തിയ്ക്കുന്നില്ല. ഇവ ഉപയോഗിയ്ക്കേണ്ട വിധം ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ആദ്യ ദിവസം തന്നെ ഫലം അനുഭവപ്പെടും. നിസ്സരമെന്നു തോന്നാമെങ്കിലും ഇവ ശ്രമിച്ചാല്‍ മാത്രമേ നിസ്സാരന്മാരാവൂ. അല്ലാത്തപക്ഷം ബാലികേറാമല തന്നെയാവും. നിങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നു തന്നെയാണു എന്റെ വിശ്വാസം. ഇവ കാണാതെ പഠിയ്ക്കാന്‍ സമയമില്ലെന്നു പറഞ്ഞു പഠിയ്ക്കാതിരിയ്ക്കേണ്ട കാര്യമില്ല. ഉറങ്ങുമ്പോള്‍ നമുക്ക് സമയമുണ്ടല്ലോ... നാലഞ്ചാവര്‍ത്തി വായിച്ചതിനു ശേഷം മനസ്സില്‍ പറഞ്ഞു പഠിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കാം. വേറേ ചിന്തകള്‍ ഒഴിവാക്കിയാല്‍ ഇവ ഉരുവിട്ടു പഠിയ്ക്കുന്നതായി നമ്മള്‍ സ്വപ്നം കാണും. ഉണരുമ്പോള്‍ ഉറപ്പായും അവ നമുക്ക് ഓര്‍മ്മയുമുണ്ടാവും. ഉണര്‍ന്ന ഉടന്‍ ഒന്നോ രണ്ടോ തവണ പറഞ്ഞു നോക്കുക. പിന്നെ വല്ലപ്പോഴുമുള്ള റിവിഷന്‍ മതിയാവും.

അടുത്ത നാല്‍പ്പതെണ്ണം നമുക്ക് അക്ഷരങ്ങള്‍ കൊണ്ട് ഓര്‍ത്തു വയ്ക്കാം. അറുപതെണ്ണത്തില്‍ക്കൂടുതല്‍ എനിയ്ക്ക് ഉപയോഗിയ്ക്കേണ്ടി വന്നിട്ടില്ല. എന്നാലും റിവിഷന്‍ ചെയ്യുന്നുണ്ട്. താഴെക്കൊടുക്കുന്നതു കൂടി എഴുതി വയ്ക്കാം. സൌകര്യപൂര്‍വ്വം ആവശ്യമുള്ളപ്പോള്‍ ഉപയോഗിയ്ക്കാം.

Number alphabets

61 A Air-plane
62 B Bus
63 C Cobra
64 D Dinosiur
65 E Egg
66 F Fish
67 G Giraffe
68 H Himaalaya
69 I Ink bottle
70 J Jug
71 K Kite
72 L Lion
73 M Mummy
74 N Nayaagra
75 O Owl
76 P Peacock
77 Q Queen
78 R Rabbit
79 S Sea
80 T Tajmahal
81 U Umbrella
82 V Volcano
83 W Water tank
84 X X-ray machine
85 Y Yamuna
86 Z Zeebra
87 theatre (cinema)
88 chess board
89 gun
90 suitcase
90 a apple
91 b baloon
93 c camel
94 d dam
95 e engine
96 f fridge
97 g ginger
98 h house
99 i india
100 j jail

ഇവയോരോന്നും രസകരമായ രീതിയില്‍ ഓര്‍ത്തു വയ്ക്കണം. ഉദാഹരണത്തിന്, 100 എന്നതിനെ ഞാന്‍ എങ്ങിനെയാണ് ഓര്‍ക്കുന്നതെന്നു നോക്കൂ...

“ നൂറടിച്ചാല്‍ പോലീസു പിടിയ്ക്കും. പോലീസു പിടിച്ചാല്‍ ജയിലില്‍ പോകും !”

അദ്ധ്യായം രണ്ടില്‍ വിവരിച്ചിട്ടുള്ളതുപോലെ പഠിയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചാല്‍ പഠന നിലവാരത്തില്‍ നല്ല പുരോഗതിയുണ്ടാവും. പരീക്ഷാ ഹാളില്‍ ചോദ്യപ്പേപ്പര്‍ കാണുമ്പോള്‍ ഉത്തരങ്ങള്‍ മറക്കുന്ന പതിവു അനുഭവത്തില്‍ നിന്ന് ചോദ്യപ്പേപ്പര്‍ കാണുമ്പോള്‍ ഉത്തരങ്ങള്‍ ഓര്‍മ്മവരുന്ന അവസ്ഥയിലേയ്ക്കു മാറും.

ഉപന്യാസ രചനയ്ക്ക് ഇനിപ്പറയുന്ന രീതി വളരെ ഉപകാരപ്പെടും. ഇത് ഇപ്പോള്‍ത്തന്നെ പലരും ഉപയോഗിയ്ക്കുന്നുണ്ട്.

ഗാന്ധിജിയെക്കുറിച്ച് രണ്ടു പേജില്‍ കുറയാതെ എഴുതാന്‍ പറയുന്നെന്നു കരുതുക. സാധാരണഗതിയില്‍ മുഴുവന്‍ കാണാതെ പഠിയ്ക്കുന്നുണ്ടാവും. ഇവിടെ ഗാന്ധിജിയെക്കുറിച്ച് നല്ലപോലെ രണ്ടാവര്‍ത്തി വായിച്ചതിനു ശേഷം അതിന്റെ Key words ഓര്‍മ്മിച്ചാല്‍ മാത്രം മതിയാവും. അതാകട്ടെ നാലഞ്ചു വാക്കുകള്‍ മാത്രമാവും ഉണ്ടാവുക. ആ വാക്കുകളെ കണക്റ്റുചെയ്ത് രസകരമായ ഒരു വാക്യം ഉണ്ടാക്കിയാല്‍ സംഗതി ഓക്കെ. ഇവിടെ Key words ഇങ്ങനെ പഠിയ്ക്കാം-ഗാന്ധിജി- ഉപ്പുസത്യാഗ്രഹംദണ്ഡിയാത്ര- ജാലിയന്‍ വാലാ ബാഗ്-ഇങ്ങനെ നമുക്ക് ആവശ്യമുള്ളത്ര...

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...