ദിവസങ്ങള്‍ ഓര്‍ത്തു പറയാം...
നൂറു വര്‍ഷത്തെ കലണ്ടര്‍ എന്നതില്‍ ഇവിടെ വിശദീകരിയ്ക്കുന്നത് ഇത്രയും വര്‍ഷങ്ങളിലെ തീയതികള്‍ പറഞ്ഞാല്‍ അവ ഏതേതു ദിവസങ്ങളാണെന്നു നിമിഷനേരം കൊണ്ടു പറയുന്ന രീതിയാണ്. ഇതിന് അടിസ്ഥാനപരമായി ചിലകാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
Leep year
ആദ്യമായി അധിവര്‍ഷം (Leep year) എങ്ങനെ കണ്ടെത്തുമെന്നു പരിശോധിയ്ക്കാം.
1900, 1920, 1940, 1960, 1980... ഇങ്ങനെ പോകുന്നു അടിസ്ഥാന അധിവര്‍ഷങ്ങള്‍. അതായത് 00, 20, 40, 60 ഇങ്ങനെ അവസാനിയ്ക്കുന്ന വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങള്‍ തന്നെ. 1910, 1930, 1950, 1970... (അതായത് 10, 30, 50... ഇതുപോലെ) ഇങ്ങനെ അവസാനിയ്ക്കുന്നവ ഒരിയ്ക്കലും അധിവര്‍ഷങ്ങളാകുന്നില്ല. ഇത് ഒന്നാമതായി ഓര്‍ത്തുവയ്ക്കാം. ഇവ ഓര്‍മ്മയുണ്ടെങ്കില്‍ ഏതുവര്‍ഷവും Leep year ആണോ അല്ലയോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാമല്ലോ.
Month codes
മാസങ്ങളെ ചില അക്കങ്ങള്‍ കൊടുത്ത് ഓര്‍ത്തുവയ്ക്കാം
ജനുവരി .........1
ഫെബ്രുവരി ....4
മാര്‍ച്ച് ............4
ഏപ്രില്‍ .........0
മെയ് ..............2
ജൂണ്‍ .............5
ജൂലായ് .........0
ആഗസ്റ്റ് ..........3
സെപ്തംബര്‍.... 6
ഒക്ടോബര്‍ ......1
നവംബര്‍ ........4
ഡിസംബര്‍ ....6
ഇവയെയും രസകരങ്ങളായ മേമ്പൊടി ചേര്‍ത്ത് ഓര്‍മ്മിയ്ക്കാം. ഉദാഹരണത്തിന്, ജൂണില്‍ അഞ്ചുവയസ്സില്‍ സ്കൂളില്‍ ചേര്‍ത്തു. ജൂലായില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൊട്ടപ്പൂജ്യം! ആഗസ്റ്റില്‍ മൂന്നു ഗസ്റ്റുകള്‍ വീട്ടില്‍ വന്നു... എന്നിങ്ങനെ സൌകര്യപ്രദമായി ഓര്‍ത്തുകൊള്ളുക.
Method
ചുരുക്കെഴുത്തുകള്‍ താഴെക്കൊടുക്കുന്നു. അവ എത്ര വേഗത്തില്‍ നിങ്ങള്‍ ഉപയോഗിയ്ക്കുന്നുവോ അതിനനുസരിച്ചാണ് നിങ്ങളുടെ ഈ വിഷയത്തിലുള്ള കഴിവുകള്‍ മറ്റുള്ളവര്‍ അളക്കുന്നത്.
a) YC - year code
b) MC - month code
c) Date - date
1) (YC + MC +Date)/7 = Day
ദിവസം കണ്ടെത്താന്‍ ഈ രീതി ഉപയോഗിയ്ക്കാം. year codeഉം month codeഉം തീയതിയും കൂട്ടിക്കിട്ടുന്ന തുകയെ ഏഴുകൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യ ദിവസത്തെ സൂചിപ്പിയ്ക്കുന്നു. സാധാരണപോലെ തന്നെ ഞായര്‍-1, തിങ്കള്‍-2, ചൊവ്വ-3... ഇങ്ങനെ. ശിഷ്ടം പൂജ്യമാണെങ്കില്‍ അതു ശനിയാഴ്ചയായിരിയ്ക്കും.
2) (YC+MC)/7 = Day
നമുക്കു കിട്ടിയ തീയതി ഏഴിന്റെ ഗുണിതങ്ങളില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ തീയതിയെ ഉപേക്ഷിയ്ക്കാം. year codeഉം month codeഉം കൂട്ടി അതിനെ ഏഴുകൊണ്ടു ഹരിയ്ക്കാം. ശിഷ്ടം ദിവസമാകും.
3) year code = Day
MC + Date ഏഴിന്റെ ഗുണിതങ്ങളാണെങ്കില്‍ year code ദിവസമാകും.
4) (YC+MC+Date)/7-1 =Day
Leep yearല്‍ ജനുവരിയ്ക്കും ഫെബ്രുവരിയ്ക്കും ശിഷ്ടത്തില്‍ നിന്ന് ഒന്ന് കുറയ്ക്കുക. ഇതു പ്രത്യേകം ശ്രദ്ധിയ്ക്കുക.
ശ്രദ്ധിയ്ക്കുക, 1940 ഫെബ്രുവരി 31 ഏതു ദിവസമാണ് എന്നമട്ടിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിയ്ക്കണം. നമ്മുടെ പാഠ്യ പദ്ധതി പ്രകാരം ഇതിനും ഉത്തരം കിട്ടും. ഫെബ്രുവരിയ്ക്ക് 28 ദിവസങ്ങളേ ഉള്ളൂവെന്നും Leep yearല്‍ അത് 29 ആണെന്നും നമുക്ക് ഓര്‍മ്മവേണം. അല്ലെങ്കില്‍ ഏപ്രില്‍ നൂറിനും നമ്മള്‍ക്ക് ഉത്തരം കിട്ടും! തിയതിയില്‍നിന്ന് ഏഴിന്റെ ഏറ്റവും വലിയ ഗുണിതം ആദ്യമേ ഒഴിവാക്കിയാല്‍ മനസ്സില്‍ ക്രിയ ചെയ്യുന്നതിന് എളുപ്പമാകും.
Year codes
പൂജ്യം മുതല്‍ ആറുവരെ സംഖ്യകളാണ് Year codesലുള്ളത്.
അതായത്, 1, 2, 3, 4, 5, 6, 0, 1, 2...ഇങ്ങനെ പോകും. Leep yearല്‍ Year codeന്റെ കൂടെ ഒന്നു കൂടി കൂട്ടണം. താഴെ കൊടുത്തിരിയ്ക്കുന്ന Year codes ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും. ഏതാനും കോഡുകള്‍ താഴെ കൊടുക്കുന്നു. ആവശ്യമുള്ളത്ര നിങ്ങള്‍ക്ക് തുടര്‍ന്നെഴുതാം.
1901 - 1
1902 - 2
1903 - 3
1904 - 5 (Leep year)
1905 - 6
1906 - 0
1907 - 1
1908 - 3 (Leep year)
1909 - 4
1910 - 5
1911 - 6
1912 - 1 (Leep year)
----------
----------
----------
----------
2005 - 5
2006 - 6
2007 - 0
2008 - 2 (Leep year)
2009 - 3
2010 - 4
നിങ്ങള്‍ എഴുതിവന്നതു തെറ്റിയിട്ടില്ലെങ്കില്‍ 2005 ആകുമ്പോള്‍ Year code 5 ആയിരിയ്ക്കും. ഓരോ നൂറ്റാണ്ടു കഴിയുമ്പോഴും Year codeല്‍ ഒന്നുവീതം കുറവുണ്ടാകും. അതായത് 1905ല്‍ 6 ആയിരുന്നത് 2005 ആയപ്പോള്‍ 5 ആയിമാറി. ഇവ എളുപ്പത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ താഴെപ്പറയുന്ന രീതിയാണ് ഞാന്‍ ഉപയോഗിയ്ക്കുന്നത്.
1900 - 0
1910 - 5
1920 - 4
1930 - 2
1940 - 1
ഇങ്ങനെ പത്താമതു വരുന്നതെല്ലാം ശരിയ്ക്ക് ഓര്‍ത്തു വച്ചു. അപ്പോള്‍ മറ്റുള്ളവ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. റിവിഷന്‍ അത്യാവശ്യമാണ്, അതുകൊണ്ടുതന്നെ പഠിച്ച കാര്യങ്ങള്‍ ഇടയ്ക്കിടയ്ക്കു ടെസ്റ്റുചെയ്യുന്നത് നന്നായിരിയ്ക്കും. ഇതിനു മറ്റാരെയെങ്കിലും കൂടി നിങ്ങള്‍ ഉപയോഗപ്പെടുത്തണം. പഠിയ്ക്കുന്നതിന് ഏറ്റവുമെളുപ്പം എന്താണോ പഠിയ്ക്കേണ്ടത് അതിനെ മറ്റുള്ളവര്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നതാണ്.
ഈ അദ്ധ്യായത്തോടെ റിഫ്രെഷ് മെമ്മറി പാഠങ്ങള്‍ തല്‍ക്കാലം അവസാനിപ്പിയ്ക്കുകയാണ്. ആവശ്യം വരുന്ന മുറയ്ക്ക് വിശദീകരിച്ച് തുടര്‍ന്നും അദ്ധ്യായങ്ങള്‍ പോസ്റ്റാം. പെഴ്സണാലിറ്റി ഡവലപ്പു ചെയ്യാന്‍ ചില നുറുങ്ങു വിദ്യകള്‍ കൂടി പോസ്റ്റണമെന്നുണ്ടായിരുന്നു. വിഷ്വലൈസ് ചെയ്യാതെ ഫലപ്രദമാകില്ലെന്നുകണ്ട് തല്‍ക്കാലം അതുപേക്ഷിയ്ക്കുകയാണ്. എന്നിരുന്നാലും കഴിയും വിധത്തില്‍ തയ്യാറാക്കി അതു പ്രസിദ്ധീകരിയ്ക്കാന്‍ ശ്രമിയ്ക്കാം. ഇതുവരെയുള്ള അദ്ധ്യായങ്ങള്‍ എല്ലാരും പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമായി വന്നാല്‍ കമന്റാന്‍ മടിയ്ക്കരുത്.

No comments:
Post a Comment