Sunday 28 February 2021

Ameena hameed Gazals

വായിക്കാന്‍ ക്ലിക്ക് ചെയ്യുക.

Kiya hai pyar jise...

 Roodade mohabbat kya kahiye..

Teri umeed tera intezar

Dil ke arma ansuon...

Zindagi mein to sabhi pyar kiya

Teri surat nigahome

Pyar ka pehla khath...

Mera khamosh rahkar bhi 

 kuba kubil gayi baath

Zara chehre se kamli ko

Wednesday 24 February 2021

Urdu Day Online Quiz 2021 Result & Certificate

Urdu Day Urdu Quiz Result PDF ഉര്‍ദു ക്വിസ്സ് റാങ്ക് ലിസ്റ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക. PDF ഫയലിന്‍റെ മുകളില്‍ സെര്‍ച്ച് ബട്ടനില്‍ കുട്ടിയുടെ പേര് / സ്കൂളിന്റെ പേര് / സ്ഥലം ഏതെങ്കിലും ഒന്ന് സെര്‍ച്ച് ചെയ്താല്‍ പെട്ടന്ന് കണ്ടെത്താന്‍ സാധിക്കും.  

 Certificate

Certificate Rank 1-100

Certificate Rank 101-500 Certificate Rank 501-1000 Certificate Rank 1001-1500Certificate 1501-2000  Certificate 2001-2814

Saturday 20 February 2021

ലോക മാതൃഭാഷാദിനം | International Mother Language Day | بین الاقوامی یوم مادری زبان

 

അന്താരാഷ്ട്ര മാതൃഭാഷാ ദിനം 

ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഭാഷാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും  2000 മുതൽ ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു. 1999 നവംബർ 17 നായിരുന്നു ഇതു സംബന്ധിച്ച യുനെസ്കോ പ്രഖ്യാപനം.

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.

بین الاقوامی يومِ مادری زبان

ہر ایک زبان ترسيلِ خیالات کے علاوه سماج کی فردیت  اور عينيت کی عکس پذیر تہذیب بھی ہے۔ زبانی تہذیبی بوقلمونی اور كثير اللسانيت کی توسیع کے لیے ۲۰۰۰ء سے یہ دن منایا جارہا ہے۔ جس کا اعلان ۱۷/نومبر ۱۹۹۹ء یونیسکو کی طرف سے منظرِ عام پر آگیا تھا۔

بنگلہ دیش میں منایا جانے والا يومِ زبانی تحریک کو بین الاقوامی سطح پر ملی ہوئی مقبولیت کے طور پر اس دن کا آغاز ہوا تھا۔ ۲۱/فروری ۱۹۵۲ء کو بنگالی زبانی تحریک کے احتجاج میں پولیس نے گولی چلائی۔ جس کے شہیدوں کی یاد میں بنگلہ دیش میں يومِ زبانی تحریک منایا جارہا ہے۔

ഉര്‍ദു സെന്‍റര്‍ ഉദ്ഘാടനം | 2021 ഫെബ്രുവരി 19 വെള്ളിയാഴ്ച

Monday 15 February 2021

ദേശീയ ഉര്‍ദുദിന ഓൺലൈൻ ക്വിസ്സ് 2021 | Answer Key

Answer Key
1 B, 2 B, 3 D, 4 A, 5 B, 
6 A, 7 C, 8 D, 9 B, 10 D, 
11 A, 12 B, 13 D, 14 A, 15 B, 
16 B, 17 A, 18 A 19 B, 20 D

ദേശീയ ഉര്‍ദുദിന ഓൺലൈൻ ക്വിസ്സ് 2021 | ഫെബ്രുവരി 15 തിങ്കളാഴ്ച 7: 30 pm

നിര്‍ദ്ദേശങ്ങള്‍

👉 ആകെ 20 ചോദ്യങ്ങളായിരിക്കും.

👉 കൃത്യം 7.30 pmന്  ലിങ്ക് ഓപ്പൺ ആവുന്നതാണ്.

👉 ഗൂഗിൽ ഫോമിൽ മത്സരാർത്ഥിയുട വിവരങ്ങൾ (Name, Class, School, Whatsapp No.) ഫിൽ ചെയ്യുക.

👉 ജില്ല  സെലക്റ്റ് ചെയ്യുക
👉 സബ്ജില്ല : എഴുതി ചേർക്കണം
👉 ശേഷം Next ബട്ടൺ ,കൊടുക്കുക.

👉 ഉർദു ചോദ്യത്തിൻ്റെ കൂടെ മലയാളത്തിൽ കൂടി ചോദ്യം ഉണ്ടായിരിക്കുന്നതാണ്.

👉 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
ഉത്തരങ്ങൾക്ക് ഒപ്ഷൻ ഉണ്ടായിരിക്കും. ശരിയായ ഉത്തരങ്ങളുടെ ബട്ടൺ ക്ലിക്ക്  ചെയ്യുക. ശേഷം submit ബട്ടൺ ക്ലിക് ചെയ്യുക.

👉 ആദ്യ നിമിഷങ്ങളിൽ സാങ്കേതികമായി വല്ല പ്രയാസം നേരിട്ടാലും  വൈകാതെ തന്നെ എല്ലാവർക്കും  പരീക്ഷ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

👉 ഒരു കുട്ടി ഒരു പ്രാവശ്യം മാത്രമേ സബ്മിറ്റ് ചെയ്യാൻ പാടുള്ളൂ.

👉 ഒന്നിലധികം കുട്ടികൾക്ക് ഒരേ മാർക്ക് വരുന്ന സാഹചര്യം വന്നാൽ ഏറ്റവും ആദ്യം സബ്മിറ്റ് ചെയ്യുന്നവരെ  വിജയികളായി പ്രഖ്യാപിക്കുന്നതാണ്.

👉 Answer Key രാത്രി 9.30 ന് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്

👉 ഫലപ്രഖ്യാപനം നോട്ട് ബുക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.

👉 ക്വിസ്സ് ലിങ്ക്  ബ്ലോഗിൽ  കൊടുക്കുന്നതാണ്._

സ്നേഹത്തോടെ,
നോട്ട്ബുക് ബ്ലോഗ് ടീം

Sunday 14 February 2021

ദേശീയ ഉർദു ദിനം; മനോഹരമായ കവിത ഉര്‍ദു കവിത |February 15 National Urdu Day| قومی یومِ اردو

ദേശീയ ഉർദു ദിനം |February 15 National Urdu Day| قومی یومِ اردو

രചന : N  Moideenkutty Master
സംഗീതം:Muhsin kurikkal
ആലാപനം :Mehrin & Shama parveen

MIRZA GHALIB | മിര്‍സ ഗാലിബ്: കാവ്യക്കൂട്ടിലൊരു പ്രണയക്കാട് -ഷബീര്‍ രാരങ്ങോത്ത്








ഫെബ്രുവരി 15 മഹാകവി മിര്‍സാ ഗാലിബ് വിടവാങ്ങി.

ഡിസംബര്‍ 27 മിർസാ ഗാലിബിന്റെ ജന്മദിനം

ന സുനോ ഗര്‍ ബുരാ കഹെ കൊയി
ന കഹൊ ഗര്‍ ബുരാ കരെ കൊയി
ആരെങ്കിലും വേണ്ടാത്തത് പറഞ്ഞെന്നാല്‍ കേള്‍ക്കാതിരിക്കുക
വേണ്ടാത്തതൊരുവന്‍ ചെയ്തെന്നാല്‍ അത് പറയാതിരിക്കുക

ഗസലുകളെ നെഞ്ചേറ്റിയവര്‍ക്ക് മറന്നു കൂടാനാകാത്ത പേരാണ് ഗാലിബിന്റേത്. മിര്‍സ അസദുല്ലാഹ് ബൈഗ് ഖാന്‍ എന്ന മിര്‍സ ഗാലിബ് ഗസലിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ മഹാനാണ്.

അസദ്, ഗാലിബ് എന്നീ തൂലികാ നാമങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ദാബിറുല്‍ മുല്ക്, നജ്മുദ്ദൗള എന്നീ പേരുകള്‍ അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ഥം അദ്ദേഹത്തിന് ചാര്‍ത്തി നല്കിയിരുന്നു. 'മുഗള്‍ ഭരണം ഭാരതത്തിനു നല്കിയ അമൂല്യ നിധികള്‍ മൂന്നാണ്. താജ്മഹല്‍, ഉര്‍ദു, ഗാലിബ് എന്നിവയാണ് അവ.' എന്ന് എഴുതപ്പെട്ടിട്ടുണ്ട്. ലളിത വാക്കുകള്‍ കൊണ്ടും ലളിതാര്‍ഥങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്നിരുന്ന ഗസല്‍ കാവ്യ ശാഖയിലേക്ക് അല്പം ഗഹനമായ ചിന്തകളും വാക്കുകളും സമ്മാനിച്ചാണ് ഗാലിബിന്റെ കടന്നു വരവ്.

1797 ഡിസംബര്‍ 27 നാണ് ഗാലിബിന്റെ ജനനം. ബാല്യകാലത്തു തന്നെ ഗാലിബിനു പിതാവിനെ നഷ്ടമായിരുന്നു. പതിമൂന്നാം വയസില്‍ തന്നെ വിവാഹിതനാവുകയും ഡല്‍ഹിയില്‍ താമസമാക്കുകയുമായിരുന്നു. പതിനൊന്നാം വയസില്‍ തന്നെ ഗാലിബ് കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി ഗാലിബിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. എല്ലാ കാര്യങ്ങളിലും സ്വന്തം ബോധ്യങ്ങള്‍ ഗാലിബിനുണ്ടായിരുന്നു. അമീര്‍ ഖുസ്രോവിനെ മാത്രമാണ് ഗാലിബ് തന്റെ നിലവാരത്തിലുള്ള പേര്‍ഷ്യന്‍ പണ്ഡിതനായി അംഗീകരിച്ചിരുന്നത്. കവിതയിലാകട്ടെ തന്നോളമൊപ്പമെത്താന്‍ മറ്റാര്‍ക്കുമാവില്ലെന്ന് ഗാലിബ് വിശ്വസിച്ചിരുന്നു. കാവ്യ ലോകത്ത് ഇബ്രാഹിം സൗഖുമായി അദ്ദേഹം തുടര്‍ന്നു പോന്നിരുന്ന കലഹം ഏറെ പ്രസിദ്ധവുമാണ്. ബഹദൂര്‍ ഷാ സഫറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു ഗാലിബ്. 1837 ല്‍ ബഹദൂര്‍ ഷാ സഫര്‍ തന്റെ ഗുരുവായിരുന്ന ഇബ്രാഹിം സൗഖിനെ കൊട്ടാരം ആസ്ഥാന കവിയായി നിയമിച്ചതിലുള്ള നീരസം അദ്ദേഹം മറച്ചു വെച്ചിരുന്നില്ല. സൗഖിന്റെ മരണശേഷമാണ് പിന്നീട് ഗാലിബ് ആസ്ഥാന കവിയായി അവരോധിക്കപ്പെടുന്നത്.

വായനയും എഴുത്തുമായി കഴിഞ്ഞിരുന്ന ഗാലിബ് പക്ഷെ പുസ്തകങ്ങള്‍ ഒന്നും തന്നെ വാങ്ങിയിരുന്നില്ല എന്നാണ് വിവരം. ലൈബ്രറികളായിരുന്നു അദ്ദേഹത്തിന്റെ വായനയെ മുന്നോട്ടു നടത്തിയത്. 

പരലോകത്തെ തെറ്റിന് ഇഹലോകത്ത് ശിക്ഷ ലഭിച്ചതാണ് തന്റെ ജീവിതമെന്നാണ് ഗാലിബ് പറഞ്ഞിരുന്നത്. 1212 റജബ് 8 തന്റെ കോടതിയിലേക്കുള്ള വരവായും(ജനനം), 1225 റജബ് 7 ന് തനിക്ക് ജീവപര്യന്തം ശിക്ഷ(വിവാഹം) ലഭിച്ചതായും അദ്ദേഹം എഴുതിയിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് തന്റെ വീട്ടിലേക്ക് (പരലോകം) തന്നെയല്ലാതെ മറ്റെവിടെ പോകാന്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

ഗാലിബിന്റെ രചനകള്‍ ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലളിത പദങ്ങള്‍ക്കു പകരം ഗഹനമായ പദങ്ങളെ ഗാലിബ് അനായാസം ഉപയോഗിച്ചു. കടുത്ത വിമര്‍ശനങ്ങളും ഇതിനെത്തുടര്‍ന്ന് അദ്ദേഹം നേരിടുകയുണ്ടായി. ഒരു സാധാരണക്കാരന് ഒറ്റയടിക്ക് മനസിലാക്കാവുന്നതായിരുന്നില്ല ഗാലിബിന്റെ രചനകളില്‍ മിക്കതും. അതിനെത്തുടര്‍ന്ന് ഗാലിബ് വേദികളില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു. ഗാലിബ് ഹാജറെന്നു കണ്ടാല്‍ കഠിന പദങ്ങള്‍ കോര്‍ത്തിണക്കി അസംബന്ധങ്ങള്‍ മുഷായറകളില്‍ മുഴക്കി ഗാലിബിനെ അപമാനിക്കാന്‍ ശ്രമിക്കുക പതിവായിരുന്നു.

ഒരിക്കല്‍ ഒരു മൗലവി വന്ന് ഗാലിബിന്റെ ഒരു ശേറിന്റെ അര്‍ഥം മനസിലായില്ലെന്ന് പറയുകയുണ്ടായി. ഗാലിബ് ഏതാണ് ഷേര്‍ എന്നാരാഞ്ഞു

പഹ്ലെ തൊ രൗഹന്‍ഗുല്‍ ഭേസ് കെ അണ്ഡേ സെ നിക് ലാ

ഫിര്‍ ദവാ ജിത്നാ ഹെ, കുല്‍ ഭേസ് കെ അണ്ഡേ സെ നിക് ലാ

(ആദ്യം എരുമമുട്ടയില്‍ നിന്ന് പനിനീര്‍ സത്ത് പുറത്തു വന്നു

പിന്നാലെ, മറ്റു മരുന്നുകളും ഓരോന്നായി പുറത്തു വന്നു)

അമ്പരന്ന ഗാലിബ് അത് തന്റേതല്ലെന്നു പറഞ്ഞു. മൗലവി പക്ഷേ, തറപ്പിച്ചു പറഞ്ഞു. ഗാലിബിന് കാര്യം മനസിലായത് പിന്നീടാണ്. മൗലവി അദ്ദേഹത്തെ അധിക്ഷേപിച്ചതായിരുന്നു.

ഗാലിബ് പിന്നീട് മറുപടിയായെഴുതി.

മുഷ്‌കില്‍ ഹെ സബ്സ് കലാം മെരാ ഏ ദില്‍

സുന്‍ സുന്‍ കെ ഉസേ സുഖ്വന്‍വരാനെ കാമില്‍

ആസാന്‍ കെഹ്നെ കി കര്‍തെ ഹെ ഫര്‍മയിഷ്

ഗൊയം മുഷ്‌കില്‍ വഗര്‍നാ ഗോയം മുഷ്‌കില്‍

(ഓ ഹൃദയമേ, ശരിയാണല്ലോ, എന്റെ രചനകള്‍ ദുര്‍ഗ്രാഹ്യമാണല്ലോ

കാവ്യലോകം കീഴടക്കിയ മഹാകവികള്‍ അത് കേള്‍ക്കെ

ലളിതമായെഴുതാന്‍ പറയുന്നുവല്ലോ

ഞാനെന്തു ചെയ്യാന്‍, പ്രയാസകരമായല്ലാതെയെഴുതുക എന്നത് എനിക്കേറെ പ്രയാസകരമാണല്ലോ)

ഗാലിബിന്റെ ഈ മറുപടി കുറിക്കു കൊള്ളുന്നതായിരുന്നു. ഒടുക്കം എല്ലാ കവികളേയും പിണക്കുക അത്ര പന്തിയല്ലെന്നു കണ്ട് പേര്‍ഷ്യന്‍ ഭാഷയില്‍ കവിതയെഴുതുകയായിരുന്നു ഗാലിബ്. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഗാലിബ് വീണ്ടും ഉര്‍ദുവില്‍ എഴുതിയത്.

നിലപാടുകളുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഗാലിബ് തയ്യാറായിരുന്നില്ല. ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരില്‍ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.

ഗസലിനു പുറമെ മസ്നവികളും ഖസീദകളും ഗാലിബിന്റെ തൂലികയില്‍ നിന്ന് പിറവി കൊണ്ടിരുന്നു. ഗസലിലാകട്ടെ പരമ്പരാഗതമായ പ്രണയമെന്ന വിഷയത്തിനു പുറമെ തത്വ ചിന്തകളെക്കൂടി ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ചത് ഗാലിബാണ്. മികച്ച ഒരു കത്തെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കത്തെഴുത്ത് സംസാരം പോലെയായിരുന്നു. അകലം കുറക്കാന്‍ പേന കൊണ്ട് സംസാരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ കത്തുകള്‍ ഖുതൂതെ ഗാലിബ് എന്ന പേരില്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 

ഉര്‍ദു കാവ്യ പാരമ്പര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗാലിബ് എന്ന പേര് ഏറെ പ്രധാനമാകുന്നത് അദ്ദേഹത്തിന്റെ കവിതകളുടെ കാലാതിവര്‍ത്തിത്തം കൊണ്ടു തന്നെയാണ്. ഗൂഡാര്‍ഥ പ്രദാനമായ ആ രചനാ ശൈലി ഇന്നും വെല്ലുവിളി നേരിടാതെ കിടപ്പുണ്ട്.

1869 ഫെബ്രുവരി 15 ന് ആ മഹാ കവി വിടവാങ്ങി.

പൂച്തെ ഹെ വൊ കി ഗാലിബ് കോന്‍ ഹെ
കൊയി ബത്ലാവൊ കി ഹം ബത്ലായേ ക്യാ

(ഗാലിബ് ആരാണെന്ന് അവര്‍ ചോദിക്കുന്നു
ആരെങ്കിലുമൊന്നു പറയൂ, ഞാനെന്തു പറയാനാണ്)

Saturday 6 February 2021

KITE VICTERS STD 10 Urdu Class 01, 02(First Bell-ഫസ്റ്റ് ബെല്‍) (Revision)

KITE VICTERS STD 10 Urdu Class 01
(First Bell-ഫസ്റ്റ് ബെല്‍) (Revision)

KITE VICTERS STD 10 Urdu Class 02
(First Bell-ഫസ്റ്റ് ബെല്‍) (Revision)

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...