Monday 27 September 2021

സെപ്തംബര്‍ 27 ലോക വിനോദസഞ്ചാര ദിനം | World Tourism Day | عالمی یوم سیاحت


ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ- സാംസ്‌കാരിക -രാഷ്ട്രീയ- സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്.

വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925-ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. 1950-ലാണ് ഇന്ത്യ ഈ സംഘടനയില്‍ അംഗമാകുന്നത്. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതലാണ് ലോക വിനോദസഞ്ചാര ദിനം ആചരിച്ചുവരുന്നത്.

Wednesday 22 September 2021

അൾഷിമേഴ്സ് ദിനം | Alzheimer's day | الزائمر کا عالمی دن


തലച്ചോറിന്റെ താളംതെറ്റിച്ച് ഓര്‍മ്മക്കൂട്ടുകള്‍ മറവിയുടെ മാറാലക്കെട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. ലോകമെമ്പാടുമുള്ള 76 അല്‍ഷിമേഴ്‌സ് ഘടകങ്ങളുടെ കൂട്ടായ്മയായ അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് ആഗോളതലത്തില്‍ അല്‍ഷിമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. മനുഷ്യരില്‍ ഓര്‍മകളുടെ താളംതെറ്റിക്കുകയും പതുക്കെ ഓര്‍മ്മകളെ ഒന്നാകെ കാര്‍ന്നെടുക്കുകയും ചെയ്യുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം അല്‍ഷിമേഴ്‌സ് രോഗികളുണ്ട്. ലോകമാകമാനം മുപ്പതുകോടിയോളം ജനങ്ങള്‍ രോഗം ബാധിച്ചവരായുണ്ടെന്നാണ് കണക്ക്.

Tuesday 21 September 2021

സെപ്തംബര്‍ 22 ലോക റോസ് ദിനം | World Rose Day | عالمی یوم گلاب

സെപ്തംബര്‍ 21 ലോക സമാധാന ദിനം | World Peace Day | عالمی یوم امن

സെപ്തംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കുന്നു. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ഉദ്ദേശ്യം.

ഐക്യ രാഷ്ട്ര സഭയുടെ പൊതുജനസഭ 1981ലാ‍ണ് അന്താരാഷ്ട്ര സമാധാന ദിനം അചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമ രാഹിത്യത്തിന്‍റെയും ദിനമാണിത്.

Thursday 16 September 2021

First Bell 2.0 STD 05 Urdu Class 17

First Bell 2.0 STD 05 Urdu Class 17

സെപ്തംബര്‍ 16 ലോക ഓസോണ്‍ ദിനം | WORLD OZONE DAY | اوزون کی حفاظت کا عالمی دن

اوزون زمین کے گرد وہ تہ ہے جو سورج کی خطرناک الٹراوائلٹ شعاعوں کو نہ صرف زمین کی طرف آنے سے روکتی ہے بلکہ زمین پر اس کے نقصان دہ اثرات کا خاتمہ کرتی ہے۔ اوزون اوکسیجن کے تین ایٹمز کے ساتھ ایک شفاف اور نظر نہ آنے والی گیس ہے جو قدرتی طور پر فضا میں موجود ہوتی ہے۔ اوزون کی نوے فیصد مقدار زمین کی سطح سے پندرہ تا پچپن کلومیٹر اوپر بالائی فضا میں پائی جاتی ہے۔ 

Wednesday 8 September 2021

അക്ബര്‍ അലഹബാദി നർമത്തിൽ ചാലിച്ച കവിത -ഷബീർ രാരങ്ങോത്ത്


പൂഛാ അക്ബര്‍ ഹെ ആദ്മി കൈസാ
ഹസ് കെ ബോലെ വൊ ആദ്മി ഹീ നഹീ

(അക്ബര്‍ എത്തരത്തിലുള്ള മനുഷ്യനാണെന്ന് ചോദിക്കപ്പെട്ടു
ചിരിച്ചു കൊണ്ട് പറഞ്ഞു: അവന്‍ മനുഷ്യന്‍ തന്നെ അല്ല)

ഗൗരവതരമായ കാര്യങ്ങള്‍ പറയാന്‍ ആക്ഷേപ ഹാസ്യത്തെ കൂട്ടുപിടിച്ച ഒരു കവിയാണ് അക്ബര്‍ അലഹബാദി. പ്രണയവും രാഷ്ട്രീയവുമെല്ലാം ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിക്കാനും കൃത്യമായ വാക്കുകള്‍ വെച്ച് അമ്പെയ്യാനും അദ്ദേഹത്തിന് പ്രത്യേക സിദ്ധി തന്നെയുണ്ടായിരുന്നു. പ്രണയത്തിലും രാഷ്ട്രീയത്തിലുമെല്ലാം മുന്‍പ് ഉപയോഗിക്കപ്പെട്ടിരുന്ന വാക്കുകള്‍ക്ക് പകരം പുതിയ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളെ സമ്പന്നമാക്കിയിരുന്നു.

അലഹബാദില്‍ നിന്നും പതിനൊന്ന് മൈല്‍ അപ്പുറം ബാര എന്ന നഗരത്തില്‍ 1846 നവംബര്‍ 16 നാണ് അക്ബര്‍ അലഹബാദിയുടെ ജനനം. സയ്യിദ് അക്ബര്‍ ഹുസൈന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. പിതാവ് തഫസ്സുല്‍ ഹുസൈനില്‍ നിന്നാണ് അക്ബര്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരുന്നത്. 1856 ല്‍ അലഹബാദിലെ ജമുന മിഷന്‍ സ്‌കൂളില്‍ വിദ്യാഭ്യാസത്തിനായി ചേര്‍ത്തു. ഇംഗ്ലീഷ് പഠനം നന്നായി കൊണ്ടു പോയ അക്ബര്‍ സ്‌കൂള്‍ പഠനകാലത്തിനു ശേഷം റെയില്‍വെ എഞ്ചിനിയറിംഗ് ഡിപാര്‍ട്ട്‌മെന്റില്‍ ക്ലര്‍കായി ജോലി നോക്കുകയുണ്ടായി. ജോലിയിലിരിക്കെ തന്നെ ബാരിസ്റ്റര്‍ പരീക്ഷ പാസാവുകയും വകീല്‍, തഹ്‌സില്‍ദാര്‍, സെഷന്‍ കോര്‍ട്ട് ജഡ്ജ് എന്നീ നിലകളില്‍ ജോലി നോക്കുകയും ചെയ്തു.

തന്റെ കവിതകളിലൂടെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുമായിരുന്നു. ഹൃദയശൂന്യരായ നേതാക്കളെ അദ്ദേഹം പരിഹസിക്കുന്നതിങ്ങനെയാണ്

ഖൗം കെ ഗം മെ ഡിന്നര്‍ ഖാതെ ഹെ ഹുക്കാം കെ സാഥ്
രഞ്ച് ലീഡര്‍ കൊ ബഹുത് ഹെ ആരാം കെ സാഥ്

(സമൂഹത്തിന്റെ ദുരിതത്തെക്കുറിച്ച വിലാപം അധികാരികള്‍ക്കൊപ്പം തീന്മേശയിലാണ്

നേതാവിന് ദുഃഖമൊക്കെ ധാരാളമുണ്ട് പക്ഷെ ആശ്വാസകരമാണെന്നു മാത്രം)

വെസ്‌റ്റേണ്‍ സംസ്‌കാരത്തെ അനുകരിക്കുന്നതിനോടും പകര്‍ത്തുന്നതിനോടും എതിര്‍പ്പു പ്രകടിപ്പിച്ച അദ്ദേഹം പക്ഷെ, തന്റെ ജീവിതത്തില്‍ ആ ഐഡിയോളജി പ്രാവര്‍ത്തികമാക്കിയതായി കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ കവിതകളില്‍ ഇംഗ്ലീഷ് പദങ്ങളുടെ ഒരു ആധിക്യം തന്നെ കാണാമായിരുന്നു.

മതങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട സമയത്ത് മതസൗഹാര്‍ദത്തിനായി പേനയുന്തിയയാളാണ് അദ്ദേഹം. സമുദായങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ അനുരണനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കവിതകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സമാധാനാഹ്വാനങ്ങള്‍ തുടര്‍ന്നപ്പോള്‍ അക്ബര്‍ മദ്യപാനത്തില്‍ വീണു പോയെന്ന ഊഹാപോഹങ്ങള്‍ ഉയരുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഏറെ പ്രസിദ്ധമായ ഹംഗാമ ഹെ ക്യൂ ബര്‍പാ എന്ന ഗസല്‍ പിറക്കുന്നത്. അദ്ദേഹം ആ ആരോപണത്തിന് മറുപടി പറയുന്നതിങ്ങനെയാണ്.

ഉസ് മെ സെ നഹി മത്‌ലബ് ദില്‍ ജിസ് സെ ഹെ ബേഗാനാ
മഖ്‌സൂദ് ഹെ ഉസ് മെ സെ ദില്‍ ഹി മെ ജൊ ഖീഞ്ച്തി ഹെ

(സ്വന്തത്തെ നഷ്ടമാക്കിക്കളയുന്ന (ഒരാളെ മറ്റൊരാളാക്കുന്ന) മദ്യത്തില്‍ എനിക്ക് താല്പര്യമില്ല തന്നെ 
ഹൃദയത്തിലൂറുന്ന മധുവാണ് (സ്‌നേഹം) ഞാന്‍ തേടുന്ന ലഹരി)

തന്നെ മദ്യപനെന്നു വിളിച്ചവരോട് അദ്ദേഹം ഇങ്ങനെ കൂടി പറയുന്നുണ്ട്.

നാ തജ്റബകാരീ സെ വായിസ് കി യെ ഹെ ബാതേ
ഇസ് രംഗ് കൊ ക്യാ ജാനെ പൂച്ഛോ തൊ കഭി പി ഹെ

(ധർമോപദേശികൾ അനുഭവ പരിജ്ഞാനമില്ലായ്മയുടെ വിവരക്കേടുകളാണ് വിളമ്പുന്നത്;
അതിൻ്റെ രുചിയെക്കുറിച്ചവർക്കെന്തറിയാം, അവരത് രുചിച്ചു നോക്കിയിട്ടുണ്ടോയെന്ന് ചോദിക്കൂ)

ശക്തമായ പ്രമേയങ്ങള്‍ എയ്തു വിടുന്ന അദ്ദേഹത്തിന്റെ കവിത പോലും ഒരു നറു പുഞ്ചിരി ചുണ്ടില്‍ ബാക്കി വെച്ചാണ് അവസാനിച്ചിരുന്നത്.

ഹം ആഹ് ഭി കര്‍തെ ഹെ തൊ ഹൊ ജാതെ ഹെ ബദ്‌നാം
വൊ ഖത്ല്‍ ഭി കര്‍തെ ഹെ തൊ ചര്‍ചാ നഹി ഹോതാ

(ഞാന്‍ ഒരു നിശ്വാസമുതിര്‍ക്കുമ്പോഴേക്കും അത് അപവാദമുണ്ടാക്കുന്നു
അവള്‍ കൊലചെയ്‌തെന്നാല്‍ പോലും അത് ചര്‍ച്ചയാവുന്നില്ല തന്നെ)

1921 സെപ്തംബര്‍  9 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

Tuesday 7 September 2021

September 8 International Literacy Day | അന്താരാഷ്ട്ര സാക്ഷരതാദിനം | عالمی یوم خواندگی


Sports Day Quiz 2021 Aug 29 | കായികദിന_ക്വിസ്-2021

  • PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സെര്‍ച്ച് ബട്ടനില്‍ സ്കൂള്‍ കോഡ് കൊടുത്താല്‍ ഒരു സ്കൂളിന്‍റെ ഒരുമിച്ച് കാണാം. സ്കൂള്‍ കോഡ് ഇല്ലാത്തത് ഏറ്റവും അവസാനം ഉണ്ടാവും.
  • റാങ്ക് നന്പര്‍ അറിയുന്നവര്‍ സെര്‍ച്ച് ബട്ടനില്‍ അടിച്ചാല്‍ പെട്ടന്ന് കണ്ടെത്താം.
  • 10 മുതല്‍ മുകളിലേക്ക് മാര്‍ക്ക് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ 
താഴെ കൊടുത്ത ജില്ലകളില്‍ ക്ലിക്ക് ചെയ്യുക. 

 എല്ലാ  ജില്ലകളുടെ സര്‍ട്ടിഫിക്കറ്റുകളും Upload ചെയ്തിട്ടുണ്ട്.



ഒരുമിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ഓരോ സര്‍ട്ടിഫിക്കറ്റായി മൊബൈലില്‍ നിന്ന് എങ്ങനെ സേവ് ചെയ്യാമെന്ന വീഡിയോ.




ഫലപ്രഖ്യാപനം കാണാന്‍
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ഫയല്‍ ഡൗണ്‍ ലോഡ് ചെയ്തതിന് ശേഷം സെര്‍ച്ച് ബട്ടനില്‍ പേര് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ പെട്ടന്ന് കണ്ടെത്താം.

സെര്‍ച്ച് ബട്ടനില്‍ സ്കൂള്‍ കോഡ് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍  ഒരു സ്കൂളിന്റെ ഫലം ഒരുമിച്ച് കിട്ടും.

ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സെപ്തംബര്‍ 7 മുതല്‍
ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് തുടങ്ങും

അഭിനന്ദന കാര്‍ഡ്
Rank 1 to 5993
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

(16 മാര്‍ക്ക് മുതല്‍ 19 വരെ) കിട്ടിയ കുട്ടികളുടെ അഭിനന്ദന കാര്‍ഡ്
Rank 5994 to 16066
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക


Rank 16067 to 22061

ആദ്യ 10 റാങ്കുകാര്‍












ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ക്വിസ് വീഡിയോയില്‍ നിന്ന് കണ്ടെത്താവുന്നതാണ്.

ക്വിസ് ഉത്തര സൂചിക, ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

ഹോക്കി മാന്ത്രികന്‍ ധ്യാൻ ചന്ദ് ജന്മദിനം
വിവരണം : ഫൈസൽ വഫ ആലങ്കോട്

കളി പരിചയം : ഹാന്റ്ബോൾ, ബാഡ്മിന്റൺ, ഖൊഖൊ, സോഫ്റ്റ്ബോൾ
അർജുൻ (BPE, MPE, MPhil in Physical Education) DBHSS തമ്പമ്പാറ - മണ്ണാർക്കാട്

RIYAS ALI VP CERTIFIED COACH - HOCKEY INDIA & TEACHER (MMET - Malabar School Melmuri) MALAPPURAM.

കളിപരിചയം : വോളീബോൾ Jayaprakash Parakkunnathu, GMUPS Arambram, Kozhikode

ഷാഹിദ് ബാവ, ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ, മലപ്പുറം




 ഓൺലൈൻ കായികദിന ക്വിസ്-2021
ആഗസ്റ്റ് 29 ഞായർ 7:30pm-8:30pm

നിര്‍ദ്ദേശങ്ങള്‍

👉 LP/UP/HS /HSS തലത്തിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.

👉 ചോദ്യങ്ങള്‍ മലയാളത്തിലായിരിക്കും.

👉 ഗൂഗിൾ ഫോമിലൂടെ യായിരിക്കും മത്സരം.

👉 50% മാർക്ക് ലഭിക്കുന്ന കുട്ടികൾക്കും  ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

👉 സർട്ടിഫിക്കറ്റ് നോട്ട്ബുക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ്  ചെയ്യാവുന്നതാണ്.

👉 പങ്കെടുക്കുന്ന കുട്ടികൾ ഗൂഗിൾ ഫോമിൽ കുട്ടിയുടെ പേര്, സ്കൂള്‍, സ്കൂൾ കോഡ്, , സബ്ജില്ല തെറ്റാതെ നൽകേണ്ടതാണ്.

👉 സ്കൂള്‍ കോഡ്, സബ്ജില്ല നേരത്തെ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിവെക്കുക.

👉 സർട്ടിഫിക്കറ്റ് പിന്നീട് തിരുത്തി തരുന്നതല്ല.

👉 സർട്ടിഫിക്കറ്റ് ബ്ലോഗിൽ നിന്ന്  ഡൗൺലോഡ് ചെയ്ത് ശേഷം സ്കൂൾ കോഡ് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.

👉 ക്വിസ്സിന് പങ്കെടുക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ കയറി അതാത് ജില്ലകളിൽ ക്ലിക്ക് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.

👉 ക്വിസിന് വേണ്ടി നോട്ട്ബുക്ക് ബ്ലോഗ് തയ്യാറാക്കിയ  75 ചോദ്യങ്ങളടങ്ങിയ  വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ഈ ചോദ്യ ശേഖരത്തിൽ നിന്നായിരിക്കും ചോദ്യങ്ങള്‍.
mob 9744822968

കായികദിന ക്വിസ് കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

First Bell 2.0 STD 05 Urdu Class 14

First Bell 2.0 STD 05 Urdu Class 14

Saturday 4 September 2021

BaaGhbaan-E-Urdu | ബാഗ്ബാനെ ഉര്‍ദു | باغبانِ اردو

 അധ്യാപക ദിനത്തിലെ പ്രത്യേക പരിപാടി 
ബാഗ്ബാനെ ഉര്‍ദു
 Inaugural Address by Dr. MP Abdussamad Samadani MP

 Interview with P. Moideenkutty Master Malappuram

Interview with Dr. K.V. Nakulan Kannur

Interview with
P. Muhammedkutty Master Valluvambram

Interview with Dr. P.K. Abdul Hameed Karassery

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...