Sunday 31 July 2022

July 31 Rafi Day | ജൂലായ് 31 മുഹമ്മദ് റഫി ഓര്‍മ്മദിനം




മുഹമ്മദ് റഫി
അതൊരു കാലഘട്ടത്തിന്റെ പേരാണ്.* നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ സ്നേഹസമ്പൂർണതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ല. 
1924 ഡിസംബർ 24–ാം തിയ്യതി പഞ്ചാബിലെ കോട്ട് ലാ സുൽത്താൻ സിംഗ് എന്ന സ്ഥലത്തായിരുന്നു (ഇന്നത്തെ പാക്കിസ്ഥാൻ) മുഹമ്മദ് റഫിയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീത വാസനയുണ്ടായിരുന്ന റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു.. 1941ല്‍ ശ്യാം സുന്ദറിന്റെ "ഗുല്‍ബലോച്ച്" എന്ന പഞ്ചാബി സിനിമയിലാണ് അദ്ദേഹം ആദ്യമായി പാടിയത്. പതിനേഴാം വയസ്സിലായിരുന്നു ഇത്. 1942-ൽ മുംബൈക്ക് വണ്ടി കയറിയ റഫിക്കു പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടുള്ള ഏകദേശം നാൽപ്പതു കൊല്ലത്തോളം അഞ്ചു വർഷത്തെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഇന്ത്യയിൽ മുഹമ്മദ് റഫി യുഗം തന്നെയായിരുന്നു.റഫി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത് നൗഷാദിന്റെ സംഗീതത്തിൽ ദുലാരി എന്ന ചിത്രത്തിലെ "സുഹാനി രാത് ഡൽജുക്കി, ബൈജു ബാവ് രയിലെ " ഓ ദുനിയാ കേ രഖ് വാലേ" എന്നീ ഗാനങ്ങളിലൂടെയായിരുന്നു.

ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ റെക്കോർഡും മുഹമ്മദ് റഫിയുടെ പേരിലാണുളളത്. "തളിരിട്ടക്കിനാക്കൾ" എന്ന മലയാള സിനിമയിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ "ശബാബ് ലേകേ" എന്ന ഒരു ഹിന്ദിഗാനം റഫി പാടിയിട്ടുണ്ട്. കാലമെത്തും മുൻപേ കടന്നുപോയ മുഹമ്മദ് റഫിയുടെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പത്ത് മെലഡികളിലൂടെ...

ആജ് മോസം ബഡാ ബേയ്മാന് ഹേ...
ധർമ്മേന്ദ്രയും മുംതാസും പ്രധാന വേഷങ്ങളിലെത്തി 1973 പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ ബേയ്മാന് ഹേ എന്ന ഗാനം മുഹമ്മദ് റഫിയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായാണ് കാണക്കാക്കുന്നത്. എ ഭീംസിങ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് ഈണം നൽകിയത് ലക്ഷ്മികാന്ത് പ്യാരേലാലാണ്. ആനന്ദ് ബക്ഷി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ദിവാന ഹുവാ ബാദൽ...
ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് ദിവാന ഹുവ ബാദൽ എന്ന ഗാനം. ആശാ ബോസ്ലെയും മുഹമ്മദ് റാഫിയും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 ചൗന്ദവിക്കാ ചാന്ത് ഹോ...
റഫിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ ചൗന്ദവിക്കാ ചാന്ത് ഹോ 1960 ൽ പുറത്തിറങ്ങിയ ചൗന്ദവിക്കാ ചാന്ത് എന്ന ചിത്രത്തിലേതാണ്. ഗുരു ദത്തും, വഹീദ റഹ്മാനും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം സാദിഖാണ്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബോംബെ രവിയാണ് ഈ അനശ്വര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഷക്കീൽ ബദായുനി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 താരീഫ് കറു ക്യാ ഉസ്‌കി...
ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് താരീഫ് കറു ക്യാ ഉസ്‌കി എന്ന ഗാനം. മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

അഭീ നാ ജോവോ ചോഡ്കർ...
ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെയാണീ മനോഹരഗാനം. ആശാ ബോസ്ലെയും റഫിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. വിജയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിർ ലുധിയാൻവി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

യേ ദുനിയാ യേ മെഹഫിൽ...
രാജ് കുമാറും പ്രിയ രാജ്‌വംശും അഭിനയിച്ച് ചേതൻ ആനന്ദ് സംവിധാനം ചെയ്ത് 1970 പുറത്തിറങ്ങിയ ഹീർ രഞ്ചാ എന്ന ചിത്രത്തിലേതാണ് യേ ദുനിയാ യേ മെഹഫിൽ എന്ന ഗാനം. കെയ്ഫ് അസ്മിയുടെ വരികൾക്ക് മദൻ മോഹൻ ഈണം പകർന്നിരിക്കുന്നു.

ലിഖേ ജോ ഖത്ത് തുജേ...
1968 ൽ പുറത്തിറങ്ങിയ കന്യാദാൻ എന്ന ചിത്രത്തിലേതാണ് ലിഖേ ദോ ഖത്ത് തുജേ എന്ന ഗാനം. നീരജിന്റെ വരികൾക്ക് ശങ്കർ ജയകിഷാണ് ഈണം പകർന്നിരിക്കുന്നത്. ശശി കപൂറും ആശാ പരേഖും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ സേഗാളാണ്.

ബാർ ബാർ ദേക്കോ ഹസാറ് ബാറ് ദേക്കോ...
ശക്തി സാമന്ത സംവിധാനം ചെയ്ത് ഷമ്മി കപൂർ പ്രധാന വേഷത്തിലെത്തിയ ചിത്രം ചൈന ടൗണിലെയാണ് ബാർ ബാർ ദേക്കോ എന്ന ഗാനം. ബോംബെ രവി സംഗീതം നിർവ്വഹിച്ച് മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

സുഹാനി രാത്ത് ദൽ ചുക്കി..
മുഹമ്മദ് റഫിയുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് സുഹാനി രാത്ത് ചൽ ചുക്കി. 1949 ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിന് വേണ്ടി നൗഷാദ് അലി ഈണം നൽകി റാഫി പാടിയ ഗാനം ഹിന്ദി സിനിമാ ചരിത്രത്തിലെതന്നെ മികച്ചൊരു ഗാനമായാണ് കണക്കാക്കുന്നത്. സുഹാനി രാത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

ഖോയ ഖോയ ചാന്ദ് ഖുല ആസ്മാൻ...
വിജയ് ആനന്ദ് സംവിധാനം ചെയ്ത് ദേവാനന്ദും വഹീദ റഹ്മാനും അഭിനയിച്ച് 1960 ൽ പുറത്തിറങ്ങിയ കാല ബസാർ എന്ന ചിത്രത്തിലേതാണ് ഖോയ ഖോയ ചാന്ദ് എന്ന ഗാനം. ശൈലേന്ദ്രയുടെ വരികൾക്ക് എസ് ഡി ബർമ്മൻ ഈണം പകർന്നപ്പോൾ റാഫിയുടെ മറ്റൊരു മനോഹര പ്രണയഗാനമാണ് പിറന്നത്.

ജൂലൈ 31
റാഫി സാബ് ഓർമ ദിനം...

Wednesday 27 July 2022

ജൂലായ് 31 പ്രേംചന്ദ് ദിനം

 

പ്രേംചന്ദ് ദിനം -  കലം കാ സിപാഹി

قلم کا سپاہی    |      कलम का सिपाही

മുൻശി പ്രേംചന്ദ് അനുസ്മരണം 
കൃഷ്ണനുണ്ണി മാസ്റ്റർ

മുന്‍ഷി പ്രേംചന്ദ് ലഘുവിവരണം 
കഥ പരിചയം: ഈദ്ഗാഹ് 
അവതരണം -കെ.ബി.പ്രത്യുഷ് 

കഥപരിചയം - ദോ ബൈൽ, ഗുലീഡണ്ടാ, ഗോദാൻ
അവതരണം -സിന്ധ്യ എം. ചന്ദ്രൻ

പുസ്തക പരിചയം:  ഗോദാൻ (നോവൽ)  
കൊച്ചുമിടുക്കിയുടെ അവതരണം
കുമാരി.-അരുന്ധതി രാജേഷ്

കഥപരിചയം:കഫൻ
അവതാരക: ഫാത്തിമ നാസ്നി

 جولائی 31 پریم چند دن  
പ്രേംചന്ദ്:ഉർദു വിവരണം

പ്രേംചന്ദ്ദിനം കഥാവതരണം 
മന്ത്രം न्त्र منتر# 
അതുല്യ.സി.എം.#കണ്ണൂർ

  دو_بیل  दो_बैल  ദോ ബൈൽ 
കഥാവതരണം 



Thursday 21 July 2022

ہندوستان کے پندرہواں صدرِ جمہوریہ دراؤپتی مرمو مبارک باد!

നോട്ട്ബുക് ബ്ലോഗ് ചാന്ദ്രദിന ക്വിസ്സ് ഉത്തര സൂചിക


01. മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത് എന്ന് ?

        1969 ജൂലായ് 21

02. ബഹിരാകാശ സഞ്ചാരി പുറത്തു നിന്നും നോക്കിയാല്‍ അന്തരീക്ഷം ഏതു നിറത്തിലാണ് കാണപ്പെടുന്നത്?

        കറുപ്പ്

03. ചന്ദ്രനില്‍ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

        നാലാമത്തെ

04. ചന്ദ്രന്റെ വ്യാസം എത്ര?

        3474 KM

05. ചന്ദ്രന്‍ ഒരു വര്‍ഷം കൊണ്ട് ഭൂമിയില്‍ എത്ര തവണ വലം വെക്കും?

        13

06. സൂപ്പര്‍ മൂണ്‍ എന്താണ്?

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം

07. ചിത്രത്തില്‍ കാണുന്ന വ്യക്തി ആരാണ്? 

കല്‍പ്പന ചൗള

08. ബഹിരാകാശത്ത് എങ്ങനെയാണ് അന്വോന്യം ആശയവിനിമയം നടത്തുന്നത്?
        റേഡിയോ വഴി

09. ചന്ദ്രനില്‍ 100kg ഭാരമുള്ള ഒരു വസ്തുവിന് ഭൂമിയിലുള്ള ഭാരം എത്ര?
        600 kg

10. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കുവാന്‍ ഉപയോഗിക്കുന്ന റോക്കറ്റ് ഏത്?

    സാറ്റേണ്‍ 5

11. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത്കഴിഞ്ഞ ഇന്ത്യന്‍ വനിത ആരാണ്?
        സുനിത വില്യംസ്

12. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?
        വ്യോമനോട്ട്

13. ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ള ഗ്രഹം ഏത്?
        ഭൂമി‍

14. കാലാവസ്ഥ പ്രവചനത്തിന് വേണ്ടി ഇന്ത്യ അയച്ച ഉപഗ്രഹം ഏത്?
        കല്പനാ വണ്‍

15. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
    ശുക്രന്‍

16. ഒരു വ്യാഴവട്ടം എന്നത് എത്ര വര്‍ഷമാണ്?
        12

17.ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനം?
        NASA

18 ചന്ദ്രനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്?
        സെലനോളജി

19. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
        വിക്രം സാരാഭായ്

20. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി ആര്?
        യൂറി ഗഗാറിൻ

ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

Thursday 14 July 2022

ജൂലായ് 15 സുലൈഖ ഹുസൈന്‍ ഓർമദിനം | زلیخا حسین دن | Zulekha-Husain Day

 ഉർദു സാഹിത്യ വല്ലരിയിലെ മലയാളി നോവൽ വസന്തം 
വീഡീയോ ഡോക്യുമെന്റെറി

സുലൈഖ ഹുസൈന്‍ 
ഉറുദു നോവലിസ്റ്റും കേന്ദ്ര ഉർദു ഫെലോഷിപ്പ് കമ്മിറ്റി അംഗവുമായിരുന്നു സുലൈഖ ഹുസൈൻ (1930 - 15 ജൂലൈ 2014). കേരളത്തിലെ ആദ്യ ഉർദു നോവലിസ്റ്റാണ് ഉറുദുവിൽ 27 നോവലുകളും അത്രത്തോളം ചെറുകഥകളുമെഴുതി.

1930 ൽ മട്ടാഞ്ചേരിയിലെ കോറായ് കുടുംബത്തിൽ ഹാജി അഹമ്മദ് സേട്ടിന്റെയും മറിയം ബായിയുടേയും മകളായി ജനനം.  ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവരെ മുത്തച്ഛനാണ് വളർത്തിയത്. നാലാംതരം മദ്രസാ വിദ്യാഭ്യാസം മാത്രമേ സുലൈഖയ്‌ക്ക് ലഭിച്ചിരുന്നുള്ളൂ. ആസ്യാബായി മദ്‌റസയിലാണ്  മലയാളവും ഉർദുവും പഠിച്ചത്. പിന്നീട് മൗലവി റിസ്‌വാനുല്ലയുടെ ശിഷ്യയായി വീട്ടിൽതന്നെയായിരുന്നു പഠനം. ഹൈദരാബാദിൽ നിന്ന് കുടിയേറി കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരുന്ന റിസ്‌വാനുല്ല സാഹിബിന് ഉർദു ഭാഷയിലും സാഹിത്യത്തിലും നല്ല കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സുലൈഖ ഉർദു ഭാഷയിൽ കാര്യമായ പഠനങ്ങൾ നടത്തിയത്.

സുലൈഖ ഹുസൈനിൽ സാഹിത്യതാൽപര്യം ജനിപ്പിച്ചത് മാതാവിന്റെ ബാപ്പയും ഉർദു കവിയുമായിരുന്ന ജാനി സേട്ട് ആയിരുന്നു. 1950ൽ ഇരുപതാമത്തെ വയസ്സിലാണ് ഡൽഹി ആസ്ഥാനമായുള്ള ചമൻ ബുക്ക് ഡിപ്പോ മേരേ സനം എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൽ മേൽവിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച ഈ പുസ്തകം വൻതോതിൽ വിറ്റഴിക്കപ്പെട്ടു. തുടർന്ന് മേരെ സനം എന്ന പേരിൽ ഇറക്കിയ സിനിമയും ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ അവർ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു. 1970ൽ രചിച്ച ഏറെ ശ്രദ്ധേയമായ "താരീഖിയോം കെ ബാദ്" (ഇരുട്ടിനുശേഷം) പരിഭാഷകൻ രവിവർമ്മ മലയാളത്തിലേക്ക് വിവർത്തനംചെയ്തു. സി.എച്ച്. മുഹമ്മദ് കോയയുടെ ശ്രമഫലമായാണ് ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. പിന്നീട് ഇത് ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. 1981ൽ വിദ്യാർഥിമിത്രം പബ്ലിക്കേഷൻസ് "ഇരുട്ടിനു ശേഷം" എന്ന പേരിൽ ഇതു പ്രസിദ്ധീകരിച്ചു. 1990-ൽ പ്രസിദ്ധീകരിച്ച 'ഏക് ഫൂൽ ഹസാർ ഗം' എന്ന നോവലിലായിരുന്നു ആദ്യമായി വിലാസവും ഫോട്ടോയും പ്രസിദ്ധീകരിച്ചത്.  ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായി. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു.


സുലൈഖ ഹുസൈന്‍  പ്രധാന 
നോവലുകള്‍ വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക

Monday 11 July 2022

ജൂലൈ 12 മലാല ദിനം

വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ  സമാധാന നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായിയുടെ പിറന്നാൾ ഇന്ന്. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും, ലോകമെങ്ങും’ എന്നാണു ഇത്തവണത്തെ ആശയം. ലോകമെങ്ങും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്താനുള്ള ദിനം കൂടിയാണിന്ന്. 2013ലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 12 ‘മലാല ദിന’മായി പ്രഖ്യാപിച്ചത്.

Sunday 10 July 2022

ജൂലായ് 11 ലോക ജനസംഖ്യാദിനം | World Population Day | عالمی یوم آبادی


ജൂലൈ 11 ലോക ജനസംഖ്യാദിന സന്ദേശം

ലോക ജനസംഖ്യാദിനം

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

Sunday 3 July 2022

ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർദിനം | ویکم محمد بشیر دن

 براهِ سلطان |  ബരാഹേ സുൽത്താൻ 
ബഷീർ കൃതികളുടെ ഉർദു വിവർത്തനങ്ങളിലേക്കൊരു 
എത്തിനോട്ടം




വൈക്കം മുഹമ്മദ് ബഷീർദിനം
1908 ജനുവരി 19ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.
ویکم محمد بشیردن
ویکم محمد بشیر کیرلا کے ضلع کوٹائم کے قصبہ Thalayolaparambu میں پیدا ہوئے۔ویکم محمد بشیر (19 جنوری 1908ء تا 5 جولائی 1994ء) ایک مالایالم افسانہ نگار تھے جن کا تعلق بھارت کی ریاست کیرالا سے تھا۔ وہ ایک انسانیت پرست، مجاہد آزادی، ناول نگار اور مختصر کہانیاں لکھنے والے مصنف تھے۔ وہ اپنے جدا گانہ طرز تحریر کی بدولت نہ صرف تنقیدی حلقوں میں بلکہ عوام میں بھی بہت مقبول ہوئے۔ انہیں بھارت کے چند کامیاب ترین اور ممتاز مصنفین میں سے ایک گردانا جاتا ہے۔ ان کے کام کا ترجمہ دیگر زبانوں میں بھی کیا گیا جس سے ان کو دنیا بھر میں پسند کیا گیا۔ ان کے قابل ذکر کاموں میں بالیاکلاسکھی، شبدنگل، پتھومایودھ آدوو، متھیلوکل، نتوپوپاکوراریندرانوو، جنمندینم اور انارگا نمیشام شامل ہیں۔ انہیں 1982ء میں پدما شری ایوارڈ سے نوازا گیا۔ انہیں بیپور سلطان کے نام سے یاد کیا جاتا ہے۔
سوانح حیات: ابتدائی زندگی بشیر ویکم کے قریب تھالایوپارامبو ضلع کوٹایام میں پیدا ہوئے۔ وہ اپنے والدین کی پہلی اولاد تھے۔ ان کے والد عمارتی لکڑی کا کاروبار کرتے تھے۔ مقامی ملیالم میڈیم اسکول میں اپنی ابتدائی تعلیم کا آغاز کرنے کے بعد انہیں وہاں سے پانچ میل دور ویکم میں واقع انگلش میڈیم اسکول میں داخل کیا گیا۔ اسکول میں تعلیم حاصل کرنے کے دوران میں وہ مہاتما گاندھی سے بہت زیادہ متاثر ہو گئے۔ انہوں نے اپنے مثالی رہنماؤں سے متاثر ہو کر کھدر پہننا شروع کر دیا۔ جب گاندھی ویکم ستیاگراہم (1924ء) میں شرکت کی غرض سے آئے تو بشیر انہیں دیکھنے کے لیے گئے۔ وہ اس کار تک پہنچے جس میں گاندھی سفر کر رہے تھے اور گاندھی کے ہاتھ کو چھونے میں کامیاب ہو گئے۔ اس واقعے کو بشیر نے با رہا اپنی تحریروں میں بڑے ذوق و شوق سے بیان کیا۔ وہ ویکم میں واقع گاندھی ستیاگرا آشرم میں ہر روز جایا کرتے تھے۔ ان کی شادی کافی تاخیر سے پچاس سال کی عمر (18 دسمبر 1958ء) میں کی۔ تحریک آزادی میں شمولیت پانچویں میں ہی انہوں نے اپنی تعلیم کو ادھورا چھوڑ دیا تاکہ تحریک آزادی میں اپنا حصہ ڈال سکیں۔
بشیر اپنے جمہوری انداز فکر اور تمام مذاہب کا احترام کرنے کی وجہ سے مشہور تھے۔ ایک شاہی ریاست ہونے کی بنا پر کوچی میں آزادی کی کوئی تحریک موجود نہیں تھی۔ وہ سالٹ ستیاگرا میں حصہ لینے کے لیے 1930ء میں مالابار چلے گئے۔ ستیاگرا میں حصہ لینے سے پہلے ہی ان کی جماعت کو گرفتار کر لیا گیا۔ بشیر کو تین ماہ کی سزائے قید ہوئی اور کانور جیل میں رکھا گیا۔ وہ ہمیشہ سے انقلابی ہیروز کی کہانیوں سے بہت متاثر تھے جیسا کہ بھگت سنگھ، سکھ دیو اور راج گرو جنہیں اس وقت پھانسی دی گئی تھی جب وہ کانور جیل میں تھے۔ وہ اور ان کے ساتھ تقریباً 60 سیاسی قیدیوں کو گاندھی ارون معاہدے کے تحت مارچ 1931ء میں کانور جیل سے رہا کیا گیا۔ جیل سے رہا ہونے کے بعد انہوں نے ایک اینٹی برٹش موومنٹ قائم کی اور ایک انقلابی رسالہ اوجیونام کی ادارت کی۔ ان کی گرفتاری کا پروانہ جاری ہوا تو انہوں نے کیرالہ کو خیرباد کہہ دیا۔

A Comparative study of Manto and Basheer
Click Image

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...