ഒന്നുമുതല്‍ ഇരുപതു വരെ പുതിയ രീതിയില്‍ സംഖ്യകളും അതിന്റെ പ്രതീകങ്ങളും പഠിച്ചുകാണുമെന്നു കരുതുന്നു. 21 മുതല്‍ 40 വരെയുള്ള സംഖ്യകളും അവയുടെ പ്രതീകങ്ങളും ഇനി പരിശോധിയ്ക്കാം. ഇതില്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം ഇവയുടെ പ്രതീകങ്ങള്‍ ഒന്നുമുതല്‍ ഇരുപതുവരെ സംഖ്യകളെപ്പോലെ രൂപപ്പെടുത്തിയിരിയ്ക്കുന്നു എന്നതാണ്. വരച്ചിട്ടുള്ള രൂപങ്ങളെ അതിന്റെ യഥാര്‍ത്ഥ വസ്തുക്കളായിത്തന്നെ ഭാവനയില്‍ കാണാന്‍ മറക്കരുത്.
മുകളില്‍ കൊടുത്തിട്ടുള്ള സംഖ്യകളെ സൂചിപ്പിയ്ക്കുന്ന ചിഹ്നങ്ങള്‍ പഠിയ്ക്കുമ്പോള്‍ പെരുപ്പിച്ചു വലുതാക്കാന്‍ മറക്കരുത്. ഉദാഹരണത്തിന്, 9 എന്നതിനു ice cream cupപ്രതീകമാക്കിയിരിയ്ക്കുന്നു. അതിനെ വളരെവലുതായി കാണാം. 36 എന്നതിന്റെ പ്രതീകമായ കൊമ്പും തുമ്പിക്കൈയും എന്നതിനെ ഒരു വലിയ ആനയായിത്തന്നെ കാണണം. Number rhymes ഉപയോഗിച്ചപോലെ തന്നെയാണ് ഇവയും ഉപയോഗിയ്ക്കേണ്ടത്. തുടര്‍ന്നു വരുന്ന Number values, Number alphabets എന്നിവയും അങ്ങിനെതന്നെ. അവ അടുത്ത അധ്യായത്തില്‍ ഉണ്ടാവും. ഇനി അല്‍പ്പം വിശകലനങ്ങളാകാം.
Effective revision method.
തുടര്‍ന്നു വായിയ്ക്കുന്നതിനു മുമ്പ് നമ്മുടെ മൊബൈല്‍ഫോണുകള്‍ ഒന്നു കയ്യിലെടുക്കാം... അതില്‍ സേവ് ചെയ്തിട്ടുള്ള ഫോണ്‍ നമ്പരുകള്‍ ഒന്നു പരിശോധിയ്ക്കൂ. നിങ്ങള്‍ക്കു പരിചയമില്ലാത്ത എത്ര നമ്പരുകളുണ്ട് അതില്‍ ! അറിയാത്ത എല്ലാ നമ്പരുകളും നമ്മള്‍തന്നെ സേവു ചെയ്തതല്ലേ ? പിന്നെന്തുകൊണ്ടാണ് നമുക്ക് ആ നമ്പരുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ? താഴെ പറഞ്ഞിരിയ്ക്കുന്നതാണ് ഇതിനൊക്കെ കാരണം.
ഏതെങ്കിലും ഒരു കഥ അല്ലെങ്കില്‍ പുസ്തകം മനസ്സിരുത്തി ഒരുതവണ നമ്മള്‍ വായിച്ചാല്‍ വായനയ്ക്കു ശേഷം ആലോചിയ്ക്കുമ്പോള്‍ അതിന്റെ 75% മാത്രമാവും നമുക്ക് ഓര്‍മ്മയുണ്ടാവുക. 24 മണിയ്ക്കൂര്‍ കഴിയുമ്പോള്‍ 18% ആയി അതിനു കുറവുണ്ടാകും. ഒരാഴ്ചകഴിഞ്ഞു പരിശോധിച്ചാല്‍ 5% ആയും ഒരുമാസത്തിനു ശേഷം വെറും 1% മാത്രമായും അതു അവശേഷിയ്ക്കും. ഇതിന് ആകെയുള്ള ഒരേയൊരു പോംവഴിയാണു Revision. അതു കൃത്യമായി ചെയ്താല്‍ 75 ശതമാനത്തില്‍ നിന്നു 100%ല്‍ എത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.
ഫോണ്‍ നമ്പരുകള്‍ സൂക്ഷിയ്ക്കുമ്പോള്‍ അത്യാവശ്യമുള്ളതു മാത്രം മൊബൈലിലും, അതും ബാക്കിയുള്ളവയും ഡയറിയിലും സൂക്ഷിയ്ക്കണം. ഡയറിയില്‍ സൂക്ഷിയ്ക്കുന്നവയ്ക്ക് നമ്പരിന്റെ കൂടെ അല്ലെങ്കില്‍ പേരിന്റെ കൂടെ സാഹചര്യമോ വിശേഷണമോ കൂടി കുറിച്ചിട്ടാല്‍ മേല്‍പ്പറഞ്ഞ പ്രശ്നത്തിനു പരിഹാരമാവും. പഠിയ്ക്കേണ്ടതും ഓര്‍ക്കേണ്ടതുമായ കാര്യങ്ങള്‍ നിരന്തരം Revisionനടത്തേണ്ടത് അത്യാവശ്യമാണ്.
സ്വന്തം മൊബൈല്‍ എവിടെയെന്നറിയാന്‍ മറ്റുള്ളവരുടെ ഫോണില്‍നിന്നു മിസ്ഡ്കാള്‍ ചെയ്യുന്നവരും തലേന്നു കൊണ്ടുവച്ച വാഹനത്തിന്റെ താക്കോല്‍ പിറ്റേന്നു രാവിലെ തെരഞ്ഞു മാനം കെടുന്നവരും ഇനി വിഷമിയ്ക്കരുത്. ഏതു സാധനവും എവിടെയെങ്കിലും വയ്ക്കുമ്പോള്‍ വച്ചസ്ഥലം പിന്നീട് ആവശ്യമുള്ളപ്പോള്‍ ഓര്‍മ്മിയ്ക്കാന്‍ വളരെ എളുപ്പമാണ്.
ഒരുദാഹരണം,
“ബൈക്കിന്റെ ചാവി ഞാന്‍ എന്റെ ബെഡ്‌റൂമിലെ മേശയുടെ മുകളില്‍ വയ്ക്കുന്നു”.
ഇതുപോലെ എവിടെയെങ്കിലും വയ്ക്കുന്ന സാധനവും അതുവയ്ക്കുന്ന സ്ഥലവും പറഞ്ഞു വച്ചാല്‍ വച്ചസ്ഥലം മറക്കില്ല. “എനിയ്ക്ക് വലിയ മറവിയാണ്, ഇതൊന്നും എനിയ്ക്ക് ഓര്‍ക്കാന്‍ കൂടി കഴിയില്ല” എന്ന തരത്തിലുള്ള ചിന്തതന്നെ ഒഴിവാക്കണം. ഇവിടെ Positive thinking ആണു വേണ്ടത്.
No comments:
Post a Comment