കഴിഞ്ഞ പോസ്റ്റില്‍ attitude നെക്കുറിച്ച് വിശദമായിത്തന്നെ സംസാരിച്ചിരുന്നല്ലോ. എല്ലാരും അതു പോസിറ്റീവായിത്തന്നെ കൈകാര്യം ചെയ്തിരിയ്ക്കുമെന്നു കരുതുന്നു. മുദ്രാവാക്യം മറക്കണ്ട
ഇനി അല്പം തമാശയാകാം,
നിങ്ങളുടെ കൈകളിലെ നടുവിരല്‍ തമ്മില്‍ മുട്ടി-മുട്ടിയില്ല എന്നപോലെ കൈമുട്ടുമാത്രം വളച്ച് കൈവെള്ളകള്‍ നെഞ്ചിന് അഭിമുഖമായി പിടിക്കൂ... കൈവെള്ളകള്‍ നെഞ്ചില്‍നിന്ന് ഏകദേശം ഒരടി അകലത്തില്‍ പിടിക്കണം. ഈ പൊസിഷനില്‍ കൈകള്‍ തമ്മില്‍ മുട്ടാതെ കൈപ്പത്തികള്‍ മാത്രം കറക്കൂ... ഒരുകൈ മുന്നോട്ടാണെങ്കില്‍ മറ്റേ കൈ പിന്നോട്ടാണ് കറക്കേണ്ടത്. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ചിന്തകള്‍ മാറിപ്പോകുന്നവിധം കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ വിധമുള്ള ടെക്നിക്കുകള്‍ പ്രയോഗിച്ചാല്‍ മാറ്റം പ്രതീക്ഷിയ്ക്കാം. ഇവ കുറച്ചൊക്കെ രസകരവുമാണ്.
ഇംഗ്ലീഷ് അക്ഷരങ്ങള്‍ എത്രയുണ്ടെന്നും അവ ഏതൊക്കെയെന്നും അറിയാത്തവര്‍ ബൂലോകത്തുണ്ടെന്നു തോന്നുന്നില്ല. മിയ്ക്കവരും ഇപ്പോള്‍ കൂടുതലും ഇംഗ്ലീഷ് മാത്രമാകും ഉപയോഗിയ്ക്കുന്നതും. അക്ഷരങ്ങള്‍ പറയാന്‍ പറഞ്ഞാല്‍ ഏതാനും സെക്കന്റുകള്‍കൊണ്ട് പറയുകയും ചെയ്യും. എന്നാല്‍ ഈ അക്ഷരങ്ങള്‍ Z മുതല്‍ A വരെ അതേ വേഗത്തില്‍ പറയാന്‍ കഴിയുന്ന വളരെ കുറച്ചുപേര്‍ മാത്രമേ ബൂലോകത്തുണ്ടാവൂ. എന്തുകൊണ്ടാണ് നമുക്ക് കഴിയാത്തത് ? നമുക്ക് അറിയാഞ്ഞിട്ടല്ലല്ലോ ? നമ്മുടെ ഉപബോധമനസ്സ് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയാത്തതുകൊണ്ടാണിത്. ഇനി നിങ്ങള്‍ക്ക് ഒന്നു ശ്രമിച്ചു നോക്കണമെന്നുണ്ടെങ്കില്‍ എളുപ്പവഴി ഇതാണ്, ZYXW VUTS .... FEDC BA നാലുവീതം ഗ്രൂപ്പുകളാക്കി ശ്രമിച്ചുനോക്കൂ... അഞ്ചുമിനിട്ടുകൊണ്ട് നിങ്ങള്‍ക്കു സാധിയ്ക്കും, പിന്നെ മറക്കുകയുമില്ല.
രാജ്യം - തലസ്ഥാനം, കണ്ടുപിടുത്തങ്ങള്‍ - കണ്ടുപിടിച്ചവര്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഒരിയ്ക്കലും മറന്നുപോകാത്ത വിധം സൂക്ഷിയ്ക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാര്‍ഗ്ഗം വളരെയധികം ഉപകാരപ്രദമാകും. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിയ്ക്കൂ...
ഓട്ടോ ഹാന്‍ (OTTO HAHN)
“പണ്ട് ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയേയും നാഗസാക്കിയേയും നശിപ്പിയ്ക്കാന്‍ ഹാന്‍ ആറ്റം ബോംബു കൊണ്ടുപോയത് വിമാനത്തിലല്ല,ഓട്ടോയിലായിരുന്നു.”
കംബോഡിയ - നോംഫെന്‍ (NOM PHEN)
ലോകത്ത് പേനയില്ലാത്ത (no pen) ഏകരാജ്യം കംബോഡിയയാണ്. അവിടെയുള്ള ജനങ്ങള്‍ കമ്പൊടിച്ചാണ് എഴുതുന്നത് !
കാനഡ - ഒട്ടാവ
ക്യാനഡയില്‍ എല്ലാരും ഓട്ടയുള്ള കണ്ണടകളാണ് ഉപയോഗിയ്ക്കുന്നത്. അവിടെ ഓട്ടക്കണ്ണടകളേ വാങ്ങാന്‍ കിട്ടൂ...! അതായത്,
പലതായി പഠിയ്ക്കുന്നതിനു പകരം ഒന്നാക്കി കണക്റ്റ് ചെയ്തു പഠിയ്ക്കുക.
നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് ഇവയ്ക്ക് മാറ്റം വരുത്താം. ഇങ്ങനെ, നിങ്ങള്‍ക്കു ഓര്‍മ്മിയ്ക്കേണ്ടത് എന്താണോ അതിനെ ഓര്‍ത്തുവയ്ക്കാം. പെട്ടെന്ന് മനസ്സിലാവുമെന്നു മാത്രമല്ല ജീവിതത്തില്‍ പിന്നെ മറക്കില്ല. സാധാരണ പഠിയ്ക്കുമ്പോള്‍ വെറും കാണാപ്പാഠമായിപ്പോകും. ഇവിടെ ഉപബോധ മനസ്സിന് മനസ്സിലാകുന്ന ഭാഷയില്‍ അതേസംഗതി പഠിയ്ക്കുമ്പോള്‍ എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കും. കുട്ടിക്കാലത്തെ ചെറിയ ചെറിയ ഓര്‍മ്മകള്‍, അന്നുകണ്ട സിനിമയിലെ ചില രംഗങ്ങള്‍, സംഭവങ്ങള്‍ അങ്ങനെ പലതും ഓര്‍മ്മയില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. ഈ ഓര്‍മ്മകള്‍ താഴെപ്പറയുന്ന പതിനൊന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിയ്ക്കും...
11 Momory methods
1) Sensuality (വിഷയാസക്തി)
2) Movement (ചലനം)
3) Association (സമ്പര്‍ക്കം)
4) Humour (ഹാസ്യം)
5) Imagination (ഭാവനാ വൈഭവം)
6) Number (എണ്ണം)
7) Symbolize (പ്രതീകം)
8) Colour (വര്‍ണ്ണം)
9) Order (ആജ്ഞ)
10) Positive image (ദൃഢ ചിത്രം)
11) Exaggeration (അതിശയോക്തി)
നിങ്ങളുടെ വളരെ പഴയ ഓര്‍മ്മകള്‍ ചികഞ്ഞുനോക്കിയാല്‍ ഇവയിലേതെങ്കിലും ഒന്നുമായി അതു ബന്ധപ്പെട്ടിരിയ്ക്കുന്നെന്നു മനസ്സിലാവും.
താഴെ കൊടുത്തിരിയ്ക്കുന്ന അക്കങ്ങളും അവയുടെ ഞാന്‍ ഉപയോഗിയ്ക്കുന്ന പ്രതീകങ്ങളും (മിയ്ക്കവാറും എളുപ്പം ഇതായിരിയ്ക്കുമെന്നു കരുതുന്നു) ഒരു ചാര്‍ട്ടാക്കി കുറിച്ചുവച്ചോളൂ... അടുത്ത അധ്യായത്തിലേയ്ക്കു പോകുന്നതിനു മുമ്പ് നിര്‍ബന്ധമായും പഠിച്ചിരിയ്ക്കണം. ഇവയെ Mental Catalogues എന്നു നമുക്കു വിളിയ്ക്കാം. സൌകര്യത്തിനു വേണ്ടി ഇവയെ നാലായി തിരിച്ചിട്ടുണ്ട്.
Mental Catalogues
a) Number - Rhymes
b) Number - Shapes
c) Number - Values
d) Number - Alphabets
a) Number - Rhymes (Similor sounding words)
No comments:
Post a Comment