നമ്മുടെ ജീവിതത്തില്‍ വിജയവും പരാജയവുമുണ്ടാകുന്നത് ആ കാര്യത്തെ നമ്മള്‍ ഏതു വിധത്തിലാണ് ഉള്‍ക്കൊണ്ടത് എന്നതിനെ ആശ്രയിച്ചാണ്. നല്ല മനോഭാവത്തോടെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പരാജയമുണ്ടായാലും അവര്‍ നിരന്തരം വിജയത്തിനായി ശ്രമിയ്ക്കുകയും അന്തിമമായി അവര്‍ വിജയിയ്ക്കുകയും ചെയ്യും. ഏതു കാര്യങ്ങളും നമുക്ക് ഉള്‍ക്കൊള്ളാന്‍ നമ്മുടെ മനോഭാവം ശരിയായാ വിധത്തിലാണെകിലേ കഴിയൂ. ആദ്യ വിഷയം അതില്‍ത്തന്നെ ആരംഭിക്കാം...
മനുഷ്യന്റെ തലച്ചോറിനെ തല്‍ക്കാലം കമ്പ്യൂട്ടറിനോട് ഉപമിക്കുന്നു. മൌസും കീബോഡും ഉപയോഗിച്ച് പ്രോഗ്രാമുകള്‍ പ്രയോഗതലത്തിലേക്ക് കൊണ്ടുവരുന്നു. മനുഷ്യമനസ്സിന് പ്രധാനമായും ഉള്ള രണ്ടു തലങ്ങളാണല്ലോ ബോധമനസ്സും ഉപബോധ മനസ്സും. ഇതില്‍ ഉപബോധമനസ്സില്‍ പ്രോഗ്രാമുകളും ബോധമനസ്സ് പ്രര്‍ത്തനമേഖലയുമാണ്. അതിനാല്‍ നമ്മുടെ ഉപബോധമനസ്സിനെ നമുക്ക് പ്രോഗ്രാം ചെയ്യാന്‍ സാധിച്ചാല്‍ ആ പ്രോഗ്രാമിനനുസരിച്ച് നമ്മള്‍ സഞ്ചരിച്ചിരിക്കും.
നമ്മുടെ ഉപബോധമനസ്സിനെ എങ്ങനെ പ്രോഗ്രാം ചെയ്യാമെന്ന് തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ മനസ്സിലാകും. ഇത് എല്ലാരിലും ഉള്ളതാണെങ്കിലും ചിലരങ്കിലും ഇതിനെ തിരിച്ചറിയുന്നില്ല. അതിന് നമ്മുടെ Attitudeശരിയാവണം. അക്ഷരങ്ങളുടെ സ്ഥാനവിലയനുസരിച്ച് അവയുടെ ആകെത്തുക നോക്കൂ...
A - 1
T - 20
T - 20
I - 9
T - 20
U - 21
D - 4
E - 5
________
ആകെ 100
attitude ശരിയായാല്‍ 100% ശരിയായി !
നമ്മുടെ attitude പോസിറ്റീവ് ആയിരിയ്ക്കണം, ആയതിനാല്‍ ഉപബോധമനസ്സിനെ പ്രോഗ്രാം ചെയ്യാന്‍ attitude ശരിയാക്കിക്കൊള്ളൂ... ഉപബോധ മനസ്സില്‍ പ്രോഗ്രാം ചെയ്യുക എന്നതുതന്നെയാണ് മനസ്ത്രജ്ഞരും ചെയ്യുന്നത്. സ്വയം പ്രോഗ്രാം സംഭവിച്ച ഒരു സംഭവകഥ പറയാം...
1940 കാലം, അമേരിക്കയിലെ ഒരു സാധാരണ കുടുംബത്തില്‍ വില്‍മ റിഡോള്‍ഫ് (willma ridolf) എന്ന കുഞ്ഞു ജനിച്ചു. രണ്ടു വയസ്സുകഴിഞ്ഞപ്പോള്‍ പോളിയോ ബാധിച്ച് അവളുടെ കാലുകള്‍ ക്ഷയിച്ചു. കുട്ടിക്ക് സ്വാഭാവികമായും വിഷമമുണ്ടാവുമല്ലോ. മറ്റു കുട്ടികള്‍ ഓടിച്ചാടിക്കളിക്കുമ്പോള്‍ മുട്ടിലിഴഞ്ഞുമാത്രം നടന്നിരുന്ന വില്‍മ അമ്മയോടു ചോദിച്ചു ;
“എനിക്ക് അവരെപ്പോലെ ഓടിക്കളിക്കാന്‍ കഴിയില്ലേ”?
“തീര്‍ച്ചയായും നിനക്കതിനു സാധിക്കും”!
ഒരു സാധാരണ പറച്ചിലാണു പറഞ്ഞതെങ്കിലും വില്‍മയില്‍ ഇത് പോസിറ്റീവ് attitude ഉണ്ടാക്കി. കാലുകളില്‍ കമ്പിയുറപ്പിച്ച് ഊന്നുവടിയുമായി കൊച്ചുവില്‍മ സ്കൂളില്‍ പോകാന്‍ തുടങ്ങി.
ടീച്ചറോടും ചോദിച്ചു, “എനിയ്ക്കതിനു കഴിയില്ലേ”
“തീര്‍ച്ചയായും നിനക്കതിനു കഴിയും.” ടീച്ചറും അവളെ സമാധാനിപ്പിച്ചു.attitude -ന് പവര്‍ കൂടി ! ക്രന്മേണ അവള്‍ ഊന്നുവടി ഉപേക്ഷിച്ചു കമ്പിക്കാലില്‍ നടക്കാന്‍ തുടങ്ങി. അധികം വൈകാതെ കാലില്‍ ഉറപ്പിച്ചിരുന്ന കമ്പികളും ഒഴിവാക്കി. സ്കൂള്‍ ഫൈനല്‍ ആവുമ്പോള്‍ സാധാരണ കുട്ടികളോട് ടീച്ചര്‍മാര്‍ ചോദിക്കലുണ്ട്,
“നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹം” ?
വില്‍മയുടെ ഊഴം വന്നപ്പോള്‍ അവള്‍ പറഞ്ഞു,
“എനിക്ക് ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരിയാവണം” !
“നിനക്ക് അതിന് സാധിക്കും”
അവിടന്നു കിട്ടിയതും അതുതന്നെ ! ഇതിനൊക്കെ നമ്മളാണു മറുപടി പറഞ്ഞതെങ്കിലോ, “കാലും കടച്ചാണ്ടിയും കേടു വരുത്താതെ അവിടെയെങ്ങാനും അടങ്ങിയിരിയ്ക്ക്” എന്നാവാം !
പോസിറ്റീവായ ചിന്തകള്‍ മനുഷ്യനു ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാകും. ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിലെ പ്രോഗ്രാമുകളാവും. ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള്‍ എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും. അതിനുവേണ്ടി ബോധമനസ്സിനെ ഉപബോധ മനസ്സ് നയിയ്ക്കുമെന്നര്‍ത്ഥം. ഇതാണ് വിജയിച്ചവര്‍ പറയുന്നത്, “നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരും” എന്ന്.
1960, റോമാ ഒളിമ്പിക്സ് പൊടിപൊടിയ്ക്കുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഓട്ടക്കാര്‍ പോരിനിറങ്ങി. കൂടെ നമ്മുടെ കൊച്ചു നായിക വില്‍മയും ! ഏവരേയും അത്ഭുതപ്പെടുത്തി അവള്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടി . വൈകാതെ 200 മീറ്ററിലും. തുടര്‍ന്ന് 400 മീറ്റര്‍ റിലേ, നാലാമത്തെ ലാപ്പില്‍ വില്‍മയുണ്ട്. തൊട്ടടുത്ത ട്രാക്കില്‍ നിലവിലെ ചാമ്പ്യന്‍ ! കൈമാറുമ്പോള്‍ കയ്യില്‍നിന്നു വഴുതി വീണ ബാറ്റണുമെടുത്ത് മുന്നോട്ടു കുതിച്ച വില്‍മ ഒന്നാമതായി ഫിനിഷ് ചെയ്തു ! വിശ്വസിക്കാന്‍ പ്രയാസമാണെന്നറിയാം, ലോകചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണ്ണം നേടുന്നത് അന്നു സംഭവിച്ചു. എഡ് ഡെമ്പിള്‍ (ed DempiL) ആയിരുന്നു കോച്ച്. Positive attitude നമ്മളില്‍ സൃഷ്ടിക്കുന്ന മാറ്റത്തിന് ഇതിലും വലിയ ഉദാഹരണം വേണോ ?
താഴെപ്പറയുന്ന നാലു കാര്യങ്ങള്‍ തുടര്‍ന്നുള്ള പഠനത്തിന് നിര്‍ബ്ബന്ധമായും ആവശ്യമാണ്.1) Learn
2) apply
3) skill
4) habit
പഠിക്കുക, പഠിച്ചതിനെ പ്രയോഗിക്കുക,
അതിനുവേണ്ടി സാമര്‍ദ്ധ്യം ഉള്ളവനാവുക,
പിന്നെയത് ശീലമാക്കുക.
ഇത് എത്രകണ്ടു ഉള്‍ക്കൊള്ളുന്നുവോ അതനുസരിച്ചായിരിയ്ക്കും നമ്മുടെ വിജയം. തുടക്കം നന്നായില്ലെങ്കില്‍ ഒടുക്കം കുളമാകും, അതിനാലാണ് ഇതു കുറിച്ചത്. ഈ അറിവുകള്‍ പങ്കുവയ്ക്കാന്‍ ഇതിനോടൊപ്പം ചേരുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരു വാക്യമുണ്ട്.
"I BELIEVE IN MY ABILITIES"
ഇത് ഉറക്കെ പറയണം, പറയുകതന്നെ വേണം....
ഉപബോധ മനസ്സില്‍ ഇത് ഉറയ്ക്കട്ടെ...!

No comments:
Post a Comment