അമീർ ഖുസ്രൊ ദഹ്‌ലവി | |
---|---|
ജനനനാമം | അബുൽ ഹസ്സൻ യമീനുദ്ദീൻ അൽ ഖുസ്രോ |
ജനനം | 1253 പാട്ട്യാലി, എറ്റ, ഉത്തർപ്രദേശ്. |
മരണം | 1325 (aged 72) |
സംഗീതശൈലി | ഗസൽ, ഖയാൽ, ഖവ്വാലി, റുബായ്, തരാന |
തൊഴിലുകൾ | സംഗീതജ്ഞൻ, കവി |
പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ് ശരിയായ നാമം(പേർഷ്യൻ: ابوالحسن یمینالدین خسر: ഹിന്ദി:अबुल हसन यमीनुद्दीन ख़ुसरो ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന് അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവിമാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി.
ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്. "ഖയാന", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്. തബലയുടെ കണ്ടുപിടുത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്. ഗസൽ,മസ്നവി,റൂബി,ദൊബെതി,തർകിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. ജളളുദ്ദീൻ ഖിൽജിയാണ് ഖുസ്രൊവിന് അമീർ സ്ഥാനം നൽകിയതു്. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവിയായ ഇദ്ദേഹത്തെയാണ് ഇന്ത്യയുടെ തത്ത എന്നു വീളിക്കുന്നത്.
No comments:
Post a Comment