Sunday, 27 November 2011

ഷഹ്‌രിയാർ


അഖ്‌ലാക് മുഹമ്മദ് ഖാൻ 'ഷഹ്‌രിയാർ'
ജനനം 1936 ജൂൺ 16 (1936-06-16) (വയസ് 75)
ബറേലി, ഉത്തർപ്രദേശ്, ഇന്ത്യ
തൊഴിൽ ഗാനരചയിതാവ്, കവി
ദേശീയത ഇന്ത്യൻ
രചനാ സങ്കേതം ഗസൽ
വിഷയങ്ങൾ പ്രണയം, തത്ത്വചിന്ത

പ്രശസ്ത ഉർദു കവിയും പണ്ഡിതനുമാണ് ഡോ. അഖ്‌ലാക് മുഹമ്മദ് ഖാൻ 'ഷഹ്‌രിയാർ'. ഗമൻ(1978), ഉമ്രാവോ ജാൻ(1981) തുടങ്ങിയ ഹിന്ദി ചലച്ചിത്രങ്ങളുടെ ഗാനരചയിതാവ് എന്ന നിലക്കും ഏറെ പ്രശസ്തി നേടി. ഷഹ്‌രിയാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. 1987-ൽ സാഹിത്യ അകാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ 'ഖ്വാബ് കാ ദർ ബന്ദ് ഹെ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. ഉർദു ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2008-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു നൽകുകയുണ്ടായി.
1936 ജൂൺ 16-ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു മുസ്ലിം രാജ്പുത് കുടുംബത്തിൽ ജനിച്ചു. ബുലന്ദ്ശഹറിലും, പിനീട് അലിഗഡ് മുസ്ലിം സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം.

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, CERTIFICATE

 TALENT  TEST   CERTIFICATE  2024-25  DOWNLOAD