Saturday 10 August 2024

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

ഓണ്‍ലൈന്‍ ക്വിസ്സില്‍ കുട്ടികള്‍ കൊടുത്ത ഡാറ്റ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് സെറ്റ് ചെയ്തത്. 
തെറ്റുകള്‍ തിരുത്തി തരുന്നതല്ല



* റാങ്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് PDF ഫയലില്‍ സെര്‍ച്ച് ബട്ടനില്‍ സ്കൂള്‍ കോഡ്, പേര്, സ്കൂള്‍ ഏതെങ്കിലും ഒന്ന് സെര്‍ച്ച് ചെയ്ത് കണ്ടെത്താം.






14844 പേര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും വിജയാശംസകള്‍

Answer Key
1) പ്രേംചന്ദിന്റെ ആദ്യകാല തൂലികാനാമം
A) നവാബ് റായ്✅
B) കലം കാ സി പാഹി
C) അജാഇബ് റായ്
D) ധൻപത് റായ്

2) മുഹമ്മദ് റഫി ആദ്യമായി പാടിയ സിനിമ ഏത്?
A) ദുനിയ
B) മജ്നു
C) ഗാവ് കി ഗോരി✅
D) രാജ


3) പ്രേംചന്ദ് എഴുതിയ ഉർദു പത്രികയുടെ പേര് ?
A) കഫൻ
B) സമാന✅
C) കലാം
D) നിർമല

4) പ്രേംചന്ദിന്റെ ജന്മസ്ഥലം ?
A) ലംഹി✅
B) ആഗ്ര
C) സിയാൽ കോട്ട്
D) അലഹബാദ്

5) മുഹമ്മദ് റഫി പാടുകയും അല്പം അഭിനയിക്കുകയും ചെയ്ത സിനിമ?
A) പ്യാർ
B) വ തൻ
C) ഹിന്ദുസ്ഥാ
D) ജുഗ്നു✅

6) പ്രേംചന്ദിന്റെ ആദ്യ ഉറുദു നോവൽ ഏത്?
A) ഗോദാൻ
B) സോസ് -ഇ- വ തൻ
C)- നിർമല
D) അസ്റാർ -ഇ- മുആബിദ്✅

7) ഗാന്ധിജിയെ കുറിച്ച് മുഹമ്മദ് റഫി ആലപിച്ച "സു നോ സുനോ അയെ ദുനിയ വാലോ ബാപ്പു കി എ അമർ കഹാനി " എന്ന ഗാനത്തിൻ്റെ രചയിതാവ് ?
A) രാജേന്ദ്ര കിഷൻ✅
B) ഷക്കിൽ ബദായൂനി
C) സമിർ
D) ജാവേദ് അഖ്തർ

8) ഗോദാൻ എന്ന നോവലിൻ്റെ മുഖ്യ കഥാ പാത്രം ?
A) മഞ്ജുള
B) കമല
C) ഹോരി✅
D) ഹമീദ്

9) മുഹമ്മദ് റഫിയുടെ ജന്മസ്ഥലം?
A) ഹരിയാന
B) പഞ്ചാബ്✅
C) ദൽഹി 
D) കർണ്ണാടക

10) പ്രേംചന്തിനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
A) 1980 ✅
B) 1950
C) 1975
D) 2010

11) പ്രേം ചന്ദിൻ്റെ ഏത് പുസ്തകമാണ് ബ്രിട്ടിഷ് സർക്കാർ നിരോധിച്ചത്?
A) മൈദാൻ-ഇ- അമൽ
B) സോസ് -ഇ- വതൻ✅
C) ചൗഗാൻ ഇ ഹസ്തി
D) പർദ ഇ മ ജാസ്

12) പ്രേം ചന്ദിൻ്റെ ആദ്യത്തെ പ്രധാന നോവൽ?
A) ഗോദാൻ
B) രംഗഭൂമി
C) പ്രേമാശ്രമം
D) സേവാസദൻ✅

13) പ്രേംചന്ദിൻ്റെ അവസാനത്തെ സമ്പൂർണ്ണ നോവൽ?
A) നിർമല
B) ഗബൻ
C) ഗോദാൻ✅
D) കർമ്മഭൂമി

14) താഴെ പറയുന്നവയിൽ മുഹമ്മദ് റഫി വരാത്ത കേരളത്തിലെ സ്ഥലം ഏത്?
A) കൊച്ചി
B) തലശ്ശേരി
C) തൃശൂർ✅
D) കോഴിക്കോട്


15) പ്രേംചന്ദിൻ്റെ ഏത് കൃതിയാണ് "രണ്ടാം ഭാര്യ" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്?
A) നിർമല✅
B) കർമ്മഭൂമി
C) പ്രേമാശ്രമം
D) പ്രതിജ്ഞ

16) മുഹമ്മദ് റഫി ഈ ലോകത്തോട് വിട പറഞ്ഞ വർഷം ?
A) 1979
B) 1982
C) 1981
D) 1980✅

17) പ്രേം ചന്ദിൻ്റെ ഈദ് ഗാഹ് എന്ന കഥയിലെ കാഥാ പ്രാത്രം?
A) അലി
B) ഹമിദ്✅
C) ഹസൻ
D) ബഷീർ

18) പ്രേംചന്ദ് തിരക്കഥ എഴുതുകയും അഥിതി വേഷം ചെയ്യുകയും ചെയ്ത സിനിമ ഏത്?
A) മജ്ബൂർ
B) മസ്ദൂർ✅
C) മഖ്ബൂൽ
D) മബ്റൂഖ്

19) താഴെപ്പറയുന്നവയിൽ പ്രേം ചന്ദിൻ്റെ നോവൽ അല്ലാത്തത്?
A) റൂട്ടി റാണി
B) കൃഷ്ണൻ
C) പ്രേമ
D) ബലിദാൻ✅

20) മുഹമ്മദ് റഫി ജനിച്ചതെന്ന്?
A) 24 ഡിസം.1926
B) 25 ഡിസം 1924
C) 24 ഡിസം.1924✅
D) 26 ഡിസം 1926

9:30ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.



മലപ്പുറം ലിങ്ക് 2, കോഴിക്കോട് ലിങ്ക് 3 കയറുക, മറ്റു ജില്ലകള്‍ ലിങ്ക് 1 ല്‍ കയറുക.







(കോഴിക്കോട് ജില്ല)
*സൈറ്റ് തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ ഏത് ലിങ്കിലൂടെയും കയറാം.


നിർദ്ദേശങ്ങൾ

 ♦️ചോദ്യങ്ങൾ മലയാളത്തിലായിരിക്കും

🔸UP-HS-HSS എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. 

♦️സംസ്ഥാന തലത്തിൽ ഒന്ന്,രണ്ട്,മുന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 3000,2000,1000 രൂപ പ്രൈസ് മണി ലഭിക്കുന്നതാണ്.

🔸 70 ശതമാനത്തിന്  മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നോട്ട്ബുക്ക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

♦️പങ്കെടുക്കുന്ന കുട്ടികൾ ഗൂഗിൾഫോമിൽ പേര്,സ്കൂൾകോഡ്, സ്കൂളിൻ്റെ പേര്  തെറ്റ് കൂടാതെ രേഖപ്പെടുത്തേണ്ടതാണ്. (സ്കൂൾ കോഡ്, സബ്ജില്ല കുട്ടികൾ നേരത്തെ അധ്യാപകരോട് ചോദിക്കുക.)

♦️ ഒരു കുട്ടി ഒരിക്കൽ മാത്രമെ ഫോം പൂരിപ്പിയ്ക്കാവൂ (ഒരാളുടെ ഒന്നിലധികം എൻട്രി വന്നാൽ അസാധുവാക്കും).

♦️ സമയവും ഉത്തര വും വിജയത്തിന്ന് മാനദണ്ഡമായിരിക്കും (സമയം നഷ്ടപ്പെടാതെ ഉത്തരഉം ചെയ്യുക).

♦️ രാത്രി 7.30 നാണ് ലിങ്ക് ഓപ്പണാവുക. 

🔸 ആകെ 20 ചോദ്യങ്ങൾ ഉണ്ടാകും.
A,B,C,D ഓപ്ഷനുകൾ ഉണ്ടാകും.60 % ചോദ്യങ്ങൾ (12 എണ്ണം ) പ്രേംചന്ദുമായും 40 %  (8 എണ്ണം) ചോദ്യങ്ങൾ റഫിയുമായും ബന്ധപ്പെട്ടതായിരിക്കും.



ക്വിസ്സിന് സഹായകമാവുന്ന വീഡിയോകള്‍

പ്രേംചന്ദ് ദിനം -  കലം കാസിപാഹി
قلم کا سپاہی    |      कलम का सिपाही

മുൻശി പ്രേംചന്ദ് അനുസ്മരണം 
കൃഷ്ണനുണ്ണി മാസ്റ്റർ

മുന്‍ഷി പ്രേംചന്ദ് ലഘുവിവരണം 
കഥ പരിചയം: ഈദ്ഗാഹ് 
അവതരണം -കെ.ബി.പ്രത്യുഷ് 

കഥപരിചയം - ദോ ബൈൽ, ഗുലീഡണ്ടാ, ഗോദാൻ
അവതരണം -സിന്ധ്യ എം. ചന്ദ്രൻ

പുസ്തക പരിചയം:  ഗോദാൻ (നോവൽ)  
കൊച്ചുമിടുക്കിയുടെ അവതരണം
കുമാരി.-അരുന്ധതി രാജേഷ്

കഥപരിചയം:കഫൻ
അവതാരക: ഫാത്തിമ നാസ്നി

 جولائی 31 پریم چند دن  
പ്രേംചന്ദ്:ഉർദു വിവരണം

പ്രേംചന്ദ്ദിനം കഥാവതരണം 
മന്ത്രം न्त्र منتر# 
അതുല്യ.സി.എം.#കണ്ണൂർ

  دو_بیل  दो_बैल  ദോ ബൈൽ 
കഥാവതരണം 

 



മുഹമ്മദ് റഫി
അതൊരു കാലഘട്ടത്തിന്റെ പേരാണ്.* നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ സ്നേഹസമ്പൂർണതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ല. 
1924 ഡിസംബർ 24–ാം തിയ്യതി പഞ്ചാബിലെ കോട്ട് ലാ സുൽത്താൻ സിംഗ് എന്ന സ്ഥലത്തായിരുന്നു (ഇന്നത്തെ പാക്കിസ്ഥാൻ) മുഹമ്മദ് റഫിയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീത വാസനയുണ്ടായിരുന്ന റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു.. 1941ല്‍ ശ്യാം സുന്ദറിന്റെ "ഗുല്‍ബലോച്ച്" എന്ന പഞ്ചാബി സിനിമയിലാണ് അദ്ദേഹം ആദ്യമായി പാടിയത്. പതിനേഴാം വയസ്സിലായിരുന്നു ഇത്. 1942-ൽ മുംബൈക്ക് വണ്ടി കയറിയ റഫിക്കു പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടുള്ള ഏകദേശം നാൽപ്പതു കൊല്ലത്തോളം അഞ്ചു വർഷത്തെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഇന്ത്യയിൽ മുഹമ്മദ് റഫി യുഗം തന്നെയായിരുന്നു.റഫി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത് നൗഷാദിന്റെ സംഗീതത്തിൽ ദുലാരി എന്ന ചിത്രത്തിലെ "സുഹാനി രാത് ഡൽജുക്കി, ബൈജു ബാവ് രയിലെ " ഓ ദുനിയാ കേ രഖ് വാലേ" എന്നീ ഗാനങ്ങളിലൂടെയായിരുന്നു.

ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ റെക്കോർഡും മുഹമ്മദ് റഫിയുടെ പേരിലാണുളളത്. "തളിരിട്ടക്കിനാക്കൾ" എന്ന മലയാള സിനിമയിൽ ജിതിൻ ശ്യാമിന്റെ സംഗീതത്തിൽ "ശബാബ് ലേകേ" എന്ന ഒരു ഹിന്ദിഗാനം റഫി പാടിയിട്ടുണ്ട്. കാലമെത്തും മുൻപേ കടന്നുപോയ മുഹമ്മദ് റഫിയുടെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പത്ത് മെലഡികളിലൂടെ...

ആജ് മോസം ബഡാ ബേയ്മാന് ഹേ...
ധർമ്മേന്ദ്രയും മുംതാസും പ്രധാന വേഷങ്ങളിലെത്തി 1973 പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ ബേയ്മാന് ഹേ എന്ന ഗാനം മുഹമ്മദ് റഫിയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായാണ് കാണക്കാക്കുന്നത്. എ ഭീംസിങ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് ഈണം നൽകിയത് ലക്ഷ്മികാന്ത് പ്യാരേലാലാണ്. ആനന്ദ് ബക്ഷി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ദിവാന ഹുവാ ബാദൽ...
ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് ദിവാന ഹുവ ബാദൽ എന്ന ഗാനം. ആശാ ബോസ്ലെയും മുഹമ്മദ് റാഫിയും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 ചൗന്ദവിക്കാ ചാന്ത് ഹോ...
റഫിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ ചൗന്ദവിക്കാ ചാന്ത് ഹോ 1960 ൽ പുറത്തിറങ്ങിയ ചൗന്ദവിക്കാ ചാന്ത് എന്ന ചിത്രത്തിലേതാണ്. ഗുരു ദത്തും, വഹീദ റഹ്മാനും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം സാദിഖാണ്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബോംബെ രവിയാണ് ഈ അനശ്വര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഷക്കീൽ ബദായുനി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

 താരീഫ് കറു ക്യാ ഉസ്‌കി...
ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് താരീഫ് കറു ക്യാ ഉസ്‌കി എന്ന ഗാനം. മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

അഭീ നാ ജോവോ ചോഡ്കർ...
ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെയാണീ മനോഹരഗാനം. ആശാ ബോസ്ലെയും റഫിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. വിജയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിർ ലുധിയാൻവി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

യേ ദുനിയാ യേ മെഹഫിൽ...
രാജ് കുമാറും പ്രിയ രാജ്‌വംശും അഭിനയിച്ച് ചേതൻ ആനന്ദ് സംവിധാനം ചെയ്ത് 1970 പുറത്തിറങ്ങിയ ഹീർ രഞ്ചാ എന്ന ചിത്രത്തിലേതാണ് യേ ദുനിയാ യേ മെഹഫിൽ എന്ന ഗാനം. കെയ്ഫ് അസ്മിയുടെ വരികൾക്ക് മദൻ മോഹൻ ഈണം പകർന്നിരിക്കുന്നു.

ലിഖേ ജോ ഖത്ത് തുജേ...
1968 ൽ പുറത്തിറങ്ങിയ കന്യാദാൻ എന്ന ചിത്രത്തിലേതാണ് ലിഖേ ദോ ഖത്ത് തുജേ എന്ന ഗാനം. നീരജിന്റെ വരികൾക്ക് ശങ്കർ ജയകിഷാണ് ഈണം പകർന്നിരിക്കുന്നത്. ശശി കപൂറും ആശാ പരേഖും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ സേഗാളാണ്.

ബാർ ബാർ ദേക്കോ ഹസാറ് ബാറ് ദേക്കോ...
ശക്തി സാമന്ത സംവിധാനം ചെയ്ത് ഷമ്മി കപൂർ പ്രധാന വേഷത്തിലെത്തിയ ചിത്രം ചൈന ടൗണിലെയാണ് ബാർ ബാർ ദേക്കോ എന്ന ഗാനം. ബോംബെ രവി സംഗീതം നിർവ്വഹിച്ച് മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

സുഹാനി രാത്ത് ദൽ ചുക്കി..
മുഹമ്മദ് റഫിയുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് സുഹാനി രാത്ത് ചൽ ചുക്കി. 1949 ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിന് വേണ്ടി നൗഷാദ് അലി ഈണം നൽകി റാഫി പാടിയ ഗാനം ഹിന്ദി സിനിമാ ചരിത്രത്തിലെതന്നെ മികച്ചൊരു ഗാനമായാണ് കണക്കാക്കുന്നത്. സുഹാനി രാത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

ഖോയ ഖോയ ചാന്ദ് ഖുല ആസ്മാൻ...
വിജയ് ആനന്ദ് സംവിധാനം ചെയ്ത് ദേവാനന്ദും വഹീദ റഹ്മാനും അഭിനയിച്ച് 1960 ൽ പുറത്തിറങ്ങിയ കാല ബസാർ എന്ന ചിത്രത്തിലേതാണ് ഖോയ ഖോയ ചാന്ദ് എന്ന ഗാനം. ശൈലേന്ദ്രയുടെ വരികൾക്ക് എസ് ഡി ബർമ്മൻ ഈണം പകർന്നപ്പോൾ റാഫിയുടെ മറ്റൊരു മനോഹര പ്രണയഗാനമാണ് പിറന്നത്.

ജൂലൈ 31
റാഫി സാബ് ഓർമ ദിനം...

സ്വാതന്ത്ര്യദിന ദേശീയ സെമിനാര്‍

പ്രിയരേ...
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷ വഹിച്ച പങ്ക് നാം മനസ്സിലാക്കിയതാണ്. എന്നാൽ ആഴത്തിൽ ഈ വിഷയത്തെ മനസ്സിലാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.ദേശിയ തലത്തിൽ പ്രഗൽഭരായ ചരിത്രകാരൻമാരും ഉർദു ഭാഷ പണ്ഡിതരും പങ്കെടുക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നവർ ഈ ലിങ്ക് വഴി പേര് വിവരങ്ങൾ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
https://docs.google.com/forms/d/1TA_n1kJO206Y9g06nllQeQCf9x1nGtfw4KKM3fNlDx4/viewform

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...