Sunday 6 February 2022

നവ്യാനുഭവമായി മലയാളികളുടെ ഉർദു മുശാഇറ

കേരളത്തിൽ നിരവധി ഉർദു മുശാഇറകൾ പലപ്പോഴായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും 2022 ഫെബ്രുവരി 5 ശനിയാഴ്ച വൈകീട്ട് 7 മണി മുതൽ രണ്ട് മണിക്കൂർ പിന്നിട്ട All Kerala Mushaira പുതുമ കൊണ്ട് ഗംഭീരമായി. ബീഹാറിലെ പാറ്റ്ന ആസ്ഥാനമായുള്ള കസോട്ടീ ജദീദ് എന്ന ത്രൈമാസികയുടെ പ്രോഗ്രാം വിഭാഗമായി UAE കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കസോട്ടീ ഇവന്റ്സ് സംഘടിപ്പിച്ച ഓൺലൈൻ കവിയരങ്ങിൽ പത്തോളം വരുന്ന മലയാളി ഉർദു കവികൾ തങ്ങളുടെ രചനകൾ അവതരിപ്പിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ഉർദു പണ്ഡിതനും കവിയും വിദ്യാഭ്യാസ പ്രവർത്തകനുമായ എൻ. മൊയ്തീൻകുട്ടി മാസ്റ്റർ കവിയരങ്ങിന്റെ അദ്ധ്യക്ഷനായിരുന്നു. കേരളത്തിലെ പ്രശസ്ത ഉർദു ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ. കെ.പി. ശംസുദ്ദീൻ തിരൂർക്കാട് വിശിഷ്ടാതിഥിയായ കവിയരങ്ങ് മറുനാടൻ മലയാളി, ഉർദു-മലയാളം-തെലുഗു-ഹിന്ദി- ഇംഗ്ലീഷ് കവയത്രി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് മാനേജരായി വിരമിച്ച എലിസബത്ത് കുര്യൻ മോന വളരെ മനോഹരമായി നിയന്ത്രിച്ചു.

മലയാളി ഉർദു കവികളായ എൻ. മൊയ്തീൻകുട്ടി മെഹ്റൂം, ഹമീദ് ശാ വളപുരം, എൻ. അബ്ദുസ്സമദ് ഉർദു നഗർ, ഫൈസൽ വഫ പർവാസ് ആലങ്കോട്, അബ്ദുൽ മുനീർ പാറശ്ശേരി, അനീസ് മണ്ണാർക്കാട്, ശബ്നം സിദ്ദീഖി എന്നിവർ കവിതകൾ അവതരിപ്പിച്ചു.

കസോട്ടീ ഇവന്റ്സ് എഡിറ്റർ മുസ്കാൻ സയ്യദ് റിയാസ് ആമുഖ വിവരണം നിർവഹിച്ചു. കസോട്ടീ ജദീദ് എഡിറ്റർമാരായ എയ്ജാസ് ശാഹീൻ, അൻവർ ശമീം അഫ്സൽ ഖാൻ എന്നിവർ Streamyard പ്ലാറ്റ്ഫോമിൽ ഓൺലൈൻ ബ്രോഡ്കാസ്റ്റിംഗിന് നേതൃത്വം നൽകി.

കവിയരങ്ങിന്റെ വീഡിയോ കസോട്ടീ ഇവന്റ്സ് ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലിങ്ക് വഴി കാണാവുന്നതാണ്.

ഉടൻ തന്നെ കേരളത്തിലെ ഇതര സംസ്ഥാനക്കാരായ ഉർദു കവികളുടെ മുശാഇറ സംഘടിപ്പിക്കുമെന്ന് കസോട്ടീ ഇവന്റ്സ് അധികൃതർ അറിയിച്ചു. മലയാളികൾക്കായുള്ള മുശാഇറകളുടെ ആരംഭമാണിതെന്നും ഇതിന്റെ തുടർച്ച പ്രതീക്ഷിക്കാമെന്നും അവർ ഉറപ്പു നൽകി.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...