Sunday, 1 August 2021

സപ്തംബർ 5 ദേശീയ അധ്യാപക ദിനം

 1.ദേശീയ അധ്യാപക ദിനം എന്നാണ്?

സപ്തംബർ 5


2.ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

ഡോ. എസ്. രാധാകൃഷ്ണൻ


3. ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്?

സർവേപ്പള്ളി രാധാകൃഷ്ണൻ


4. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ഡോ . എസ് രാധാകൃഷ്ണൻ?

ഒന്നാമത്തെ ഉപരാഷ്ട്രപതി


5. ഡോ . എസ് രാധാകൃഷ്ണൻ ഇന്ത്യൻ പ്രസിഡന്റ് ആയ വർഷം?

1962


6. ‘ India Philosophy ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ഡോ . എസ് രാധാകൃഷ്ണൻ


7. രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്‌?

ഡോ.എസ്‌. രാധാകൃഷ്ണന്‍


8. ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചവർഷം ഏത്?

1888 സെപ്തംബർ 5

9. സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍ ആരുടെ അപരനാമം?

ഡോ.എസ്‌. രാധാകൃഷ്ണന്‍


10. ഉപരാഷ്ട്രപതിയാവാൻ ഡോ.എസ് രാധാകൃഷ്ണനെ ക്ഷണിച്ചതാര്?

ജവഹർലാൽ നെഹ്റു


11. ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് എവിടെയാണ്?

മദ്രാസ് പ്രസിഡൻസി കോളേജ് (1909-ൽ )


12. ദേശീയ അധ്യാപകദിനമായി സപ്തംബർ 5 ഇന്ത്യയിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?

1962 മുതൽ


13. ലോക അധ്യാപക ദിനം എന്നാണ്?

ഒക്ടോബർ 5-ന്


14. ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്?

യുനെസ്കോ


15. ലോക അധ്യാപക ദിനം ഏത് വർഷം മുതലാണ് ആഘോഷിച്ചു തുടങ്ങിയത്?

1994 മുതൽ



16. ലോക വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്നാണ്?

ജനവരി 24


17. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനം കൂടിയാണ്. ആരുടെ?

മദർ തെരേസ ( 1997 സെപ്റ്റംബർ അഞ്ചിനാണ് മരണമടഞ്ഞത് )


18. പള്ളിക്കൂട വിദ്യാഭ്യാസരീതിയിൽ അധ്യാപകൻ അറിയപ്പെട്ടിരുന്ന പേര്?

ആശാൻ


19. ഗുരു എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ഇരുട്ടിനെ അകറ്റുന്നവൻ


20. “മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങൾ ഓർത്തിരിക്കുന്നുവെങ്കിൽ അതാണ് എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ആദരം” ആരുടെ വാക്കുകളാണിത്?

ഡോ. എപിജെ അബ്ദുൽ കലാം


21. നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ രൂപീകരിക്കപ്പെട്ട വർഷം?

1995


22. നടന്നു കൊണ്ട് മാത്രം പഠിപ്പിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ പ്രശസ്ത അധ്യാപകൻ ആരാണ്?

അരിസ്റ്റോട്ടിൽ


23. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ സ്ഥാപിച്ച കലാലയത്തിന്റെ പേര്?

ലൈസിയം


24. അരിസ്റ്റോട്ടിലിന്റെ ഒരു ശിഷ്യൻ ലോകപ്രശസ്തനായ ഒരു ചക്രവർത്തിയാണ് ആരാണ് ആ ചക്രവർത്തി?

അലക്സാണ്ടർ 


25. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്?

ഡോ. എസ് രാധാകൃഷ്ണൻ

26. ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്?

നവംബർ 11


27. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

മൗലാനാ അബ്ദുൽ കലാം ആസാദ്


28. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

ഡോ. എസ് രാധാകൃഷ്ണൻ


29. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?

മൗലാനാ അബ്ദുൽ കലാം ആസാദ്


30. രാജ്യസഭയുടെ ആദ്യ ചെയർമാൻ ആരായിരുന്നു?

ഡോ. എസ് രാധാകൃഷ്ണൻ


31. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന് അറിയപ്പെടുന്നതാര്?

ജോസഫ് മുണ്ടശ്ശേരി


32. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

ജോസഫ് മുണ്ടശ്ശേരി


33. പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച പദ്ധതി ഏത്?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്


34. ഡോ. എസ് രാധാകൃഷ്ണൻ ബിരുദാനന്തര ബിരുദം എടുത്തത് ഏത് വിഷയത്തിൽ ആയിരുന്നു?

ഫിലോസഫി


35. മദർ തെരേസയ്ക്ക് ശേഷം ഭാരതത്തിൽ നിന്ന് ‘ടെമ്പിൾടൺ പുരസ്കാരം’ നേടിയ വ്യക്തി ആര്?

ഡോ. എസ് രാധാകൃഷ്ണൻ


36. ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഫോർ ടീച്ചേഴ്സ് സമ്മാനിക്കുന്നത് ആരാണ്?

രാഷ്ട്രപതി


37. ഉപരാഷ്ട്രപതി പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച ആദ്യത്തെ വ്യക്തി ആര്?

ഡോ. എസ് രാധാകൃഷ്ണൻ


38. ഇന്ത്യയിൽ ആദ്യമായി (1962) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?

ഡോ. എസ് രാധാകൃഷ്ണൻ


39. 1954- ൽ ഭാരതരത്നം ലഭിച്ചവർ ആരൊക്കെയാണ്?

സി. രാജഗോപാലാചാരി, ഡോ. എസ് രാധാകൃഷ്ണൻ, സി.വി. രാമൻ

40. ‘അക്കാദമി’ എന്ന പഠന കേന്ദ്രം ആരംഭിച്ച തത്വചിന്തകൻ ആരാണ്?

പ്ലേറ്റോ


41. വിദ്യാഭ്യാസം മൗലിക അവകാശമാ ക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

86 ആം ഭരണഘടനാഭേദഗതി


42. ‘തത്വചിന്തകനായ രാഷ്ട്രപതി’ എന്നറിയപ്പെടുന്നത് ആര്?

ഡോ. എസ് രാധാകൃഷ്ണൻ


43. ഡോ. എസ് രാധാകൃഷ്ണൻ രചിച്ച പ്രധാന കൃതികൾ ഏവ?

ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി, പ്രിൻസിപ്പൽ ഉപനിഷത്ത്, ആൻ ഐഡിയലിസ്റ്റിക് വ്യൂ ഓഫ് ലൈഫ്.


44. “അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിത്തറയിൽ നിന്നു മാത്രമേ സന്തോഷകരമായ മനുഷ്യജീവിതം സൃഷ്ടിക്കാനാവു” എന്ന് അഭിപ്രായപ്പെട്ടതാര്?

ഡോ. എസ് രാധാകൃഷ്ണൻ


45. ഡോ. എസ് രാധാകൃഷ്ണൻ രചിച്ച ആദ്യ കൃതി ഏത്?

ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ


46. ‘രാജ്യസഭയുടെ പിതാവ്’ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?

ഡോ. എസ് രാധാകൃഷ്ണനെ


47. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനായ ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷന്റെ അന്വേഷണ വിഷയം എന്തായിരുന്നു?

സർവ്വകലാശാല വിദ്യാഭ്യാസം


48. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്ന്?

2010 ഏപ്രിൽ 1ന്


49. അധ്യാപകരെ കുറിച്ച് ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞ പ്രശസ്തമായ വാക്കുകൾ എന്താണ്?

“അദ്ധ്യാപകർ രാജ്യത്തെ മികച്ച മനസ്സുള്ളവർ ആയിരിക്കണം


50. ഏകാധ്യാപകവിദ്യാലയത്തിലെ രവി എന്ന അധ്യാപകൻ കേന്ദ്രകഥാപാത്രമാകുന്ന ഒ. വി വിജയന്റെ നോവൽ ഏത്?

ഖസാക്കിന്റെ ഇതിഹാസം


51. വള്ളത്തോളും മണക്കുളം മുകുന്ദ രാജയും ചേർന്ന് സ്ഥാപിച്ച സർവ്വകലാശാല ഏത്?

കേരള കലാമണ്ഡലം


52. 2020 – ൽ പ്രസിദ്ധീകരിച്ച 110 അധ്യാപകരുടെ അനുഭവ കഥകളുടെ സമാഹാരത്തിന്റെ പേര്?

ഫസ്റ്റ് ബെൽ


53. കുട്ടി കവിതകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അധ്യാപകനായ സാഹിത്യകാരൻ ആര്?

കുഞ്ഞുണ്ണി മാഷ്


54. “പാഠപുസ്തകങ്ങളിൽ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമയാകുന്നു” എന്നു പറഞ്ഞത് ആര്?

മഹാത്മാഗാന്ധി

55. ദ്രാവിഡ വിദ്യാഭ്യാസത്തിൽ വിദ്യാർഥികളെ വിളിച്ചിരുന്ന പേര് എന്ത്?

ചട്ടൻ


56. ദ്രാവിഡ വിദ്യാഭ്യാസത്തിൽ അധ്യാപകരെ വിളിച്ചിരുന്നത് എന്തായിരുന്നു?

ഭട്ടർ


57. UGC ആരംഭിച്ചത് ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ്?

ഡോ . എസ് രാധാകൃഷ്ണൻ കമ്മീഷൻ


58. ഇന്ത്യയിലെ അധ്യാപകർക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?

സർ തോമസ് മൺട്രോ


59. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കിന് മാത്രമേ മറ്റൊരു വിളക്കിലേക്ക് ജ്വാല പകരാൻ കഴിയു ” ഇത് ആരുടെ വാക്കുകളാണ്?

രവീന്ദ്രനാഥ ടാഗോർ


60. ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപിക എന്നറിയപ്പെടുന്നത് ആര്? 

സാവിത്രി ഫുലെ

61. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?

ഡെറാഡൂൺ


62. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു?

അരിസ്റ്റോട്ടിൽ


63. “പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കുന്നു. അധ്യാപനം എന്റെ ആത്മാവ് ആയിരിക്കും” ആരുടെ വാക്കുകൾ ആണ് ഇത്?

എപിജെ അബ്ദുൽ കലാം

64. ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച് ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദായം
അറിയപ്പെടുന്ന പേര്?

ഗുരുകുല വിദ്യാഭ്യാസം


65. “തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിലെ പടിയിറങ്ങണം” എന്നു പറഞ്ഞതാര്?

ഗുരു നിത്യചൈതന്യയതി


66. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല ഏത്?

ശാന്തിനികേതൻ (1901)

67. ‘നല്ലവനായ കാട്ടാളൻ’ എന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ?

റൂസ്സോ


68. അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട സ്കൂൾ ഡയറി, പാഠം മുപ്പത് തുടങ്ങിയ കൃതികൾ രചിച്ച അധ്യാപകനായ സാഹിത്യകാരൻ ആര്?

അക്ബർ കക്കട്ടിൽ


69. ‘പൊതിച്ചോറ് ‘എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിന്റെ ദുരിതങ്ങൾ വരച്ചുകാട്ടിയ അധ്യാപകനായ എഴുത്തുകാരൻ ആര്?

കാരൂർ നീലകണ്ഠപ്പിള്ള


70. കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രധാനപ്പെട്ട അധ്യാപക കൃതികൾ?

ഒന്നാം വാദ്ധ്യാർ, പൊതിച്ചോറ്, പെൻഷൻ, രണ്ട് കാൽചക്രം, അത്ഭുത മനുഷ്യൻ



71. ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത് ആര്?

വള്ളത്തോൾ നാരായണമേനോൻ


72. വള്ളത്തോൾ നാരായണമേനോൻ രചിച്ച ‘എന്റെ ഗുരുനാഥൻ’ എന്ന കവിത ആരെക്കുറിച്ചുള്ളതാണ്?

മഹാത്മഗാന്ധി


73. അന്ധയും ബധിരയുമായ ഹെലൻ കെല്ലറെ വിജ്ഞാന ത്തിന്റെ ലോകത്തിലേക്ക് നയിച്ച അവരുടെ അധ്യാപികയുടെ പേര്?

ആൻ സള്ളിവൻ


74. എല്ലാവരുടെയും ആദ്യ അധ്യാപിക എന്നറിയപ്പെടുന്നത്?

അമ്മ

75. അധ്യാപകപരിശീലനത്തിനായുള്ള
കേരളത്തിലെ പ്രഥമ നോർമൽ സ്കൂൾ ആരംഭിച്ച വർഷം?

1861 ( കണ്ണൂർ )



76 ‘യൂണിവേഴ്സിറ്റി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്?

അധ്യാപകരുടെയും പണ്ഡിതന്മാരുടെയും സമൂഹം


77. അന്ധർക്കും കാഴ്ച വൈകല്യങ്ങൾ ഉള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രയിലി ലിപിയുടെ ഉപജ്ഞാതാവ്?

ലൂയിസ് ബ്രയിൽ



78. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി


79. “ഒരു രാജ്യം അഴിമതി രഹിതവും അഴകുള്ള മനസ്സുകളുള്ളവരുടെതുമാക്കാൻ ഒരു സമൂഹത്തിലെ മൂന്ന് വിഭാഗക്കാർക്ക് സാധിക്കും. അച്ഛൻ, അമ്മ, അധ്യാപകൻ എന്നിവരാണവർ” ആരുടേതാണ് ഈ വാക്കുകൾ?

എ പി ജെ അബ്ദുൽ കലാം


80. “ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ – ഇത്രയുംകൊണ്ട് ഒരു ലോകത്തെ മാറ്റിമറിക്കാനാവും” ആരുടെ വാക്കുകൾ?

മലാല യൂസഫ് സായി


81. “ഇരുട്ടിൽ ഒരു മെഴുകുതിരി വഹിക്കുക . ഇരുട്ടിൽ ഒരു മെഴുകുതിരി ആകുക , നിങ്ങൾ ഇരുട്ടിൽ ഒരു തീജ്വാലയാണെന്ന് അറിയുക ” ആരുടെ വാക്കുകൾ? 

ഇവാൻ ഇല്ലിച്ച്


82. കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി ആവിഷ്കരിച്ച പ്രശസ്ത വ്യക്തി?

മരിയ മോണ്ടിസോറി (ഇറ്റലി)


83. അധ്യാപകൻ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത കുട്ടികൾ മറ്റെന്തോ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന രീതിയാണ്?

ഒട്ടകപക്ഷി മനോഭാവം ( Ostrich Method )

84. ഡോ. എസ് രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്?

1975 ഏപ്രിൽ 17ന്




No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, CERTIFICATE

 TALENT  TEST   CERTIFICATE  2024-25  DOWNLOAD