Tuesday 2 March 2021

World Wildlife Day March 3 | മാര്‍ച്ച് 3 ലോക വന്യജീവി ദിനം | عالمی یوم جنگلی حیات

عالمی یوم جنگلی حیات

  ہر سال ۳/   مارچ کو اقوامِ متحدہ کے زیرِ اہتمام عالمی یومِ جنگلی حیات (ورلڈ وائلڈ لائف ڈے) منایا جاتا ہے۔ ۲۰/ دسمبر ۲۰۱۳ء کو اقوامِ متحدہ کی جنرل اسمبلی نےاپنے ۶۸ویں سیشن میں ہر سال یہ دن منانے کی قرارداد منظور کی تھی۔  اس دن کو منانے کا مقصد دنیا بھر میں جنگلی حیات کی نسل و افزائش، اس کے ماحولیات پر اثرات اور جنگلی حیات کے تحفظ کے تعلق سے شعور اجاگر کرنا ہے۔  جنگلات کی کٹائی کے سبب ہزاروں پرندوں اور جانوروں کا قدرتی مسکن تباہ ہوگیا ہے۔ کئی جانوروں اور پرندوں کی نسلیں ناپید ہوچکی ہیں ۔ گزشتہ چند برسوں سے جنگلی حیات کے تحفظ کےلئے کئی اقدام کیے جارہے ہیں ۔


ലോക വന്യജീവി ദിനം

മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി നാം ആചരിക്കുകയാണ്. ലോകം മുഴുവനുമുള്ള വന്യജീവികളോട് സഹജാവബോധവും സംരക്ഷണ തല്പരതയും വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 2013 ഡിസംബര്‍ 20ന് ചേര്‍ന്ന യുണെെറ്റഡ് നേഷന്‍സ് ഓര്‍ഗനെെസേഷന്‍ ജനറല്‍ അസംബ്ലിയാണ് മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.  ഭൂമിയിലെ ജെെവമണ്ഡലത്തില്‍ സ്വാഭാവികമായി ജീവിക്കുകയും ഇണക്കി വളര്‍ത്താന്‍ സാധിക്കാത്തതുമായ എല്ലാ ജന്തുക്കളേയും നട്ടുവളര്‍ത്താത്ത സകലവിധ സസ്യങ്ങളെയുമാണ് വന്യജീവി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.  സൂക്ഷ്മജീവികളും നാനാവിധ സസ്യങ്ങളും ജന്തുക്കളും ഉള്‍ക്കൊള്ളുന്ന ജെെവവെെവിധ്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ശ്രേഷ്ഠമായ പങ്ക് വഹിക്കുന്നത് വന്യജീവികളാണ്. മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികളുടെ നിലനില്പിന് വനവും വന്യജീവികളും അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ ഇല്ലെങ്കിലും വന്യജീവികള്‍ക്ക് ജീവിക്കാനാകും. എന്നാല്‍ വന്യജീവികളില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധ്യമാവുകയില്ല.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...