Friday, 11 December 2020

ഗൂഗിൾ പ്ലെ സ്റ്റോറില്‍ ആദ്യമായി ഉർദു മലയാളം പഠനസഹായി

സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ഉര്‍ദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉര്‍ദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ കുളിര്‍ പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്  Urdu Malayalam Guide എന്ന ആപ്പ്  നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും Urdu Malayalam Guide ഏറെ പ്രയോജനപ്പെടും. ഉർദു വാക്കുകളുടെ   മലയാളം ,ഇംഗ്ലീഷ് അർത്ഥങ്ങൾ ഇതിൽ നൽകിയിരിക്കുന്നു


പ്രധാന സവിശേഷതകൾ
1000 ലധികം ഉർദു പദങ്ങളുടെ  മലയാളം ഇംഗ്ലീഷ് അർത്ഥങ്ങൾ
ലളിതമായ ഇന്റർ ഫേസ്
മനോഹരമായ ഡിസൈനിങ്
പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നു
ഓഫ് ലൈനിൽ പ്രവർത്തിക്കുന്നു

പ്രാധാന ഉള്ളടക്കം
  • പച്ചക്കറികൾ
  • പഴങ്ങൾ
  • പൂക്കൾ
  • മരങ്ങൾ
  • പക്ഷികൾ
  • വളർത്തുമൃഗങ്ങൾ
  • വന്യമൃഗങ്ങൾ
  • ജലജീവികൾ
  • ധാന്യങ്ങൾ
  • വീട്ടുപകരണങ്ങൾ
  • ജോലികൾ
  • ശരീരഭാഗങ്ങൾ
  • രോഗങ്ങൾ
  • നിറങ്ങൾ
  • ഋതുക്കൾ
  • ദിക്കുകൾ
  • സമയം
  • ദിവസങ്ങൾ
  • എണ്ണം
  • സമാന പദങ്ങൾ
  • വിപരീത പദങ്ങൾ
  • പ്രയോഗങ്ങൾ...

No comments:

Post a Comment

KUTA State Conference Quiz 2026

Quiz link Result   Kerala Urdu Teacher's Association,  KUTA State Conference,  Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...