മുഹമ്മദ് ഇഖ്ബാൽ |
ജനനം
1877 നവംബർ 9 വെള്ളിയാഴ്ച സിയാൽകോട്ടിൽ ജനനം.നാഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂർ മുഹമ്മദാണ് പിതാവ്.മാതാവ് ഇമാം ബീബി.ഏതാനും തലമുറകൾക്ക് മുൻപ് ഇസ്ലാം സ്വീകരിച്ച് ബ്രാഹ്മണരുടെ കുടുംബമായിരുന്നു നൂർ മുഹമ്മദിന്റേത്. നൂർ മുഹമ്മദ് മതഭക്തനും കുലീനനും ബുദ്ധിമാനുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം 'ഖാദിരിയ്യ ത്വരീഖത്തിലെ'(ഒരു സൂഫി മഠം)ശൈഖ് (പണ്ഡിതശ്രേഷ്ടൻ) ആയിരുന്നു.നിരക്ഷരനായ തത്ത്വജ്ഞാനി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാതാവും മതഭക്തയും സംസ്കാരസമ്പന്നയുമായിരുന്നു. രണ്ട് ആൺ മക്കളും നാല് പെൺ മക്കളുമായിരുന്നു ശൈഖ് നൂർ മുഹമ്മദിനും ഇമാം ബീബിക്കുമുണ്ടായിരുന്നത്.വിദ്യാഭ്യാസം
സൂഫി ഗൃഹാന്തരീക്ഷം പകർന്നേകിയ ശിക്ഷണം തന്നെയയിരുന്നു ഇക്ബാലിൻറെ വിദ്ദ്യാഭ്യാസത്തിൻറെ ആദ്യഘട്ടം.പിന്നീട് ഗുലാം ഹസൻറെ മദ്റസയിൽ ഖുർ ആൻ പഠനത്തിന് ചേർന്നു. തുടർന്ന് സയ്യിദ് മീർ ഹസൻ ശായുടെ മക്തബിൽ അറബി,പേർഷ്യൻ ഭാഷകളുടെ പ്രാഥമിക പഠനമാരംഭിച്ചു.മക്തബിലെ മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ഇക്ബാൽ സ്കോച് മിഷൻറെ സ്കൂളിൽ പ്രവേശിച്ചു.1893-ൽ മെഡൽ നേടി ഹൈസ്കൂൾ പാസ്സായി.തുടർന്ന് ലാഹോറിലെ ഗവണ്മെൻറ് കോളേജിൽ ബി.എ ക്ക് ചേർന്നു.ബി.എ ക്ക് ശേഷം അവിടെ തന്നെ എം.എ ഫിലോസഫിക്ക് ചേർന്നു.1899ൽ എം.എ ഫിലോസഫി നേടി.തുടർന്ന് ലാഹോറിലെ ഓറിയൻറൽ കോളേജിൽ അറബിക് റീഡറായി അദ്ധ്യാപനം ആരംഭിച്ചു.1901ൽ ലാഹോറിലെ ഗവണ്മെൻറ് കോളേജിൽ താൽക്കാലികമായി ഇംഗ്ലിഷ് അദ്ധ്യാപകനായി.1905ൽ ലണ്ടനിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു.Ph.D ക്ക് വേൺടി ജർമനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തു.1907ൽ Ph.D ലഭിച്ചു.കുടുംബ ജീവിതം
പതിനാറാമെത്തെ വയസ്സിൽ ഇക്ബാലിൻറെ ആദ്യവിവാഹം നടന്നു,ഖാൻ ബഹാദൂർ ഡോ.അത്താമുഹമ്മദ് ഖാൻറെ മകൾ കരീം ബീബി ആയിരുന്നു വധു.എന്നാൽ ഈ ദമ്പത്യം തൃപ്തികരമായിരുന്നില്ല. അവരിൽ ഇക്ബാലിന്ന് രണ്ട് മക്കളുണ്ടായിരുന്നു,ആഫ്ത്താബ് ഇക്ബാലും മിഹ്റാജ് ബീഗവും.മകൾ ഒൻപതാം വയസ്സിൽ മരണമടഞു.1910ൽ ഒരു കാശ്മീരി കുടുംബത്തിലെ സർദാർ ബീഗവൂമായി രണ്ടാം വിവാഹം നടന്നു.എന്നാൽ ഈ വിവാഹവും പരാജയമായിരുന്നു.1913ൽ മുക്ത്താർ ബീഗവുമായുള്ള വിവാഹം നടന്നു.എന്നാൽ ഇക്ബാൽ തൻറെ മറ്റു പത്നിമാരേയും വിളിച്ച് ഒരു വീട്ടിൽ താമസിച്ചു.രചനകൾ
ബാൽ-ഇ-ജിബ്രീൽഅസ്രാർ - ഒ- റമൂസ്
പായം - ഇ - മഷ്‌രിക്
സബൂർ - ഇ-അജം
ജാവേദ് നാമ
ബാന്‍കെ ദര
താജ്ദീദ് - ഇ- ഫിക്രിയാത് - ഇ-ഇസ്ലാം
ദീവാൻ - ഇ- മുഹമ്മദ് ഇക്ബാൽ
No comments:
Post a Comment