2021, ജനുവരി 16, ശനിയാഴ്‌ച

ജനുവരി 17 ജാവേദ് അക്തര്‍ - ജന്മദിനം

مجھے مایوس بھی کرتی نہیں ہے

یہی عادت تری اچھی نہیں ہے

ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍‍ പ്രശസ്തനാണ്‌ ജാവേദ് അക്തര്‍. ഇദ്ദേഹം 1945 ജനുവരി 17ന് ഗ്വാളിയാറില്‍ ഉറുദു കവി ജാന്‍ നിസാര്‍ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായി ജനിച്ചു. എഴുപതുകളിലേയും എണ്‍പതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്‌ഓഫീസ് ഹിറ്റുകള്‍ക്ക് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേര്‍ന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു. എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗമാണ്. 

2010 മാര്‍ച്ചില്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1999 ല്‍ പത്മശ്രീയും 2007 ല്‍പത്മവിഭൂഷണും ലഭിച്ചു. ശബാനാ ആസ്മിയാണ് ഭാര്യ.ഫര്‍ഹാന്‍ അക്തറും സോയാ അക്തറും മക്കളാണ്.

1999 ല്‍ ഭാരത സര്‍ക്കാര്‍ സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും അഖ്തര്‍ പുരസ്കാരവും നല്‍കി. 2007-ല്‍ പത്മഭൂഷണ്‍ നല്‍കി. 2013- ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഉര്‍ദു സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ലാവ എന്ന കാവ്യ സമാഹാരത്തിനുവേണ്ടിയുള്ള രണ്ടാമത്തെ ഉയര്‍ന്ന സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ALLAMA IQBAL URDU TALENT TEST 2024-25, CERTIFICATE

 TALENT  TEST   CERTIFICATE  2024-25  DOWNLOAD